കവിത

അന്ന് ഞാനുണര്‍ന്നില്ല!

ഭഗവന്‍, പരാത്മനേ നിന്റെവീണയില്‍ക്കൂടി, ഒഴുകും സ്വരധാരയിന്നന്നെ കുളിര്‍പ്പിയ്‌ക്കേ, പ്രാണന്റെ നിലാമരം പൂത്തുപൂങ്കിനാവിന്റെ, വേദിയില്‍ക്കരക്കാറ്റ് കൊണ്ടുഞാനിരിക്കുന്നു. ശാന്തിതീര്‍ത്ഥത്തില്‍ മുങ്ങിപ്പൊങ്ങിയ പ്രകൃതിയില്‍, സപ്തരാഗത്തിന്‍ക്കൊടിക്കൂറകള്‍പ്പറക്കുമ്പോള്‍, ആരണ്യവനിയില്‍നിന്നല്ലയോ ഭവാനന്ന്, അംഭോജരഥമേറിവന്നന്നെ ക്ഷണിച്ചത്? കാമരൂപിയാംനീലമേഘത്തിന്‍ച്ചോട്ടില്‍നിന്നെ,...

Read more

എഴുത്തച്ഛന്‍

വാര്‍ന്നെടുത്തതാമോലയില്‍ തിരുനാരായത്തിന്‍ വായ്ത്തല, ഓം, ഹരിശ്രീ മന്ത്രങ്ങള്‍ വായ്ത്താരിയായ് അച്ഛനിന്നൊ'രെഴുത്തച്ഛനാ'യ്, മകനേ! നിന- ക്കക്ഷരം പകരുവാനിരിപ്പൂ ഹൃഷ്ടാത്മാവായ്. അഷ്ടമംഗലത്തളിക; യരിക്കിണ്ണം, ചുറ്റു- മിഷ്ടബന്ധുക്കള്‍, ഇതു മറ്റൊരു മാമുണ്ണലോ?...

Read more

സ്‌നേഹം

സ്‌നേഹത്തെപ്പറ്റി ഒറ്റചോദ്യം പക്ഷേ, ഒത്തിരി ഉത്തരങ്ങള്‍ നേരംനോക്കാതെ വിളിക്കുന്ന സ്വാതന്ത്ര്യം കാണുമ്പോഴൊക്കെ സ്വന്തപ്പെട്ടിരിക്കുന്നുവെന്ന മുറിയാത്ത തോന്നല്‍ മനസ്സിനുള്ളില്‍ പ്രവേശിക്കുന്നവര്‍ മാത്രം നുണയുന്ന മധുരം പേടിച്ചിരിക്കുമ്പോള്‍ തോളത്ത് തട്ടുന്ന...

Read more

വിഷുവോര്‍മ്മകള്‍

നാട്ടുമാമ്പഴമണമുള്ള കാറ്റിന്റെ പാട്ടിലിന്നു വിരുന്നുവരുന്നൊരു നവ്യഹര്‍ഷപ്രദായകമാകുമീ ദിവ്യ ചൈത്രത്തിന്‍ സങ്കീര്‍ത്തനങ്ങളെ എത്രമേല്‍ ഞാന്‍ പുകഴ്ത്തുന്നതിന്‍ മേലേ ചിത്രവര്‍ണ്ണാങ്കിതം വിഷുക്കാഴ്ചകള്‍ സ്വര്‍ണ്ണഭൂഷിതം വെള്ളരിക്കായ്കളും മിന്നിയാടുന്ന കൊന്നക്കതിര്‍കളും വീട്ടുമുറ്റം സുഗന്ധം...

Read more

കൊന്നയുടെ സങ്കടം

എന്റെ കൊന്നയും പൂത്തിരിയ്ക്കുന്നൂ വന്നുകാണുമോ ശ്രീധരമേനോന്‍, ആ മരക്കൊമ്പില്‍ പാട്ടു പാടുന്ന പൂങ്കുയിലുകള്‍ വന്നിരിക്കുന്നു ഏതു രാഗത്തിലാവണം ഗാന ധാരയെന്നു നിനച്ചിരിക്കുന്നൂ എന്തിനീക്കൊന്നയിത്ര നേരത്തെ പൂത്തതെന്നു മനസ്സിലാക്കാതെ,...

Read more

അനാദിയിലെ അമ്മ

കുഞ്ഞുവിളക്കിന്റെ ദീപ്തിയെന്നെ ചുറ്റിപ്പിടിച്ചു ചിരിച്ചുപോകും ദുഃഖക്കിനാവിന്റെ രാത്രി മുന്നില്‍ പക്ഷം വിരിച്ചു പറന്നു മായും പെണ്ണെന്നു ചൊല്ലിപ്പരിഹസിച്ചാല്‍ കണ്ണിലെ ഭൂതമെരിഞ്ഞു നില്‍ക്കും മണ്ണായ മണ്ണിനെ പെറ്റുപോറ്റും വിണ്ണിന്റെ...

Read more

അ അമ്മ

മുന്‍വാതിലടയ്ക്കുമ്പോള്‍ അമ്മ ചോദിക്കുന്നു വല്ലതും മറന്നുവോ മകനേ ഇന്നും സര്‍ട്ടിഫിക്കറ്റ് ഫോണ്‍ പൊതിച്ചോറ് വണ്ടിക്കാശ് നിന്റെ പുസ്തകം പേന ഇല്ലമ്മേ കരുതുവാന്‍ അമ്മയുള്ളപ്പോള്‍ എന്തുമറന്നാലും ഗുരുത്വമുണ്ടല്ലോ അന്നദാനത്തിനായ്...

Read more

കരിനാഗങ്ങൾ

പറഞ്ഞതങ്ങനെന്നാലും വരുന്നതെങ്ങനായാലും തുഴയെറിഞ്ഞുറഞ്ഞേതാനിവര്‍ക്കു ശീലം അമരം കൈവിടില്ലൊട്ടും അണിയത്തും മുടങ്ങില്ല വെടിത്തടിക്കിടിപോലീ ഹൃദയതാളം വരുംകൊല്ലോമറിയില്ല, വരാം കൊല്ലമറിയില്ല വരുന്നതെന്തതായാലും തുഴഞ്ഞു കേറും കരയ്ക്കും കായലിന്നും പൊന്‍ കതിര്‍ക്കും...

Read more

വരത്തന്‍

മുഖപരിചയം തെല്ലുമില്ലാത്ത ഈ വഴിപോക്കന്‍ ഒരു വരത്തനാണ്. കനലെരിയും വിശപ്പ് അതിര്‍ വരമ്പിട്ട വാരിയെല്ലുകാട്ടി, ഈച്ചയാര്‍ക്കും വ്രണങ്ങളെ നക്കിത്തുടച്ച്, കവലക്കല്ലുകളില്‍ ഒരു കാല് പൊക്കി, ഇടയുന്ന സ്വജാതികളോട്...

Read more

കവിതയാവുന്നത്

പനിനീര്‍ മണക്കുന്ന വാക്കുകള്‍ ചെമ്പകപ്പൂപോലെ പൊട്ടിച്ചിരിക്കണം. പരലുപോല്‍ തുഴയെറിഞ്ഞൊഴുകണം കതിര്‍ക്കുലകള്‍പോല്‍ തലചെരിച്ചാടണം. കനലായെരിയണം വാക്കുകള്‍ ഹൃദയത്തിലെവിടെയോ നീറ്റലായ് മാറണം. പുലരിപോല്‍ കുളിരു നിറയ്ക്കണം നട്ടുച്ച വെയിലായി വെട്ടിത്തിളങ്ങണം....

Read more

പെങ്ങള്‍

നാട്ടിടവഴിയിലൊരു പെരുമഴക്കാലത്ത് ചേമ്പിലക്കുടയിലൊപ്പമരികു ചേര്‍ന്നെന്റെ കൈകളില്‍ തൂങ്ങിനടന്നവള്‍ പെങ്ങള്‍... ഇടിമുഴക്കങ്ങളില്‍, മിന്നലില്‍ ഭയചകിതയായ് പൊട്ടിക്കരഞ്ഞവള്‍. ആര്‍ദ്രമാനസതീരങ്ങളില്‍ കുഞ്ഞു വളപ്പൊട്ടുകള്‍ നിരത്തി മധുസ്മിതങ്ങളില്‍ പെയ്തു തോര്‍ന്നവള്‍... പ്രകാശവേഗത്തിനുമപ്പുറം സ്‌നേഹവിഭ്രാന്തിയില്‍...

Read more

വിഷ്ണുപദം

വെളുവെളുത്തൊരു നക്ഷത്രമേ നിന്റെ നനുനനുത്ത വെളിച്ചമനാദിത-- ന്നുറവയായി പടര്‍ന്നു വരുന്നതു നുണയുവാന്‍ ദാഹമാര്‍ന്ന മനസ്സുമായ് ഇവിടെ ഞാന്‍ കാത്തു നില്‍ക്കുന്നു പിന്നെയും. അകലെയാ ശാന്തിതീരത്തു മന്ത്രങ്ങ-- ളുരുവിടുന്ന...

Read more

സ്വന്തമായി ഒരു മനുഷ്യനുണ്ടാവുകയെന്നാല്‍

ഇടുങ്ങിയ തുരങ്കത്തിനുള്ളില്‍ നീണ്ടുനിവര്‍ന്ന് കിടക്കലാണ് ഒറ്റപ്പെടലുകളുടെ ഉഷ്ണഭൂമിയില്‍ വിത്തെറിഞ്ഞ് വെള്ളം തേവി ഉറ്റുനോക്കലാണ് വിരല്‍കോര്‍ത്തിടങ്ങളോട് പോറലേറ്റിട്ടും പരിഭവമില്ലാതെ പല്ലിളിക്കലാണ് ഒറ്റുകാരുടെ ചെക്ക്‌പോസ്റ്റുകളിലൂടെ ഒളിച്ചുകടക്കാന്‍ തന്ത്രങ്ങള്‍ മെനയലാണ് എണ്ണിയാലൊടുങ്ങാത്ത...

Read more

നിരാലംബം

കുപ്പിവളകള്‍, റിബണ്‍ ക്ലിപ്പ്, മോതിരം, മാല കമ്മല്‍, പുത്തനുടുപ്പുകള്‍ ............................... എന്നെടുത്തുതരും? മകള്‍ കെഞ്ചി ചോദിക്കുന്നു. അവള്‍ക്ക് ചോദിക്കാന്‍ ഞാനെന്ന അച്ഛനുണ്ടല്ലോ. വാച്ച്, പാന്റ് ടീഷര്‍ട്ട്, സ്മാര്‍ട്ട്‌ഫോണ്‍...

Read more

ഗജേന്ദ്രമോചനം

ഈ രാത്രിയിരുണ്ടു വെളുക്കാന്‍ ഇനിയെത്ര കാതം പോണം ഈ മൗനമുടച്ചു തകര്‍ക്കാന്‍ ഇനിയെത്ര നേരം വേണം ഈ ഭീതിയൊഴിഞ്ഞു വസിയ്ക്കാന്‍ ഇവിടാരേ തുണയാവേണം അറിയില്ലാ, അറിയില്ലെന്നു- ള്ളറിവാണെന്‍...

Read more

കിണര്‍

ഓരോ തൊട്ടി വെള്ളം കോരിയെടുക്കുമ്പോഴും കിണര്‍ കൂടെവരുന്നുണ്ട് പറഞ്ഞൊഴിയാത്ത കഥകളുമായി. അടുക്കളയില്‍ അമ്മയോടാണ് കിണറിനേറെയിഷ്ടം. രണ്ടുപേരുടെയും മനസ്സുകള്‍ക്കുള്ളില്‍ പാതാളത്തോളം പോവുന്ന നൊമ്പരയാഴങ്ങളുണ്ട്. പാത്രം കഴുകുമ്പോഴും അരിമണികള്‍ പെറുക്കിയിടുമ്പോഴും...

Read more

സ്വസ്ഥം

ഒരുനാള്‍ പൂനിലാക്കുളിരിലാണ്ടു ഞാന്‍ തനിച്ചു മുറ്റത്തു നിറഞ്ഞിരിക്കയായ് ഇളകിയോടുന്ന പുതുമേഘങ്ങളി ലിടയ്ക്കു താരകളൊളിച്ച കേളികള്‍ ചിരിച്ചുനില്ക്കുന്ന പനിമതിക്കില്ല എതിര്‍പ്പുചേഷ്ടക ളെരിഞ്ഞനോട്ടവും. ഒരുചെറുകിളിയടഞ്ഞൊരീണത്തി ലതിമധുരമാ യിണയ്ക്കായ് പാടുന്നു എനിക്കറിയില്ല...

Read more

പൊരുള്‍

പോക്കുവെയ്‌ലാടകള്‍ വാരി പുതയ്ക്കുന്നൊരീയുര്‍വ്വിയെ കാറ്റിന്റെ കൈകളില്‍ തൂങ്ങി വന്നെത്തും സൗരഭങ്ങളെ കാര്‍ത്തികനക്ഷത്രം പോലെ വിടരും പൂങ്കുലകളെ ഞാനുമീയാതിരപ്പെണ്ണും ഞാറുനട്ട വയലിനെ ചിറകില്‍ മഴവില്ലിനെ ചുമക്കും ശലഭങ്ങളെ വെറുതെ...

Read more

സ്‌നേഹമരം

ഹരിതകാവ്യമേ നീയെങ്ങു പോകുവാന്‍ തലമുറിഞ്ഞമരങ്ങള്‍ വിളിക്കവേ... അനുതപിക്കുവാനാരുണ്ട് വെന്ത പെണ്‍- മനസ്സുകള്‍ ചുറ്റുമലറിയാര്‍ക്കവേ... അഭയമായിരുന്നമ്മ നീ ഞങ്ങള്‍തന്‍ മരണമില്ലാത്ത കവിതയും സ്‌നേഹവും ഇരവില്‍നിര്‍ത്താതെ പെയ്യും മഴയ്ക്കുനിന്‍ വ്യഥിതഹൃത്തിന്റെ...

Read more

ശരണാഗതി

ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്ലാതെ രാസലീലയും മഹാഭാരതവും ആടിത്തീര്‍ത്ത പാദങ്ങള്‍ ഒരു വേടന്റെ അസ്ത്രമുനമ്പിലേയ്ക്ക് ചെറുപുഞ്ചിരിയോടെ നീട്ടിക്കൊടുത്ത നിന്നോട് നടന്നു തീര്‍ത്തതിന്റേയും നടക്കാനുള്ളതിന്റേയും വേദനകള്‍ ഞാനെന്തിനു പറയണം?  

Read more

ബന്ധം

അത്രമേല്‍ തിളങ്ങുന്നൊരൊറ്റ നാണയം കാട്ടി നീല വ്യോമമേ എന്നെ കൊതിപ്പിച്ചിരുത്തല്ലേ... എത്ര പൊന്‍ നക്ഷത്രങ്ങള്‍ നീട്ടി നീ വിളിച്ചാലും ചേര്‍ത്തൊരീ കൈ വിട്ടെങ്ങും ഞാന്‍ വരാന്‍ പോകുന്നില്ല....

Read more

കൈരളീപൂജ

മഞ്ജരിശീലുകളാം തുളസീദള- മഞ്ജു 'കൃഷ്ണഗാഥാ' കാവ്യമാല്യം കോര്‍ത്തു ചെറുശ്ശേരി നമ്പൂതിരി ചാര്‍ത്തി ഭക്ത്യാദരപൂര്‍വ്വം കൈരളിയെ. പൂന്താനം പാനതന്‍ പൂന്തേന്‍ നിവേദിച്ചു പൂജിച്ചു പിന്നാലെ കൈരളിയെ. രാമചരിതാമൃതം തുഞ്ചത്താചാര്യന്‍...

Read more

സുകൃതാക്ഷരങ്ങള്‍

  കണ്ണനെക്കണ്ട കണ്ണുകള്‍ നിറഞ്ഞു, നിര്‍വൃതി തന്‍പൂക്കാലങ്ങള്‍ വിതുമ്പി വിറയാര്‍ന്നു സുഗതയാംസുഭഗയൊരു സുസ്‌മേരവുമായ് കണ്ണനെ താലോലിക്കാന്‍ പോയീ കൃതാര്‍ത്ഥയായ് രാത്രിമഴയില്‍ നനഞ്ഞൊട്ടി വന്നൊരു കണ്ണനെ മാതൃവാത്സല്യത്തിന്‍ തോര്‍ത്താല്‍തുടച്ചൂ...

Read more

അമ്മ തനിച്ചല്ല

അമ്മയും പകലും തനിച്ചായിരിക്കുമ്പോള്‍ തന്‍മക്കളെല്ലാം പുറത്തായിരിക്കുമ്പോള്‍ അമ്മയെ കൈപിടിച്ചൊപ്പം നടത്തുവാന്‍ വന്നിടുമോരോ പകല്‍; ദൈവമെന്നപോല്‍ എന്തൊരു സൂക്ഷ്മതയാണാ കരംപിടി - ച്ചമ്മ നടക്കാനിറങ്ങുന്ന വേളയില്‍ ചട്ടിയില്‍ നിന്നുവളരാന്‍...

Read more

രണ്ടു കവിതകള്‍

അശരീരികള്‍ ദൈവം, ആകാശത്തിലില്ല ഭൂമിയിലുമില്ല പാതാളത്തില്‍ കാണാനേയില്ല തെരഞ്ഞ് തെരഞ്ഞ് കണ്ണ് കഴച്ചു പല വഴി താണ്ടി പലരോടും അന്വേഷിച്ചു അറിയാ ഭാഷകള്‍ അന്വേഷകരായി ഒടുവിലൊടുവില്‍ ഉറക്കെ,...

Read more

ഒരു വൈശാഖക്കനവ്

അതിനെന്നമ്പാടി, യതിലെ തൈര്‍വറ്റാ ലുരുട്ടിവെച്ചതും പരത്തിവെച്ചതും വറത്തിട്ടുപ്പേരി പതിച്ചിട്ടുംപഴം നുറുക്കിനെ തേനില്‍ നനച്ചതും തെക്കേ- വരിക്കപ്ലാവിന്റെ പഴംചുളേം, തരി മണിയന്‍ മാവിന്റെ ചുവട്ടില്‍ നിന്നുഞാന്‍ പെറുക്കിവെച്ചിട്ടു ണ്ടൊരുവട്ടി...

Read more

അച്യുതാക്ഷരം

അച്ചുതം കാവ്യം ആര്‍ഷോക്തിനിര്‍മ്മലം ആനന്ദ നിര്‍വൃതി പരമാനന്ദപൂരിതം കാലം തെളിയിച്ചൊരാ അച്ചുതാക്ഷരം പ്രജ്ഞാനപ്രകാശ പ്രഭാപൂരപ്രയാണം വിപ്ലവത്തിനപ്പുറം വിഗ്രഹവിസ്മയമാകുമീ പ്രജ്ഞാവബോധത്തെ ഭാഗവതമായി തനി തങ്കമാക്കിതന്നെ വിശ്വപുരുഷന്‍ കണ്ണീരില്‍ അല്പവും...

Read more

കണ്ണുകള്‍

നാലു ചുവരുകള്‍ക്കുള്ളില്‍ വിയര്‍പ്പാറ്റി മയങ്ങുന്ന നട്ടുച്ച. ജരവീണ വാതിലിനപ്പുറം തളര്‍ന്ന കാലൊച്ചകള്‍. വരണ്ട നെറ്റിയില്‍ പൊള്ളുന്ന തൂവല്‍സ്പര്‍ശം. കാതുകള്‍ക്കുള്ളില്‍ പറന്നകലുന്ന ചിറകൊച്ചകള്‍. പാതിമയക്കത്തിലേക്കു നടന്നുമറയുന്ന പടവുകള്‍. അന്ധകാരം...

Read more

കൃഷ്ണനും കൃഷ്ണവാര്യരും

''തുഞ്ചന്‍, കുഞ്ചന്‍, കരീന്ദ്രന്‍, ധവളമണി, ചെറുശ്ശേരി, പൂന്താനവിപ്രന്‍, കുഞ്ഞിക്കുട്ടാഖ്യന്‍, എ.ആര്‍, ദ്രുതകവികള്‍ ചിലര്‍, ബാലകൃഷ്ണപ്പണിക്കര്‍, വള്ളത്തോളും കുമാരന്‍ കവി, - പുനരിനി പലരു, ണ്ടാരതെന്നോതിടേണം'' തന്മുന്നില്‍ വന്നു...

Read more

കൂടിയാട്ടം

മിഴിചിമ്മി നോക്കുമ്പോള്‍ ഇരുളിന്റെ മറവില്‍ ആടുന്നു നിഴലുകള്‍ കൂടിയാട്ടം... ചെവിപൊത്തി കേള്‍ക്കുമ്പോള്‍ ഹൃദയധമനിയില്‍ മേല്‍ക്കുമേലുയരുന്ന മിഴാവുവാദ്യം... ഇരുളും വെളിച്ചവും തിരശീല മാറ്റുമ്പോള്‍ ചുവടറുയ്ക്കാത്ത- ശീലങ്ങളുടെ ചരടിളക്കം... വിധികാത്തു...

Read more
Page 6 of 10 1 5 6 7 10

Latest