Wednesday, September 30, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
വാർത്ത

എം.എ. സാര്‍ അന്തരിച്ചു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Sep 29, 2026

കൊച്ചി :ആര്‍.എസ്.എസ് പ്രചാരകനും കേസരി മുന്‍ മുഖ്യപത്രാധിപരും ആയിരുന്ന എം.എ. സാർ എന്ന എം. എ കൃഷ്ണന്‍ (97) അന്തരിച്ചു. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു. അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണപ്രസ്ഥാനമായ സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തത് അദ്ദേഹമാണ്. ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്,  എന്നീ ചുമതലകളും ദീര്‍ഘകാലം വഹിച്ചു. ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്തകാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിലായിരുന്നു അവസാനകാലം ചെലവഴിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

1929ല്‍ കൊല്ലം ഐവര്‍കാല ഗ്രാമത്തില്‍ ജനിച്ച എം.എ. കൃഷ്ണന്‍ എന്ന എം.എ. സാര്‍, തിരുവനന്തപുരം സംസ്‌കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായ പാസായശേഷം കോട്ടയം ജില്ലയിലെ വാഴൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. ആ കാലയളവില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ ഉപദേശങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ജോലി രാജിവെച്ച് 1954 ല്‍ പ്രചാരകനായി. 1947 ല്‍ത്തന്നെ സംഘശാഖയില്‍ ചേരാനും ആഗമാനന്ദജിയില്‍നിന്നും സ്വാമി വിവേകാനന്ദ സന്ദേശങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതുകൊണ്ട് രാഷ്ട്രസേവനത്തിനും ഭാരത സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും അനുഗ്രഹം ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ സംഘപ്രവര്‍ത്തനത്തിനവസരം ലഭിച്ചു. 1964 ല്‍ കേസരി പത്രാധിപരായി കോഴിക്കോട്ടെത്തി. കേസരിവാരികയുടെ പത്രാധിപസ്ഥാനത്തിരുന്നും വേറിട്ടപ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ എം.എ.സാറിനായി. 1964 മുതല്‍ 1990 വരെ മുഖ്യപത്രാധിപരായിരുന്ന എം.എ. സാര്‍ കേസരിയ്ക്ക് മലയാളമാധ്യമരംഗത്ത് സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാനപങ്കുവഹിച്ചു. ബാലഗോകുലം, തപസ്യ എന്നീ പ്രസ്ഥാനങ്ങള്‍ കേസരി പത്രാധിപ സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം വളര്‍ത്തിയെടുത്ത പ്രസ്ഥാനങ്ങളാണ്. കേരളത്തിലെ ആധുനിക നവോത്ഥാന സംരംഭങ്ങള്‍ക്ക് രാസത്വരകമാകാന്‍ അദ്ദേഹത്തിനു സാധിച്ചു.

കേസരി സ്വയംസേവകരുടെ വാരിക എന്ന തലത്തില്‍നിന്നും സാംസ്‌കാരിക കേരളത്തിന്റെ വാരിക എന്ന തലത്തിലേയ്ക്ക് പരിഗണിക്കപ്പെടാന്‍ തുടങ്ങിയത് അദ്ദേഹത്തിന്‍റെ കാലത്താണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സാംസ്‌കാരിക നായകന്മാര്‍, ചരിത്രപുരുഷന്മാര്‍ തുടങ്ങിയവരെക്കുറിച്ച് ലേഖനങ്ങളും കവിതകളും കേസരി പ്രസിദ്ധീകരിച്ചു. എം.ജി.എസ്. നാരായണന്‍, കെ.കെ.എന്‍. കുറുപ്പ് തുടങ്ങിയ ചരിത്രകാരന്മാര്‍ കേസരിയുടെ ലേഖകന്മാരായി മാറി. പൊതുരംഗത്ത് കേസരി ചര്‍ച്ചാവിഷയമായി.
1967-ലെ ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട്ടു നടന്നപ്പോള്‍ അതിന്റെ സംഘാടകപ്രവര്‍ത്തനത്തില്‍ കേസരി മുന്നിലുണ്ടായിരുന്നു. അതേസമയത്താണ് കേസരി കാര്യാലയം തളിയിലെ വാടകക്കെട്ടിടത്തില്‍നിന്ന് പാളയം റോഡിലെ ശ്രീവെങ്കിടേഷ് നായക് മോഹന്‍ദാസിന്റെ കെട്ടിടത്തിലേയ്ക്ക് മാറ്റിയത്. അതേ കെട്ടിടത്തില്‍ തന്നെയായിരുന്നു ജനസംഘം സമ്മേളനത്തിന്റെ സ്വാഗതസംഘം കാര്യാലയവും. സമ്മേളനവാര്‍ത്തകള്‍ എം.എ. കൃഷ്ണന്‍ ‘ശാകല്യന്‍’ എന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്തു. ശാകല്യന്റെതായി ‘ഇതുകേട്ടില്ലേ’ എന്ന പംക്തിയും ആരംഭിച്ചു. ദീനദയാല്‍ജിയുടെ ചിത്രത്തോടെ സമ്മേളനത്തിന്റെ പ്രത്യേക പതിപ്പ് കേസരി പുറത്തിറക്കി.

