ഒരിക്കല്‍ മാനനീയ മോറോപന്ത് പിംഗളേജിയും മറ്റ് മുതിര്‍ന്ന സംഘ കാര്യകര്‍ത്താക്കളും ബംഗളൂരുവില്‍ ഒത്തുകൂടി.
ബൈഠക്കിന്റെ ഇടവേള സമയത്ത് മാനനീയ ശേഷാദ്രിജി, തമാശയായി കാര്യാലയ പ്രമുഖ് സുബ്ബണ്ണയോട് ചോദിച്ചു: ‘താങ്കളുടെ വകയായി സല്‍ക്കാരമൊന്നുമില്ലെ?’
ഇതു കേള്‍ക്കേണ്ട താമസം സുബ്ബണ്ണാജി ശേഷാദ്രിയോടു പറഞ്ഞു: ”ശേഷാദ്രിജി, അങ്ങുതന്നെ പറയൂ, പഴച്ചാറ് വേണോ? ചായ വേണോ? കാപ്പി വേണോ?”
ഉടനെ ശേഷാദ്രി പറഞ്ഞു: ”സുബ്ബണ്ണാ, ഹോട്ടലില്‍ ചെന്നാല്‍ അവര്‍ ചോദിക്കുന്ന ശൈലിയില്‍ ചോദിക്കുന്നത് ശരിയല്ല! താങ്കള്‍ക്ക് ഇവിടെ എന്താണോ തയ്യാറാക്കുവാനാകുക, അത് നല്‍കുക. പിന്നീടുള്ള കാര്യം ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം!”
ഓരോ വിഷയത്തിലും ശേഷാദ്രിജി എത്രമാത്രം നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണിത്. ഏതൊരു കാര്യവും അത്യന്തം സൂക്ഷ്മദൃഷ്ടിയിലൂടെ നോക്കിക്കാണുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.






















