Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആര്‍എസ്എസ്സിന്റെ പ്രേരണാസ്രോതസ്സ് ഭാരതീയ സംസ്‌കാരം

ഡോ. കെ. ജയപ്രസാദ്ഡോ. കെ. ജയപ്രസാദ്
6 March 2026
This entry is part 4 of 9 in the series സംഘസംവാദം

സംഘസംവാദം
  • ലക്ഷ്യവും പ്രവര്‍ത്തനവും
  • സര്‍വ്വധര്‍മ്മ സമഭാവന
  • ജാതിചിന്ത ആദ്യം മനസ്സില്‍ നിന്ന് മായണം
  • ആര്‍എസ്എസ്സിന്റെ പ്രേരണാസ്രോതസ്സ് ഭാരതീയ സംസ്‌കാരം
  • ഹിന്ദുരാഷ്ട്രദര്‍ശനം
  • മതപ്രീണനവും കപട മതേതരത്വവും ആപത്ത്
  • ഏകീകൃത സിവില്‍ നിയമം ഭരണഘടനയോടുള്ള പ്രതിബദ്ധത

ആര്‍.എസ്.എസ് ഒരു ഫാസിസ്റ്റ് പ്രസ്ഥാനമാണ് എന്ന ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ആര്‍.എസ്.എസ്സും ഫാസിസവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?

Google NewsAdd Kesari Weekly as a preferred source on Google

ആര്‍.എസ്.എസ്സിനെതിരെ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണം അത് ഒരു ഫാസിസ്റ്റ് പ്രസ്ഥാനം ആണ് എന്നതാണ്. മുസ്സോളിനിയും ഹിറ്റ്‌ലറുമാണ് ആര്‍.എസ്.എസ്സിന് വഴികാട്ടി എന്ന് പറയുന്നവരും ഉണ്ട്. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്.

ഫാസിസവും നാസിസവും 1939ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതിനുശേഷമാണ് ഭാരതത്തിലെ ജനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. ആര്‍.എസ്.എസ് 1925ല്‍ ജന്മംകൊണ്ടതാണല്ലോ. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വരുന്നത് 1933ല്‍ മാ ത്രമാണ്. മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തില്‍ ഹിറ്റ്‌ലര്‍ ശ്രദ്ധേയനാകുന്നത് 1939ല്‍ റഷ്യയിലെ കമ്മ്യൂണിസ്റ്റു ഏകാധിപതി സ്റ്റാലിനുമായി യുദ്ധരഹിത കരാര്‍ ഒപ്പുവയ്ക്കുന്നതു മുതലാണ്. തുടര്‍ന്ന് അവര്‍ പോളിനെ വീതംവച്ച് എടുക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നരഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ കമ്മ്യൂണിസ്റ്റുകാരായ സ്റ്റാലിനും നാസി ഹിറ്റ്‌ലറും ഫാസിസ്റ്റ് മുസ്സോളിനിയുമാണ്. 1945ല്‍ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ തോടെ ഹിറ്റ്‌ലറും മുസ്സോളിനിയും ചരിത്രമായി. എന്നാല്‍ സ്റ്റാലിന്‍ വീണ്ടും നിലനിന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞതോടെ കമ്മ്യൂണിസ്റ്റ് സാമ്രാജ്യവും തകര്‍ന്നു.

ADVERTISEMENT

നാസിസവും ഫാസിസവും കമ്മ്യൂണിസവും 20-ാം നൂറ്റാണ്ടിലെ താല്‍ക്കാലിക പ്രതിഭാസമായിരുന്നു. ഭരണരംഗത്ത് രണ്ട് പതിറ്റാണ്ടു മാത്രമാണ് ഫാസിസം ഉണ്ടായിരുന്നത്. ഹിറ്റ്‌ലറുടെ നാസി ഭരണം കേവലം പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്നു. കമ്മ്യൂണിസ്റ്റു റഷ്യന്‍ സാമ്രാജ്യം എഴുപത്തിമൂന്നു വര്‍ഷവും നീണ്ടുനിന്നു. ലോകത്തിന് മാതൃകയാക്കാവുന്ന ആദര്‍ശമല്ല നാസിസവും ഫാസിസവും, കമ്മ്യൂണിസവും. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ്സിന് ഇവയൊന്നും മാതൃകയുമല്ല. 1945ല്‍ ഫാസിസവും, നാസിസവും ചരമമടഞ്ഞു. ആര്‍. എസ്.എസ്സിന്റെ പ്രവര്‍ത്തനം ആ കാലഘട്ടത്തില്‍ ഏതാനും ചില പ്രവശ്യകളിലാണ് ശക്തമായി ഉണ്ടായിരുന്നത്. സ്വാഭാവികമായും ആര്‍.എസ്. എസ്സിന്റെ പ്രവര്‍ത്തനം വ്യാപകമാകുന്നത് സ്വാതന്ത്ര്യാനന്തരമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ ലോകം മുഴുവനും വെറുക്കുന്ന തത്വശാസ്ത്രമായി അക്കാലത്ത് നാസിസവും ഫാസിസവും മാറിയിരുന്നു. അതുകൊണ്ടുതന്നെ പരാജയപ്പെട്ട, ക്രൂരതമാത്രം മുഖമുദ്രയായ വംശവെറിയുടെ തത്വശാസ്ത്രം പേറുന്ന ഫാസിസം ആര്‍.എസ്.എസ്സിന് മാത്രമല്ല മറ്റൊരു പ്രസ്ഥാനത്തിനും 1940കളോടെ ആകര്‍ഷകമല്ലായിരുന്നു. സ്വാഭാവികമായും വിജയിച്ച പ്രസ്ഥാനങ്ങളെയാണല്ലോ ജനങ്ങള്‍ മാതൃകയാക്കുന്നത്.

ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്‌ഗെവര്‍ വിദേശയാത്ര നടത്തുകയോ, വിദേശ രാഷ്ട്രീയ ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയോ ചെയ്ത വ്യക്തിയല്ല. ഒരായിരം വര്‍ഷം അടിമത്വം പേറിയ ഒരു ജനതയെ സ്വയം ശാക്തീകരിച്ച ഒരു നവഭാരത സൃഷ്ടിയാണ് സ്വപ്‌നം കണ്ടത്. മാത്രമല്ല അധികാര രാഷ്ട്രീയം ലക്ഷ്യം വച്ചുകൊണ്ടല്ല ആര്‍.എസ്.എസ രൂപീകരിച്ചത്. സമൂഹത്തെ ശാക്തീകരിക്കുകയായിരുന്നു ലക്ഷ്യം. ആദര്‍ശവ്യക്തിത്വങ്ങളെ വാര്‍ത്തെടുത്താല്‍ സ്വാഭാവികമായും രാഷ്ട്രം സുശക്തമാവും എന്നതായിരുന്നു കാഴ്ചപ്പാട്. വ്യക്തിനിര്‍മ്മാണത്തിനാണ് (man making) ആര്‍.എസ്.എസ് ഊന്നല്‍ നല്‍കിയത്. പില്‍ക്കാലത്ത് ആര്‍.എസ്.എസ്സില്‍ നിന്നും സംസ്‌കാരം ഉള്‍ക്കൊണ്ടവര്‍ ജീവിതത്തിന് വിവിധ മേഖലകളില്‍ ദേശസ്‌നേഹത്തിന്റെ സന്ദേശവുമായി വിവിധ സംഘടനകള്‍ക്ക് രൂപം നല്‍കി. അതില്‍ രാഷ്ട്രീയ പ്രസ്ഥാ നവും ഉണ്ടായിരുന്നു. ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയല്ലാത്തതു കൊണ്ടുതന്നെ ഫാസിസ്റ്റു പ്രസ്ഥാനവുമായോ, കമ്മ്യൂണിസ്റ്റു പ്രസ്ഥാനവുമായോ ഒന്നും അതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. മാത്രല്ല വ്യക്തി പൂജയോ വ്യക്തികേന്ദ്രികൃത നേത്യത്വമോ ആര്‍.എസ്.എസ്സിന് ഇല്ല. ഭാരതാംബയെയാണ് സ്വയംസേവകര്‍ വന്ദിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ സര്‍സംഘചാലക് മുതല്‍ സാധാരണ സ്വയംസേവകന്‍ വരെ ഭാരതാംബയുടെ കാവല്‍ക്കാര്‍ മാത്രമാണ്. രാഷ്ട്രസേവനത്തെ പരമമായ മതമായി ആര്‍.എസ്.എസ് കാണുന്നു. സേവനവും ത്യാഗവും ആര്‍.എസ്.എസ്സിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്.

ആര്‍.എസ്.എസ് സമാനതകളില്ലാത്ത, ഒരു പ്രസ്ഥാനമാണ്. ലോകത്തിലെ ഒരു സംഘടനയുമായും ആര്‍.എസ്.എസ്സിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ആര്‍.എസ്.എസ്സിന്റെ സംസ്‌കാരം കേവലം ആര്‍.എസ്.എസ് പ്രവര്‍ത്തനത്തില്‍ മാത്രമല്ല പ്രകടമാകുന്നത്. രാഷ്ട്രീയം, തൊഴില്‍, വിദ്യാഭ്യാസം, ആതുരസേവനം, കൃഷി, സഹകരണം, കല, സാഹിത്യം, ആദ്ധ്യാത്മികം, തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആര്‍.എസ്.എസ് സംസ്‌കാരം ഉള്‍ക്കൊളളുന്ന പ്രസ്ഥാനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു.

ചുരുക്കത്തില്‍ ആര്‍.എസ്.എസ്സിന്റെ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചെറിയ മനസ്സുകള്‍ ഉന്നയിക്കുന്ന ആരോപണമാണ് ആര്‍.എസ്.എസ് ഫാസിസ്റ്റ് പ്രസ്ഥാനമാണെന്നത്. ആര്‍ എസ്.എസ്സിന്റെ തത്വശാസ്ത്രം സനാതനമൂല്യങ്ങളും, ഭാരതീയ ദര്‍ശനങ്ങളുമാണ്. അത് നിത്യനൂതനവുമാണ്.

സംഘസംവാദം

ജാതിചിന്ത ആദ്യം മനസ്സില്‍ നിന്ന് മായണം ഹിന്ദുരാഷ്ട്രദര്‍ശനം
Tags: RSSfascismസംഘസംവാദം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies