- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച ഇടതുപക്ഷത്തെ പഠിപ്പിച്ചത് (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 47)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
സ്വതന്ത്ര ഭാരതത്തിന്റെ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തെ രൂപപ്പെടുത്തിയ നിര്‍ണായകമായ ജനമുന്നേറ്റമായിരുന്നു അയോധ്യയിലെ രാമജന്മഭൂമി വീണ്ടെടുക്കാനുള്ള പ്രക്ഷോഭം. ഭാരതം സ്വാതന്ത്ര്യം നേടിയതിനു ശേഷവും അയോധ്യാ പ്രശ്‌നം പരിഹരിക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിചാരിച്ചിരുന്നെങ്കില്‍ 1949 ല്‍ തന്നെ പരിഹരിക്കാമായിരുന്ന ഈ പ്രശ്‌നം അന്ധമായ ഹിന്ദു വിരോധം കൊണ്ടും, അളവറ്റ മുസ്ലിം വര്‍ഗീയ പ്രീണന നയംകൊണ്ടും നീ ണ്ടുപോവുകയായിരുന്നു. അയോധ്യാ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടാതിരിക്കാന്‍ മുസ്ലിം മതമൗലികവാദികള്‍ക്കും കോണ്‍ഗ്രസ്സിന്റെ ഭരണകൂടങ്ങള്‍ക്കും ആയുധം നിര്‍മ്മിച്ചു നല്‍കിയത് ഇടതുപക്ഷമായിരുന്നു. ഒരുവശത്ത് ഹിന്ദുത്വ- ദേശീയ ശക്തികളും മറുവശത്ത് ഇടതുപാര്‍ട്ടികളും അണിനിരന്ന പോരാട്ടമായിരുന്നു ഇത്. ഒടുവില്‍ ഹിന്ദുത്വ-ദേശീയ ശക്തികള്‍ ചരിത്രപരമായ വിജയം കൈവരിച്ചപ്പോള്‍ ഇടതുപക്ഷം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെയുള്ള കാലഘട്ടത്തിലും രാമജന്മഭൂമിയെ മോചിപ്പിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ നടന്നിരുന്നു. ആത്മാഭിമാനികളായ ഹിന്ദുക്കളും, സാംസ്‌കാരികമായി അന്യവല്‍ക്കരിക്കപ്പെട്ട മതഭ്രാന്തരായ മുസ്ലീങ്ങളും തമ്മിലായിരുന്നു ഇത്. ഭിന്നിപ്പിച്ചു ഭരിക്കല്‍ നയമായി സ്വീകരിച്ചിരുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍ അയോധ്യയിലെ പ്രശ്‌നപരിഹാരം ആഗ്രഹിച്ചില്ല. ഇക്കാലത്തൊന്നും ഇടതുപക്ഷം ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല.1980കളുടെ തുടക്കത്തില്‍ വിശ്വഹിന്ദു പരിഷത്ത് അയോധ്യാ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് ഇടതുപക്ഷം അതിനെതിരെ രംഗത്തുവരാന്‍ തുടങ്ങിയത്. ചരിത്ര വസ്തുതകള്‍ അവഗണിച്ചും, ഭാരതത്തിന്റെ സാംസ്‌കാരികത്തനിമയെ വിസ്മരിച്ചും രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടം അയോധ്യാ പ്രശ്‌നത്തില്‍ ബാബറി മസ്ജിദിന്റെ വക്താക്കളായ മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കാനും പിന്തുണയ്ക്കാനും തുടങ്ങിയപ്പോള്‍ മുതല്‍ ഇടതുപക്ഷം ഈ രണ്ടുകൂട്ടര്‍ക്കുമൊപ്പം നിലയുറപ്പിക്കുകയായിരുന്നു.
ചന്ദ്രശേഖറിന്റെ കാലത്തെ പ്രശ്‌നപരിഹാര ശ്രമങ്ങള്‍
വി. പി. സിംഗ് സര്‍ക്കാരിന്റെ പ തനത്തിനു ശേഷം ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. ബിജെപിയെയും ഹിന്ദുത്വത്തെയും എതിര്‍ത്തിരുന്ന പല പാര്‍ട്ടികളും ഉടന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ത്തു. ബിജെപി വിജയിച്ചേക്കുമെന്ന ഭയമായിരുന്നു കാരണം. അയോധ്യയെക്കുറിച്ചുള്ള ഹിന്ദു വികാരം ശമിക്കുന്നതുവരെ കാത്തിരിക്കുകയും, മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച പ്രതീക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ തന്ത്രം.
പുറമെ നിഷ്പക്ഷമെന്ന് തോന്നിച്ചിരുന്നെങ്കിലും, ചന്ദ്രശേഖര്‍ സര്‍ക്കാര്‍ ഒരുപക്ഷേ വി.പി.സിംഗ് ഭരണകൂടത്തേക്കാള്‍ ഹിന്ദുക്കളോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. ചന്ദ്രശേഖര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഡോ.സുബ്രഹ്മണ്യന്‍സ്വാമി ഹൈദരാബാദില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ വിശ്വഹിന്ദു പരിഷത്തിനെതിരെ എങ്ങനെയാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് അഭിമാനത്തോടെ വിവരിക്കുകയുണ്ടായി.

പക്ഷേ ചന്ദ്രശേഖര്‍ സര്‍ക്കാരിന് നിലനില്‍പ്പിന്റെ പ്രശ്‌നമുണ്ടായിരുന്നു. അതിനാല്‍ അയോധ്യാ വിഷയം പരിഹരിക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. ഇരുവിഭാഗങ്ങളില്‍ നിന്നും തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ട് ചര്‍ച്ചകള്‍ ആരംഭിച്ചു. വേദി പക്ഷപാതപരമായിരുന്നിട്ടും, മാധ്യമപ്രചാരണം എതിരായിരുന്നിട്ടും തെളിവുകള്‍ സമര്‍പ്പിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് പൂര്‍ണ്ണമായും തയ്യാറായിരുന്നു.
ഹിന്ദുക്കളെ പ്രതിനിധീകരിച്ച് പ്രഗത്ഭരായ പുരാവസ്തുശാസ്ത്രജ്ഞരും ചരിത്രകാരന്മാരും അടങ്ങുന്ന ഒരു മികച്ച സംഘം തന്നെ ഉണ്ടായിരുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വാദിക്കുകയല്ല, വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ തെളിവുകള്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തത്. ദല്‍ഹിയിലെ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേര്‍ണലായ ‘മന്ഥന്‍’ 1990 ഒക്ടോബര്‍ ലക്കത്തില്‍ ബി.ബി. ലാല്‍ ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. അന്നുണ്ടായിരുന്ന ബാബറി മസ്ജിദിന്റെ താഴികക്കുടമുള്ള കെട്ടിടത്തിന് താഴത്തെ ഘടനയെ സംബന്ധിക്കുന്ന പുരാവസ്തു തെളിവുകളാണ് ഈ പ്രബന്ധം പുറത്തുകൊണ്ടുവന്നിരുന്നത്.
ഈ തെളിവുകള്‍ നിഷേധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ‘മന്ഥന്‍’ ഒരു ബിജെപി മാസികയാണെന്ന് വിശേഷിപ്പിക്കാനാണ് ഇടതുപക്ഷക്കാര്‍ ശ്രമിച്ചത്. രാമജന്മഭൂമിക്കുവേണ്ടി വാദിക്കുന്ന വിഭാഗം ആദ്യ യോഗത്തില്‍ അവതരിപ്പിക്കാനുള്ള ശക്തമായ പുരാവസ്തു തെളിവുകളുമായി തയ്യാറായിരുന്നു. ഈ യോഗത്തില്‍ ആഭ്യന്തര സഹമന്ത്രിയായ സുബോധ് കാന്ത് സഹായും, നിരീക്ഷകരെന്ന നിലയില്‍ മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവും ശരദ് പവാറും ഭൈറോണ്‍ സിംഗ് ഷെഖാവതും പങ്കെടുത്തിരുന്നു.
മുഴുവന്‍ വിഷയവും രണ്ട് പ്രധാന ചോദ്യങ്ങളെ അടിസ്ഥാനമാക്കി ചുരുക്കപ്പെട്ടു: ‘ബാബറി മസ്ജിദ്’ നിലനിന്നിരുന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നോ?
താഴികക്കുടമുള്ള തര്‍ക്കമന്ദിരം നിര്‍മിക്കുന്നതിനുവേണ്ടി ബാബറുടെയോ മറ്റേതെങ്കിലും ഇസ്ലാമിക സൈനിക മേധാവിയുടെയോ ഉത്തരവുപ്രകാരം ക്ഷേത്രം തകര്‍ത്തിരുന്നോ?
ഹിന്ദു പക്ഷത്തിന് ഈ രണ്ട് വാദങ്ങളും തെളിയിക്കാന്‍ കഴിഞ്ഞാല്‍, ബാബറി മസ്ജിദ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ കണ്‍വീനറും പിന്നീട് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളുമായിരുന്ന മുസ്ലീം മതമൗലികവാദി സയ്യിദ് ഷഹാബുദ്ദീന്‍, താന്‍ തന്നെ അയോധ്യയിലെ ‘ബാബ്‌റി മസ്ജിദ്’ പൊളിച്ചുനീക്കുമെന്ന് പറഞ്ഞിരുന്നു. സ്ഥലം ഹിന്ദുക്കള്‍ക്കോ മുസ്ലീങ്ങള്‍ക്കോ കൈമാറണമോ എന്നത് പുരാവസ്തുപരവും ചരിത്രപരവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണമെന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്സിന്റെ നേതാവ് രാജീവ് ഗാന്ധി, പ്രധാനമന്ത്രി ചന്ദ്രശേഖറിന് കത്തെഴുതുകയും ചെയ്തു.
ഹിന്ദു പക്ഷത്തു നിന്നുള്ള മൊറോപന്ത് പിംഗ്ലെയും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭൈറോണ്‍ സിംഗ് ഷെഖാവത്തും ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും വിദഗ്ദ്ധരായ വ്യക്തികളെ ഇരുവിഭാഗവും കൊണ്ടുവന്ന് തെളിവുകള്‍ പരസ്പരം കൈമാറണമെന്ന് നിര്‍ദ്ദേശിച്ചു. ആദ്യം തെളിവുകള്‍ പരസ്പരം പരിശോധിച്ചുറപ്പിക്കുകയും, വിദഗ്ധരുടെ സഹകരണം തേടുകയും വേണമെന്ന് മുസ്ലീം പക്ഷത്തെ അഭിഭാഷകനായ സഫര്യാബ് ജിലാനിയും കമ്മറ്റി അംഗങ്ങളും നിര്‍ദ്ദേശിച്ചു. ഒരു സമയക്രമം സംബന്ധിച്ചും അവര്‍ ധാരണയിലെത്തി. കാര്യങ്ങള്‍ അതിവേഗം മുന്നോട്ട് പോകുന്നതായി തോന്നി.
ബിഎംഎസി തങ്ങളുടെ കേസിന്റെ ശക്തിയിലും മറുവിഭാഗത്തിന്റെ ‘മണ്ടത്തരത്തിലും’ വിശ്വസിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടതുപോലെയാണ് തോന്നിയത്. അവര്‍ ശേഖരിച്ച രേഖകളില്‍ സ്വന്തം നിലപാടിന് എതിരായ വിവരങ്ങള്‍ പോലും ഉള്‍പ്പെട്ടിരുന്നു എന്നതാണ് വിചിത്രം. മുഗള്‍ വാസ്തുവിദ്യയെക്കുറിച്ചുള്ള ആര്‍. നാഥിന്റെ പഠനവും ഈ രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍, നാഥ് ഒരു മറുപടി അയച്ചു. ആ ‘മസ്ജിദ്’ ഒരു ക്ഷേത്രത്തിന്റെ സ്ഥാനത്താണ് നിര്‍മ്മിക്കപ്പെട്ടതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, സ്ഥലത്ത് നേരിട്ട് നടത്തിയ പരിശോധന തന്റെ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും അതില്‍ വ്യക്തമാക്കി. (1) ഒരുപക്ഷേ, മുഗള്‍ ഭരണകാലത്ത് അയോധ്യയിലെ ക്ഷേത്രം തകര്‍ക്കപ്പെടുകയും, പിന്നീട് ബാബറിന്റെ ഉത്തരവുപ്രകാരം താഴികക്കുടമുള്ള നിര്‍മിതി പുതുക്കിപ്പണിയുകയും ചെയ്തിരിക്കാമെന്ന അഭിപ്രായമാണ് നാഥ് രേഖപ്പെടുത്തിയത്.
തെളിവുകള്‍ നല്‍കിയത് ഹിന്ദുക്കളുടെ പക്ഷം
വിഎച്ച്പി സമര്‍പ്പിച്ച തെളിവുകള്‍ വ്യവസ്ഥാപിതമായിരുന്നു. അവ ഒരേയൊരു ചോദ്യമാണ് ഉന്നയിച്ചത്. ഒരു ക്ഷേത്രം തകര്‍ത്തിരുന്നോ ഇല്ലയോ, അതിന്റെ മുകളിലാണോ നിലവിലുള്ള ഘടന പണിതത്? വ്യവസ്ഥാപിതമായ തെളിവുകളുടെ ശേഖരം ഈ ചോദ്യത്തിന് മാത്രമല്ല ഉത്തരം നല്‍കിയത്. രാമായണ കാലം മുതല്‍ അയോധ്യയുടെ ചരിത്രപരമായ തുടര്‍ച്ചയെ സൂചിപ്പിക്കുന്ന പുരാവസ്തുപരമായ സ്ഥിരീകരണം പോലുള്ള മറ്റ് വശങ്ങളെയും സ്വാഭാവികമായും അത് ചൂണ്ടിക്കാണിച്ചു. പുരാവസ്തു വിവരങ്ങളും യാത്രാ വിവരണങ്ങളും മുതല്‍ മുസ്ലീം സാക്ഷ്യങ്ങളും റവന്യൂ രേഖകളും വരെയുള്ള തെളിവുകള്‍ അവരുടെ വാദത്തെ നേരിട്ട് പിന്തുണച്ചു.
പ്രൊഫഷണല്‍ ചരിത്രകാരന്മാരും പുരാവസ്തുശാസ്ത്രജ്ഞരുമടങ്ങിയ തങ്ങളുടെ വിദഗ്ദ്ധ സംഘത്തിലൂടെ വിഎച്ച്പി ഇതിനാവശ്യമായ ഗൃഹപാഠം നടത്തിയിരുന്നു. പ്രൊഫ. ബി. ആര്‍. ഗ്രോവര്‍, പ്രൊഫ. ദേവേന്ദ്ര സ്വരൂപ് അഗര്‍വാള്‍, ഡോ. എസ്. പി. ഗുപ്ത എന്നിവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. ആര്‍എസ്എസ്സുമായി ബന്ധപ്പെട്ടിരുന്ന പ്രൊഫ. ഗുപ്ത അന്താരാഷ്ട്ര തലത്തില്‍ തന്നെ പുരാവസ്തുശാസ്ത്ര രംഗങ്ങളില്‍ ഏറെ പ്രശസ്തനായിരുന്നു. മറ്റ് ചരിത്രകാരന്മാര്‍ക്ക് ആര്‍എസ്എസുമായോ വിഎച്ച്പിയുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
1991 ജനുവരിയില്‍ ഇരുവിഭാഗങ്ങളും തങ്ങളുടെ വിദഗ്ദ്ധരുടെ പേരുകള്‍ സമര്‍പ്പിക്കണമെന്നും, അവര്‍ ബന്ധപ്പെട്ട രേഖകള്‍ പഠിച്ചശേഷം 1991 ജനുവരിയില്‍ കൂടിക്കാഴ്ച നടത്തണമെന്നും, 1991 ഫെബ്രുവരിയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ നല്‍കണമെന്നും തീരുമാനിച്ചു. മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ബിഎംഎസി, വിഎച്ച്പിയുടെ ഭാഗത്തുനിന്ന് വരാനിരിക്കുന്ന തെളിവുകള്‍ മുന്‍കൂട്ടി കണക്കാക്കിയിരുന്നില്ല. 1991 ജനുവരിയില്‍ എത്തിയ അവരുടെ സംഘത്തില്‍ ഡോ.ആര്‍.എസ്.ശര്‍മ്മ, ഡോ. ഡി.എന്‍.ഝാ, ഡോ.സൂരജ്ഭാന്‍, ഡോ.എം.അതര്‍ അലി എന്നിങ്ങനെ നാല് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും ജെഎന്‍യുവിലെ നാല് വിദഗ്ദ്ധരും ഉള്‍പ്പെട്ടിരുന്നു. വിഎച്ച്പിയുടെ ഭാഗത്തുനിന്ന് റിട്ട.ജസ്റ്റിസ് ഗുമന്‍ മല്‍ ലോധ, റിട്ട.ജസ്റ്റിസ് ദേവകി നന്ദന്‍ അഗര്‍വാള്‍, റിട്ട.ജസ്റ്റിസ് ധരംവീര്‍ സഹല്‍, മുതിര്‍ന്ന അഭിഭാഷകന്‍ വീരേന്ദ്ര കുമാര്‍ സിംഗ് ചൗധരി തുടങ്ങിയ നിയമരംഗത്തെ പ്രമുഖര്‍ ഉണ്ടായിരുന്നു. ചരിത്രകാരന്മാരും വിദഗ്ദ്ധരുമെന്ന നിലയില്‍ ഡോ. ഹര്‍ഷ് നാരായണ്‍, പ്രൊഫ. ബി. ആര്‍. ഗ്രോവര്‍, പ്രൊഫ. കെ. എസ്. ലാല്‍, പ്രൊഫ. ബി. പി. സിന്‍ഹ, പ്രൊഫ. ദേവേന്ദ്ര സ്വരൂപ് അഗര്‍വാള്‍ എന്നിവരും പുരാവസ്തുശാസ്ത്രജ്ഞനായ ഡോ. എസ്. പി. ഗുപ്തയും സന്നിഹിതരായിരുന്നു.
വിരോധാഭാസമെന്നു പറയട്ടെ, ബാബറി കമ്മറ്റിയുടെ ‘വിദഗ്ദ്ധര്‍’ തങ്ങളില്‍ ആരും അയോധ്യ സന്ദര്‍ശിച്ചിട്ടില്ലെന്നും, തെളിവുകള്‍ പഠിച്ചിട്ടില്ലെന്നും പറഞ്ഞു. ഈ ഘട്ടത്തിലാണ് ബിഎംഎസിയുടെ ഭാഗത്തുണ്ടായിരുന്ന നാല് ചരിത്രകാരന്മാര്‍ തങ്ങളെ ഒരു സ്വതന്ത്ര ചരിത്രകാരന്മാരുടെ സംഘടനയായി അംഗീകരിക്കണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി സുബോധ് കാന്ത് സഹായ് ഈ ധിക്കാരപരവും കപടവുമായ ആവശ്യം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. തുടര്‍ന്ന് വിഎച്ച്പി സമര്‍പ്പിച്ച തെളിവുകളും അതിനുള്ള മറുപടിയും പഠിക്കാന്‍ അവര്‍ ആറാഴ്ച സമയം ആവശ്യപ്പെട്ടു. യോഗത്തിനായി നിശ്ചയിച്ചിരുന്ന അടുത്ത ദിവസം വിഎച്ച്പിയുടെ വിദഗ്ദ്ധര്‍ എത്തി രണ്ട് മണിക്കൂര്‍ കാത്തിരുന്നു. ബിഎംഎസിയുടെ വിദഗ്ദ്ധരില്‍ ആരും എത്തിയില്ല. തുടര്‍ന്നുള്ള യോഗത്തിലും ഇതുതന്നെ ആവര്‍ത്തിച്ചു. ഇതോടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. (2)
ഇതിനിടെയാണ് സിവില്‍ വേഷത്തിലുള്ള രണ്ട് ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ വീട് രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന്ആരോപിച്ച് രാജീവ് ഗാന്ധി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. രോഷാകുലനും അപമാനിതനുമായ ചന്ദ്രശേഖര്‍ 1991 മാര്‍ച്ചില്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചു. 1991 ഏപ്രിലില്‍ ദല്‍ഹി ബോട്ട് ക്ലബ്ബ് മൈതാനിയില്‍ വിഎച്ച്പി ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു. ആയിരക്കണക്കിന് സന്ന്യാസി പ്രതിനിധികളും മൂന്ന് ലക്ഷം രാമഭക്തരും അതില്‍ പങ്കെടുത്തു. ദല്‍ഹി സ്തംഭിച്ചു. അയോധ്യ മാത്രമല്ല, കാശിയും മഥുരയും മോചിപ്പിക്കണമെന്ന ആവശ്യവും വിഎച്ച്പി മുന്നോട്ടു വച്ചു.
ഹിന്ദു വിരുദ്ധരും അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്നവരുമായ മുലായം സിംഗ് യാദവിനെയും ചന്ദ്രശേഖര്‍, രാജീവ് ഗാന്ധി, വി. പി. സിംഗ് എന്നിവരെയും രാഷ്ട്രീയമായി നേരിടണമെന്ന് ഹിന്ദുക്കളെ ആഹ്വാനം ചെയ്തു.
”രാമനോടുള്ള ഭക്തിയാണ് രാഷ്ട്രത്തിന്റെ ശക്തി”യെന്ന് രാജ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എല്‍.കെ.അദ്വാനി പ്രഖ്യാപിച്ചു.
ബാബറി മസ്ജിദും മുസ്ലീം ശാഠ്യവും
ചന്ദ്രശേഖര്‍ സര്‍ക്കാര്‍ തകര്‍ന്നതിനുശേഷം നടന്ന 1991 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെടുകയും പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയാവുകയും ചെയ്തു. ബിജെപി 221 സീറ്റുകള്‍ നേടി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയാവുകയും ചെയ്തു. വിനോദസഞ്ചാര ആവശ്യത്തിനാണെന്ന് വ്യക്തമാക്കി ബിജെപി സര്‍ക്കാര്‍ തര്‍ക്കഭൂമി ഏറ്റെടുക്കുകയും, അത് രാമജന്മഭൂമി ന്യാസിന് പാട്ടത്തിന് നല്‍കുകയും ചെയ്തു.
സ്ഥലത്ത് സ്ഥിരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി നിരോധിച്ചു. 1992 ജൂലായില്‍ ഒരു ചെറിയ ക്ഷേത്രം പണിയാനുള്ള കര്‍സേവകരുടെ ശ്രമം പരാജയപ്പെട്ടു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പ്രധാനമന്ത്രി നരസിംഹ റാവു മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുകയും, ആദ്യമായി ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയും വിശ്വഹിന്ദു പരിഷത്തും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഡിസംബര്‍ 6 കര്‍സേവാ ദിവസമായി വിഎച്ച്പി പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പലരും പി.വി. നരസിംഹ റാവുവിനോട് നിര്‍ദ്ദേശിച്ചെങ്കിലും ക്രമസമാധാനം നിലനിര്‍ത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രതികരണം. കര്‍സേവകര്‍ക്കു നേരെ യാതൊരു സാഹചര്യത്തിലും വെടിയുതിര്‍ക്കില്ലെന്ന് കല്യാണ്‍ സിംഗ് വ്യക്തമാക്കി.
ഡിസംബര്‍ ആറിന് ഏകദേശം രണ്ട് ലക്ഷം ആളുകള്‍ അയോധ്യയില്‍ ഒത്തുകൂടി. ഇവര്‍ക്കു മേലുള്ള നിയന്ത്രണം അധികൃതര്‍ക്ക് നഷ്ടമാവുകയും, കര്‍സേവകര്‍ തര്‍ക്കകെട്ടിടത്തിന്റെ മുകളിലേക്ക് കയറുകയും, അത് തകരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കല്യാണ്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
ഇങ്ങനെയൊരു പതനത്തിലേക്ക് സ്ഥിതിഗതികളെ നയിച്ചതില്‍ ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്ക് വലിയ പങ്കാണുള്ളത്. ഇതില്‍ പ്രമുഖന്‍ സ്വാതന്ത്ര്യത്തിനു മുന്‍പ് കോണ്‍ഗ്രസ് അനുഭാവിയും, പിന്നീട് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗവുമായ ഇര്‍ഫാന്‍ ഹബീബാണ്. കേന്ദ്ര സര്‍ക്കാരുകളുടെ മധ്യസ്ഥതയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ നടന്ന ശ്രമങ്ങള്‍ അട്ടിമറിച്ചതില്‍ അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനും, ദീര്‍ഘകാലം ഐസിഎച്ച്ആര്‍ മേധാവിയുമായിരുന്ന ഈ ചരിത്രകാരനുണ്ട്.
ബാബരി മസ്ജിദ് അതിക്രൂരമായ മതാധിപത്യത്തിന്റെ പ്രതീകമായിരുന്നു. തദ്ദേശീയ സംസ്‌കാരത്തെ അടിച്ചമര്‍ത്തിയതിന്റെ സാക്ഷ്യപത്രമായിരുന്നു അത്. ഇതിലൂടെ തികച്ചും അന്യമായ പുതിയൊരു സാമൂഹിക-രാഷ്ട്രീയ ക്രമം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഈ വസ്തുതകള്‍ വിസ്മരിച്ചുകൊണ്ട് ബാബറി മസ്ജിദിനെ മതനിരപേക്ഷതയുടെ പ്രതീകമായി ഉയര്‍ത്തിപ്പിടിക്കുകയാണ് ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ളവര്‍ ചെയ്തത്.

ഇര്‍ഫാന്‍ ഹബീബും കെ.കെ.മുഹമ്മദും
ബി.ബി.ലാലിന്റെ നേതൃത്വത്തില്‍ അയോധ്യയില്‍ നടന്ന ഉദ്ഖനനത്തില്‍ പങ്കെടുത്ത മലയാളിയായ ചരിത്രകാരന്‍ കെ.കെ.മുഹമ്മദ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറയുന്നുണ്ട്: ‘അക്കാലത്ത് പല മുസ്ലീങ്ങളും ആ ഭൂമിയിലുള്ള (ബാബറി മസ്ജിദ് നിലനിന്ന സ്ഥലം) അവകാശവാദം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് ലോബി അവരെ പിന്തിരിപ്പിച്ചു. ബി.ബി.ലാലിന്റെ ഖനനത്തില്‍ ഒരു വിഗ്രഹവും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഈ ഭൂമി വിട്ടുകൊടുക്കരുതെന്ന് അവര്‍ മുസ്ലീങ്ങളോട് പറഞ്ഞു. ഒത്തുതീര്‍പ്പിന് തയ്യാറാകരുതെന്നും, ഒരു സ്ഥലത്ത് ഒത്തുതീര്‍പ്പിന് വഴങ്ങിയാല്‍ (ഹിന്ദുക്കള്‍) ഇനിയും നിരവധി സ്ഥലങ്ങളില്‍ അവകാശവാദം ഉന്നയിക്കുമെന്നും അവര്‍ മുസ്ലീങ്ങളോട് പറഞ്ഞു. ഇര്‍ഫാന്‍ ഹബീബും കമ്മ്യൂണിസ്റ്റ് സംഘവും മുസ്ലീങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുകയും അതിന്റെ വലിയ വില മുസ്ലീങ്ങള്‍ക്ക് നല്‍കേണ്ടിവരികയും ചെയ്തു. ‘ഇതിനിടെ, ഞാന്‍ ആ ഖനനത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ആരോപിച്ച് ഇര്‍ഫാന്‍ ഹബീബും നദീം റിസ്‌വിയും എനിക്കെതിരെ ഒരു പ്രചാരണം ആരംഭിച്ചു. അവര്‍ അത് ഒരു പത്രത്തില്‍ പ്രസിദ്ധീകരിക്കുക പോലും ചെയ്തു. അന്ന് പ്രൊഫ. ലാല്‍ അമേരിക്കയിലായിരുന്നു. വ്യക്തത വരുത്തുന്നതിനായി പ്രൊഫ.ലാലിന് ഞാന്‍ ഒരു ഇ-മെയില്‍ സന്ദേശം അയക്കേണ്ടിവന്നു. ലാലിന്റെ മറുപടിയും ആ പത്രം പ്രസിദ്ധീകരിച്ചു. അവര്‍ (ഇടതുപക്ഷക്കാര്‍) കള്ളം പറയുന്നത് ശീലമാക്കിയവരായിരുന്നു. അവര്‍ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.


‘മുസ്ലീങ്ങള്‍ക്ക് മക്കയും മദീനയും എത്രത്തോളം പവിത്രമാണോ, അത്രത്തോളം തന്നെ ഹിന്ദുക്കള്‍ക്ക് അയോധ്യയും പവിത്രമാണ്. മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കിയതിനുശേഷവും ഭാരതം ഒരു മതനിരപേക്ഷ രാജ്യമായി തുടരുന്നുണ്ടെങ്കില്‍, അതിന് കാരണം ഇത് ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായതുകൊണ്ട് മാത്രമാണ്. ഭാരതം ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കില്‍, അത് ഒരിക്കലും മതനിരപേക്ഷമായിരിക്കില്ല. നമ്മെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഇതാണ്, നാം അത് അംഗീകരിക്കണം.’ സാധ്യമാകുന്നിടത്തെല്ലാം മുസ്ലീങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറാകേണ്ടതായിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ ഹബീബും സംഘവും അവരെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റ് സംഭവിച്ചുകഴിഞ്ഞു. അന്ന് മുസ്ലീങ്ങള്‍ അത് തിരിച്ചറിഞ്ഞിരുന്നു; ഇപ്പോഴും അവര്‍ അത് തിരിച്ചറിയുന്നുണ്ട്. ഇന്ന് കൂടുതല്‍ ആളുകള്‍ ആ തെറ്റ് എന്തായിരുന്നുവെന്ന് തിരിച്ചറിയുന്നുണ്ട്.
അടുത്തത്:
യുപിഎ ഭരണകാലത്തെ ഇടത്-ചൈനാ പക്ഷം
അടിക്കുറിപ്പുകള്‍:-
1.Ayodhya and After, Konrad Elst.
2. Ibid




















