- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റു കള്ളക്കഥകളും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 13)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഇടതുപക്ഷത്തിന്റെ ആര്‍എസ്എസ് വിമര്‍ശനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആര്‍എസ്എസ്സിന്റെ ആശയത്തെയും പ്രവര്‍ത്തന പദ്ധതിയേയും ഇടതുപാര്‍ട്ടികളുടെ നേതാക്കളും ഇടതുപക്ഷ ബുദ്ധിജീവികളും സൈദ്ധാന്തികരും സഹയാത്രികരും നിരന്തരം വിമര്‍ശിച്ചിട്ടുണ്ട്. ഈ വിമര്‍ശനത്തിന്റെ നാള്‍വഴി പൊതുവേ കരുതപ്പെടുന്നതിനെക്കാള്‍ നീണ്ടതുമാണ്.
സോഷ്യലിസ്റ്റ് നേതാക്കളും ചിന്തകരുമായിരുന്ന രാംമനോഹര്‍ ലോഹ്യ,ജയപ്രകാശ് നാരായണ്‍,മധു ലിമായെ തുടങ്ങിയവരും, കോണ്‍ഗ്രസ് നേതാക്കളായ ഡോ.സമ്പൂര്‍ണ്ണാനന്ദ്, പട്ടാമ്പി സീതാരാമയ്യ മുതലായവരും കമ്മ്യൂണിസ്റ്റുകളായ ഹിരണ്‍ മുഖര്‍ജി, ഭൂപേശ് ഗുപ്ത തുടങ്ങിയവരും തങ്ങളുടെതായ കാഴ്ചപ്പാടുകളില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ ഇവരുടെ എതിര്‍പ്പ് ആശയപരമായിരുന്നു, വിദ്വേഷപൂര്‍ണമായിരുന്നില്ല. അതുകൊണ്ടുതന്നെ ജയപ്രകാശ് നാരായണനെ പോലുള്ളവര്‍ പിന്നീട് ആര്‍എസ്എസ് അനുഭാവികളുമായി. ആര്‍എസ്എസ്സിനെക്കുറിച്ചുള്ള വിദൂരമായ കാഴ്ചയിലെ അവ്യക്തതകളും ആശയക്കുഴപ്പങ്ങളും മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. അടുത്തറിഞ്ഞപ്പോള്‍ അത് നീങ്ങുകയും ചെയ്തു.
രാംമനോഹര്‍ ലോഹ്യയെ പോലുള്ളവരുടെ തത്ത്വദീക്ഷയും സത്യസന്ധതയും ആയിരുന്നില്ല ആര്‍എസ്എസ് വിമര്‍ശകരായ കമ്മ്യൂണിസ്റ്റുകളുടേത്. അവര്‍ പിന്‍പറ്റിയത് കോണ്‍ഗ്രസ് നേതാവായിരുന്ന ഗോവിന്ദ് സഹായിയും മറ്റും സ്വീകരിച്ച മറ്റൊരു പാതയാണ്. ”ആര്‍എസ്എസ്സിന്റെ സ്വഭാവം ദൂരൂഹമാണ്. ഈ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതിലാണ് ആര്‍എസ്എസ് നേതാക്കളുടെ താല്‍പ്പര്യമെന്നു തോന്നുന്നു. ഒരുപക്ഷേ അപ്പോള്‍ മാത്രമേ ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്യാനാവൂ എന്നാണ് അവര്‍ കരുതുന്നത്.” (1)
കോണ്‍ഗ്രസുമായും ഇടതുപക്ഷവുമായും ബന്ധമുണ്ടായിരുന്ന സുഭദ്ര ജോഷിയാണ് മറ്റൊരാള്‍. ‘സാമ്പ്രദായികതാ വിരോധി കമ്മിറ്റി’ എന്നൊരു സംഘടനയ്ക്കും ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. ”ഹിറ്റ്‌ലറുടെ ഉന്മൂലന രീതിയാണ് ആര്‍എസ്എസ് പിന്തുടരുന്നതെന്നും, തലയോട്ടി തകര്‍ക്കാനും കഴുത്തു മുറിക്കാനുമൊക്കെയാണ് അതിന്റെ അംഗങ്ങള്‍ക്ക് ലാത്തികൊണ്ടും കഠാരകൊണ്ടും പരിശീലനം നല്‍കുന്നത്.” (2) എന്നൊക്കെ യാതൊരു അടിസ്ഥാനവുമില്ലാതെ സുഭദ്രാ ജോഷി എഴുതിപ്പിടിപ്പിച്ചു.
