മാവേലിക്കര: ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ശനി, ഞായര്‍ ദിവസങ്ങളിലായി മാവേലിക്കര ജിവാ റാം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്തു. അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.എബിഎപി നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍ എസ്. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സതീഷ് ടി പദ്മനാഭന്‍, അഡ്വ. ടി.ഒ. നൗഷാദ്, അഡ്വ. ബിന്ദു എബ്രഹാം എന്നിവര്‍ സംസാരിച്ചു.
കാ.ഭാ. സുരേന്ദ്രന്‍, അഡ്വ. പരിമള്‍ പതക്, അഡ്വ. ആര്‍. രാജേന്ദ്രന്‍, അഡ്വ. പി. ശ്രീകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 150 അഭിഭാഷകര്‍ ശിബിരാര്‍ത്ഥികളായി പങ്കെടുത്തു. അഡ്വ. അനില്‍ വിളയില്‍, അഡ്വ. കെ. പ്രേംകുമാര്‍, അഡ്വ. മണികണ്ഠന്‍, അഡ്വ. രാജലക്ഷ്മി, അഡ്വ. ആര്‍. ഹേമ, അഡ്വ. അജിത് പ്രസാദ്, അഡ്വ. അരുണ്‍ എസ് കുമാര്‍, അഡ്വ. ലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


















