കവിത

പുഴവക്കിലൂടെ

പുഴ കാണുവാനല്ലോ നാമെത്തി കയ്യും പിടി- ച്ചിരിക്കില്‍ താങ്ങായ് കൂട്ടായ് നീയുമുണ്ടല്ലോ കൂടെ 'അപ്പൂപ്പാ നോക്കൂ നല്ലയാഴമുണ്ടല്ലേ പുഴ- യ്‌ക്കെത്ര ഭംഗിയാണോളം തല്ലുമ്പോള്‍ കാറ്റൂതുമ്പോള്‍ എങ്കിലുമിറങ്ങേണ്ട കാലൊന്നു...

Read more

‘നീ’

ഓര്‍മ്മകളിലുണരും ഇടക്കപ്പെരുക്കമായ് പ്രണയ സോപാനത്തി- ലഷ്ടപദിപ്പാട്ടായ് നിത്യ നിലാവിന്റെ ചന്ദനച്ചില്ലയില്‍ സുഗന്ധം പൊഴിക്കുന്ന പൗര്‍ണ്ണമിത്തിങ്കളായ് ഒരു തുലാമുകില്‍പ്പാട്ടിന്റെ ഈണത്തിലെവിടെയോ തുടി കൊട്ടിപ്പാടുന്നൊ- രിടിമിന്നല്‍ സന്ധ്യയായ് കര്‍ക്കിടകത്തിന്‍ കനം...

Read more

പോരാട്ടം

ആഴങ്ങള്‍ തേടിയിറങ്ങിയ വേരുകളുടെയൊരൊറ്റ വിശ്വാസത്തിലാണ് മരങ്ങളെല്ലാം; മാസങ്ങളോളമോടുന്ന വെയില്‍വണ്ടിക്ക് പച്ചക്കൊടി കാണിക്കുന്നതും; പെരുമഴപ്പെയ്ത്തിന് സമ്മതം മൂളുന്നതും...!! ആകാശക്കാഴ്ചകളൊന്നുമില്ലാതെ മണ്ണുടുപ്പ് മാത്രമിട്ട് പാറകള്‍ക്കൊപ്പമൊരു ജീവപര്യന്തക്കാലം....!! അമ്മമരത്തിന്റെ നേരിയൊരോര്‍മ്മയില്‍ എണ്ണിയെണ്ണിയൊടു-...

Read more

വാലുമ്മെ പുള്ളീള്ള ഓര്‍മ്മകള്‍

കണ്ടത്തീന്ന് പെറുക്കിയ താറാമുട്ടേം കയ്യേപ്പിടിച്ച് തോര്‍ത്തും തുമ്പോണ്ട് മോന്തേം കഴുത്തും നെഞ്ചുംകൂടും ആകപ്പാടെ വീശിയൊപ്പി പാടത്തൂന്ന് ഒരു വരവാണ് പൊറിഞ്ച്വാപ്ല മീനോള്‍ക്ക്‌ളള ഞവണിക്കകളെ ഒക്കെം കൂടി അലക്കല്ലിന്റെ...

Read more

ഓണവിചാരം

തുമ്പയ്ക്കും തുളസിക്കുമോണമൊഴിവാ ണെല്ലാരുമില്ലത്തിലു ണ്ടമ്പത്തൊന്നിതളുള്ള നാട്ടുമൊഴിപൂ ക്കുന്നൂ പുറമ്പോക്കിലും. മുമ്പത്തെത്തികവൊക്കെയിന്നുകുറവാ ണെന്നാലുമിന്നോണമേ ഇമ്പത്തിന്‍മധുരം പകര്‍ന്നുതരുവാ നത്തം കുളിച്ചെത്തി നീ. എന്തെന്തൊക്കെ വിശേഷമാണു കളിമേ ളം, പൂക്കളം, പൂവിടും...

Read more

വരിക പൊന്നോണമേ!!!

