Sunday, October 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം

ദാദാറാവു പരമാര്‍ത്ഥ്: കഠിനകര്‍ത്തവ്യനിഷ്ഠന്‍

എസ്. സേതുമാധവൻഎസ്. സേതുമാധവൻ
18 September 2026
This entry is part 8 of 8 in the series ധ്യേയദീപങ്ങള്‍

ധ്യേയദീപങ്ങള്‍
  • ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)
  • നാരായണ്‍ പാണ്ഡുരംഗ ഭാഗവത് (നാനാ സാഹേബ് ഭാഗവത്)
  • മന:ശക്തിയുടെ മാതൃക
  • ദാദാറാവു പരമാര്‍ത്ഥ്: കഠിനകര്‍ത്തവ്യനിഷ്ഠന്‍
  • പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര (അജാതശത്രു)
  • ആദര്‍ശ കാര്യകര്‍ത്താവായ അപ്പാജി ജോഷി
  • സര്‍സേനാപതി മാര്‍ത്താണ്ഡറാവു ജോഗ്

920ല്‍ ലോകമാന്യ തിലകന്റെ നിര്യാണം കാരണം ദേശമാകെ ദു:ഖത്തിലാണ്ടിരിക്കുകയായിരുന്നു. സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാര്‍ ചില കാര്യങ്ങള്‍ക്കായി വീട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുറച്ചു കുട്ടികള്‍ റോഡില്‍ പന്തു കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. ഡോക്ടര്‍ജി ദേഷ്യത്തോടെ ‘തിലക്ജിയെ പോലെ മഹാനായ നേതാവ് മരണമടഞ്ഞിട്ടും നിങ്ങള്‍ കളിച്ചുകൊണ്ടിരിക്കയാണോ’ എന്ന് ഉറക്കെ ചോദിച്ചു? എല്ലാ കുട്ടികളും കളി നിര്‍ത്തി അമ്പരന്നുനിന്നു. അതില്‍ ഒരു കുട്ടിയായിരുന്നു ദാദാറാവു പരമാര്‍ത്ഥ്.

Google NewsAdd Kesari Weekly as a preferred source on Google

ദാദാറാവു 1904ല്‍ നാഗ്പൂരിലെ ഇതവാരിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛന്‍ തപാല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. കേവലം നാലാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ അമ്മയുടെ മരണം സംഭവിച്ചു. അച്ഛന്‍ രണ്ടാമതും വിവാഹിതനായതിനാല്‍ ദാദാ റാവുവിന് മാതൃവാത്സല്യം നഷ്ടപ്പെടുകയും രണ്ടാനമ്മയുടെ അത്യധികമായ അവഗണന അനുഭവിക്കേണ്ടിവരികയും ചെയ്തു.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിപ്ലവകാരികളുമായി സമ്പര്‍ക്കത്തില്‍ വന്ന ദാദാറാവു സൈമണ്‍ കമ്മിഷനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പോലീസിന്റെ പിടിയിലായി. അച്ഛന്‍ അദ്ദേഹത്തെ പരീക്ഷ എഴുതാനായി പഞ്ചാബിലേക്ക് അയച്ചു. എന്നാല്‍ ഉത്തരക്കടലാസ്സില്‍ അദ്ദേഹം ഇംഗ്ലീഷ് ഭരണത്തെ വിമര്‍ശിച്ചതിനാല്‍ പരീക്ഷയില്‍ പരാജയപ്പെട്ടു.

സാന്‍ഡേഴ്‌സന്‍ വധത്തില്‍ കുറ്റക്കാരായി വിധിക്കപ്പെട്ട വിപ്ലവകാരികളായ ഭഗത്‌സിംഹ്, രാജ് ഗുരു, സുഖ്‌ദേവ് എന്നിവരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അവരെ തൂക്കിലേറ്റിയതിനെതുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പിടിക്കപ്പെട്ടിരുന്നു.

ADVERTISEMENT

ഡോക്ടര്‍ജിയുമായി ബന്ധത്തില്‍ വന്നശേഷം ദാദാറാവുവിന്റെ ജീവിതം പൂര്‍ണ്ണമായും സംഘത്തിനായി സമര്‍പ്പിക്കപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാരംഭ ദശയില്‍ ഡോക്ടര്‍ജിയുടെ സഹപ്രവര്‍ത്തകരില്‍ പ്രമുഖരായ രണ്ടു പേരായിരുന്നു ബാബാ സാഹേബ് ആപ്‌തേയും, ദാദാറാവുപരമാര്‍ത്ഥും. 1930ല്‍ ഡോക്ടര്‍ജി വനസത്യഗ്രഹത്തില്‍ പങ്കെടുത്തപ്പോള്‍ ദാദാറാവുവും അദ്ദേഹത്തോടൊപ്പം അകോല ജയിലില്‍ ഉണ്ടായിരുന്നു. വളരെ ഉഗ്രസ്വഭാവക്കാരനായിരുന്നു ദാദാറാവു. പല്ലുന്തിയ മുഖമായിരുന്നതിനാല്‍ കാണാന്‍ ആകര്‍ഷണീയ പ്രകൃതക്കാരനായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആരേയും സ്വാധീനിക്കുന്നതായിരുന്നു. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം ആവേശകരമായിരുന്നു. മദിരാശിയിലും പഞ്ചാബിലും ആദ്യമായി സംഘപ്രവര്‍ത്തനം ആരംഭിക്കാന്‍ അദ്ദേഹത്തെയായിരുന്നു അയച്ചത്.

ഡോ.ഹെഡ്‌ഗേവറെ കുറിച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ തീവ്രമായ ആദരവുണ്ടായിരുന്നു. കാണ്‍പൂരില്‍ സംഘശിക്ഷാവര്‍ഗ്ഗില്‍ ഡോക്ടര്‍ജിയെ കുറിച്ച് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണമുണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് അദ്ദേഹത്തിന് പോകേണ്ടിയിരുന്നു. എന്നാല്‍ പ്രഭാഷണത്തില്‍ പൂര്‍ണമായി ലയിച്ചതുകാരണം സമയത്തെ സംബന്ധിച്ച ബോധം നഷ്ടപ്പെട്ടു. തല്‍ഫലമായി ഉദ്ദേശിച്ച വണ്ടിയില്‍ പോകാനും കഴിഞ്ഞില്ല.

1963ല്‍ ബറേലി സംഘശക്ഷാ വര്‍ഗ്ഗില്‍ രാത്രി പരിപാടിയില്‍ ഡോക്ടര്‍ജിയുടെ ജീവിതത്തെ കുറിച്ച് ദാദാറാവുന് സംസാരിക്കേണ്ടിയിരുന്നു. ഒരു മണിക്കൂര്‍ സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം വിഷയം പൂര്‍ത്തിയാക്കാതെ ഇരുന്നു. എന്നാല്‍ രാത്രി അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. രജ്ജുഭയ്യായായിരുന്നു ആ സമയത്ത് പ്രാന്തപ്രചാരക്. രാത്രി രണ്ടു മണിക്ക് അദ്ദേഹം ഉണര്‍ന്നുനോക്കുമ്പോള്‍ ദാദാ റാവു ഉറങ്ങാതെ ഉലാത്തുന്നതായി കണ്ടു. എന്താ ഉറങ്ങാത്തത് എന്ന് ചോദിച്ചച്ചോള്‍ ‘നിങ്ങള്‍ രാത്രി എന്നില്‍ ഡോക്ടര്‍ജിയെ കുറിച്ചുള്ള സ്മരണ ഉണര്‍ത്തി. അതിപ്പോള്‍ അണപൊട്ടി ഒഴുകുന്നു. നിര്‍ത്താന്‍ കഴിയുന്നില്ല. ഇനി ഒരിക്കലും രാത്രി ഡോക്ടര്‍ജിയെക്കുറിച്ച് സംസാരിക്കാനുളള അവസരം എനിക്ക് തരരുത്’ എന്നുപറഞ്ഞു.

അനുശാസനത്തിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശക്കാരനായിരുന്ന ദാദാജി എത്ര വിഷമമാണെങ്കിലും നിശ്ചയിച്ച കാര്യം നടക്കണമെന്ന നിര്‍ബന്ധക്കാരനായിരുന്നു. പലപ്പോഴും പ്രചാരകന്മാര്‍ക്കു പോലും അദ്ദേഹം ശിക്ഷ നല്‍കിയിരുന്നു. എങ്കിലും ആന്തരികമായി അദ്ദേഹം അത്യന്തം സരളസ്വഭാവക്കാരനായിരുന്നു. 1963 ല്‍ സോനിപത്തിലെ സംഘശിക്ഷാ വര്‍ഗ്ഗില്‍ നിന്ന് തിരിച്ച് ദല്‍ഹി കാര്യാലയത്തില്‍ എത്തിയപ്പോള്‍ കടുത്ത പനി അനുഭവപ്പെട്ടു. ചികിത്സകള്‍ നടത്തിയെങ്കിലും 1963 ജൂണ്‍ 27 ന് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു.

വിവർത്തനം
എസ്. സേതുമാധവൻ

ധ്യേയദീപങ്ങള്‍

ബാബാസാഹേബ് ആപ്‌തേ: സംഘത്തിന്റെ ആദ്യ പ്രചാരക്
Tags: ധ്യേയദീപങ്ങള്‍ദാദാറാവു പരമാര്‍ത്ഥ്
Share
Tweet
Send
Share

Related Posts

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

ആഘോഷങ്ങള്‍ സാര്‍വ്വദേശീയമാകണം (തിരുവോണത്തിന്റെ ഐതിഹ്യപ്പെരുമകള്‍-3)

ആഘോഷങ്ങള്‍ സാര്‍വ്വദേശീയമാകണം (തിരുവോണത്തിന്റെ ഐതിഹ്യപ്പെരുമകള്‍-3)

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies