ദേവായനത്തിലെത്തുമ്പോള്‍
ദേവലോകത്തിലെന്നപോല്‍
ബ്രഹ്മാ വിഷ്ണു മഹേശന്മാര്‍
നര്‍മ്മം ചൊരിഞ്ഞു നില്‍ക്കയോ?
ഋഷികള്‍ ചുറ്റുപാടും നി-
ന്നാര്‍ഷ പുണ്യത്തിടമ്പിന്
കൂപ്പു കൈപ്പൂക്കളര്‍പ്പിച്ചു
കാല്‍ക്കല്‍ വീണു വണങ്ങയോ
ആരുടെ ദിവ്യ സാന്നിദ്ധ്യം
അക്ഷരപ്പൂനിലാവായി
അവിടെ തിര തല്ലുന്നു
ലോകാനുഗ്രഹ തീര്‍ത്ഥമായ് ..
അനഘ പ്രേമ വര്‍ഷത്തി
ന്നവതാര സ്വരൂപമേ
ഭഗവദ് ഹൃദയാനന്ദ
കന്ദമാം വേദസാരമേ
വാണിമാതനിശം നാവില്‍
വീണ വായിച്ചു നില്‍ക്കവേ
വണങ്ങട്ടെ ഞങ്ങളും ത്വ
ച്ചരണങ്ങള്‍ മഹാമതേ
വന്ദനം വന്ദനം ഹരി-
ചന്ദനം പോലെ ജന്മവും
കര്‍മ്മവും നാടിനര്‍പ്പിച്ച
കാവ്യലോക മഹീപതേ
ഭാഗവതാമൃതമുണ്ണുന്ന
ഭക്ത ലോകര്‍ക്ക് കണ്ണനായ്
യോഗയോഗീശ്വരര്‍ വാഴ്ത്തും
അച്യുതായ നമോ നമ.
ദേവായനം മഹാകവി അക്കിത്തത്തിന്റെ തറവാട്ടുമന