- ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)
- നാരായണ്‍ പാണ്ഡുരംഗ ഭാഗവത് (നാനാ സാഹേബ് ഭാഗവത്)
- മന:ശക്തിയുടെ മാതൃക
- പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര (അജാതശത്രു)
- ആദര്‍ശ കാര്യകര്‍ത്താവായ അപ്പാജി ജോഷി
സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാര്‍ ഒരിക്കല്‍ കാര്യകര്‍ത്താബൈഠക്കില്‍ ആരുടെയെങ്കിലും ജീവിതത്തില്‍ സംഘകാര്യം മാത്രം ജീവിത ലക്ഷ്യമായി സ്വീകരിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. ഇതു കേട്ട ഹരികൃഷ്ണ ജോഷി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്ന 50 പ്രസ്ഥാനങ്ങളിലുണ്ടായിരുന്ന തന്റെ ചുമതല രാജിവച്ചു. ഈ കാരണത്താല്‍ തന്നെ അപ്പാജി എന്ന പേര്‍ പ്രസിദ്ധമായി തീര്‍ന്നു. 1897 മാര്‍ച്ച് 30 ന് ജനിച്ച അപ്പാജി ജോഷി വിപ്ലവ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ്സിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസ്സിന്റെ കോശാദ്ധ്യക്ഷനായിരുന്ന ജമന്‍ലാല്‍ജിയുടെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഡോ.ഹെഡ്‌ഗേവാറുമായി സമ്പര്‍ക്കത്തില്‍ വന്ന ശേഷം അദ്ദേഹം മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിച്ചു. ഡോ. ഹെഡ്‌ഗേവാര്‍, ശ്രീ ഗുരുജി, ബാളാ സാഹേബ് ദേവറസ് തുടങ്ങി മൂന്ന് സര്‍സംഘചാലകന്മാരും ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ അദ്ദേഹം ഉപസ്ഥിതനായിരുന്നു.
അപ്പാജിയുടെ ചെറുപ്പകാലം വളരെ ദാരിദ്ര്യാവസ്ഥയിലായിരുന്നു. പിതാവ് ഒരു വക്കീലിന്റെ കണക്കെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന് 12 വയസ്സാകുന്നതിന് മുമ്പു തന്നെ അച്ഛനും അമ്മാവനും മൂന്നു സഹോദരന്മാരും മരണപ്പെട്ടിരുന്നു. അത്തരം വിഷമകരമായപരിതഃസ്ഥിതിയില്‍ അദ്ദേഹം 10-ാം ക്ലാസു വരെ പഠിച്ചു.
1905 ല്‍ ബംഗാള്‍ വിഭജന പ്രക്ഷോഭത്താല്‍പ്രേരിതനായി അദ്ദേഹം സ്വാതന്ത്യസമര സമരത്തിലേക്ക് എടുത്തു ചാടി. 1906 ല്‍ ലോകമാന്യതിലകനെ കാണാനായി വിദ്യാലയം വിട്ടു റെയില്‍വേ സ്‌റേഷനിലേക്ക് പോയതിന് അടുത്ത ദിവസം അദ്ധ്യാപകന്‍ കാര്യമായി പ്രഹരിച്ചു. എന്നാല്‍ അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ദേശഭക്തിജ്വാല കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്.
14-ാം വയസ്സില്‍ അപ്പാജി വിവാഹിതനായി. അദ്ദേഹവും ഒരു വക്കീലിന്റെ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ സാമൂഹിക കാര്യങ്ങളില്‍ സജീവമായിത്തന്നെ പ്രവര്‍ത്തനനിരതനായി. അദ്ദേഹം നിത്യേന അഖാഡയില്‍ (കളരി) പോയിക്കൊണ്ടിരുന്നു. അവിടെവെച്ചു സംഘ സ്വയംസേവകനായ അണ്ണാ സോഹിനിയുമായി പരിചയപ്പെടുകയും അദ്ദേഹം മുഖേനേ ഡോക്ടര്‍ജിയുമായി സമ്പര്‍ക്കത്തില്‍ വരികയും ചെയ്തു.
ഡോക്ടര്‍ജി ആരോടും പറയാതെ വിപ്ലവകാരികള്‍ക്ക് പല തരത്തിലുള്ള സഹായസാധനസാമഗ്രികള്‍ എത്തിച്ചുകൊടുക്കുമായിരുന്നു. അതിന് അദ്ദേഹത്തിന്റെ വിശ്വസ്തനായ സഹായി അപ്പാജി ജോഷിയായിരുന്നു.പലപ്പോഴും അദ്ദേഹം സ്ത്രീവേഷം ധരിച്ച് ഇത് ചെയ്യാറുണ്ടായിരുന്നു. രാപകല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തില്‍ വ്യാപൃതനായതിനാല്‍ അദ്ദേഹത്തിന്റെ സാമ്പത്തികസ്ഥിതി വളരെ വിഷമകരമായി.അതു കണ്ട കോണ്‍ഗ്രസ്സിന്റെ കോശാധ്യക്ഷനായ ജമന്‍ ലാല്‍ജി കോണ്‍ഗ്രസ്സ് നിധിയില്‍ നിന്ന് അദ്ദേഹത്തിന് വേതനം നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അപ്പാജി അത് സ്വീകരിക്കാന്‍ തയ്യാറായില്ല.
1947ലെ സ്വാതന്ത്യലബ്ധിക്കു ശേഷം പല കോണ്‍ഗ്രസ് നേതാക്കളും താമ്രപത്രംവാങ്ങിച്ചപ്പോള്‍ അപ്പാജി അത് സ്വീകരിക്കാന്‍ തയ്യാറായില്ല. അടിയന്തരാവസ്ഥയില്‍ അദ്ദേഹം മിസാ തടവുകരനായിരുന്നു. അതിനും ഒരു പ്രതിഫലവും അദ്ദേഹം ആഗ്രഹിച്ചില്ല. ദേശസേവനത്തിന് പ്രതിഫലം ആഗ്രഹിക്കുന്നത് പാപമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം
ഒരിക്കല്‍ നാഗപ്പൂരില്‍ വന്നപ്പോള്‍ ഡോക്ടര്‍ജിയുടെ വീട്ടില്‍ ബൈഠക് രീതിയില്‍ ശാഖ നടുത്തുന്നത് കണ്ടു. അതു കണ്ട അപ്പാജി 1926 ഫെബ്രുവരി 18 ന് വര്‍ദ്ധയില്‍ ശാഖ ആരംഭിച്ചു. നാഗപ്പൂരിന് പുറത്ത് ആരംഭിച്ച ആദ്യത്തെ ശാഖ അതായിരുന്നു. ഡോക്ടര്‍ജി തന്നെ അദ്ദേഹത്തെ വാര്‍ദ്ധ ജില്ലാ സംഘചാലക് ആയി പ്രഖ്യാപിച്ചു.
1929 ല്‍ നാഗപ്പൂരില്‍ പ്രമുഖ കാര്യകര്‍ത്താക്കളുടെ ബൈഠക് നടക്കുമ്പോള്‍ അപ്പാജി എല്ലാവരുമായി ചര്‍ച്ച ചെയ്ത്ഡോകടര്‍ ഹെഡ്‌ഗേവാര്‍ സംഘത്തിന്റെ സര്‍സംഘചാലകനായിരിക്കണമെന്ന് തീരുമാനമെടുത്തു. നവംബര്‍ പത്താം തിയതി വൈകുന്നേരം എല്ലാവരും സംഘസ്ഥാനില്‍ എത്തിയ സമയത്ത് അപ്പാജി ദക്ഷപറഞ്ഞ ശേഷം സര്‍സംഘചാലക പ്രണാംഏക്, ദോ, തീന്‍ എന്ന ആജ്ഞ കൊടുത്തു. എല്ലാവരോടുമൊപ്പം ഡോക്ടര്‍ജിയും പ്രണാമം ചെയ്തു. അതിനു ശേഷം ഇനി മുതല്‍ ഡോക്ടര്‍ജിയായിരിക്കും സര്‍സംഘചാലക് എന്ന് അപ്പാജി പ്രഖ്യാപിച്ചു.1934 ല്‍ മഹാത്മാഗാന്ധിജിയെ വാര്‍ദ്ധ സംഘ ശിബിരത്തില്‍ കൊണ്ടുവന്നത് അപ്പാജിയായിരുന്നു. 1946 ല്‍ അപ്പാജി സര്‍കാര്യവാഹക് ആയി. അവസാനകാലം വരെ സജീവ പ്രവര്‍ത്തനത്തില്‍ തുടര്‍ന്ന അദ്ദേഹം 1979 ഡിസംബര്‍ 21ന് അന്തരിച്ചു.
വിവർത്തനം
എസ്. സേതുമാധവൻ



















