Friday, October 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

അഡ്വ. എസ്. ജയസൂര്യന്‍ പാലാഅഡ്വ. എസ്. ജയസൂര്യന്‍ പാലാ
25 September 2026

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമ്പോഴും അതിന്റെ അടിസ്ഥാന കാരണങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. നാളിതുവരെ കേരളം ഭരിച്ച സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും അഴിമതിയും കാഴ്ചപ്പാടില്ലായ്മയുമൊക്കെയാണ് ഇന്നത്തെ പ്രതിസന്ധിക്ക് വഴിവെച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

1920 ലാണ് ഏഷ്യയിലെ ആദ്യത്തെ വാണിജ്യ ജലവൈദ്യുത പദ്ധതി കര്‍ണാടകത്തിലെ കാവേരി നദിയില്‍ കൃഷ്ണരാജ് വോടയാര്‍ നാലാമന്‍ എന്ന രാജാവ് സ്ഥാപിക്കുന്നത്. കോലാര്‍ സ്വര്‍ണ്ണഖനികളിലേക്ക് വൈദ്യുതി എത്തിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
1940 ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഇടുക്കിയിലെ മുതിരപ്പുഴയാറ്റില്‍ സ്ഥാപിച്ച പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയാണ് ഭാരതത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി.

അന്നത്തെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വര്‍ദ്ധിച്ചുകൊണ്ടിരുന്ന വാണിജ്യ വ്യാവസായിക കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലെ വൈദ്യുത പദ്ധതികളുടെ ചരിത്രം മുന്നേറ്റങ്ങളുടെയും ഒപ്പം തന്നെ പിന്മാറ്റങ്ങളുടേതുമാണ്.

ADVERTISEMENT

വൈദ്യുത പദ്ധതികള്‍ കേരളത്തില്‍ ആരംഭിക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് വൈദ്യുത പദ്ധതികള്‍ക്കെതിരെയും, വൈദ്യുത ലൈനുകള്‍ക്കെതിരെയും, നിരന്തര സമരങ്ങളുടെ കാലഘട്ടമായിരുന്നു. കാസര്‍കോട് ചീമേനിയില്‍ കല്‍ക്കരി വൈദ്യുത നിലയം വന്നപ്പോള്‍ സീക്ക് എന്ന പരിസ്ഥിതി സംഘടന അതിനെതിരെ സമരം നടത്തി അത് പൂട്ടിച്ചു. കണ്ണൂരിലെ ഇരിണാവില്‍ കണ്ണൂര്‍ പവര്‍ പ്രൊജക്റ്റ് വന്നപ്പോള്‍ യുഡിഎഫ് അതിനെതിരെ സമരം നടത്തി അതും പൂട്ടിച്ചു. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എല്‍ഡിഎഫും യുഡിഎഫും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തുചേര്‍ന്നാണ് തടഞ്ഞത്.

തമിഴ്‌നാട്ടിലെ കൂടംകുളത്തു നിന്നും കേരളത്തിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇതിനെതിരായ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയും സമരം നയിച്ചത് വി.എം. സുധീരനം ബിനോയ് വിശ്വവും വി.എസ്.അച്യുതാനന്ദനുമൊക്കെയാണ്. പിന്നാലെ മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വലിക്കാന്‍ ആരംഭിച്ച വൈദ്യുതി ലൈനും പരിസ്ഥിതി പ്രവര്‍ത്തകരുടെ പേരില്‍ ഉയര്‍ന്ന എതിര്‍പ്പുമൂലം ഉപേക്ഷിക്കേണ്ടിവന്നു.

ചുരുക്കത്തില്‍, കേരളത്തിനകത്തു വൈദ്യുതി ഉല്പാദിപ്പിക്കാനും കേരളത്തിന് പുറത്ത് ഉത്പാദിപ്പിച്ച വൈദ്യുതി കേരളത്തിനകത്തേക്ക് കൊണ്ടുവരുവാനുമുള്ള എല്ലാ ശ്രമങ്ങളും ആസൂത്രിതമായി തടയപ്പെട്ടു. കാഴ്ച്ചപ്പാടുകളെ ഒരു നേതൃത്വം ഉണ്ടായാല്‍ ഭാരതം ലോകരാജ്യങ്ങളെ കീഴടക്കുമെന്ന ഭയത്താല്‍ ഇവിടെ ഏതൊരു മുന്നേറ്റത്തെയും ആസൂത്രിതമായി തടയിടാന്‍ അന്താരാഷ്ട്ര ശക്തികള്‍ എന്‍ജിഒകളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പേരില്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിനായി ഇത്തരം എന്‍ജിഒകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ വിദേശ സഹായമാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഭാരതത്തിലേക്ക് പ്രവഹിച്ചത്. ഇതു കൂടാതെയാണ് മാധ്യമ സ്വാധീനം. ബഹുരാഷ്ട്ര കുത്തകകള്‍ നല്‍കുന്ന പരസ്യത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമങ്ങള്‍ക്ക് ഭാരതത്തേക്കാള്‍ വിദേശ യജമാനന്മാരോടായിരുന്നു കൂറ്.
ബുദ്ധിജീവി സാഹിത്യ സാംസ്‌കാരിക നായകന്മാരും സെലിബ്രിറ്റികളും അവര്‍ക്ക് കിട്ടുന്ന പണത്തിനും പദവിക്കും അംഗീകാരങ്ങള്‍ക്കും പകരമായി ഭാരതത്തിലെ വൈദ്യുത മുന്നേറ്റത്തെ ആവുന്നത്ര തുരങ്കം വച്ചു.

ഇക്കാര്യത്തില്‍ ഇടത് വലത് മുന്നണികളിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സ്വാധീനിക്കാനും സ്ഥാപിത താല്പര്യക്കാര്‍ക്ക് എളുപ്പമായിരുന്നു. ഒരു ദിവസം 100 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ ആവശ്യത്തിന് 20 മുതല്‍ 30 ശതമാനം വരെ മാത്രം വൈദ്യുതിയാണ് കേരളത്തിനുള്ളില്‍ നാം ഉത്പാദിപ്പിക്കുന്നത്. ബാക്കിവരുന്ന 70 മുതല്‍ 80 ശതമാനം വരെ വൈദ്യുതി നാം പുറത്തുനിന്ന് ആണ് വാങ്ങുന്നത്.

2014ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ കെഎസ്ഇബി രണ്ട് ടെന്‍ഡറുകള്‍ ക്ഷണിക്കുകയുണ്ടായി. 450 മെഗാവാട്ടും 400 മെഗാവാട്ടും വൈദ്യുതി വാങ്ങുവാനുള്ളതായിരുന്നു അത്. 25 വര്‍ഷ കാലാവധിയുള്ള ഈ ദീര്‍ഘകാല കരാറുകള്‍ ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓണ്‍ ഓപ്പറേറ്റ് (ഉആഎ00) വ്യവസ്ഥയിലാണ് നടപ്പിലാക്കിയത്. ജാബുവ പവര്‍ ലിമിറ്റഡില്‍ നിന്ന് 4 രൂപ 15 പൈസയ്ക്കും, ജിണ്ടാള്‍ പവര്‍ ലിമിറ്റഡില്‍ നിന്ന് നാല് രൂപ 29 പൈസക്കും, ബാല്‍ക്കോ ലിമിറ്റഡില്‍ നിന്ന് നാലു രൂപ 29 പൈസയ്ക്കും ആയിരുന്നു ഈ കരാറുകള്‍ ഒപ്പിട്ടത്. എന്നാല്‍ 9 വര്‍ഷം കഴിഞ്ഞ് 2023 മെയ് 10ന് കെഎസ്ഇബി കരാര്‍ റദ്ദാക്കി. തുടര്‍ന്ന് ഏഴ് രൂപ 12 പൈസക്ക് ഷോര്‍ട്ട് ടേം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചു.ഇതുമൂലം സംസ്ഥാനത്ത് ഉണ്ടായ നഷ്ടം 2130 കോടി രൂപയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് എടുത്ത ഈ തീരുമാനത്തില്‍ വലിയ സാമ്പത്തിക അട്ടിമറിയാണ് ഇപ്പോള്‍ ആരോപിക്കപ്പെടുന്നത്.

സംസ്ഥാനത്തെ വൈദ്യുത ആവശ്യത്തിന്റെ 70% വും പുറത്തുനിന്ന് വാങ്ങുന്ന കേരളത്തില്‍, 128 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. 805 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഇവ. ടിഎച്ച്ഡിസി തേരി ഹൈഡ്രോ പവര്‍ കോംപ്ലക്‌സ് എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം കേരളത്തില്‍ 13 പമ്പ്ട് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കി കൊടുക്കാം എന്ന് നിര്‍ദ്ദേശം മുന്നോട്ടു വച്ചതാണ്. 6155 മെഗാവാട്ട് വൈദ്യുതി യൂണിറ്റൊന്നിന് കേവലം നാല് രൂപ 50 പൈസയ്ക്ക് കെഎസ്ഇബിക്ക് നല്‍കാമെന്നും അതിനായി ഒരു രൂപ പോലും പദ്ധതി ചെലവ് കേരളം വഹിക്കേണ്ടതില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം കെഎസ്ഇബി തള്ളുകയാണ് ഉണ്ടായത്. അതിനെ തുടര്‍ന്ന് നാം ഇപ്പോള്‍ പതിമൂവായിരം കോടി രൂപയുടെ വൈദ്യുതിയാണ് ഒരു വര്‍ഷം സ്വകാര്യ കുത്തക കമ്പനികളില്‍ നിന്നും വാങ്ങുന്നത്.

ജലവൈദ്യുതിയ്ക്ക് മൂന്നു രൂപ 96 പൈസ മുതല്‍ നാലു രൂപ നാലു പൈസ വരെയും, സോളാര്‍ വൈദ്യുതിക്ക് രണ്ട് രൂപ 50 പൈസ മുതല്‍ മൂന്നു രൂപ 50 പൈസ വരെയും, കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതിക്ക് അഞ്ച് രൂപ 40 പൈസ മുതല്‍ ആറു രൂപ എട്ടു പൈസ വരെയുമാണ് സ്വകാര്യ കമ്പനികള്‍ ഈടാക്കുന്ന നിരക്കുകള്‍. എന്നാല്‍ ഇവ 25 വര്‍ഷം വരെയുള്ള ദീര്‍ഘകാല കരാറുകളിലൂടെ വാങ്ങുമ്പോള്‍ വില ഇനിയും കുറയും. ഈ സാധ്യത തള്ളിക്കളഞ്ഞിട്ടാണ് ഏഴ് രൂപ 12 പൈസയ്ക്ക് ഷോര്‍ട്ട് മാര്‍ക്കറ്റില്‍ നിന്ന് ഇന്ന് നാം വൈദ്യുതി വാങ്ങുന്നത്.
ഒരു ദിവസം പരമാവധി 6000 മെഗാവാട്ട് വൈദ്യുതി മാത്രം ആവശ്യമുള്ള കേരളത്തിന് അതിന്റെ മൂന്നിരട്ടിയിലധികം വൈദ്യുതി സ്വയം ഉല്പാദിപ്പിക്കാന്‍ കഴിയും എന്നുള്ളതാണ് വസ്തുത.
കേരള സംസ്ഥാനം അതിന്റെ വൈദ്യുതോല്പാദനത്തിന്റെ മുഴുവന്‍ സാധ്യതയും പൂര്‍ണമായി ഉപയോഗിക്കുകയാണ് എങ്കില്‍ ഒരു വര്‍ഷം 18,500 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും.

സോളാര്‍ വൈദ്യുതി 11,000 മെഗാവാട്ട്, കാറ്റില്‍നിന്നുള്ള വൈദ്യുതി 2621 മെഗാവാട്ട്, തിരമാലയില്‍ നിന്നുള്ള വൈദ്യുതി 4900 മെഗാവാട്ട് എന്നിങ്ങനെയാണ് ആ കണക്കുകള്‍. ഇപ്പോള്‍ നാം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ജലവൈദ്യുതി ഇതിനു പുറമേയാണ് ലഭിക്കുന്നത്. ഇപ്രകാരം വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് എങ്കില്‍ കേരളത്തിന് മിച്ച വൈദ്യുതി വിറ്റ് വലിയ വരുമാനം നേടാനും കഴിയും.

പശ്ചിമഘട്ട മലനിരകളില്‍ നിന്ന് താഴേക്ക് ഒഴുകുന്ന 44 നദികളില്‍ ആയി 128 ജലവൈദ്യുത പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. 600 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കേരളത്തിന്റെ സമുദ്രതീരത്തെ തിരമാല വൈദ്യുതി ഉല്‍പാദനം നാം ഇനിയും ആരംഭിച്ചിട്ടില്ല. പാലക്കാട് ഇടുക്കി ജില്ലകളിലെ കാറ്റാടി വൈദ്യുതി പാടങ്ങളുടെ ശേഷിയില്‍ ഒന്നര ശതമാനം മാത്രമാണ് നാം ഉപയോഗിക്കുന്നത്. 11,000 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന പുരപ്പുറ വൈദ്യുതി ഉല്‍പാദന പദ്ധതി അട്ടിമറിക്കാന്‍ വേണ്ടി, വല്ലാത്ത നൂലാമാലകളാണ് വൈക്കോല്‍ കൂനയിലെ ശ്വാനനെ പോലെയുള്ള കെഎസ്ഇബി ഇപ്പോള്‍ നെയ്‌തെടുത്തുകൊണ്ടിരിക്കുന്നത്. വൈദ്യുതി മിച്ച സംസ്ഥാനം ആവേണ്ട കേരളം, കൃത്രിമമായി സ്വയം സൃഷ്ടിച്ചെടുത്ത വൈദ്യുതിക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, ഏതു സ്വകാര്യ സംരംഭകര്‍ക്കാണ് കേരളത്തിലേക്ക് വരാന്‍ തോന്നുക? മാറിമാറി കേരളം ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് പവര്‍കട്ട് കാലഘട്ടം ഒരു കൊയ്ത്തുകാലം തന്നെയാണ്.

(ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍)

Tags: വൈദ്യുതിKSEB
Share
Tweet
Send
Share

Related Posts

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

ആഘോഷങ്ങള്‍ സാര്‍വ്വദേശീയമാകണം (തിരുവോണത്തിന്റെ ഐതിഹ്യപ്പെരുമകള്‍-3)

ആഘോഷങ്ങള്‍ സാര്‍വ്വദേശീയമാകണം (തിരുവോണത്തിന്റെ ഐതിഹ്യപ്പെരുമകള്‍-3)

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

മാധവറാവു മൂളെജിയുടെ നിശ്ചയദാര്‍ഢ്യം

മാധവറാവു മൂളെജിയുടെ നിശ്ചയദാര്‍ഢ്യം

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies