ശ്രീ എം.എ. കൃഷ്ണൻ അഥവാ എം.എ. സാറിന്റെ വേർപാടിലൂടെ സമര്‍പ്പണവും പ്രതിബദ്ധതയുമുള്ള ഒരു മുതിർന്ന പ്രചാരകനെ മാത്രമല്ല, കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ അടയാളങ്ങളായി മാറിയ ബാലഗോകുലവും തപസ്യയും സ്ഥാപിച്ച ബഹുമുഖ പ്രതിഭയെ കൂടിയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എം.എ. സാറിന്റെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തെ ആദരിക്കുന്നവര്‍ക്കും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജനങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഏറ്റവും പ്രയാസകരമായ സമയങ്ങളിലും വെല്ലുവിളി നിറഞ്ഞ മേഖലകളിലും പ്രസ്ഥാനത്തെ വളർത്തിയെടുക്കാൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ശ്രീ എം.എ. കൃഷ്ണൻ സാറിന്റെ സ്മരണയ്ക്ക് ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സദ്ഗതി ലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
ഓം ശാന്തി.
മോഹൻ ഭാഗവത്
സർസംഘചാലക്
ദത്താത്രേയ ഹൊസബാളെ
സർകാര്യവാഹ്
