  കര്‍ക്കിടകത്തിന്‍ കരിമ്പുതപ്പൊക്കെയും കാഞ്ചന വീചിയാല്‍ ദൂരെക്കളഞ്ഞൊരു ശ്രാവണസൗഭഗത്തേരണഞ്ഞീടുന്ന മോദമേ, ചിങ്ങമേ, നിന്നെ വിളിപ്പു ഞാന്‍ വെണ്‍മുത്തു പോലെ ചിരിക്കുന്ന പൂക്കളാല്‍ തുമ്പവിരിയുന്നു പൂക്കളം നീര്‍ത്തുവാന്‍ നെയ്താമ്പലൊക്കെ...

Read more

ഗ്രാമം

നിറയെ കുന്നായ്മയും കുശുമ്പും കൂടോത്രവും കരളില്‍ പകനിറച്ചെത്തുന്ന ബന്ധുക്കളും വഴിയിലൊക്കെയസ്ഥിയറുപ്പന്‍ പുല്ലാലെന്റെ വിരലുപൊട്ടി ചോരയൊലിച്ചു പലപ്പോഴും തൊടുമ്പോഴെല്ലാം ലജ്ജാഭാരത്താല്‍ തലതാഴ്ത്തു - മെങ്കിലും മുള്ളാല്‍ കുത്തി നോവിക്കും...

Read more

ദേവായനത്തില്‍

ദേവായനത്തിലെത്തുമ്പോള്‍ ദേവലോകത്തിലെന്നപോല്‍ ബ്രഹ്മാ വിഷ്ണു മഹേശന്മാര്‍ നര്‍മ്മം ചൊരിഞ്ഞു നില്‍ക്കയോ? ഋഷികള്‍ ചുറ്റുപാടും നി- ന്നാര്‍ഷ പുണ്യത്തിടമ്പിന് കൂപ്പു കൈപ്പൂക്കളര്‍പ്പിച്ചു കാല്‍ക്കല്‍ വീണു വണങ്ങയോ ആരുടെ ദിവ്യ...

Read more

ചെല്ലം

ജീവിതത്തിന്റെ സമ്പാദ്യം ഓര്‍ത്തുകൊണ്ടു കിടക്കവേ കാണുന്നൂ ചെല്ലമൊന്നെന്റെ മുന്‍പില്‍ പിച്ചള ചാര്‍ത്തിയും. മെല്ലെത്തുറന്നു നോക്കുമ്പോള്‍ കാണാമൊരു കരണ്ടകം കൊട്ടപ്പാക്കും പാക്കുവെട്ടീം ഉണക്കച്ചുരുള്‍ വെറ്റില അല്പമുണ്ടതില്‍ ജാപ്പാണം പൊകല...

Read more

ആചാര്യ സന്നിധിയില്‍

വേദാധികാര നിരൂപകനായ് , സ്വത്വ -- ബോധമേ ജീവിതമെന്നറിവായവന്‍, ഏകം മനം ലോകമെന്നോതിയോന്‍ കെട്ട ഭേദവിചാരം വിദൂരസ്ഥമാക്കിയോന്‍. അന്തരംഗത്തിനുമന്തരംഗത്തിനും മദ്ധ്യേ വിടവേതുമില്ലെന്നരുളിയോന്‍ എന്നുമഹിംസാനിരതമാം ജീവിതം ധന്യതയേകുമെന്നുള്ളാലറിയുവോന്‍ ഇക്കണ്ടലോകങ്ങളൊക്കെയുമീശ്വര...

Read more

അമ്മ രാമായണം വായിക്കുമ്പോള്‍

അമ്മ രാമായണം വായിക്കുമ്പോള്‍ കര്‍ക്കിടകം കറുത്ത ചേലയുടുത്ത് പടിവാതില്‍ക്കല്‍ വന്ന് നില്പുണ്ടാവും വാ തോരാതെ മുറുക്കാന്‍ ചവച്ച് ചുവന്ന ചുണ്ടുകളുമായി ഒരേ നില്പാണ് . പോകെ, പോകെ...

Read more

തേരാളി

നുണയുടെ കുപ്പായകുടുക്കുകള്‍, ചില - സമയങ്ങളില്‍ പൊട്ടിപ്പോകാറുണ്ടായിരുന്നു ഉള്ളില്‍ നിറയുന്ന അസത്യങ്ങളുടെ മേദസ്സു വളര്‍ന്ന് കുപ്പായങ്ങള്‍ ഇടയ്ക്കിടെ ചെറുതായി പോകുന്നുമുണ്ടായിരുന്നു... ആഢ്യത്വത്തിന്റെ ബാഹ്യാലങ്കാരങ്ങളെന്ന് അഹങ്കാരത്തോടെ പറയപ്പെടുമ്പോഴും അതുണ്ടാക്കുന്ന...

Read more

ചങ്കല്ല ചൈന

ഏതു സ്തുതി പാഠകര്‍ വാഴ്ത്തിയാലും എത്ര മധുരമാം ഗാനങ്ങളെഴുതിയാലും എന്റെ നാടിന്റെ സൈനികന്‍ അതിര്‍ത്തിയില്‍ രക്തസൂനങ്ങളായടര്‍ന്നു വീഴുമ്പോള്‍ ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍ ചങ്കല്ല കണ്ണിലെ കരടാണു...

Read more

ചിത്രശലഭത്തിന്റെ ആത്മഹത്യാക്കുറിപ്പ്

മൂക്ക് പൊത്തി നടക്കുന്ന വര്‍ത്തമാനക്കടവിനടുത്ത് ഇന്നലെ ഒരിടത്തരം ചിത്രശലഭം ആത്മഹത്യ ചെയ്തു... നീലാകാശം നക്ഷത്രങ്ങള്‍ നീലനിലാവുകള്‍... സ്വപ്നം കണ്ട് തുടങ്ങിയതേയുള്ളൂ. അശോകത്തിന്റെ പൂക്കള്‍ക്കിടയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്....

Read more

ഞാന്‍ സുരക്ഷിതയാണ്, നീയോ?

ഇവിടെ കൊടുമുടിസമാനമായ ഈ ഫഌറ്റിന്റെ ഉച്ചിയില്‍ ഞാന്‍ സുരക്ഷിതയാണ് നീയോ? താഴെ മരണത്തിന്റെ രേണുക്കള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ തിരക്ക് മാത്രമേയുള്ളൂ ഒരിക്കലും ഉറങ്ങാത്ത ഈ...

Read more

പാടത്തിന്റെ പാട്ട്

പാപ്പാരം പാടത്തെ മണ്ണു വിളിക്കുന്നു, നാട്ടാരിങ്ങനെ കേള്‍ക്കുന്നു: ''ഭൂമീ ഭഗവതീ രോമാഞ്ചം പൂവായീ, കതിരായി, നല്ല തഞ്ചം, മഴപെയ്തു മണ്ണിന്റെ ദാഹം നിന്നേ മയില വിതക്കേണ്ടും കാലമായേ...

Read more

മൂന്നുകവിതകള്‍

കിഷ്‌കിന്ധ അദ്ധ്യാത്മരാമായണം പകുക്കും നേരത്തെല്ലാം കിഷ്‌കിന്ധമാത്രം നല്‍കി നീ മറഞ്ഞിരിക്കുന്നു മരണം നിശിതമാം ശരരൂപത്തില്‍ പിന്നില്‍ മറഞ്ഞുനില്‍പ്പുണ്ടെന്ന പൊരുളോതുകയാവാം. തമസ്സും തപസ്സും തമസ്സാണുസത്യം സനാതനം ശാശ്വതം തമസ്സാണനാദി-...

Read more

കാലഭൈരവന്റെ കടവ്

ഇവിടെയീ കടവിലേകാന്തസായന്തന പടവിലിവനൊടുവിലെത്തുമ്പോള്‍ കനല്‍ചിതറുമായിരം ചിതകള്‍ മഹാകാല- തിരുമിഴികള്‍ പോല്‍നിന്നെരിഞ്ഞു ഇതുമഹാകാലന്റെ കടവാണുജീവിത- തിരുവരങ്ങിന്നന്ത്യരംഗം.... ഇവിടെയല്ലോചുട്ടി ചമയങ്ങള്‍ നീക്കിനാം പടിയിറങ്ങും നിര്‍വികാരം... ഇവിടെ ശൃംഗാരബീഭത്സരൗദ്രങ്ങളി- ല്ലിവിടെയിങ്ങുള്ളതോശാന്തം.... മേളപ്പദങ്ങളെല്ലാം...

Read more

ബന്ധനം

ഇനി വേണ്ട രാജയോഗം നമുക്കാര്‍ക്കുമിനി വേണ്ടീ കര്‍മയോഗം പാറിപ്പറന്നീടണം നമുക്ക് അതിരറ്റ ഈ ലോകവീചികളില്‍ ബന്ധനം വേണ്ടെനിക്ക്.... ഭീതിതന്‍ ബന്ധനം വേണ്ടെനിക്ക് അണപൊട്ടിയെരിയുന്ന തീച്ചൂളയില്‍ പാറിപ്പറന്നീടേണം പ്രകൃതിതന്‍...

Read more

മൂന്നു കവിതകള്‍

മൃതിമൌനം ദൈവങ്ങളെല്ലാം ഇറങ്ങിപ്പോയോരാ മരണവീട്ടില്‍ കയറിച്ചെന്നൊരാള്‍. മുകളിലാകാശം പിളര്‍ന്നു നില്‍ക്കുന്നൂ ഭൂമിയോ കറക്കം നിര്‍ത്തി ഘനമേഘങ്ങളെ കരളിലേറ്റുന്നൂ പതുക്കവേയയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അനിശ്ചിതമൊരു പെരുവഴിമാത്രം ഇരമ്പം നിന്നൊരു...

Read more

സഹനപര്‍വ്വം

അടുപ്പില്‍ നിന്നുയരുന്ന പുകച്ചുരുളുകള്‍ അവളിലേക്ക് ചിനുങ്ങി ചിനുങ്ങി മഴമേഘങ്ങളായി പെയ്തിറങ്ങി. നോവു പാടങ്ങളുഴുതുമറിച്ചിട്ട ഉള്‍ച്ചൂടുകള്‍ മുത്തമിട്ട കണ്‍പോളകളില്‍ നീരോളങ്ങള്‍ കുണ്ഡലങ്ങള്‍ ഉപേക്ഷിച്ച കര്‍ണമാനസം കണക്കെ നിരാസത്തിന്റെ രസതന്ത്രങ്ങള്‍...

Read more

ശോകമരം

സീത ഒഴിഞ്ഞുപോയ് ലങ്ക ദഹിച്ചുപോയ് എന്നിട്ടും അശോകമരം ആ ശോകം വെടിഞ്ഞില്ല ഓരോ ദിനവും ഓരോ സീത രാമനാല്‍ ത്യജിക്കപ്പെട്ട് രാവണനാല്‍ മോഷ്ടിക്കപ്പെട്ട് മാരീചമായയാല്‍ മോഹിക്കപ്പെട്ട് ഒടുവില്‍...

Read more

ഒരിക്കല്‍

ഇന്നൊരിക്കലെന്നു കേള്‍ക്കി- ലുണ്ടിരട്ടി മധുരമാ- ണന്നു രണ്ടിടത്തിലുണ്ടു ഹൃദ്യമായ ഭോജനം. ഒന്നു വീട്ടിലമ്മ നല്‍കു- മെന്നുമുള്ള ഭക്ഷണം പിന്നെയൊ, ന്നൊരിക്കലിന്നു- മറ്റേയമ്മ* വച്ചതാം, കായ, പയറു, ചേമ്പു...

Read more

മുത്തച്ഛനോര്‍മ്മ

മുത്തച്ഛന്‍ പണിഞ്ഞൊരു വീടാണു ചുമരുക - ളിപ്പൊഴും വെളിച്ചത്തിന്‍ കൂടാണ്, കുളിരാണ്. പൊള്ളുന്ന വെയിലിലും ഷര്‍ട്ടിട്ടു കണ്ടിട്ടില്ല മുള്ളില്‍ നടക്കുമ്പോഴും ചെരിപ്പുകളിട്ടിട്ടില്ല മുത്തച്ഛനെനിക്കെന്നുമത്ഭുതമാണാ കണ്‍കള്‍ മുത്തശ്ശി മരിച്ചന്നും...

Read more

സ്നേഹപ്പൊങ്കാല

അഖിലാണ്ഡമാകെ നിറയുന്ന പൊന്‍പ്രഭ അവിടുത്തെ തേജസ്സു മാത്രം ! അന്നപൂര്‍ണ്ണേശ്വരീ ആറ്റുകാലംബികേ അണയുന്നു തിരുനടയില്‍ ഞങ്ങള്‍ പരിപൂര്‍ണ്ണ ചേതസ്സായ് നിന്റെ തൃക്കാലിണ തഴുകാന്‍ കൊതിച്ചു വന്നെത്തും പതിനായിരങ്ങള്‍ക്കു...

Read more

വിത്തും കൈക്കോട്ടും: ഒരു കര്‍ത്തവ്യ കര്‍മ്മക്കാരിയുടെ വരവ്

വിത്തും കൈക്കോട്ടും - വിഷു - പ്പക്ഷി പറന്നെത്തി - കര്‍ഷകമുഖ്യന്‍ താ നപ്പോള്‍ പാടത്തു വന്നെത്തി മിത്രങ്ങളന്നേരം - ഇതാ വിത്തുചുമന്നെത്തി വിതയായി മാറ്റ*മായി -...

Read more

വിഷുക്കാഴ്ചകള്‍

മീനം കരിച്ച മരങ്ങള്‍ തന്‍ സ്വപ്നത്തെ വാരിപ്പുണരുവാന്‍ വര്‍ഷബിന്ദുക്കളാല്‍ ദൂതുമായ് വന്നു കണിക്കൊന്നയില്‍ മഞ്ഞ- ച്ചേലു പകര്‍ന്നൊരു മേടപ്പുലരിയില്‍, വന്നു തേന്മാവിന്റെ കൊമ്പത്തിരുന്നൊരു ചിത്തിരപ്പൈങ്കിളി ചോദിപ്പു കൈനീട്ടം....

Read more

ജ്വരം

സങ്കടം നിര്‍ത്താതെ പെയ്യുകയാണുഞാന്‍ അമ്മയെ കണ്ടിറങ്ങുമ്പോള്‍.... കൊല്ലൂരിലെന്തുകാര്‍മേഘങ്ങളിങ്ങനെ തോരാതെ തേങ്ങിയെത്തുന്നു.... ആര്‍ത്തരാവാം ജന്മദുഃഖങ്ങളമ്മതന്‍ കാല്ക്കലര്‍പ്പിയ്ക്കാനണഞ്ഞതാവാം... ജീവപ്രപഞ്ചത്തിനാകെയത്താണിയായ് വേറില്ലൊരമ്മയീമണ്ണില്‍.... ആയതറിഞ്ഞുകാര്‍മേഘങ്ങളും വന്ന് സങ്കടം പെയ്യുകയാവാം... തങ്കക്കൊടിമരച്ചോട്ടില്‍ നിന്നമ്മയോ- ടെന്നിനിക്കാണുമെന്നോതി...

Read more

പരമേശ്വരീയം

ആരിവന്‍, ജ്ഞാനസൂര്യതേജസ്സായി കൂരിരുളില്‍പ്രകാശംപകര്‍ന്നവന്‍? ഭാരതീയ വിചാരബോധത്തിന്റെ തേര്‍തെളിയിച്ച ഭീഷ്മപിതാമഹന്‍. ഭാരതാംബതന്‍ ധീരനാം പുത്രനായ് വീരഗാഥരചിച്ച മഹാരഥന്‍, ജ്ഞാന-കര്‍മ്മമാം യോഗസമന്വയം ഗീതയായിപ്പകര്‍ന്ന മഹാശയന്‍! നിശിതമാം നിലപാടുകള്‍, ധിഷണതന്‍ പശിമയാര്‍ന്നുള്ളവാക്കുകള്‍....

Read more

പിറന്നവീടു വിളിക്കുന്നു

വിടവാങ്ങട്ടെ വിടവാങ്ങട്ടെ വിരുന്നു നാളുകള്‍ തീര്‍ന്നു ഒരുപക്ഷെ, ഞാനിത്തിരി നാളുകള്‍ കൂടുതലിവിടെപ്പാര്‍ത്തു ഇണക്കമായി ഞാനും വീടും മലരും മണവും പോലെ ഇനി ഞാനിവിടെപ്പാര്‍പ്പു തുടര്‍ന്നാല്‍ വിരഹം ദുസ്സഹമാകും...

Read more
Page 7 of 9 1 6 7 8 9

Latest