Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആര്‍എസ്എസ്സില്‍ ജാതിചിന്തയില്ല

ഡോ. കെ. ജയപ്രസാദ്ഡോ. കെ. ജയപ്രസാദ്
8 May 2026
This entry is part 8 of 12 in the series സംഘസംവാദം

സംഘസംവാദം
  • ലക്ഷ്യവും പ്രവര്‍ത്തനവും
  • സര്‍വ്വധര്‍മ്മ സമഭാവന
  • ജാതിചിന്ത ആദ്യം മനസ്സില്‍ നിന്ന് മായണം
  • ആര്‍എസ്എസ്സില്‍ ജാതിചിന്തയില്ല
  • ആര്‍എസ്എസ്സിന്റെ പ്രേരണാസ്രോതസ്സ് ഭാരതീയ സംസ്‌കാരം
  • ഹിന്ദുരാഷ്ട്രദര്‍ശനം
  • മതപ്രീണനവും കപട മതേതരത്വവും ആപത്ത്

ആര്‍.എസ്.എസ് ബ്രാഹ്മണാധിപത്യമുള്ള സവര്‍ണ്ണ സംഘടനയാണ് എന്ന ആരോപണത്തിന് അടിസ്ഥാനമുണ്ടോ

Google NewsAdd Kesari Weekly as a preferred source on Google

ആര്‍.എസ്.എസ്സിനെതിരെ, വിശേഷിച്ച് കേരളത്തില്‍ ആദ്യകാലത്ത് ഉയര്‍ന്ന ആരോപണമാണ്, അത് ഒരു സവര്‍ണ്ണ സംഘടനയാണ് എന്നത്. സമുദായ സംഘടനകള്‍ വിശേഷിച്ച് പിന്നാക്ക സമുദായങ്ങള്‍ ശക്തമായ പ്രദേശങ്ങളില്‍ ഇത്തരം ആരോപണങ്ങള്‍ എതിരാളികള്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യും എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്നത്തെ ചുറ്റുപാടില്‍ ഈ ആരോപണം ആരും വിശ്വസിക്കാന്‍ വഴിയില്ല. എന്നിരുന്നാലും ചില വസ്തുതകള്‍ ചര്‍ച്ച ചെയ്യണം.

ആര്‍.എസ്.എസ് അടിസ്ഥാനപരമായി മുഴുവന്‍ സമൂഹത്തിന്റെയും സംഘടനയാണ്. ഇന്ത്യയില്‍ ജനിക്കുന്ന ഓരോ വ്യക്തിയും ഏതെങ്കിലും ജാതിയില്‍ ഉള്‍പ്പെടും. അത് ആ വ്യക്തിയുടെ കുറ്റമല്ല. സ്വാഭാവികമായും ആര്‍.എസ്.എസ്സിന്റെ സ്ഥാപകന്‍ ഡോക്ടര്‍ജിയ്ക്കും അത് ബാധകമാണ്. ആര്‍.എസ്.എസ്സിന്റെ പ്രാര്‍ത്ഥനയില്‍ ‘വയം ഹിന്ദുരാഷ്ട്രാംഗ ഭൂതാ’ എന്നു പറയുന്നു. അതായത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വികസനമാണ് നമ്മുടെ ലക്ഷ്യം, തുടക്കം മുതല്‍ ജാതിപരമായ വിവേചനങ്ങള്‍ ഒന്നും ഇല്ലാതെ ഹിന്ദു സമാജത്തെ ഒന്നിച്ചു കൊണ്ടുവരാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞു. 1934-ല്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ്സിന്റെ വാര്‍ധ ശിബിരം സന്ദര്‍ശിച്ചപ്പോള്‍ പ്രത്യേകം എടുത്തു പറഞ്ഞത് ഉച്ചനീചത്വങ്ങള്‍ ഇല്ലാതെ ഹിന്ദുസമാജത്തെ പ്രതിനിധീകരിക്കുന്ന സംഘടനാരീതിയെന്നാണ്.

ADVERTISEMENT

ആര്‍.എസ്.എസ്സിന്റെ സാമൂഹ്യ വിപ്ലവം നിശ്ശബ്ദമായാണ് നടക്കുന്നത്. പ്രചരണത്തിലൂടെയല്ല. മറിച്ച് അനുഭവത്തിലൂടെയാണ് പ്രവര്‍ത്തകര്‍ അത് തിരിച്ചറിയുന്നത്. ജാതിബോധത്തിന്റെ കണികപോലും ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ ഉണ്ടാവില്ല. നൂറ്റാണ്ടുകളായി ഭാരതത്തെ തകര്‍ത്തെറിഞ്ഞ, അനൈക്യത്തിന്റെയും, അസ്പൃശ്യതയുടേയും ജാതി ചങ്ങല പൊട്ടിച്ചെറിയാന്‍ സ്വയംസേവകര്‍ക്ക് കഴിയുന്നത് സംഘത്തിന്റെ വിചാരധാരകൊണ്ടാണ്. ജാതിക്കെതിരായ സമരമല്ല മറിച്ച് ജാതിബോധത്തിനെതിരായ പ്രവര്‍ത്തനമാണ് വേണ്ടത് എന്നു സംഘം വിശ്വസിക്കുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹിക ഐക്യം രൂപപ്പെടുത്താന്‍ മതേതര രാഷ്ട്രീയം അനുവദിച്ചില്ല. അധികാരം നേടാന്‍ കേവലം വോട്ടു ബാങ്കുകളായി മുന്നാക്ക-പിന്നാക്ക ജാതിവിഭാഗങ്ങളെ മാറ്റി. ആനുകൂല്യങ്ങള്‍ നല്‍കി പ്രലോഭിപ്പിക്കുകയും അടിസ്ഥാന വികസനത്തിനായി ഒന്നും ചെയ്യാതെ വഞ്ചിക്കുകയും ചെയ്തു. കഴിഞ്ഞ ആറര പതിറ്റാണ്ടായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചു എന്ന് അവകാശപ്പെടുന്ന കോടികളുടെ ചെറുവിഹിതംപോലും അവര്‍ക്ക് ലഭിച്ചില്ല. സംവരണത്തിലൂടെ ചില സര്‍ക്കാര്‍ പോസ്റ്റുകള്‍ നല്‍കിയതല്ലാതെ അവശസമൂഹത്തെ ശാക്തീകരിച്ചില്ല. അവശ വിഭാഗങ്ങള്‍ സംവരണത്തിലൂടെ മാത്രമല്ല, സ്വന്തം ശക്തിയില്‍, ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെയും കടന്നുവരണം. അതിനു ജാതിയുടെ പേരില്‍ നല്‍കുന്ന കേവലം ചില ആനുകൂല്യങ്ങള്‍ മാത്രം പോര. സാമൂഹികമായും, സാമ്പത്തികമായും, രാഷ്ട്രീയമായും സ്വയം ശാക്തീകരിക്കപ്പെടണം. അതില്‍ അവനെ പ്രാപ്തനാക്കുകയാണ് ആര്‍.എസ്.എസ്സിന്റെ കര്‍മ്മപദ്ധതി.

ഡോക്ടര്‍ജിയുടെ അഭിപ്രായത്തില്‍ എല്ലാ ഭാരതീയരും ഹിന്ദു സമൂഹമെന്ന കുടുംബത്തിലെ അംഗമാണ്. ആരും ഉയര്‍ന്നവരോ, താഴ്ന്നവരോ, തൊട്ടുകൂടാത്തവരോ അല്ല. ഈ ഭാവന ഉണര്‍ത്തുക എന്നുള്ളതാണ് സംഘത്തിന്റെ കര്‍ത്തവ്യം. ഓരോ വ്യക്തിയും രാഷ്ട്രസേവനത്തിനായി വരുമ്പോഴാണ് പരംവൈഭവം എന്ന സ്വപ്‌നം സാക്ഷാത്കരിക്കൂ. ശരീരത്തിലെ വ്യത്യസ്ത അവയവങ്ങള്‍ മുഴുവര്‍ ശരീരത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുപോലെയാണിത്. ഓരോ അവയവത്തിന്റെയും, ആരോഗ്യത്തിന്റെയും പൂര്‍ണ്ണതയുടെയും പ്രഭാവം ശരീരത്തെ മുഴുവന്‍ ബാധിക്കും. അതുപോലെ സമൂഹത്തിലെ ഒരു അവയവവും ദുര്‍ബലമാകരുത് എന്ന കാര്യം സംഘം ശ്രദ്ധിക്കുന്നു. ഒന്ന് മറ്റൊന്നിന് പൂരകമാണ്.

സമ്പൂര്‍ണ്ണ സമൂഹത്തെ ഐക്യമാകുന്ന ചരടില്‍ കോര്‍ക്കുക എന്ന സങ്കല്പത്തോടെയാണ് ഡോക്ടര്‍ജി സംഘം സ്ഥാപിക്കുന്നത്. ശാരീരികവും, ബൗദ്ധികവുമായ പരിപാടികളിലൂടെ ഹിന്ദുസമൂഹത്തെ സംസ്‌കാര സമ്പന്നമാക്കി വിശിഷ്ട മനോഭാവങ്ങള്‍ വളര്‍ത്തി എടുക്കാന്‍ സംഘത്തിന് കഴിയുന്നത് അതുകൊണ്ടാണ്. മുഴുവന്‍ സമൂഹവും നമ്മുടെയാണ് എന്ന ഭാവന പരിപാടികളിലൂടെ ഉണര്‍ത്തുന്നു. ഹിമാലയം മുതല്‍ കന്യാകുമാരി വരെ നാം ഒന്നാണ് എന്നൊരു ഭാവന ശാഖയിലുണ്ടാവുന്നു. സേവന പ്രവര്‍ത്തനങ്ങളിലൂടെ ഈ ഐക്യം ശക്തമാവുന്നു. അതുകൊണ്ട് ത ന്നെയാണ് സവര്‍ണ്ണ അവര്‍ണ്ണ ഭേദമെന്യേ ഹിന്ദുസമാജത്തെ ശാക്തീകരിക്കുവാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് കഴിയുന്നത്. ചുരുക്കത്തില്‍ ഹിന്ദു സമൂഹത്തെ വിഭജിച്ച് രാഷ്ട്രീയ ലാഭം കൊയ്യുവാന്‍ ശ്രമിക്കുന്നവര്‍ ഉന്നയിക്കുന്ന ആരോപണമാണ് ആര്‍.എസ്.എസ്. ഒരു സവര്‍ണ്ണ സംഘടന എന്നത്. പ്രവര്‍ത്തനത്തിലൂടെ സംഘം അതിന് മറുപടി നല്‍കുന്നു.

സംഘസംവാദം

ഏകീകൃത സിവില്‍ നിയമം ഭരണഘടനയോടുള്ള പ്രതിബദ്ധത ഗോരക്ഷ ഹിന്ദുധര്‍മ്മം
Tags: RSSസംഘസംവാദം
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies