മതഭീകരവാദത്തിന്റെ പ്രവര്‍ത്തനപദ്ധതികളിലൊന്നാണ് മതപരിവര്‍ത്തനം. ഇതരമതസ്ഥരെ നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതപരിവര്‍ത്തനം ചെയ്യുകയും അതിനു വഴങ്ങാത്തവരെയെല്ലാം നിഷ്ഠൂരമായി കൊന്നൊടുക്കുകയുമാണ് ഇസ്ലാമിക ഭീകരവാദത്തിന്റെ ആഗോളരീതിശാസ്ത്രം. ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ വാളുമേന്തിയാണ് ഇസ്ലാമിക ഭീകരവാദം അതിന്റെ അധിനിവേശയാത്ര തുടങ്ങിയത്. ഇസ്ലാമിക വിശ്വാസികളുടെ എണ്ണം കൂട്ടാനും ഇതരമതസ്ഥരുടെ എണ്ണം കുറയ്ക്കാനും മാപ്പിള കലാപകാലത്ത് ഉള്‍പ്പെടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ മതഭീകരവാദികള്‍ ഉപയോഗിച്ചു. ഏതാനും വര്‍ഷങ്ങളായി ലൗജിഹാദിലൂടെ ഇതരസമുദായങ്ങളിലെ പെണ്‍കുട്ടികളെ വ്യാപകമായി മതപരിവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണ് ഇസ്ലാമിക ഭീകരവാദികള്‍ നടത്തുന്നത്.
ഉസ്ബക്കിസ്ഥാന്‍ ബുക്കാറ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹരിപ്പാട് സ്വദേശിനിയായ സാവരിയ ബസന്തിനെ ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില്‍ ഇതേ സ്ഥാപനത്തിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനം ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത ലൗജിഹാദിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. സാവരിയയെ മതം മാറ്റാന്‍ സദറുല്‍ അനം നിരന്തരം ശ്രമിച്ചിരുന്നുവെന്നും ഇതിനു തയാറാകാതിരുന്നതോടെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നതായാണ് സുഹൃത്തുക്കളുടെ മൊഴി. പാകിസ്ഥാനില്‍ നിന്നുള്ള ചില ഏജന്‍സികളാണ് ഇവിടെ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റും ഹോസ്റ്റല്‍ നടത്തിപ്പും നിയന്ത്രിക്കുന്നതെന്ന വിവരം കൂടി പുറത്തുവന്ന പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
2009 ല്‍ കേരളത്തിലും കര്‍ണാടകയിലും ഉണ്ടായ പ്രണയം നടിച്ചുള്ള ആസൂത്രിതമായ മതപരിവര്‍ത്തന ശ്രമങ്ങളെ തുടര്‍ന്നാണ് ലൗജിഹാദ് എന്ന പദം ആദ്യം പ്രയോഗത്തില്‍വന്നത്. ഇതേ കാലത്ത് കേരള ഹൈക്കോടതി നടത്തിയ ഒരു വിധിപ്രസ്താവത്തില്‍ ലൗജിഹാദ് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അതിനെതിരെ ചില മുസ്ലീംനേതാക്കള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്ത് വന്നു. ഷാബാനുകേസില്‍ ശരിയത്തിന്റെ പേരില്‍ കോടതിയ്‌ക്കെതിരെ തെരുവിലിറങ്ങിയ ഇസ്ലാമിക ഭീകരവാദികള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ വലയില്‍ വീഴ്ത്തി മതംമാറ്റുന്നത് തങ്ങളുടെ മൗലികാവകാശമാണെന്ന് സ്ഥാപിക്കാനുമുള്ള നീക്കമാണ് നടത്തിയത്. ഹാദിയ കേസില്‍ ഹൈക്കോടതി വിധി എതിരായപ്പോള്‍ കോടതിയിലേക്ക് അവര്‍ അക്രമാസക്തമായ മാര്‍ച്ചിന് നേതൃത്വം നല്‍കി. കാത്തലിക് ബിഷപ്പ് കൗണ്‍സിലും എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. പോലുള്ള സംഘടനകളും പലപ്പോഴായി സ്വസമുദായാംഗങ്ങള്‍ക്ക് ലൗജിഹാദിനെതിരെ മുന്നറിയിപ്പു നല്‍കുകയുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടു കിട്ടിയപ്പോഴാണ് സംസ്ഥാന പോലീസ് ഇക്കാര്യം, കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചത്.
ഇതരമതസ്ഥരെ മതപരിവര്‍ത്തനം ചെയ്ത് കേരളത്തെ ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം നേതാവായ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ്. വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാന്‍ ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എം.എല്‍.എയുമായിരുന്ന ജോര്‍ജ് എം. തോമസ് മുന്‍പ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്നു തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഒരിക്കല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നിലവിലുണ്ടെന്നും കത്തോലിക്കാ കുടുംബങ്ങള്‍ ഇതിനെ കരുതിയിരിക്കണമെന്നും പറഞ്ഞ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുക്കുകയാണ് ചെയ്തത്. കുംഭമേളയില്‍ മാല വിറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായ മൊണാലിസ എന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായോ എന്നു പോലും നോക്കാതെ ഒരു മുസ്ലീം ചെറുപ്പക്കാരനുമായുള്ള അവളുടെ വിവാഹം നടത്തിക്കൊടുത്ത് ഇസ്ലാമിക ഭീകരരെ പ്രീണിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും സംസ്ഥാനത്തെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയും മുന്‍കൈയെടുത്തു. ഇസ്ലാമിക ഭീകരവാദികള്‍ അനുവര്‍ത്തിച്ചുവരുന്ന മതപരിവര്‍ത്തന പദ്ധതികളെയും തീവ്രവാദ റിക്രൂട്ട്മെന്റിനെയും തുറന്നുകാട്ടിയ ‘കേരള സ്റ്റോറി’ എന്ന ചലച്ചിത്രത്തിനെതിരെ കേരളത്തില്‍ മതേതരത്വം പ്രസംഗിക്കുന്ന മതരാഷ്ട്രീയത്തിന്റെ കൂട്ടിരിപ്പുകാര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ലൗജിഹാദ് എന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കുന്ന മതഭീകരവാദികളുടെ കൂലിപ്പടയാളികളായ രാഷ്ട്രീയക്കാരും മാധ്യമങ്ങളും സത്യത്തില്‍ മലയാളികളെ അപകടമുനമ്പിലേക്ക് തള്ളിയിടുകയാണ്.
ലൗജിഹാദിനെ നിശബ്ദമായും നിര്‍ലോപമായും അനുകൂലിക്കുന്നവരെല്ലാം ഇസ്ലാമിക ഭീകരവാദത്തിന് പാലൂട്ടുകയാണ്. മതംമാറാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് വാദിച്ച് ലൗജിഹാദിനെ ന്യായീകരിക്കുന്ന മതഭീകരവാദികള്‍ മതംമാറ്റത്തിന് ഇസ്ലാമിലേയ്ക്കുള്ള പരിവര്‍ത്തനം എന്നു മാത്രം അര്‍ത്ഥം കല്‍പ്പിക്കുകയാണ്. 1947ല്‍ സ്വാതന്ത്യദിനത്തിനു തൊട്ടുമുമ്പ് സ്വമേധയാ മതംമാറി രാമസിംഹനായ അങ്ങാടിപ്പുറത്തെ ഉണ്യേന്‍ സാഹിബിനെയും കുടുംബത്തെയും നിഷ്‌ക്കരുണം കൂട്ടക്കൊല ചെയ്ത ചരിത്രം ഇതിനു തെളിവാണ്. ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രമായ മഞ്ചേരിയിലെ സത്യസരണി മതപരിവര്‍ത്തനത്തിന്റെ റിക്രൂട്ട്മെന്റ് സെന്ററായി പ്രവര്‍ത്തിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. മഹാരാഷ്ട്രയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെ ലക്ഷ്യമിട്ട് മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തത് അടുത്ത കാലത്താണ്. മതഭീകരവാദികളുടെ സാന്നിധ്യമുള്ളിടത്തെല്ലാം മതപരിവര്‍ത്തന ശ്രമങ്ങള്‍ നിര്‍ബാധം നടക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ടതാണ്. സംസ്ഥാനത്ത് പിടിക്കപ്പെടുന്ന ലഹരിക്കടത്തുകളിലെല്ലാം മുസ്ലീം ചെറുപ്പക്കാരോടൊപ്പം ഹിന്ദു പെണ്‍കുട്ടികള്‍ കണ്ണിചേര്‍ക്കപ്പെടുന്നത് ലൗജിഹാദിന്റെ പരിണതഫലമായാണ്. അതുകൊണ്ട് തന്നെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഹിന്ദു പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. ലൗജിഹാദിന് പിന്നില്‍ മറഞ്ഞിരിക്കുന്നത് ഹിന്ദു വംശഹത്യയെന്ന ഒളിയജണ്ടയാണെന്ന യാഥാര്‍ത്ഥ്യം ഒരിക്കലും വിസ്മരിക്കരുത്.





















