Thursday, September 24, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം

ബാബാസാഹേബ് ആപ്‌തേ: സംഘത്തിന്റെ ആദ്യ പ്രചാരക്

എസ്. സേതുമാധവൻഎസ്. സേതുമാധവൻ
11 September 2026
This entry is part 7 of 7 in the series ധ്യേയദീപങ്ങള്‍

ധ്യേയദീപങ്ങള്‍
  • ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)
  • നാരായണ്‍ പാണ്ഡുരംഗ ഭാഗവത് (നാനാ സാഹേബ് ഭാഗവത്)
  • മന:ശക്തിയുടെ മാതൃക
  • പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര (അജാതശത്രു)
  • ആദര്‍ശ കാര്യകര്‍ത്താവായ അപ്പാജി ജോഷി
  • സര്‍സേനാപതി മാര്‍ത്താണ്ഡറാവു ജോഗ്
  • ബാബാസാഹേബ് ആപ്‌തേ: സംഘത്തിന്റെ ആദ്യ പ്രചാരക്

1903 ആഗസ്റ്റ് 28 ന്യവത് മാലില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച ഉമാകാന്ത്കേശവആപ്‌തേയുടെ ചെറുപ്പകാലത്തെജീവിതം വളരെ ക്ലേശംനിറഞ്ഞതായിരുന്നു. പതിനാറാമത്തെ വയസ്സില്‍ത്തന്നെ പിതാവ് മരണമടഞ്ഞതിനാല്‍ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹത്തിന്റെ ചുമലില്‍ ആയിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

അദ്ദേഹം പുസ്തകം വായിക്കുന്നതില്‍ വളരെ തല്പരനായിരുന്നു. പലപ്പോഴും ആഹാരം പോലും മാറ്റിവെച്ച് അദ്ദേഹം വായനയില്‍ മുഴുകുമായിരുന്നു. ഊണുകഴിക്കാന്‍ അമ്മ വിളിച്ചാലും അദ്ദേഹം പോകുമായിരുന്നില്ല.പിന്നീട്അച്ഛന്‍വടിയെടുത്ത് വന്നപ്പോള്‍ തന്റെ പിന്‍പുറം കാണിച്ചു ‘അച്ഛന്‍ എത്രവേണമെങ്കിലും അടിച്ചോളൂ എന്നാല്‍ ഈ പുസ്തകം വായിച്ചു തീര്‍ക്കാതെ ഞാന്‍ ജലപാനം പോലും കഴിക്കുകയില്ല’ എന്നു പറഞ്ഞു. ആ ദൃഢനിശ്ചയത്തിന് മുന്നില്‍ എല്ലാവര്‍ക്കും തലകുനിക്കേണ്ടിവന്നു.

വിദ്യാര്‍ത്ഥിജീവിതകാലത്ത് ലോകമാന്യ തിലകന്‍ അദ്ദേഹത്തിന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഒരിക്കല്‍ തിലകന്‍ അതിലൂടെ തീവണ്ടിയില്‍ കടന്നു പോകുന്ന വിവരമറിഞ്ഞു അദ്ദേഹം കാണാന്‍ പോകാന്‍ ആഗ്രഹിച്ചു. എന്നാല്‍ പ്രധാനാധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥി തിലകനെ കാണാന്‍ പോകുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ സ്‌കൂള്‍ കവാടം അടച്ചിട്ടു. വിദ്യാലയസമയം കഴിഞ്ഞിട്ടും അദ്ദേഹത്തെ പോകാന്‍ അനുവദിച്ചില്ല. നിര്‍ബന്ധം പിടിച്ചപ്പോള്‍ അദ്ദേഹത്തെ വടി കൊണ്ടടിച്ചു. ആ സമയത്തിനുള്ളില്‍ തീവണ്ടി കടന്നുപോയി. പിന്നീട് അദ്ധ്യാപകന്‍ കവാടം തുറന്ന് എല്ലാവരേയും പോകാന്‍ അനുവദിച്ചു. ആ സമയത്ത് ദേഷ്യത്തോടെ ഉമാകാന്തന്‍ പറഞ്ഞു ‘അങ്ങ് എന്നെ പോകാന്‍ അനുവദിച്ചില്ലെങ്കിലും ഞാന്‍ മനസ്സുകൊണ്ട് അദ്ദേഹത്തെ ദര്‍ശിച്ചിരിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം എന്റെ ജീവിതം ദേശത്തിനുവേണ്ടി അര്‍പ്പിക്കാനുള്ള തീരുമാനവും ഞാന്‍ എടുത്തു കഴിഞ്ഞു.’ ഇതു കേട്ട അദ്ധ്യാപകന്‍ തലകുനിച്ചു സ്തംഭിച്ചു നിന്നു.

ADVERTISEMENT

മെട്രിക് പരീക്ഷ ജയിച്ച ശേഷം വീട്ടിലെ വിഷമം കാരണം അദ്ദേഹം കുറച്ചു കാലം ധാമണ്‍ ഗ്രാമത്തില്‍ അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടു. പഠിപ്പിക്കുന്ന സമയത്ത് അദ്ദേഹം ഓരോ കാര്യത്തിലും ദേശീയ കാഴ്ചപ്പാട് നല്‍കുമായിരുന്നു.ഒരിക്കല്‍ അദ്ദേഹം വിദ്യാലയത്തില്‍ തിലക ജയന്തി ആഘോഷിച്ചു. അതില്‍ പ്രധാനാദ്ധ്യാപകന്‍ വളരെ കോപാകുലനായി. അതിനാല്‍ ആപ്‌തേ ജോലി രാജിവെക്കാന്‍ തയ്യാറായി.

പിന്നീട് അദ്ദേഹം നാഗ്പ്പൂരില്‍ വന്ന് ഒരു പ്രസ്സില്‍ ജോലിക്ക് ചേര്‍ന്നു. ഈ സമയത്താണ് അദ്ദേഹത്തിന് സംഘസ്ഥാപകന്‍ ഡോക്ടര്‍ജിയുമായി ബന്ധപ്പെടാന്‍ സാധിച്ചത്. അതോടെ ആപ്‌തേജി തന്റെ ജീവിതം ക്രമേണ സംഘത്തിനായി സമര്‍പ്പിക്കുന്ന മാനസികാവസ്ഥയിലായി.

പുസ്തകവായനയിലുള്ള താല്‍പര്യം കണ്ട ഡോക്ടര്‍ജി അദ്ദേഹത്തെ ‘അക്ഷര ശത്രു’ എന്ന് പറഞ്ഞിരുന്നു. അദ്ദേഹം വീര സാവര്‍ക്കറുടെ നിരോധിക്കപ്പെട്ട പുസ്തകമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതികള്‍ തയ്യാറാക്കി യുവാക്കന്മാര്‍ക്ക് വായിക്കാന്‍ കൊടുക്കാറുണ്ടായിരുന്നു. അദ്ദേഹം പല സ്ഥലത്തും ജോലിചെയ്തു. എന്നാല്‍ ജോലി സമയം കഴിഞ്ഞാല്‍ ബാക്കി സമയം മുഴുവന്‍ സംഘപ്രവര്‍ത്തനത്തില്‍ മുഴുകുമായിരുന്നു.

സംഘകാര്യത്തിനായി ആ സമയത്ത് നാഗ്പ്പൂരിന് പുറത്തും യാത്ര ചെയ്യേണ്ടിയിരുന്നു. അതിനാല്‍ അദ്ദേഹം ജോലി രാജിവെച്ച് മുഴുവന്‍ സമയവും സംഘപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ആ നിലക്ക് അദ്ദേഹം സംഘത്തിന്റെ ആദ്യത്തെ പ്രചാരകനായി. പിന്നീട് ഡോക്ടര്‍ജി അദ്ദേഹത്തെ ഭാരതത്തിന്റെ മറ്റുപ്രാന്തങ്ങളിലേക്കും അയച്ചു തുടങ്ങി. ആ നിലക്ക് അദ്ദേഹം സംഘത്തിന്റ ‘അപ്രഖ്യാപിത പ്രചാര്‍ പ്രമുഖായി.

അദ്ദേഹത്തിന്റെ പഠിപ്പിക്കുന്ന ശീലം, കഠിന പരിശ്രമം, കാഴ്ചയില്‍ തന്നെ പ്രൗഢനെന്ന പ്രകൃതം, സംഭാഷണത്തിലെ അനന്യമായ ശൈലി എന്നിവ കാരണം ഡോക്ടര്‍ജി അദ്ദേഹത്തിന് ബാബാസാഹബ് എന്ന പേരു നല്‍കി.ദശാവതാരം തുടങ്ങി പുരാണകഥകളെ ആനുകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ച് പറയുന്ന അദ്ദേഹത്തിന്റെ കഴിവ് അത്ഭുതാവഹമായിരുന്നു.

സംഘത്തിന്റെ അനവധി ഉത്തരവാദിത്തം വഹിച്ച ശേഷം അദ്ദേഹം എല്ലാവരും ആഗ്രഹിക്കുന്ന അനായാസേന മരണം എന്നപോലെ 1972 ജൂലായ് 2-ാം തീയതി ഗുരുപൂര്‍ണിമാ ദിവസം നാഗ്പ്പൂര്‍ കാര്യാലയത്തില്‍ വെച്ച് ഉറക്കത്തില്‍ തന്നെ ഈ ലോകത്തോട് വിട പറഞ്ഞു.

വിവർത്തനം
എസ്. സേതുമാധവൻ

ധ്യേയദീപങ്ങള്‍

സര്‍സേനാപതി മാര്‍ത്താണ്ഡറാവു ജോഗ്
Tags: ധ്യേയദീപങ്ങള്‍
Share
Tweet
Send
Share

Related Posts

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാമാറ്റത്തിലെ അപകടം

ജനസംഖ്യാമാറ്റത്തിലെ അപകടം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

അറിവ് പൊതുസ്വത്ത് (ചട്ടമ്പി സ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം-3)

ഭയം എന്ന വികാരം

ഭയം എന്ന വികാരം

ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം

ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം

Shopping Cart

Latest

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies