Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ലക്ഷ്യവും പ്രവര്‍ത്തനവും

ഡോ. കെ. ജയപ്രസാദ്ഡോ. കെ. ജയപ്രസാദ്
23 January 2026
This entry is part 1 of 12 in the series സംഘസംവാദം

സംഘസംവാദം
  • സര്‍വ്വധര്‍മ്മ സമഭാവന
  • ജാതിചിന്ത ആദ്യം മനസ്സില്‍ നിന്ന് മായണം
  • ആര്‍എസ്എസ്സിന്റെ പ്രേരണാസ്രോതസ്സ് ഭാരതീയ സംസ്‌കാരം
  • ലക്ഷ്യവും പ്രവര്‍ത്തനവും
  • ഹിന്ദുരാഷ്ട്രദര്‍ശനം
  • മതപ്രീണനവും കപട മതേതരത്വവും ആപത്ത്
  • ഏകീകൃത സിവില്‍ നിയമം ഭരണഘടനയോടുള്ള പ്രതിബദ്ധത

രാഷ്ട്രീയ സ്വയംസേവക സംഘം നൂറ്റാണ്ട് പിന്നിടുമ്പോള്‍ സംഘദര്‍ശനങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമുള്ള നിരവധി സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംഘ സംവാദം എന്ന പംക്തി കേസരി വാരികയില്‍ ഈ ലക്കം മുതല്‍ ആരംഭിക്കുകയാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച് നിരവധി പഠന ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള ഡോ.കെ. ജയപ്രസാദാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്. ജിജ്ഞാസുക്കള്‍ക്ക് [email protected] എന്ന മെയിലിലേക്ക് ചോദ്യങ്ങള്‍ അയക്കാവുന്നതാണ്.

Google NewsAdd Kesari Weekly as a preferred source on Google

ആര്‍.എസ്.എസ് രൂപീകരണത്തിന്റെ അനിവാര്യതയും പശ്ചാത്തലവും എന്തായിരുന്നു.

രാഷ്ട്ര സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച കോണ്‍ഗ്രസില്‍ ഡോ. ഹെഡ്‌ഗേവാറും ചേര്‍ന്നു പ്രവര്‍ത്തിച്ചു. കല്‍ക്കത്തയില്‍ പഠനം കഴിഞ്ഞ് ഡോക്ടര്‍ജി നാഗ്പൂരില്‍ തിരിച്ചുവന്ന് കോണ്‍ഗ്രസില്‍ കൂടുതല്‍ പ്രവര്‍ത്തനനിരതനായി. അക്കാലത്ത് കോണ്‍ഗ്രസില്‍ മിതവാദികള്‍, തീവ്രവാദികള്‍ എന്നീ രണ്ടു ചേരികളുണ്ടായിരുന്നു. ലേഖനങ്ങള്‍ എഴുതിയോ പ്രസംഗം നടത്തിയോ, മെമ്മോറണ്ടം കൊടുത്തോ ഒന്നും സ്വാതന്ത്ര്യം നേടാന്‍ കഴിയില്ല എന്ന വിശ്വാസവും പരന്നിരുന്നു. ഇതൊക്കെക്കൊണ്ട് ദേശഭക്തി കുറച്ചൊക്കെ ഉണരും എന്നല്ലാതെ വീണ്ടും പഴയ അവസ്ഥയില്‍ തന്നെ തുടരും എന്നതാണ് അനുഭവം. ലോകമാന്യതിലകന്റെ കേസരിയിലെ മുഖപ്രസംഗങ്ങള്‍ ദേശാഭിമാനത്തെ തട്ടി ഉണര്‍ത്തിയിരുന്നു. അതിന് അദ്ദേഹത്തിന് കഠിന തടവും ലഭിച്ചു. ബര്‍മയിലെ മണ്ഡാലെ ജയിയില്‍ അദ്ദേഹം പോകുമ്പോള്‍ (1908) ഉണ്ടായിരുന്ന ഉണര്‍വ്വ് അദ്ദേഹം പുറത്തുവന്നപ്പോള്‍ സമൂഹത്തില്‍ (1914) കണ്ടില്ല. ബ്രിട്ടീഷ് ഭരണസംവിധാനത്തോട് ചേര്‍ന്നു പോകുന്ന പൊതുമനസ്സാണ് അവിടെയുണ്ടായത്. ബ്രിട്ടീഷുകാരന്റെ മുന്നില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി അപേക്ഷ കൊടുക്കുക എന്ന മിതവാദി കോണ്‍ഗ്രസ് സമീപനത്തിന് മാറ്റം വന്നുമില്ല. തിലകന്റെ സമീപനം വിഭിന്നമായിരുന്നു. ”സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന്” തിലകന്‍ പ്രഖ്യാപിച്ചു. സ്വധര്‍മ്മം, സ്വദേശി, സ്വരാജ്യം എന്നീ മൂന്നിന പരിപാടി വെച്ച് അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നു. ഹിന്ദു സമാജത്തിന്റെ ധാര്‍മ്മിക ഐക്യത്തിന്റെ ചരടുപിടിച്ചുകൊണ്ട് ലോകമാന്യതിലകന്‍ തുടങ്ങിവച്ച പരിപാടികളില്‍ യുവതലമുറ കൂടുതല്‍ ആകൃഷ്ടരായി. തിലകന്റെ നേതൃത്വത്തില്‍ നടന്ന ഗണേശോത്സവം കൂടുതല്‍ ജനപ്രിയമായി. ദേശഭക്തിയും, ദേശീയസ്വഭാവവും സാധാരണ വ്യക്തിയുടെ സ്വഭാവമായിത്തീരുന്ന തരത്തിലായിരുന്നു അദ്ദേ ഹം പരിപാടികള്‍ ആസൂത്രണം ചെയ്തത്. പഞ്ചാബിലെ ലാലാ ലജ്പത്‌റായും, ബംഗാളിലെ ബിപിന്‍ചന്ദ്രപാലും, മഹാരാഷ്ട്രയിലെ ബാലഗംഗാധരതിലകനും ‘ലാല്‍-ബാല്‍-പാല്‍’ എന്ന പേരില്‍ സമസ്ത ഭാരതത്തിന്റെയും ശ്രദ്ധാകേന്ദ്രമായി. ദേശീയസ്വാതന്ത്ര്യസമരത്തില്‍ യുവാക്കളുടെ പങ്കാളിത്തവും കൂടി. നിര്‍ഭാഗ്യവശാല്‍ 1920ല്‍ തിലകന്‍ നിര്യാതനായത് ദേശീയപ്രസ്ഥാനത്തിനു വല്ലാത്ത പ്രഹരമേല്‍പ്പിച്ചു. സ്വദേശി, സ്വധര്‍മ്മം, സ്വരാജ്യം എന്ന ആപ്തവാക്യം ദുര്‍ബലമായി. ഒരു സൈദ്ധാന്തിക ഭൂമികയില്‍ ദേശീയ സ്വാതന്ത്ര്യസമരത്തെ നയിക്കാന്‍ പറ്റിയ മറ്റൊരു നേതാവ് അന്ന് ഉണ്ടായിരുന്നില്ല. തിലകനെപ്പോലെ ഒരു നേതാവിനെ കണ്ടെത്താന്‍ യുവാക്കളായ പ്രവര്‍ത്തകര്‍ ശ്രമിച്ചു. കോ ണ്‍ഗ്രസിന്റെ നേതൃത്വപ്രശ്‌നം അങ്ങനെ ചര്‍ച്ചാവിഷയമായി. ഈ സാഹചര്യത്തില്‍ മഹര്‍ഷി അരവിന്ദനെ സജീവ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ ഡോ. മുഞ്‌ജെയും, ഡോക്ടര്‍ ഹെഡ്‌ഗേവാറും ശ്രമം നടത്തി. അതിന്റെ ഫലമായി പോണ്ടിച്ചേരിയില്‍ ചെന്ന് മഹര്‍ഷി അരവിന്ദനുമായി ദീര്‍ഘസംഭാഷണം നടത്തി. പക്ഷേ അരവിന്ദന്‍ സജീവ രാഷ്ട്രീയത്തില്‍ തിരിച്ചുവരാന്‍ കൂട്ടാക്കിയില്ല. അതിനെതുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വം മഹാത്മാഗാന്ധിയുടെ കരങ്ങളില്‍ എത്തുന്നത്.

ADVERTISEMENT

കോണ്‍ഗ്രസിന്റെ വൈചാരികമായ അടിസ്ഥാന പ്രേരണയും, ബഹുജനപ്രസ്ഥാനമെന്ന നിലയിലുള്ള പ്രവര്‍ത്തനവും ദേശമൊട്ടുക്കും പടര്‍ത്താനുള്ള കാര്യപദ്ധതിയെകുറിച്ച് ഡോക്ടര്‍ജി ആഴത്തില്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്തു. താത്വികമായി സ്വധര്‍മ്മാചരണം, പെരുമാറ്റത്തിലും, പ്രവൃത്തിയിലും സ്വദേശി, ഇവയ്ക്കുവേണ്ടി സ്വരാജ്യത്തിന്റെ അനിവാര്യത ഇവ സ്വാതന്ത്ര്യസമരത്തിന് ഒഴിവാക്കാന്‍ വയ്യാത്ത കാര്യങ്ങളാണെന്ന തിലകന്റെ നിലപാടില്‍ ഡോക്ടര്‍ജിയും ഉറച്ചുനിന്നു. തിലകന്‍ ഉദ്ദേശിച്ച ധാര്‍മ്മിക ഐക്യത്തിന്റെ ചരടില്‍ എല്ലാ ഭാരതീയരെയും കോര്‍ത്തിണക്കാന്‍ പ്രയാസമായിരിക്കുമെന്ന് പലരും കരുതി. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന ‘ഏകംസദ് വിപ്രാ ബഹുധാ വദന്തി’ എന്ന ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാന സിദ്ധാന്തം സ്വീകരിക്കുന്നതിനുപകരം ഹിന്ദു സമാജത്തിന്റെ ആന്തരികപ്രശ്‌നങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കിയതുകൊണ്ട്, ഭാരതത്തിലെ ജനങ്ങളുടെ സാംസ്‌കാരിക ഏകത്വം അന്നും സ്വീകരിക്കപ്പെട്ടില്ല. ഇന്തോനേഷ്യയിലെ പോലെ മുസ്ലിങ്ങളായാലും ശ്രീരാമനെ രാഷ്ട്രപുരുഷനായി സ്വീകരിക്കാന്‍ ഇവിടെ കഴിയുമെന്ന് വിശ്വസിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് കഴിഞ്ഞില്ല. മുസ്ലീങ്ങളെ ഹിന്ദുക്കളില്‍നിന്ന് വേര്‍പെടുത്തി വിള്ളലുണ്ടാക്കാന്‍ ഇംഗ്ലീഷുകാര്‍ ഗൂഢാലോചന ചെയ്തിരുന്നു. അതു വലുതാക്കുകയായിരുന്നു ഫലത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ചെയ്തത്. വാസ്തവത്തില്‍ ഹിന്ദുധര്‍മ്മമാണ് (സ്വധര്‍മ്മം) സകല ഭാരതീയരേയും ഒന്നായി കോര്‍ത്തിണക്കുന്ന ഐക്യസൂത്രം എന്നതായിരുന്നു ഡോക്ടര്‍ജിയുടെ വിശ്വാസം. ഈ പശ്ചാത്തലത്തില്‍ ഹിന്ദു സമാജം ശക്തമായ ദേശീയഭാവത്തോടെ സംഘടിച്ചാല്‍ ആ സാംസ്‌കാരികധാരയില്‍ സകല ഭാരതീയരിലും ഐക്യഭാവം ഉണര്‍ത്താന്‍ കഴിയുമെന്ന് ഡോക്ടര്‍ജി വിശ്വസിച്ചു.

1925ല്‍ ആര്‍.എസ്.എസ് രൂപീകരിച്ചത് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഭാരതം ബ്രിട്ടീഷ് കരങ്ങളില്‍ നിന്ന് സ്വതന്ത്രമാകും എന്നതില്‍ ഡോക്ടര്‍ജിക്ക് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ ആ സ്വാതന്ത്ര്യം നിലവിലുളള രാഷ്ട്രീയ നേതൃത്വത്തിന്റെ കയ്യില്‍ ഭദ്രമായിരിക്കുമോ എന്നതില്‍ സംശയമുണ്ടായിരുന്നു. ഒരായിരം വര്‍ഷം പശ്ചിമേഷ്യന്‍ അപരിഷ്‌കൃതശക്തികളും മുഗളന്മാരും തുടര്‍ന്ന് പാശ്ചാത്യരും ഭാരതത്തെ അടക്കിവാണത് രാഷ്ട്രശരീരം സ്വാര്‍ത്ഥമോഹങ്ങളാല്‍ വിഭജിതമായതുകൊണ്ടാണ്. ദുര്‍ബലതയും, ഭീരുത്വവും നൂറ്റാണ്ടുകളോളം ഭാരതത്തിന്റെ മുഖമുദ്രയായിരുന്നു. സ്വാഭാവികമായും ശക്തന്റെയും, ധീരന്റെയും ഇരയാകാന്‍ അത്തരം ജനത വിധിക്കപ്പെടും. ഈ അവസ്ഥ മാറിയാല്‍ മാത്രമേ ഭാരതത്തിന് അതിന്റെ സ്വാതന്ത്ര്യവും സംസ്‌കാരവും നിലനിര്‍ത്താനാകൂ. ആര്‍.എസ്.എസ് കരുതുന്നത്, രാഷ്ട്ര പുനര്‍നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കേണ്ടത് മനുഷ്യനിര്‍മ്മാണത്തോടെയാണ് എന്നാണ്. മാനുഷികമായ എല്ലാ മനോ മാലിന്യങ്ങളെയും പരാജയപ്പെടുത്താനുള്ള ക്ഷമത വ്യക്തിയില്‍ വളര്‍ത്തണം. സ്‌നേഹം, ആത്മസംയമനം, ത്യാഗം, സേവനം, സ്വഭാവശുദ്ധി മുതലായ പരമ്പരാഗത ഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഹിന്ദു വ്യക്തിതങ്ങള്‍ ഉണ്ടാവണം. അതിനായുള്ള നിര്‍മ്മാണ കേന്ദ്രമാണ് നിത്യവും നടക്കുന്ന ശാഖ. ഭാരതം സ്വതന്ത്രവും ശക്തവുമാകേണ്ടത് ലോകനന്മയ്ക്കും സമാധാനത്തിനും അനിവാര്യമാണ്. ഭാരതത്തെ ലോകഗുരുസ്ഥാനത്ത് അവരോധിക്കാനുള്ള ലക്ഷ്യമാണ് ആര്‍.എസ്.എസ്സിനുള്ളത്. രാഷ്ട്രീയ പ്രസ്ഥാനമായല്ല മറിച്ച് രാഷ്ട്രീയേതരമായി ജനസമൂഹത്തെ ഏകതയുടെ ചരടില്‍ കോര്‍ക്കുന്നതിനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടത്. ഹിന്ദു സമാജത്തിന്റെ സഹജമായ ദൗര്‍ബ്ബല്യങ്ങളെ പിഴുതെറിഞ്ഞ് ആത്മവിശ്വാസവും, കരുത്തും നല്‍കി ദേശീയോന്മുഖമാക്കുകയാണ് ലക്ഷ്യം. ജാതിപരമായ വിവേചനവും, അയിത്തവും, അനാചാരങ്ങളും അകറ്റാന്‍ സാംസ്‌കാരികമായ ഏകതയില്‍ രൂപപ്പെടുത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. മാത്രമല്ല ഒരു മഹത്തായ സാമൂഹിക വിപ്ലവത്തിന് വേദി ഒരുക്കാനും അത് ലക്ഷ്യമാക്കുന്നു. രാഷ്ട്രജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്നവരെ മാതൃരാഷ്ട്രത്തിന്റെ പരംവൈഭവത്തിനായി അണിനിരത്തുകയാണ് ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം.

 

സംഘസംവാദം

സര്‍വ്വധര്‍മ്മ സമഭാവന
Tags: സംഘസംവാദം
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies