Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

പ്രസ്ഥാനപര്‍വം

സുധീര്‍ പറൂർസുധീര്‍ പറൂർ
4 July 2025

അന്തരിന്ദ്രിയങ്ങളിലാകാശം ഏകാന്തത
ജന്തു കാമങ്ങള്‍ പൂത്ത ഗന്ധമാദനം ദൂരെ
പിറകില്‍ നിന്നും കേള്‍ക്കാം കാമ കാലോന്‍മാദ
നൃത്ത നിര്‍ഝരം ചിലമ്പുടഞ്ഞൊഴുകും സ്വരോദകം
ഗംഗയായിരിയ്ക്കണം ശിവതാണ്ഡവ ശ്രുതി
മധുരം മദംകൊണ്ട ഹൃദയം അവള്‍ക്കല്ലേ?
ഏത്രയോ കാതം ദൂരെ നിന്നു പിന്‍വിളി, സ്‌നേഹ-
തപ്ത തീര്‍ത്ഥത്തില്‍ മുങ്ങി നിവരുന്നനുഭൂതി
ഉടലാഴങ്ങള്‍ക്കുളളില്‍ വേദന കനപ്പിച്ച
വര്‍ത്തമാനത്തില്‍ വീഴ്ചയാഴങ്ങള്‍ക്കടിത്തട്ടില്‍.
നിശ്ചലം നിരാലംബം നിര്‍ഭയം കിടക്കയാ –
ണപ്പൊഴുമോര്‍മ്മക്കാട്ടില്‍ ഗന്ധമാദനം പൂത്തു.

Google NewsAdd Kesari Weekly as a preferred source on Google

ആരിവളെന്നോ പണ്ട് ദ്രുപദവസന്തമായ്
കാമുകാന്തരങ്ങളെ നീറ്റിയ നീലാഞ്ജനം .
പാര്‍വണകുമാരനാമര്‍ജ്ജുനന്‍ ലക്ഷ്യം ഭേദി –
ച്ചാദിമോന്മാദം പൂത്ത സ്വര്‍ണകര്‍ണികാരാഗുരം
ആയിരങ്ങള്‍തന്‍ കണ്ഠമിടറും പടഹങ്ങള്‍ –
ക്കിടയില്‍ വീരാംഗുലം വരിച്ച ശ്യാമ സ്വപ്‌നം
വേട്ടത് വിജയനെയെങ്കിലും വിധിച്ചാര്‍ത്താല –
ഞ്ചു പേര്‍ക്കായിട്ടുള്ളം പകുത്തു കൊടുത്തവള്‍ ..
ഉത്തമമരതകം ചേര്‍ത്തു തുന്നിയ ശയ്യാ –
തല്പവേദിയില്‍ സുഖ സാമ്രാജ്യം ഭരിച്ചവള്‍.
ഇവളാണിപ്പോളാര്‍ത്ത ഗര്‍ത്ത ഭൂമിയില്‍ ജനി –
മൃതിതന്‍ നേര്‍രേഖയില്‍ നിശ്ചലം കിടപ്പവള്‍.

പ്രൗഢഗംഭീരം മോക്ഷ ഗോപുരവാതില്‍ തേടി
അഞ്ചു ചക്രവര്‍ത്തികള്‍ക്കൊപ്പം പിറകില്‍ നടന്നവള്‍
വീണുപോയാത്മാവിന്റെ മോക്ഷവീഥിയില്‍ കഴ-
ലിടറിയിരുള്‍ഗുഹയ്ക്കുള്ളിലായൊറ്റയ്ക്കായി

ADVERTISEMENT

ഗതകാലത്തിന്‍ യുദ്ധ ഗദ്ഗദ ഭൂവില്‍ തന്നെ
രതിയും വിരതിയും വിട്ടെറിഞ്ഞു പോന്നവര്‍
അവരാറുപേരാണിരുള്‍ തിങ്ങിയകൂര്‍പ്പന്‍ മുള്ളു –
നിറയും നോവിന്‍ ശൂലവഴിയേറെയും താണ്ടി
അകലെ കാണും മോക്ഷ സ്വപ്‌ന ഗോപുരത്തിന്റെ
യരികത്തെത്താനായിട്ടാധിയില്‍ നടന്നവര്‍
അവര്‍ക്കു മുമ്പേ വഴികാട്ടുവാനാകാമാകേ
മെലിഞ്ഞു ശോഷിച്ചൊരു സാരമേയവും കൂടി
അവനെ കണ്ടിട്ടില്ലാ മുമ്പവരൊരിയ്ക്കലും
അവനോയിരുട്ടിലും കാല്‍ ഗതി നയിയ്ക്കുന്നു.
അറപ്പാണുള്ളില്‍ പോലുമവനെ കാണുന്നേരം
വെറുപ്പും ഭയവുമുണ്ടെങ്കിലുമവനത്രെ
നേര്‍ഗതി നയിയ്ക്കുവാന്‍ മുന്നിലെത്തിയോന്‍നേരാം
നേരിന്റെ രൂപം കാഴ്ചയ്ക്കാരെയും പേടിപ്പിയ്ക്കും !
അവന്റെ പാദങ്ങള്‍ക്കില്ലിടര്‍ച്ച തളര്‍ച്ചകള്‍
കൂരിരുള്‍ തണുപ്പുകളവനെ ബാധിച്ചില്ല.
നിര്‍ഭയം നിസ്സംഗത സ്ഫുരിയ്ക്കും മുഖത്തോടെ
അവനേ മുമ്പില്‍ നടന്നവര്‍ക്കു വഴികാട്ടി.
‘ആര്യ പുത്രരേ അയ്യോ വീണു ഞാനെ’ന്നാര്‍ത്തമാം
പിന്നില്‍ നിന്നൊരു വിളി നിന്നുപോയെല്ലാവരും.
‘പാഞ്ചാലി വീണൂ ജ്യേഷ്ഠാ’യെന്നൊരു തേങ്ങല്‍
ഭീമഹൃദയം പിളര്‍ന്നെതാണാഴത്തിലതും കേട്ടു.
‘പാപിയാണവള്‍ ഭര്‍ത്താവഞ്ചു പേരുണ്ടായിട്ടും
പാര്‍ത്ഥനെ മാത്രം സ്‌നേഹിച്ചെന്നതു തെറ്റല്ലയോ?’
സ്‌നേഹവും തെറ്റാണെന്നോ തെറ്റിന്റെയാഴങ്ങളില്‍
നിന്നുറന്നൊഴികിയ വാക്കുകളാവാമതും
എന്നതു ചൊല്ലി കൊണ്ട് തിരിഞ്ഞു നോക്കാന്‍ പോലും
നിന്നതില്ലഗ്രേസരന്‍ ധര്‍മജനവനെത്രെ.
വാലാട്ടി നടകൊള്ളും ശ്വാവിനെ പിന്‍പറ്റിക്കൊ-
ണ്ടിടറി പോകുന്നഞ്ചു പ്രാണ നായകന്‍മാരെ,
മൃതിതന്‍ഭായാനക മുഖ വാതിലിന്‍ നില്‍ക്കെ
മനസ്സിന്‍ കണ്ണാലവള്‍ കണ്ടൊരു നിമിഷാര്‍ദ്ധം –
പിന്നെയോര്‍മ്മകള്‍ മേയും ഗന്ധമാദനത്തിന്റെ
മങ്ങിയ തണല്‍തേടി മാനസം പറക്കുന്നു.
ആയിരം സൗഗന്ധികം പൂത്ത കാനനത്തിന്റെ
അകലത്താരോ ദീനദീനനായ് കേഴുന്നുണ്ടോ?
ആരവന്‍ ദുര്യോധനരോദനം പോലെ ചോര
മണക്കും കാര്‍കൂന്തലിന്നോര്‍മ്മകള്‍ തിളയ്ക്കുന്നു.
പകയില്ലിപ്പോള്‍ വെറും സഹതാപമേയുള്ളൂ.
പറയാനാളില്ലാത്തോര്‍ക്കെന്തിന് പ്രതികാരം?
മൃതിതന്‍ നീലാകാശം കണ്ടു കണ്ടിരിയ്ക്കുമ്പോള്‍
അരികത്തൊരാള്‍ പോലുമില്ലെന്ന പേടി സ്വപ്‌നം
മുറുകെ പിടിച്ചുള്ളം പൊള്ളുന്നരേകാന്തത.
ഉയരം കൂടുന്തോറും വീഴ്ചകളഗാധമായ്
ഹൃദയം പിളര്‍ക്കുമെന്നറിവില്‍ പിടഞ്ഞുകൊ-
ണ്ടുരിയാടുവാന്‍ പോലുമാരാരുമില്ലാത്താഴ
ക്കടലില്‍ കിടുക്കുന്നു പാഞ്ചാല മഹാരാജ്ഞി
മരണം വന്നേ പറ്റൂവത്രയും നേരം ദുഃഖ
സ്മരണം മാത്രം തുണ മിഴിയും വരളുന്നു.

അശ്വമേധങ്ങള്‍ രാജസൂയങ്ങളനവധി
വിശ്വദിഗ്വിജയങ്ങള്‍ നേടിയ മഹാരഥര്‍
വഴിതെറ്റുന്നു വെറും സാരമേയത്തിന്‍ പിന്നില്‍
ഗതികെട്ടലയുന്ന കാഴ്ചകള്‍ മനക്കണ്ണില്‍
നിമിഷാര്‍ദ്ധത്തില്‍ മാത്രം കണ്ടിരിയ്ക്കണം പിന്നെ
ദ്രുപദ സ്വപ്‌നാംഗന കണ്ണടച്ചിരിയ്ക്കണം
മരണം ചിലര്‍ക്കൊക്കെ മതിപ്പാണെന്നാല്‍ ചിലര്‍ –
ക്കറിവിന്നാഴങ്ങളില്‍ ചെന്നുണര്‍ന്നിരിയ്ക്കലും.

Tags: സുധീര്‍ പറൂര്
ShareTweetSendShare

Related Posts

നിളാനദിക്കരയിൽ

നിളാനദിക്കരയിൽ

ഇത്തിരിവെട്ടം

ഇത്തിരിവെട്ടം

സേവകന്‍

സേവകന്‍

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

കാലം ഓര്‍മ്മിപ്പിക്കുന്നത്

കാലം ഓര്‍മ്മിപ്പിക്കുന്നത്

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies