- ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)
- നാരായണ്‍ പാണ്ഡുരംഗ ഭാഗവത് (നാനാ സാഹേബ് ഭാഗവത്)
നാരായണ്‍ പാണ്ഡുരംഗ (നാനാസാഹേബ്) ഭാഗവത് മഹാരാഷ്ടയിലെ ചന്ദ്രപ്പൂര്‍ ജില്ലയില്‍ വീര്‍മല്‍ ഗ്രാമത്തിലാണ് ആദ്യം താമസിച്ചിരുന്നത്.1884ല്‍ അവിടെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനം.വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ നാഗപ്പൂരിലെ കാട്ടോലിലുള്ള അദ്ദേഹത്തിന്റെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്. പിന്നിടു പ്രയാഗ (ഉത്തര്‍പ്രദേശ്)യില്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം അദ്ദേഹം ചന്ദ്രപ്പുരിനടുത്ത് വറോറയില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന് സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവറുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായത്.
വറോറ അക്കാലത്ത് കോണ്‍ഗ്രസ് പ്രവത്തനത്തിന്റെ ഒരു പ്രമുഖ ശക്തികേന്ദ്രമായിരുന്നു. നാനാ സാഹേബ് അന്ന് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന സമിതി അംഗമായിരുന്നു. 1930ല്‍ അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ ചന്ദ്രപ്പൂരില്‍ താമസമാക്കി. ചന്ദ്രപ്പൂരില്‍ വക്കീലായിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്റെ അനുയായിയായ ബലവന്ത് റാവു ദേശ്മുഖുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാവുകയും സ്വാഭാവികമായും മനസ്സില്‍ ദേശം, ധര്‍മം, സംസ്‌കാരം എന്നിവയോട് അതീവ നിഷ്ഠയും ഉണര്‍വും ഉണ്ടായി.
ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ചന്ദ്രപ്പൂരില്‍ സംഘശാഖ ആരംഭിക്കുന്ന കാലഘട്ടത്തില്‍നാനാ സാഹേബ് നല്ല വക്കീല്‍ എന്ന നിലക്ക് വളരെ പ്രസിദ്ധനായിരുന്നു. എന്നാല്‍ ഡോക്ടര്‍ജിയുമായി ബന്ധത്തില്‍ വന്ന ശേഷം അദ്ദേഹം തന്റെ പെരുമയെല്ലാം മാറ്റിവെച്ച് പൂര്‍ണമായും അദ്ദേഹത്തിന്റെ അനുയായി തീര്‍ന്നു.
നാനാസാഹേബ് പെട്ടെന്ന് കോപം വരുന്ന പ്രകൃതക്കാരനായിരുന്നു. കക്ഷികള്‍ അദ്ദേഹത്തെ കേസുമായി സമീപിക്കുമ്പോള്‍ ആ കേസ് ജയിക്കാനുള്ള സാധ്യതയില്ലെന്ന് കണ്ടാല്‍ അദ്ദേഹം അപ്പോള്‍ തന്നെ വ്യക്തമായി പറയുമായിരുന്നു. എന്നാലും അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല വിശ്വാസമുണ്ടായിരുന്നു. ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടു കേസ് പരാജയപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ സഹിച്ചുകൊള്ളാം എന്നാലും കേസ് അങ്ങ് തന്നെ നടത്തണമെന്ന് അവര്‍ പറയുമായിരുന്നു.
സംഘത്തില്‍ സക്രിയനായിരിക്കുന്ന സമയത്തും മുസ്ലീം-ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട കക്ഷികള്‍ക്ക് അദ്ദേഹത്തില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. അവരുടെ കേസുകള്‍ അദ്ദേഹത്തെതന്നെ ഏല്പിക്കുമായിരുന്നു. അനവധി വീടുകളില്‍ നിന്ന് അദ്ദേഹത്തിന് മധുരപലഹാരങ്ങള്‍ എത്തിക്കുമായിരുന്നു.
മുന്‍കോപ പ്രകൃതക്കാരനായിരുന്നെങ്കിലും അദ്ദേഹം ശാഖയിലെ ബാല – ശിശുസ്വയംസേവകരോട് വളരെ സ്‌നേഹപൂര്‍വ്വം സംസാരിക്കുമായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവറുമായി തുടര്‍ച്ചയായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിന്റെ ഫലമായി അദ്ദേഹത്തെ പോലെ നനാ സാഹേബും തന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തി.
ഒരു വരിഷ്ഠ അഭിഭാഷകനായിട്ടും അദ്ദേഹം നിത്യേന വീടുകള്‍തോറും ചെന്ന് ബാലന്മാരെ വിളിച്ചുകൊണ്ടു വന്ന് ശാഖ നടത്തുമായിരുന്നു. അദ്ദേഹം മുഖേന സ്വയംസേവകരായ അനവധി പേര്‍ പിന്നീട് സംഘത്തിന്റെ ഉയര്‍ന്ന കാര്യകര്‍ത്താക്കളായി തീര്‍ന്നു. 1935ല്‍ അദ്ദേഹം ചന്ദ്രപ്പൂരിന്റെ സംഘചാലകനായി പ്രഖ്യാപിക്കപ്പെട്ടു.
സംഘത്തിന്റെ എല്ലാ പ്രചാരകന്മാരും മറ്റു കാര്യകര്‍ത്താക്കളും അദ്ദേഹത്തിന്റെ വീട്ടില്‍ വരുമായിരുന്നു. അനവധി ബൈഠക്കുകളും അവിടെ നടക്കാറുണ്ടായിരുന്നു. 1950 മുതല്‍ 60 വരെയുള്ള കാലത്ത് അവിടെ കാര്യാലയം തന്നെ ഉണ്ടായിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ ജില്ലയുടെ പല ഭാഗത്തുനിന്നും വരുന്ന കാര്യകര്‍ത്താക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു താമസം.
നാനാസാഹേബ് സംഘസംസ്‌കാരം സ്വന്തം വീട്ടിലും നടപ്പിലാക്കി. അദ്ദേഹത്തിന്റെ ഒരു പുത്രന്‍ മധുക്കര്‍ റാവു ഗുജറാത്തില്‍ പ്രചാരകനായിരുന്നു. ഇതിനിടക്ക് അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ മനോഹരന്റെ മരണം സംഭവിച്ചു. ഈ പരിതസ്ഥിതിയില്‍ എല്ലാവരും മധുക്കര്‍ റാവു തിരിച്ചുവരണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ നാനാ സാഹേബ് ആ നിലക്ക് ചിന്തിച്ചു പോലുമില്ല.
മധുകര്‍ റാവു അതിനു ശേഷവും ദിര്‍ഘകാലം പ്രചാരകനായി തുടര്‍ന്നു. പിന്നീട് തിരിച്ചുവന്ന് ഗൃഹസ്ഥജീവിതം സ്വീകരിച്ചു. വീട്ടില്‍ താമസിച്ചു കൊണ്ട് തന്നെസംഘപ്രവത്തര്‍നത്തില്‍ അദ്ദേഹം സജീവമായി തുടര്‍ന്നു. അദ്ദേഹത്തിന്റെ സുപുത്രന്‍ ഡോ. മോഹന്‍ ഭാഗവത് ഇപ്പോള്‍ നമ്മുടെ സര്‍സംഘചാലകനാണ്
നാനാ സാഹിബ് ജീവിതാവസാനം വരെ സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നു. അതോടൊപ്പം തന്റെ പുത്രനും പൗത്രനും അദ്ദേഹം പ്രേരണ നല്‍കി.ആ നിലയില്‍ ശ്രേഷ്ഠ ആദര്‍ശ ഗൃഹസ്ഥ കാര്യകര്‍ത്താവായ നാനാസാഹേബ് പാണ്ഡുരംഗ ഭാഗവത് 1971 മാര്‍ച്ച് 31-ാം തീയതി അന്തരിച്ചു.
വിവര്‍ത്തനം
എസ്. സേതുമാധവന്‍




















