ഏതു സ്തുതി പാഠകര്‍ വാഴ്ത്തിയാലും എത്ര
മധുരമാം ഗാനങ്ങളെഴുതിയാലും
എന്റെ നാടിന്റെ സൈനികന്‍ അതിര്‍ത്തിയില്‍
രക്തസൂനങ്ങളായടര്‍ന്നു വീഴുമ്പോള്‍
ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍
ചങ്കല്ല കണ്ണിലെ കരടാണു ചൈന
ശവപ്പെട്ടികള്‍ക്കുള്ളില്‍ എന്റെ നാടിന്‍
വീര്യം
ജീവനറ്റന്ത്യമാം യാത്രക്കൊരുങ്ങവേ
അവസാനശ്വാസം വരേക്കും പൊരുതിയ
സൈനികന്‍ തേങ്ങലായുള്ളില്‍ നിറയുമ്പോള്‍
മൂവര്‍ണ്ണക്കൊടികളാല്‍ മൂടിയ ദേഹങ്ങള്‍
പട്ടടയിലഗ്‌നിയായ് കത്തിയെരിയുമ്പോള്‍
ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍
ചങ്കല്ല കണ്ണിലെ കരടാണു ചൈന
ചെഞ്ചോരയില്‍ മുക്കി ചരിത്രമെഴുതിയ
ഭാരതമണ്ണിന്റെ കാവലാളന്മാര്‍
വീഴ്ത്തിയ രുധിരത്തിലായിരമായിരം
രക്ത പുഷ്പങ്ങള്‍ വിടര്‍ന്നതു കാണുമ്പോള്‍
ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍
ചങ്കല്ല കണ്ണിലെ കരടാണു ചൈന
എന്റെയീ നാട്ടിലെ ഒരു പിടിമണ്ണിലും
ചീനപ്പതാക പറക്കാതിരിക്കുവാന്‍
നിദ്രയില്ലാത്ത രാവുകളിലെപ്പോഴും
കാവലായ് സൈനികര്‍
തോക്കേന്തിനില്‍ക്കുമ്പോള്‍
ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍
ചങ്കല്ല കണ്ണിലെ കരടാണു ചൈന
****************