ചരിത്രബോധമില്ലാതെയും പരിശോധന കൂടാതെയും ആര്‍എസ്എസ്സിനെക്കുറിച്ച് പ്രചരിപ്പിച്ച ഇത്തരം അസത്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏറ്റെടുത്തു. നാസി പടയാളികളെയാണ് ആര്‍എസ്എസ് ഓര്‍മിപ്പിക്കുന്നതെന്ന് സിപിഐയുടെ മുഖപത്രമായിരുന്ന ന്യൂ ഏജ് (1969 ജനുവരി 5) പ്രഖ്യാപിച്ചു. ‘മാതൃഭൂമിക്ക് ഭീഷണിയാണ്’ ആര്‍എസ്എസ്സെന്ന് പ്രമുഖ സിപിഐ നേതാവായിരുന്ന സി. രാജേശ്വര്‍ റാവു ന്യൂ ഏജില്‍ (1969 ജനുവരി 12) എഴുതി. സുരേഷ് മിശ്ര എഴുതിയ ‘ആര്‍എസ്എസ് ക്യാമ്പിലെ ഒരു ദിവസം’ എന്ന ഒരു ലേഖനവും ന്യൂ ഏജ് (1970 ജൂണ്‍ 28) പ്രസിദ്ധീകരിച്ചു. ”ഹിറ്റ്‌ലറുടെ രീതിയില്‍ അക്രമവും കൊലപാതകവും നടത്താന്‍ ഹിന്ദു യുവാക്കളെ പരിശീലിപ്പിക്കുന്നതല്ലാതെ മറ്റൊന്നുമല്ല ഈ ക്യാമ്പുകളില്‍ നടക്കുന്നത്” എന്നായിരുന്നു സുരേഷ് മിശ്രയുടെ കണ്ടുപിടിത്തം. വര്‍ഷങ്ങള്‍ക്കുശേഷം (1984 ഡിസംബര്‍ 25) ‘പാഠം പഠിക്കുന്നില്ല’ എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗവും ആര്‍എസ്എസ്സിനെതിരെ ന്യൂ ഏജ് പ്രസിദ്ധീകരിച്ചു.
പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ് ഈ മുഖപ്രസംഗത്തില്‍ ചെയ്തതെന്ന് ഡോ. രാകേശ് സിന്‍ഹ ചൂണ്ടിക്കാട്ടുന്നുണ്ട്. (3) ”വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷുകാരാണ് രാജ്യത്തെ വെട്ടിമുറിച്ചതെന്ന കാര്യം രാജ്യസ്‌നേഹിയായ ഒരു ഭാരതീയനും മറക്കാന്‍ കഴിയില്ല. നാഥുറാം ഗോഡ്‌സെ എന്ന ആര്‍എസ്എസ് മതഭ്രാന്തന്റെ കയ്യാല്‍ മഹാത്മാഗാന്ധി വധിക്കപ്പെട്ടതോടെയാണ് ഇത് അവസാനിച്ചത്.” മുന്‍കാലത്ത് ഉയര്‍ത്തിയ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആര്‍എസ്എസ്സിനെതിരെ ലെഫ്റ്റ് ലിബറലുകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
മതത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതം വിഭജിക്കപ്പെട്ടതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സ്വാതന്ത്ര്യലബ്ധി അല്‍പ്പം നീണ്ടുപോയാലും മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്ര വിഭജനം ഒഴിവാക്കണമെന്നതായിരുന്നു ആര്‍എസ്എസ്സിന്റെ എക്കാലത്തെയും നിലപാട്. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ട മുസ്ലിംലീഗിനെ സമ്പൂര്‍ണ്ണമായി പിന്തുണച്ചത് കമ്മ്യൂണിസ്റ്റുകളാണ്. എന്നിട്ടാണ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇക്കൂട്ടര്‍ ആര്‍എസ്എസ്സിനെ കുറ്റപ്പെടുത്താന്‍ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചതിനെ എതിര്‍ത്തിരുന്നതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയതില്‍ ആര്‍എസ്എസ്സിന് യാതൊരു പങ്കുമില്ലെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലൂടെ ഔദ്യോഗികമായി വ്യക്തമായതാണ്. ഗോഡ്‌സെ ആര്‍എസ്എസ്സുകാരനായിരുന്നെന്നും, ആര്‍എസ്എസ് ഗാന്ധി ഘാതകരായിരുന്നെന്നും പറയുന്നവര്‍ പില്‍ക്കാലത്ത് കോടതികള്‍ കയറിയിറങ്ങുകയും, ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുവാന്‍ മാപ്പു പറയുകയും ചെയ്തിട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം എടുത്തുകാണിക്കാനാണ് ഇക്കാര്യങ്ങള്‍ ഇവിടെ എടുത്തു പറഞ്ഞത്.
ആര്‍എസ്എസ്സിനെതിരെ കമ്യൂണിസ്റ്റ് വെളിപാട്
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് വളരെ ശക്തമായിരുന്നു. രാഷ്ട്രീയമായി മാത്രമല്ല, സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലും അജണ്ട തീരുമാനിക്കാനുള്ള ശക്തി കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനും വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നു. ആശയപരവും സൈദ്ധാന്തികവുമായ സ്വാധീനം മാത്രമല്ല, ഇടതുപക്ഷ ആധിപത്യം തന്നെയാണ് ആ കാലഘട്ടത്തില്‍ നിലനിന്നത്. ബഹുഭൂരിപക്ഷം എഴുത്തുകാരും സാഹിത്യകാരന്മാരും വാദിച്ചിരുന്നത് വിപ്ലവത്തിലൂടെ സമത്വ സുന്ദരലോകം വാഗ്ദാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും വേണ്ടിയായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നേരത്തെ ചൂണ്ടിക്കാണിച്ച ആര്‍എസ്എസ് വിര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
ആര്‍എസ്എസ്സിനെതിരായി കമ്മ്യൂണിസ്റ്റ് പക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങളിലൂടെ കടന്നുപോകുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കാതിരിക്കില്ല. ഈ വിമര്‍ശനങ്ങളില്‍ ഒരിടത്തു പോലും സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് വഹിച്ചപങ്കിനെ നിഷേധിക്കുന്നില്ല. ഇക്കാര്യത്തില്‍ ഒരു സംശയവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നതായി തോന്നുന്നില്ല. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് വളരെക്കാലം കഴിഞ്ഞാണ് ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ലെന്നും, ബ്രിട്ടീഷുകാരുമായി സഹകരിച്ചെന്നും മറ്റും കമ്മ്യൂണിസ്റ്റ് പക്ഷത്തുനിന്ന് വിമര്‍ശനം ഉണ്ടായത്. ഇതിന് സവിശേഷമായ ഒരു കാരണമുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച വഞ്ചനാത്മകവും രാജ്യദ്രോഹപരവുമായ പങ്കിനെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരി എഴുതിയതോടെയാണ് ആര്‍എസ്എസ്സിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുതിയൊരു വെളിപാട് ഉണ്ടായത്. സ്വാതന്ത്ര്യ സമരത്തിന്റെ നിര്‍ണായകഘട്ടമായ ക്വിറ്റിന്ത്യാ സമരത്തെ ബ്രിട്ടീഷുകാരുമായി സഹകരിച്ചും, അവരില്‍നിന്ന് പണം കൈപ്പറ്റിയും കമ്മ്യൂണിസ്റ്റുകള്‍ ഒറ്റുകൊടുത്തു എന്നാണ് അരുണ്‍ ഷൂരി ആധികാരികമായി രേഖപ്പെടുത്തിയത്. ഇതോടെ പാതിരയ്ക്ക് സൂര്യനുദിച്ച അവസ്ഥയിലായി ഇടതു പാര്‍ട്ടികള്‍. ദീര്‍ഘമായ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും വെളിപ്പെട്ട തങ്ങളുടെ രാജ്യദ്രോഹ മുഖം മറച്ചുപിടിക്കാന്‍ അവര്‍ വല്ലാതെ പാടുപെട്ടു.
ക്വിറ്റിന്ത്യാ സമരകാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അരുണ്‍ ഷൂരി വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഒന്നുപോലും വസ്തുതാപരമായി നിഷേധിക്കാന്‍ കഴിയാതെ ഷൂരിയെ തേജോവധം ചെയ്യാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും ഇടത് ബുദ്ധിജീവികളും ശ്രമിച്ചത്. സിപിഎം നേതാവ് ബസവപുന്നയ്യയും സിപിഐ നേതാവ് സി. രാജേശ്വര റാവുവും അന്നത്തെ ഷൂരി വിമര്‍ശകരില്‍ ഉള്‍പ്പെടുന്നു.
ബ്രിട്ടീഷ് ഭരണകൂടത്തിനൊപ്പംനിന്ന് ക്വിറ്റിന്ത്യാ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ തുറന്നുകാട്ടിക്കൊണ്ടുള്ള അരുണ്‍ ഷൂരിയുടെ ലേഖന പരമ്പരയും പുസ്തകവും ഇടതു പാര്‍ട്ടികള്‍ക്കെതിരായ ഒരു ബോംബാക്രമണം തന്നെയായിരുന്നു. ഈ ആക്രമണത്തില്‍ ആദ്യം പകച്ചുപോയ അവര്‍ പിന്നീട് എങ്ങനെയെങ്കിലും പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരായി. അരുണ്‍ ഷൂരി കേവലം ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നില്ല, ആധികാരിക രേഖകള്‍ സഹിതമാണ് കമ്മ്യൂണിസ്റ്റുകളുടെ വഞ്ചനയെക്കുറിച്ച് എഴുതിയത്. ഇതിന് മറുപടി പറയുക എളുപ്പമായിരുന്നില്ല. പക്ഷേ പതിവ് കമ്മ്യൂണിസ്റ്റ് ശൈലിയില്‍ മറുപടിയെന്നോണം സിപിഐയും സിപിഎമ്മും ചില ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു. ഇത് പല ഭാഷകളില്‍ പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചു. പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരത്തിലിരുന്ന കാലമായിരുന്നതിനാലും, താരതമ്യേന മെച്ചപ്പെട്ട സംഘടന ഉണ്ടായിരുന്നതിനാലുമാണ് ഇതിന് കഴിഞ്ഞത്. ഇതുവഴി ഷൂരിയുടെ വെളിപ്പെടുത്തലുകളെ പ്രത്യക്ഷത്തില്‍ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്നതും വാസ്തവമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളുടെയും പാര്‍ട്ടികളുടെയും അധിക്ഷേപങ്ങളില്‍ നിന്ന് ഇടത് പാര്‍ട്ടികള്‍ക്ക് പ്രതിരോധശേഷി ലഭിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള അസാമാന്യമായ മെയ് വഴക്കവുമായി രംഗത്തിറങ്ങിയ പ്രമുഖരില്‍ ഒരാളായ സി. രാജേശ്വര റാവു, ഷൂരി പറയുന്നതില്‍ പുതുമയില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. ”ഇത് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ആദ്യ സംഭവമല്ല. ഭരണകൂട ശക്തികളും പ്രതിലോമവാദികളും സ്വയം വെട്ടിലാകുമ്പോഴോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നേറ്റം നടത്തുമ്പോഴോ പഴയ കെട്ടുകഥകള്‍ കുഴിച്ചെടുത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്‍വിധികള്‍ വളര്‍ത്തും. ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് 1942 ല്‍ സ്വാതന്ത്ര്യ സമരത്തെ ‘വഞ്ചിച്ചു’ എന്ന ആരോപണമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മുന്‍കാലങ്ങളില്‍ പലതവണ സംഭവിച്ചിട്ടുണ്ട്. 1975 ല്‍, ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കാലത്തുപോലും ഇതുണ്ടായി.” (4) അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിക്ക് പിന്തുണ നല്‍കിയ പാര്‍ട്ടിയായിരുന്നു രാജേശ്വരറാവുവിന്റെ സിപിഐ. ഇതില്‍നിന്നു തന്നെ ബുദ്ധിജീവിയായ രാജേശ്വരറാവുവിന് കോമണ്‍സെന്‍സ് എത്രയുണ്ടെന്ന് വ്യക്തമാണല്ലോ.
”തൊഴിലാളികളായ ജനതയുടെ സംഘടിത സമരങ്ങളിലൂടെ ഇടതുപക്ഷ ഐക്യം രൂപപ്പെടുന്നതിലും, ജനാധിപത്യ ശക്തികളുമായുള്ള ബന്ധത്തിലൂടെ അത് ശക്തമാകുന്നതിലും പ്രതിലോമശക്തികള്‍ അത്യന്തം ആശങ്കപ്പെടുന്നു. അതിനാലാണ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തുന്നതിനായി, കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരങ്ങള്‍ വളര്‍ത്തി അരുണ്‍ ഷൂരി 1942 എന്ന ഭൂതത്തെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്. ഇതുപോലുള്ള ആക്രമണങ്ങളെ നാം അവഗണിക്കണം. കാരണം ഇത് ഞങ്ങള്‍ക്കെതിരെ ആദ്യമായല്ല ഉയര്‍ത്തപ്പെടുന്നത്. അരുണ്‍ ഷൂരിക്ക് പത്രപ്രവര്‍ത്തനത്തില്‍ എത്രമാത്രം കഴിവുണ്ടായാലും, മുന്‍കാലങ്ങളില്‍ ഞങ്ങളെ ആക്രമിച്ച മഹാന്മാരോട് താരതമ്യം ചെയ്യുമ്പോള്‍ ഷൂരി ഒന്നുമല്ല. മീററ്റ് ഗൂഢാലോചന കേസിലെ പ്രമുഖ ബാരിസ്റ്റര്‍ ലാങ്‌ഫോര്‍ഡ് ജെയിംസ് ഞങ്ങളെ ദൈവവിരുദ്ധരും കുടുംബവിരുദ്ധരും സദാചാരവിരുദ്ധരും ഫലിതബോധമില്ലാത്തവരായും വിശേഷിപ്പിച്ചിരുന്നു. പക്ഷേ ചരിത്രം ഞങ്ങളെ ശരിവച്ചു. 1929 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ശക്തിയില്‍ നിന്ന് ശക്തിയിലേക്കാണ് വളര്‍ന്നത്. ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഗണ്യമായ ശക്തിയാണ്.”(5) രാജേശ്വര്‍ റാവു ഇങ്ങനെയൊക്കെ പറയുന്നതുമായി അരുണ്‍ ഷൂരിയുടെ വെളിപ്പെടുത്തലിന് യാതൊരു ബന്ധവുമില്ല. ഒരു തരത്തിലും അരുണ്‍ ഷൂരിക്കുള്ള മറുപടിയും അല്ല.
അരുണ്‍ ഷൂരി ചരിത്രകാരനല്ല, രാഷ്ട്രീയ അശ്ലീലക്കാരനാണ്. അയാള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നൊക്കെ കമ്മ്യൂണിസ്റ്റുകള്‍ ആശ്വാസം കൊള്ളുകയുണ്ടായി. ഷൂരിക്കെതിരെ മാനനഷ്ട കേസിന് പോകുന്നത് തങ്ങളുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നുവരെ ഇക്കൂട്ടര്‍ പറയുകയുണ്ടായി. മറ്റെല്ലാത്തിനുമപരി അങ്ങനെ ചെയ്യുന്നത് സമയം നഷ്ടപ്പെടുത്തലാണത്രേ. ചരിത്രത്തെയും ലോക സംഭവങ്ങളെയും കുറിച്ചുള്ള ഷൂരിയുടെ സമ്പൂര്‍ണ്ണ അജ്ഞത വെളിപ്പെടുത്തുന്ന ഈ അസംബന്ധങ്ങള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തല്‍ ആയിരിക്കുമെന്ന് ഇക്കൂട്ടര്‍ സമാധാനിക്കുന്നുമുണ്ട്. ഷൂരിയുടെ ലേഖന പരമ്പരയുടെ അവസാന ഭാഗത്തെ ശൂന്യവും അസംബന്ധവുമായ പ്രസ്താവനകളിലേക്ക് തങ്ങള്‍ കടക്കുന്നില്ല. അവയെല്ലാം കമ്മ്യൂണിസ്റ്റുകള്‍ മോസ്‌കോയുടെ (അഥവാ സോവിയറ്റ് യൂണിയന്റെ) ഏജന്റുകളാണെന്നും, അതിനാല്‍ അവരെ അവഹേളിക്കണമെന്നും പറയുന്ന പഴകിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചളിയില്‍ മുക്കിയതാണ് എന്നൊക്കെയാണ് ഉത്തരംമുട്ടിയ കമ്മ്യൂണിസ്റ്റുകളുടെ അധിക്ഷേപങ്ങള്‍.|
അങ്ങാടിയില്‍ തോറ്റതിന് ആര്‍എസ്എസ്സിനോടോ?
സ്വാതന്ത്ര്യ സമരത്തിന്റെ നിര്‍ണായക ഘട്ടത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഒറ്റുകൊടുത്തതിന്റെ തമസ്‌കരിക്കപ്പെട്ട ചരിത്രം തികച്ചും അപ്രതീക്ഷിതമായി വെളിപ്പെട്ടപ്പോള്‍ അന്ധാളിച്ചുപോയ ഇടതു പാര്‍ട്ടികള്‍ സ്വയം ന്യായീകരിച്ചുകൊണ്ട് നല്‍കിയ മറുപടികള്‍ അണികളെ മാത്രമാണ് തൃപ്തിപ്പെടുത്തിയത്. ചിന്തിക്കുന്നവര്‍ക്കിടയില്‍ തങ്ങളുടെ വാദഗതികള്‍ വിലപ്പോവില്ലെന്ന് ഇടതു പാര്‍ട്ടി നേതാക്കള്‍ക്ക് നന്നായി അറിയാമായിരുന്നു. രാജ്യദ്രോഹം ചെയ്തതിന് പൊതുസമൂഹത്തിന്റെ കണ്ണില്‍ പ്രതിക്കൂട്ടിലായ ഇവര്‍ പുതിയൊരു രക്ഷാമാര്‍ഗ്ഗം കണ്ടുപിടിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിട്ടില്ല എന്നൊരു വ്യാജ പ്രചാരണത്തിന് തുടക്കം കുറിച്ചു.
ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ 1984 മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 8 വരെയുള്ള നാല് ലക്കങ്ങളിലായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘കൊടും വഞ്ചന’ അരുണ്‍ ഷൂരി The Great Betrayal’എന്ന തലക്കെട്ടില്‍ തുറന്നു കാട്ടിയത്. ഇതിനുശേഷം അരുണ്‍ ഷൂരി എത്തിയത് രാംനാഥ് ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ്. ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അടിയന്തരാവസ്ഥയ്‌ക്കെതിരെ ധീരമായി പോരാടിയ പത്രമായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ്സ്. മാത്രമല്ല, ഇടതുപാര്‍ട്ടികള്‍ പ്രത്യക്ഷമായോ പരോക്ഷമായോ അടിയന്തരാവസ്ഥയെ പിന്തുണച്ചപ്പോള്‍ ജീവന്മരണ പോരാട്ടത്തിലൂടെ ആ സ്വേച്ഛാധിപത്യത്തെ എതിര്‍ത്തത് ആര്‍എസ്എസ് ആയിരുന്നു. ഇതിന് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിച്ചു. അരുണ്‍ ഷൂരിയുടെ അന്നത്തെ ആര്‍എസ്എസ് അനുഭാവത്തെയും എഴുത്തിനെയും ഇടതുപക്ഷ എഴുത്തുകാര്‍ സമര്‍ത്ഥമായി കൂട്ടിക്കെട്ടി. തങ്ങള്‍ തുടക്കം മുതല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. സാര്‍വദേശീയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ എതിര്‍ത്തും അനുകൂലിച്ചും പല നിലപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടേയില്ല. ഇതായിരുന്നു ഇടതുപാര്‍ട്ടികളുടെ വാദഗതികള്‍.
സ്വയം ന്യായീകരിക്കാനും എതിരാളികളെ കടന്നാക്രമിക്കാനും ഇത്തരം ഹീനവും തരംതാണതുമായ പ്രചാരവേല നടത്താനുള്ള കഴിവ് പൈതൃകമായി കിട്ടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍എസ്എസ്സിനെതിരെ നിഷേധാത്മകമായ ഒരു പ്രതീതി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു. ആര്‍എസ്എസ്സിന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായിത്തീര്‍ന്ന കോണ്‍ഗ്രസും ലെഫ്റ്റ് ലിബറലുകളും ജിഹാദി ശക്തികളും പില്‍ക്കാലത്ത് ഈ പ്രചാരണം ഏറ്റെടുത്തു. ഭാരതത്തിന്റെ കരുത്തിനെയും പുരോഗതിയെയും ഇഷ്ടപ്പെടാത്ത ആഗോള ശക്തികളും ഇത് ഏറ്റുപിടിച്ചു. യഥാര്‍ത്ഥത്തില്‍ ഇതൊരു പുകമറ സൃഷ്ടിക്കലായിരുന്നു. സ്വാതന്ത്ര്യ സമരവുമായി അഭേദ്യമായ ബന്ധം ആര്‍എസ്എസ്സിനുണ്ട്.
സ്വാതന്ത്ര്യം ലഭിച്ച അഞ്ച് പതിറ്റാണ്ട് കാലം ആര്‍എസ്എസ്സിന്റെ സ്വാതന്ത്ര്യ സമര പങ്കാളിത്തം എതിരാളികള്‍ക്ക് ഒരു വിഷയമേ ആയിരുന്നില്ല. ക്വിറ്റിന്ത്യാ സമരത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയെക്കുറിച്ച് അരുണ്‍ ഷൂരിയുടെ പുസ്തകം പുറത്തുവന്നതിനു പുറമെ, അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയപ്പോഴും ആര്‍എസ്എസ്സിന്റെ സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം ചോദ്യം ചെയ്തുകൊണ്ട് ഷംസുല്‍ ഇസ്ലാം, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ചരിത്രകാരനായ സുമിത് സര്‍ക്കാര്‍ എന്നിവര്‍ രംഗത്ത് വരികയുണ്ടായി. യെച്ചൂരി ‘വൈ ഹിന്ദു രാഷ്ട്ര’ എന്നൊരു പുസ്തകവും എഴുതി. ആര്‍എസ്എസ്സിനെതിരായ ഇത്തരം വിമര്‍ശനങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നു എന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ലല്ലോ.
വൈദേശിക ദാസ്യത്തിന്റെയും അട്ടിമറികളുടെയും വഞ്ചനകളുടെയും അവസരവാദത്തിന്റെയും ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. ഇതായിരുന്നില്ല സ്വാതന്ത്ര്യ സമരകാലത്തെ ആര്‍എസ്എസ്സിന്റെ ചരിത്രം.
(അടുത്തത്: സ്വാതന്ത്ര്യസമരത്തിലെ സംഘധാര)
അടിക്കുറിപ്പുകള്‍: –
1. RSS, Hitler’s Heirs: An Exposition of the Para-military Fascist Character of RSS, Govind Sahai.
2. RSS: Is it a Political Organization, Subhadra Joshi?
3. Understanding RSS, Rakesh Sinha.
4. Arun Shourie’s Slanders Rebutted, C. Rajeswara Rao.
5. Ibid





