ADVERTISEMENT

1968-ലാണ് തളി ആരാധനാ സ്വാതന്ത്ര്യസമരം നടന്നത്. അതിന് കളമൊരുക്കിയവരില്‍ ഒരാള്‍ കേസരി പത്രാധിപര്‍ എം.എ. കൃഷ്ണനാണ്. അങ്ങാടിപ്പുറം തളിയില്‍ മുസ്ലീങ്ങള്‍ മത്സ്യക്കൊട്ട ചാരിവെച്ചിരുന്ന ശിവലിംഗത്തിന്റെ അവസ്ഥ ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന്റെ നേര്‍ക്കുള്ള ചോദ്യചിഹ്നമായിരുന്നു. അങ്ങാടിപ്പുറത്തുള്ള സ്വയംസേവകര്‍ അവിടം വൃത്തിയാക്കി വിളക്കുവെയ്ക്കാന്‍ തയ്യാറായി. ക്ഷേത്രപുനരുദ്ധാരണം സംബന്ധിച്ച് മാതൃഭൂമിയിലെ വി.എം. കൊറാത്തുമായി എം.എ. സാര്‍ സംസാരിക്കുകയും അദ്ദേഹം കേളപ്പജിയുടെ അനുഗ്രഹാശിസ്സുകള്‍ ഇതിന് നേടിയെടുക്കുകയും ചെയ്തു. ഇ.എം.എസ്. സര്‍ക്കാര്‍ ക്ഷേത്രം പുരാ വസ്തുവാക്കി പ്രഖ്യാപിച്ചു നിരോധനം കൊണ്ടുവന്നപ്പോള്‍ കേളപ്പജി സത്യഗ്രഹസമരത്തിനിറങ്ങി. ഒടുവില്‍ സര്‍ക്കാര്‍ ക്ഷേത്രം ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ നിര്‍ബന്ധിതമായി. മലബാറിലെ ക്ഷേത്രനവീകരണത്തിന്റെ നാന്ദികുറിക്കലായിരുന്നു ഇത്.

അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, പൈതൃക, ചിന്തന മേഖലകളിലുണ്ടായ ഭാവാത്മക പരിവര്‍ത്തനത്തിന്റെ ഉറവിടം എം.എ. സാറിന്റെ പുഷ്‌കലവും ഭാവസമൃദ്ധവും സുരഭിലവുമായ മനസ്സാണെന്നു പറയുന്നത് വസ്തുതാകഥനം മാത്രമാവും. ഇച്ഛാശക്തിയും വിജിഗീഷയും, താന്‍ ഏറ്റെടുത്ത കാര്യത്തിന്റെ ദൈവീകതയും എം.എ. സാറിനെ മുന്നോട്ടു നയിച്ചു.ഇടതുപക്ഷ, മതനിരപേക്ഷ, ഹൈന്ദവതാ നിരോധ പക്ഷക്കാരായിരുന്ന എത്രയോ പ്രഗല്‍ഭ വ്യക്തികളുടെ മനസ്സിലെ മേഘപടലങ്ങള്‍ ക്രമേണ നീങ്ങാന്‍ എംഎ സാറിന്റെ സമ്പര്‍ക്കം പ്രയോജനപ്പെട്ടു.

സാംസ്‌ക്കാരികമായി മാത്രം ചിന്തിച്ച, സാംസ്‌ക്കാരികമായി പ്രവര്‍ത്തിച്ച, എം എ സാറിന്റെ രാഷ്ട്രീയ തത്വശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പ്രത്യയശാസ്ത്രവുമൊക്കെ അടിമുടി സാംസ്‌ക്കാരികമായിരുന്നു.. കാഴ്ചപ്പാടും നിലപാടും സാംസ്‌ക്കാരികമയവും. സാങ്കേതികാര്‍ത്ഥത്തില്‍ എം.എ.കൃഷ്ണന്‍ സാഹിത്യകാരനോ, ബുദ്ധിജീവിയോ, സാംസ്‌ക്കാരിക പ്രതിഭയോ ആയിരുന്നില്ല. അതിനെക്കാളുപരി അവരെയൊക്കെ വാര്‍ത്തെടുക്കാനും വളര്‍ത്താനും നയിക്കാനും അസാധാരണ പാടവമുണ്ടായിരുന്ന പ്രതിഭാസമാണ്.

Tags: FEATUREDM A KrishnanM A Sir
Share
Tweet
Send
Share

Related Posts

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

Shopping Cart

Latest

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

സര്‍സംഘചാലകന്റെ ശബ്ദത്തെ ഭയക്കുന്നവര്‍

സര്‍സംഘചാലകന്റെ ശബ്ദത്തെ ഭയക്കുന്നവര്‍

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies