Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഹിന്ദുരാഷ്ട്രദര്‍ശനം

ഡോ. കെ. ജയപ്രസാദ്ഡോ. കെ. ജയപ്രസാദ്
20 March 2026
This entry is part 5 of 12 in the series സംഘസംവാദം

സംഘസംവാദം
  • ലക്ഷ്യവും പ്രവര്‍ത്തനവും
  • സര്‍വ്വധര്‍മ്മ സമഭാവന
  • ജാതിചിന്ത ആദ്യം മനസ്സില്‍ നിന്ന് മായണം
  • ഹിന്ദുരാഷ്ട്രദര്‍ശനം
  • ആര്‍എസ്എസ്സിന്റെ പ്രേരണാസ്രോതസ്സ് ഭാരതീയ സംസ്‌കാരം
  • മതപ്രീണനവും കപട മതേതരത്വവും ആപത്ത്
  • ഏകീകൃത സിവില്‍ നിയമം ഭരണഘടനയോടുള്ള പ്രതിബദ്ധത

ഹിന്ദുരാജ്യവും ഹിന്ദുരാഷ്ട്രവും തമ്മില്‍ എന്താണ് വ്യത്യാസം?

Google NewsAdd Kesari Weekly as a preferred source on Google

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം ഹിന്ദുരാജ്യംസ്ഥാപിക്കുകയല്ല. ഇത്തരമൊരു തെറ്റിദ്ധാരണയിലാണ് പലരും സംഘത്തെ സംശയത്തോടെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്നത്. കാരണം ഇതിന് സമാനമായ ഇസ്ലാമികരാജ്യമെന്ന ലക്ഷ്യവും ക്രൈസ്തവരാജ്യമെന്ന താല്പര്യവും മറുവശത്തുണ്ട്. അത് പറയുന്നവര്‍ തന്നെയാണ് ഹിന്ദുരാജ്യമെന്ന തെറ്റിദ്ധാരണയില്‍ ഹിന്ദുരാഷ്ട്രസിദ്ധാന്തത്തെ എതിര്‍ക്കുന്നതും. ഇസ്ലാമിക ഭരണവ്യവസ്ഥയെന്ന് ഇസ്ലാമിക സംഘടനകള്‍ പറയുമ്പോള്‍ അവിടെ ഇതര മതവിശ്വാസികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റാരെക്കാളും അവര്‍ക്കുതന്നെ ബോധ്യമുണ്ട്. ക്രൈസ്തവരാജ്യം വന്നാലും ഫലത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ഇസ്ലാമിന്റെ കേന്ദ്രമായ സൗദി അറേബ്യയില്‍ മറ്റ് മതാരാധനാലയങ്ങള്‍ അനുവദിക്കുമോ? സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതമായ ക്രൈസ്തവലോകത്തിന്റെ ആസ്ഥാനമായ വത്തിക്കാനില്‍ ക്ഷേത്രം സ്വപ്‌നം കാണാനാകുമോ? അത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ലെന്ന് ഇരുമതവിശ്വാസികള്‍ക്കും ഉറപ്പുണ്ട്. ഇതറിയുന്നതുകൊണ്ടാണ് ഹിന്ദുരാഷ്ട്രമെന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ പരിഭ്രമിക്കുന്നതും ഭയക്കുന്നതും.

രാജ്യവും രാഷ്ട്രവും രണ്ടാണ്. രാജ്യം ഭരണത്തിന്റെ അടിസ്ഥാനത്തിലും രാഷ്ട്രം സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലും രൂപപ്പെടുന്നതാണ്. മറ്റുഭാഷകളില്‍ രാഷ്ട്രവും രാജ്യവും ഒന്നുതന്നെയാണ്. അതില്‍ നിന്നുണ്ടായതാണ് ഈ തെറ്റിദ്ധാരണ.

ADVERTISEMENT

ഭാഷയും വേഷവും വ്യത്യസ്തമാണെങ്കിലും ആഹാരവും ആഘോഷവും വിവിധങ്ങളാണെങ്കിലും, ദേശവും കാലവും പലതാണെങ്കിലും ഒരേ ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നവരെങ്കില്‍ ആ ജനസമൂഹം ഒരു രാഷ്ട്രമാണ്. ഒരേ സങ്കല്പങ്ങളാല്‍ നയിക്കപ്പെടുന്നവരെങ്കില്‍ ആ സമൂഹം ഒരു രാഷ്ട്രമാണ്. രാജ്യം ഭരിക്കുന്നവരുടെ കരുത്തും കാഴ്ചപ്പാടുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതുപോലെ ഒരു രാഷ്ട്രത്തില്‍ പല രാജ്യങ്ങളുണ്ടാവാം. ഒരു രാജ്യത്തില്‍ പല രാഷ്ട്രങ്ങളും. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തുടര്‍ന്ന് പല അസ്തിത്വങ്ങളുണ്ടായിരുന്ന വിവിധ രാഷ്ട്രങ്ങളെ പിടിച്ചടക്കി സോവിയറ്റ് യൂണിയന്‍ എന്ന രാജ്യമുണ്ടാക്കി. പിന്നീട് 1991-ല്‍ സോവിയറ്റ് റഷ്യ നശിച്ചപ്പോള്‍ അവയെല്ലാം സ്വതന്ത്രങ്ങളാവുകയും വ്യത്യസ്ത രാഷ്ട്രങ്ങളായി തുടരുകയും ചെയ്തു. ഭാരതം സ്വതന്ത്രമാകുമ്പോള്‍ അഞ്ഞൂറിലധികം രാജ്യങ്ങളായിരുന്നു. ഇവിടെ രാഷ്ട്രം ഒന്നായിരിക്കുമ്പോഴും രാജ്യങ്ങള്‍ അനേകമായിരുന്നു. കമ്മ്യൂണിസത്തിന്റെ പരാജയത്തോടെ രണ്ട് രാജ്യങ്ങളായിരുന്ന പശ്ചിമ – കിഴക്കന്‍ ജര്‍മ്മനികള്‍ ഒന്നായി ഒരു രാഷ്ട്രമായതും ഉദാഹരണമാണ്.

രാജ്യങ്ങളുടെ അതിര്‍ത്തി കാലത്തിനനുസരിച്ച് മാറിമാറിവരും. ഇവിടെ മുമ്പു സൂചിപ്പിച്ച സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രത്തെയാണ് നാം ഉദ്ദേശിക്കുന്നത്. അത് പുതുതായി നിര്‍മ്മിക്കേണ്ടതല്ല. എത്രയോ ആയിരം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. നിലവിലുള്ള ഈ രാഷ്ട്രത്തിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള വൈഭവമാണ് സംഘം ല ക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം സാധിക്കുന്നതിനുള്ള ഉപാധിയാണ് രാഷ്ട്രീയസ്വയം സേവക സംഘത്തിന്റെ ശാഖ.

ശാഖയിലൂടെ മൂന്നുകാര്യങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. സംഘടിതശക്തി, ഹിന്ദുത്വാഭിമാനം, ദേശീയബോധം. ഇവ മൂന്നും ജനങ്ങളില്‍ സൃഷ്ടിക്കാനായാല്‍ രാഷ്ട്രവൈഭവം സ്വാഭാവികമായും വന്നുചേരും. ഇവയുടെ അഭാവമായിരുന്നു ഭാരതത്തിന്റെ അധഃപതനത്തിനും അടിമത്തത്തിനും കാരണമെന്ന് തിരിച്ചറിഞ്ഞാണ് ഡോ. ഹെഡ്‌ഗേവാര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് രൂപം നല്‍കിയത്.

എന്തുകൊണ്ടാണ് എല്ലാ വിഭവങ്ങളും വിദ്യയും ഉണ്ടായിട്ടും ഭാരതം കീഴടക്കപ്പെട്ടത്? ആയിരം വര്‍ഷം അടിമത്തത്തെ പേറിയിട്ടും അതുസഹിച്ചും ജീവിച്ചത്? പ്രധാനപ്പെട്ട ഒരു കാരണം ജനങ്ങള്‍ സംഘടിതരല്ലായിരുന്നു എന്നതുതന്നെ. ആക്രമിച്ചു കടന്നുവന്നവര്‍ ജനങ്ങളുടെ ഭിന്നതയെ മുതലാക്കി. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ വിവിധ തട്ടുകളിലായിരുന്നു ഹിന്ദുസമൂഹം. ഇതിന് മാറ്റം വരണമെങ്കില്‍ ഉച്ചനീചത്വങ്ങളുടെ വേലിതകരണം. ആട്ടിയക്കറ്റലുകളുടെ തീണ്ടാപ്പലകകള്‍ വലിച്ചെറിയണം. സമൂഹം സംഘടിതമായാല്‍ രാഷ്ട്രം ശക്തമാവും. ശക്തമായ രാഷ്ട്രത്തെയും അതിനെ നിയന്ത്രിക്കുന്ന രാജ്യത്തെയും ശത്രുക്കള്‍ കുടിലതയോടെ നോക്കാന്‍ ധൈര്യപ്പെടില്ല. ശക്തമായ സമൂഹത്തിലേ സമ്പന്നമായ ജീവിതം സാധ്യമാകൂ. സംഘടിപ്പിച്ചുശക്തരാകാന്‍ ശ്രീനാരായണഗുരു ഉപദേശിച്ചതും അതറിഞ്ഞുതന്നെയാണ്.

രാഷ്ട്രത്തിന്റെ നിലനില്‍പ്പിനുള്ള രണ്ടാമത്തെ ശക്തി അതിന്റെ സംസ്‌കാരമാണ്. ഇതിന്റെ വൃദ്ധിക്ഷയങ്ങള്‍ രാഷ്ട്രത്തെയും ബാധിക്കും. സംസ്‌കാരമാണ് രാഷ്ട്രത്തിന്റെ പ്രാണന്‍. ഭാരതത്തിന്റെ സംസ്‌കാരം മഹത്തായ ചില സങ്കല്‍പ്പങ്ങളിലാണ്. അവയെ പൊതുവെ സാംസ്‌കാരിക മൂല്യങ്ങള്‍ എന്നു നാം പറയുന്നു. ഈ മൂല്യങ്ങളുടെയെല്ലാം ആകെത്തുകയെയാണ് ഹിന്ദുത്വമെന്ന് വിളിക്കുന്നത്. ശാഖയിലൂടെ സാധിച്ചു കൊണ്ടിരിക്കുന്നത് സംസ്‌കാരമെന്ന പ്രാണശക്തിയെ ഉദ്ദീപിപ്പിക്കലാണ്. നഷ്ടപ്പെട്ടുപോകുമായിരുന്ന ജീവിതമൂല്യങ്ങളെ ഊതിക്കാച്ചിയെടുത്ത് കളങ്കലേശം പുരളാത്ത പൊന്നാക്കി മാറ്റുന്ന ഉലയാണ് ശാഖ. ലോകത്തിന് മഹത്തായ മാര്‍ഗദര്‍ശനം നല്‍കാന്‍ കരുത്തുള്ളതാണ് ഇന്നും ഹിന്ദു സാംസ്‌കാരിക ബിംബങ്ങളെന്ന് നാം തിരിച്ചറിയണം. മാത്രമല്ല, ലോകത്തിന്റെ സാംസ്‌കാരിക ജീവിതത്തെപ്പോലും നയിക്കാന്‍ കെല്‍പ്പുളള്ളതാണ് നമ്മുടെ മൂല്യബോധം. അവയെ വീണ്ടെടുക്കാനും, ലോകത്തിന് സംഭാവന ചെയ്യാനും കഴിയണം. അതിനാവശ്യം ഹിന്ദുത്വാഭിമാനമാണ്, കാലഹരണപ്പെട്ടതിനെ വലിച്ചെറിയാനും സനാതനമായവയെ പരിപാലിക്കാനും ആത്മവിശ്വാസമുളള ജനസമൂഹം ഉണ്ടാവണം. ആര്‍.എസ്.എസ് ശാഖകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്.

മൂന്നാമത്തെ കാര്യം ദേശീയബോധമാണ്. അതിന് നാടിന്റെ ചരിത്രവും പാരമ്പര്യവും അറിയണം. ഈ അറിവിനെ ആദ്യമായി തടഞ്ഞത് ബ്രിട്ടീഷുകാരാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ഭരണകൂടവും. വിദ്യാഭ്യാസത്തിലൂടെ കിട്ടേണ്ടിയിരുന്ന ചരിത്രബോധവും വിജ്ഞാനസമ്പത്തും തമസ്‌കരിക്കപ്പെട്ടു. അഭിമാനിക്കാവുന്നതൊന്നും നമുക്ക് ഇല്ലാത്തവരാണ് എന്ന് നാം ആവര്‍ത്തിച്ചു പഠിച്ചു. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ശാഖയിലൂടെ അനൗദ്യോഗികമായി പഠിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ദേശത്തിന്റെ ചരിത്രം കൂടിയാണ്. തിന്മയെ തിരസ്‌കരിച്ച്, നമ്മയെ ഉജ്ജ്വലിപ്പിച്ച് പുത്തന്‍തലമുറയ്ക്ക് പ്രതീക്ഷയും ആവേശവും നല്‍കുന്നു. പരാജയങ്ങള്‍ എങ്ങനെ ഉണ്ടായി. വിജയം എങ്ങനെ നേടി, വീഴ്ചകള്‍ എങ്ങനെ പറ്റി, നിലനില്‍പ്പ് എങ്ങനെ സാധിച്ചു എന്നൊക്കെ നാം ശാഖകളിലൂടെ പഠിക്കുന്നു. സ്വന്തം ചരിത്രമറിയാത്തവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തളളപ്പെടും. അങ്ങനെ തളളപ്പെടാതിരിക്കാന്‍ ചരിത്രത്തെ പഠിക്കണം, പാഠം ഉള്‍ക്കൊളളണം.

മുമ്പ് വിദേശാക്രമണങ്ങളുണ്ടായാല്‍ രാജാക്കന്മാരോ ഭരണകൂടമോ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജനാധി പത്യത്തില്‍ അതുപോര, ജനങ്ങള്‍ ദേശസ്‌നേഹമുള്ളവരാകണം. രാഷ്ട്രത്തിന്റെ നേത്രം ജനങ്ങള്‍ തന്നെയാകണം. രാഷ്ട്രത്തെ കാത്തുസൂക്ഷിക്കാന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. സംഘശാഖയില്‍ കൂടെ ലഭിക്കുന്ന സ്വന്തം നാടിനോടുള്ള കൂറ്, ഭാരതമാതാവിനോടുള്ള ഭക്തി എന്നിവ അന്യദേശത്തോടുള്ള വിരോധമല്ല. എനിക്ക് എന്റെ അമ്മയെ സ്‌നേഹിക്കാന്‍ മറ്റൊരാളുടെ അമ്മയെ വെറുക്കേണ്ടതില്ല. അങ്ങനെ വേണമെന്ന ധാരണയിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദേശീയതയെ എതിര്‍ക്കുന്നത്. സ്വാതന്ത്ര്യസമരങ്ങളെ അവര്‍ ഒറ്റുകൊടുത്തതും അതുകൊണ്ടായിരുന്നു. ആര്‍.എസ്.എസ്സിനെ സംബന്ധിച്ച് ദേശഭക്തി നിഷേധാത്മകമല്ല, ഭാവാത്മകമാണ്. സ്വന്തം നാടിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും അറിവും അഭിമാനവുമുള്ള ജനസമൂഹം വളര്‍ന്നുവരുമ്പോഴേ രാഷ്ട്രത്തിന് ശരിയായ ആത്മവിശ്വാസം ഉളവാകൂ. ചുരുക്കത്തില്‍, ഹിന്ദുരാഷ്ട്രം സംസ്‌കാരത്തില്‍ ഊന്നിയ ആദര്‍ശരാഷ്ട്രമാണ്, മത രാജ്യമല്ല. മതാധിഷ്ഠിത ഭരണസംവിധാനവുമല്ല. ഹിന്ദു സമൂഹത്തിന് മതരാജ്യം ചിട്ടപ്പെടുത്താനുള്ള ഒരു മതഗ്രന്ഥമോ, പ്രവാചകനോ ഇല്ല. സംസ്‌കാരമാണ് എല്ലാപേരെയും കോര്‍ത്തിണക്കുന്ന കണ്ണി. അതാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനതയെ ഏകോപിപ്പിക്കുന്നത്. ഈ സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ ജനതയുടെ സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള ഒറ്റമൂലി. മതമല്ല സംസ്‌കാരമാണ് ഹിന്ദു രാഷ്ട്രത്തിന്റെ അടിത്തറ എന്നു പറയുന്നത് അതുകൊണ്ടാണ്. ആര്‍.എസ്.എസ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഭാരതീയമായ ഈ സാംസ്‌കാരിക അടിത്തറയെയും, ബിംബങ്ങളെയും, മൂല്യങ്ങളെയും, ലോകവീക്ഷണ ത്തെയുമാണ്. ഈ സാംസ്‌കാ രിക അടിത്തറയും, ഏകത്വവും, സനാതനമൂല്യങ്ങളും, ആദര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന സമൂഹവും ഭരണക്രമവും ഉണ്ടാകുമ്പോഴാണ് ഹിന്ദുരാഷ്ട്രം ശക്തമാകുന്നത്. ചുരുക്കത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയതയെ ഉള്‍ക്കൊളളുന്ന സുശക്തമായ രാഷ്ട്രമാണ് ഹിന്ദുരാഷ്ട്രം. ഹിന്ദുരാഷ്ട്രം ഒരു രാഷ്ട്രീയ നിര്‍മ്മിതിയല്ല, മറിച്ച് സാംസ്‌കാരിക നിര്‍മ്മിതിയാണ്.

സംഘസംവാദം

ആര്‍എസ്എസ്സിന്റെ പ്രേരണാസ്രോതസ്സ് ഭാരതീയ സംസ്‌കാരം മതപ്രീണനവും കപട മതേതരത്വവും ആപത്ത്
Tags: RSSസംഘസംവാദം
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies