Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സാമ്രാജ്യത്വ വിരോധിയായ ഡോ. ഹെഡ്‌ഗേവാര്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 12)

മുരളി പാറപ്പുറംമുരളി പാറപ്പുറം
9 January 2026
This entry is part 12 of 31 in the series കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ

കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ
  • താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 1)
  • കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
  • സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 3)
  • സാമ്രാജ്യത്വ വിരോധിയായ ഡോ. ഹെഡ്‌ഗേവാര്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 12)
  • ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 4)
  • ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 5)
  • കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 6)

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്മാരും അക്കാലത്ത് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കു വന്ന പലരും ബ്രിട്ടീഷ് ഭരണകൂടവുമായും ബ്രിട്ടീഷ് സാമ്രാജ്യത്വവുമായും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി ഒത്തുകളിച്ചവരും സന്ധിചെയ്തവരുമാണ്. എന്നാല്‍ ആര്‍എസ്എസ് ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ (1889-1940) ജീവിച്ചത് ബ്രിട്ടീഷ് ഇന്ത്യയിലായിരുന്നു. ആര്‍എസ്എസ് രൂപം കൊണ്ടതിനു ശേഷവും 22 വര്‍ഷം ബ്രിട്ടീഷ് ഭരണം ഭാരതത്തില്‍ നിലനിന്നു. ഇതില്‍ 15 വര്‍ഷം ആര്‍എസ്എസിനെ നയിച്ചത് ഡോ. ഹെഡ്‌ഗേവാറാണ്. ഹെഡ്‌ഗേവാര്‍ ജനിച്ച 1889 മുതല്‍ 1947 വരെയുള്ള 58 വര്‍ഷം നീണ്ട കാലയളവില്‍ ആര്‍എസ്എസ് സ്ഥാപകനും ആര്‍എസ്എസ് എന്ന പ്രസ്ഥാനവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ദേശസ്‌നേഹം ഹെഡ്‌ഗേവാറിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനും സാമ്രാജ്യത്വത്തിനും എതിരായ മനോഭാവം ഇതിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു. കേവലം എട്ടുവയസ്സുള്ളപ്പോള്‍ തന്നെ ഇത് പ്രകടവുമായി. കുടുംബ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി നാഗ്പൂരിലെ നീല്‍സിറ്റി സ്‌കൂളിലാണ് മാതാപിതാക്കള്‍ കേശവനെ ചേര്‍ത്തത്. ബ്രിട്ടീഷ് മഹാറാണി വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ സാമ്രാജ്യത്വ ഭരണത്തിന്റെ അധീനതയിലായിരുന്ന ഭാരതത്തിലും വലിയ ആഘോഷങ്ങള്‍ നടന്നു. ഇതിന്റെ ഭാഗമായി കേശവന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മിഠായി വിതരണം നടന്നു. കേശവന്റെ ബാലമനസ്സ് ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. തങ്ങള്‍ക്ക് ലഭിച്ച മിഠായികള്‍ മറ്റു കുട്ടികള്‍ സ്വാദോടെ കഴിച്ചപ്പോള്‍ തനിക്ക് ലഭിച്ച മിഠായി കേശവന്‍ വലിച്ചെറിയുകയായിരുന്നു. ”അതിന് അവര്‍ (വിക്ടോറിയ രാജ്ഞി) നമ്മുടെ മഹാറാണിയല്ലല്ലോ” എന്നു പ്രതികരിക്കുകയും ചെയ്തു.

വിക്ടോറിയ രാജ്ഞി

സഹപാഠികളായ പലരില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ത്ഥിയായ കേശവനില്‍ ദേശസ്‌നേഹവും സാമ്രാജ്യത്വ വിരോധവും ശക്തമായിരുന്നു എന്നു തെളിയിക്കുന്ന മറ്റൊരു സംഭവവും സ്‌കൂള്‍ പഠനകാലത്ത് ഉണ്ടായിട്ടുണ്ട്. 1901 ല്‍ ബ്രിട്ടീഷ് രാജാവ് എഡ്വേര്‍ഡ് ഏഴാമന്റെ കിരീട ധാരണത്തിന്റെ ഭാഗമായി നാഗ്പൂരിലെ രാജഭക്തര്‍ വലിയൊരു ആഘോഷം സംഘടിപ്പിച്ചു. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേശവന്‍ തന്റെ കൂട്ടുകാരെ വിലക്കി. ഒരു വിദേശ രാജാവിന്റെ സ്ഥാനാരോഹണം ഉത്സവമാക്കി മാറ്റുന്നത് ലജ്ജാകരമാണെന്ന് കൂട്ടുകാരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.

ADVERTISEMENT
എഡ്വേര്‍ഡ് ഏഴാമൻ

ബ്രിട്ടീഷ് ഭരണത്തിന്റെ ഇടത് സഹയാത്രികര്‍
നാഗ്പൂരിലെ സീതാബര്‍ഡി കോട്ടക്കു മുകളില്‍ പാറിക്കളിച്ചിരുന്നത് ബ്രിട്ടീഷ് പതാകയായ യൂണിയന്‍ ജാക്ക് ആയിരുന്നു. ഇതിനോടും പൊരുത്തപ്പെടാന്‍ കേശവന്റെ ദേശസ്‌നേഹ നിര്‍ഭരമായ മനസ്സിന് കഴിഞ്ഞില്ല. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തു നിന്ന് ഈ കോട്ടയിലേക്ക് ഒരു തുരങ്കം ഉണ്ടാക്കി ബ്രിട്ടീഷ് പതാക നീക്കംചെയ്യാനുള്ള സാഹസികമായ പദ്ധതിക്ക് കേശവനും കൂട്ടുകാരും രൂപം നല്‍കി. ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കഴിയുന്ന കാര്യമായിരുന്നില്ല ഇത്. പക്ഷേ കേശവന്റെ ദേശസ്‌നേഹം അസാധ്യമായത് ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് പതാക നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞതോടെ കേശവന് നല്ല ശകാരവും അടിയും കിട്ടി. ”മറ്റു കുട്ടികള്‍ ബാലസഹജമായ കളികളില്‍ മുഴുകിയപ്പോള്‍ അതേ പ്രായത്തിലുള്ള കേശവന്‍ ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു” എന്നാണ് ഇളയച്ഛനായ ആബാജി ഹെഡ്‌ഗേവാര്‍ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.

ഡോ. ഹെഡ്‌ഗേവാര്‍ ജന്മനാ ദേശഭക്തനായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍. പില്‍ക്കാലത്ത് ഈ വികാരം ശക്തിപ്പെടുകയും ചെയ്തു. പൊതുപ്രവര്‍ത്തനത്തില്‍ ഇടപെടുന്ന പാരമ്പര്യമൊന്നും ഹെഡ്‌ഗേവാര്‍ കുടുംബത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ ഹെഡ്‌ഗേവാര്‍ വ്യത്യസ്തനായിരുന്നു. ചില വ്യക്തികള്‍ ഇങ്ങനെയാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുന്നതില്‍ അവര്‍ക്ക് സംതൃപ്തി ഉണ്ടാവില്ല. സമൂഹത്തിന് ഗുണകരമാകുന്ന സവിശേഷമായ ദൗത്യം ഏറ്റെടുക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം. ഇങ്ങനെയുള്ളവരെയാണ് മഹാത്മാക്കള്‍ എന്നു വിളിക്കുന്നത്. ഇതില്‍ ഒരാളായിരുന്നു ഡോ.ഹെഡ്‌ഗേവാര്‍.

വന്ദേമാതര പ്രക്ഷോഭത്തിന്റെ നാഗ്പൂര്‍ നായകന്‍
പതിനഞ്ചാമത്തെ വയസ്സില്‍ ഹെഡ്‌ഗേവാര്‍ നാഗ്പൂരില്‍ ‘ദേശബന്ധു സമാജ്’ എന്നൊരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ദേശീയ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത്. അധികം അകലെയല്ലാത്ത വാര്‍ദ്ധയില്‍ ‘ബാന്ധവ സമാജ്’ എന്നൊരു സംഘടനയും രൂപം കൊണ്ടിരുന്നു. ഹെഡ്‌ഗേവാര്‍ നീല്‍സിറ്റി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഈ സംഘടനയുടെ ഒരു ശാഖ അവിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കാന്‍ പ്രത്യേകം ശാഖകള്‍ ഉണ്ടായിരുന്ന ഈ സംഘടനയിലും ഹെഡ്‌ഗേവാര്‍ സജീവമായി. ഈ സംഘടനയുടെ പ്രവര്‍ത്തനം മധ്യസംസ്ഥാനത്തിനപ്പുറം വ്യാപിക്കുകയും ജനപ്രീതി നേടുകയും ചെയ്തിരുന്നു.

1907 എന്ന വര്‍ഷം ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനും ഹെഡ്‌ഗേവാറിന്റെ ജീവിതത്തിനും വളരെ നിര്‍ണായകമായിരുന്നു. ഇതേ വര്‍ഷമാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിക്കുന്നത്. നാഗ്പൂരില്‍ ഇതിന് നേതൃത്വം നല്‍കിയത് ഹെഡ്‌ഗേവാര്‍ ആയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ പ്രസിദ്ധ ചിന്തകനും ഹെഡ്‌ഗേവാറിന്റെ ജീവചരിത്രകാരന്മാരില്‍ ഒരാളുമായ ഡോ. രാകേശ് സിന്‍ഹ വിലയിരുത്തുന്നത് ഇങ്ങനെയാണ്:

”ബംഗാള്‍ വിഭജനത്തിനുശേഷം ബ്രിട്ടീഷുകാര്‍ ഭരണം കര്‍ക്കശമാക്കുകയും അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയും ചെയ്തു. ബംഗാളിലെ രാഷ്ട്രീയപ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ഥികളുടെ വന്‍തോതിലുള്ള പങ്കാളിത്തം കണ്ട് സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു ഇത്. ‘വന്ദേമാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് നിരോധിക്കുകയും ചെയ്തു. ‘റിസ്‌ലെ സര്‍ക്കുലര്‍’ എന്ന പേരിലാണ് ഈ വിജ്ഞാപനം അറിയപ്പെട്ടത്. ബംഗാളില്‍ ‘കാര്‍ലയിന്‍ സര്‍ക്കുലര്‍’ എന്ന പേരില്‍ മറ്റൊരു വിജ്ഞാപനവും ഇറക്കിയിരുന്നു. സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തെ തളര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് മഹര്‍ഷി അരവിന്ദ ഘോഷ് ‘വന്ദേമാതരം’ എന്ന തന്റെ പത്രത്തില്‍ പ്രസിദ്ധീകരിച്ച’True Meaning of Risle Circular’ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ദേശീയധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുകയാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉദ്ദേശ്യമെന്നും അരവിന്ദ ഘോഷ് എഴുതുകയുണ്ടായി.” (1)

സ്വാഭാവികമായും പ്രശ്‌നം ഇവിടെ അവസാനിക്കുകയായിരുന്നില്ല. ഇന്‍സ്‌പെക്ടറുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നീല്‍സിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തീരുമാനിച്ചു. ക്ലാസ് മുറിയിലെത്തിയ പ്രിന്‍സിപ്പാള്‍, എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുന്‍പ് താന്‍ വന്ദേമാതരം ചൊല്ലാറുണ്ടെന്നും, എന്നാല്‍ സ്‌കൂള്‍ വന്ദേമാതരം പാടാന്‍ ഉചിതമായ സ്ഥലമല്ലെന്നും, അതുകൊണ്ട് നിങ്ങളെല്ലാവരും തെറ്റ് മനസ്സിലാക്കി മാപ്പെഴുതിക്കൊടുക്കണമെന്നും പറഞ്ഞു. ഉച്ചത്തില്‍ വന്ദേമാതരം മുഴക്കിയാണ് ഈ ആവശ്യത്തെ വിദ്യാര്‍ഥികള്‍ നേരിട്ടത്. ഹെഡ്‌ഗേവാറാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായിരുന്നു ക്രുദ്ധനായ പ്രിന്‍സിപ്പാള്‍ ഹെഡ്‌ഗേവാറിന്റെ ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടു. (2)

സ്‌കൂള്‍ അധികൃതര്‍ വിചാരിച്ചിടത്ത് സ്ഥിതിഗതികള്‍ നിന്നില്ല. വന്ദേമാതര പ്രക്ഷോഭം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു. രഹസ്യ സ്വഭാവത്തോടെയാണ് ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം നടന്നത്. സ്‌കൂള്‍ അധികൃതരുടെ അച്ചടക്ക നടപടിക്കെതിരെ നീല്‍ സിറ്റി സ്‌കൂളിലെ 2000 വരുന്ന വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. നാഗ്പൂരിലെ മാറിസ് കോളേജിലെ വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ പ്രഭാതഭേരിയും പ്രതിഷേധ പ്രകടനവും നടന്നു. സമരം രണ്ടുമാസത്തോളം നീണ്ടുനിന്നു. ഒടുവില്‍ അച്യുത് റാവു രോല്‍ഫട്കറുടെ മധ്യസ്ഥതയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. മാതാപിതാക്കളുടെയും അധ്യാപകരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി വിദ്യാര്‍ത്ഥികള്‍ മാപ്പെഴുതി കൊടുക്കുകയും, സ്‌കൂള്‍ തുറക്കുകയും ചെയ്തു. എന്നാല്‍ ഹെഡ്‌ഗേവാര്‍ ഈ തീരുമാനം അംഗീകരിച്ചില്ല. ”മാതൃഭൂമിയെ വന്ദിക്കുന്നത് അപരാധമാണെങ്കില്‍ ഒന്നല്ല നൂറു തവണ ഞാന്‍ ഈ അപരാധം ചെയ്യും. ഇതിനായി എന്തു ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്.” (3)ഇതായിരുന്നു ഹെഡ്‌ഗേവാറിന്റെ പ്രതികരണം.

ഈ സംഭവവികാസങ്ങളുടെ ഫലമായി ഹെഡ്‌ഗേവാറിനെ നീല്‍ സിറ്റി സ്‌കൂളില്‍നിന്ന് പുറത്താക്കി. ദേശസ്‌നേഹിയായിരിക്കുന്നതിന്റെ സമ്മാനമായാണ് ഈ നടപടിയെ ഹെഡ്‌ഗേവാര്‍ കണ്ടത്. ഹെഡ്‌ഗേവാറിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നാഗ്പൂരിലെ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും രാജഭക്തര്‍ക്കും എതിരെ വന്ദേമാതരം മുഴക്കി. സ്ഥിതിഗതികള്‍ നാഗ്പൂര്‍ പോലീസിനെ ആശങ്കപ്പെടുത്തി. ”നാഗ്പൂരിലെ വിദ്യാര്‍ഥികളുടെ ഗുണ്ടാവിളയാട്ടത്തിനെതിരെ പോലീസ് സ്വീകരിച്ച നടപടിയില്‍ താന്‍ തൃപ്തനല്ല. ഇങ്ങനെ പോയാല്‍ പല ആദരണീയ വ്യക്തികള്‍ക്കും ഭയചകിതരായി നാഗ്പൂരില്‍ നിന്ന് ഓടിരക്ഷപ്പെടേണ്ടതായി വരും” (4) എന്നാണ് മധ്യസംസ്ഥാനത്തെ മുഖ്യ കമ്മീഷണര്‍ സര്‍ റോജിന്‍ ലാന്‍ഡ് ക്രാസോക് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സി.ആര്‍. ക്ലീവ് ലാന്‍സിന് എഴുതിയത്.

സാമ്രാജ്യത്വ വാഴ്ചയെ നേരിട്ട് വെല്ലുവിളിച്ചു
സ്‌കൂളില്‍ നിന്ന് പുറത്താക്കിയതോടെ ഹെഡ്‌ഗേവാറിന്റെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസം മുടങ്ങി. മറ്റു കുട്ടികളെപ്പോലെ പഠനത്തില്‍ മാത്രമായിരുന്നില്ല ഹെഡ്‌ഗേവാറിന്റെ ശ്രദ്ധ. പ്രക്ഷോഭത്തിന്റെയും വിപ്ലവത്തിന്റെയും ഭാഷ ഹെഡ്‌ഗേവാര്‍ ഇക്കാലത്ത് പഠിച്ചു എന്നതാണ് വാസ്തവം. ബ്രിട്ടീഷ് ഭരണസംവിധാനത്തെ നേരിട്ട് വെല്ലുവിളിക്കാനുള്ള തീവ്ര മനോഭാവം ഹെഡ്‌ഗേവാര്‍ ആര്‍ജിച്ചിരുന്നു. 1908 ല്‍ നാഗ്പൂരിലെ ഒരു പോലീസ് സ്റ്റേഷനു നേരെ ഹെഡ്‌ഗേവാര്‍ ബോംബെറിഞ്ഞു. എന്നാല്‍ ലക്ഷ്യം തെറ്റി അത് ചെന്നുവീണത് ഒരു കുളത്തിലാണ്. കൃത്യമായ തെളിവില്ലാത്തതിനാല്‍ കാര്യമായ കേസൊന്നും ഉണ്ടായില്ല.

ഇക്കാലത്ത് ജനങ്ങള്‍ ആവേശപൂര്‍വ്വം ആഘോഷിക്കുന്ന ദസറ ഉത്സവത്തില്‍ ഹെഡ്‌ഗേവാര്‍ പങ്കെടുത്തു. ഈ അവസരത്തില്‍ ജനങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹെഡ്‌ഗേവാര്‍ ഒരു പ്രസംഗം നടത്തി. ദസറയുടെ ഭാഗമായി ‘സീമോല്ലംഘനം’ എന്നൊരു പരിപാടി പതിവായിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ട് അത്യന്തം ആവേശകരമായ പ്രസംഗമാണ് ഹെഡ്‌ഗേവാര്‍ നടത്തിയത്. ”നമ്മള്‍ പലതരം അതിര്‍വരമ്പുകളാല്‍ ബന്ധിതരാണ്. ഇതിനെ മറികടക്കുക എന്നതാണ് പരമമായ കര്‍ത്തവ്യം. നമ്മള്‍ അസ്വതന്ത്രരാണ് എന്നുള്ളത് ഏറ്റവും വേദനാജനകവും ലജ്ജാകരവുമാണ്. പാരതന്ത്ര്യം വലിയ അധര്‍മമാണ്. വിദേശികളില്‍ നിന്നും അന്യായം സഹിക്കേണ്ടി വരുന്നത് പാപമാണ്. വൈദേശിക അടിമത്തത്തിനെതിരെ ശബ്ദമുയര്‍ത്തുക. വെള്ളക്കാരെ ആട്ടിയോടിച്ച് ഏഴ് സമുദ്രവും കടത്തിവിടുക. ഇതാണ് സീമോല്ലംഘനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. രാവണനിഗ്രഹം എന്നതിന്റെ ഇന്നത്തെ അര്‍ത്ഥം ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുക എന്നതാണ്.”(5) ബ്രിട്ടീഷ് അധികൃതര്‍ക്കെതിരെ അക്കാലത്ത് ഇങ്ങനെയൊക്കെ പറയണമെങ്കില്‍ ഹെഡ്‌ഗേവാറിന്റെ ദേശസ്‌നേഹവും ധൈര്യവും എത്രയുണ്ടെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

നീല്‍ സിറ്റി സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട ഹെഡ്‌ഗേവാറിന് യവത്മാലില്‍ ലോക്‌നായക് എം.എസ്. ആണെ നടത്തിയിരുന്ന ദേശീയപാഠശാലയില്‍ പ്രവേശനം ലഭിച്ചു. ഇവിടെയും ദേശസ്‌നേഹികളെ ആകര്‍ഷിക്കാന്‍ പെട്ടെന്ന് കഴിഞ്ഞു. ഇവിടത്തെ അധ്യാപകര്‍ക്കും വിപ്ലവകാരികളോട് ആഭിമുഖ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിപ്ലവ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഹെഡ്‌ഗേവാര്‍ യവത്മാലില്‍ എത്തിയശേഷം അവിടത്തെ പോലീസ് സ്റ്റേഷനടുത്ത് ഒരു ബോംബുസ്‌ഫോടനം ഉണ്ടായി. ദേശീയ പാഠശാലയിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് ഇക്കാര്യത്തില്‍ സംശയിച്ചത്. എന്നാല്‍ അവര്‍ക്ക് വ്യക്തമായ തെളിവൊന്നും ലഭിച്ചില്ല. വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനും, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പോലീസ് ഒരു ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. എന്നാല്‍ ഇതൊന്നും ഹെഡ്‌ഗേവാറിനെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമായില്ല. അധികം വൈകാതെ ആണെയുടെ വിദ്യാഭ്യാസ സ്ഥാപനം ബ്രിട്ടീഷുകാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പിന്നീട് പൂനെയിലെ ‘സമൃദ്ധ വിദ്യാലയ’ത്തിലാണ് ഹെഡ്‌ഗേവാര്‍ പഠിച്ചത്. 1999 ഡിസംബറില്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഹെഡ്‌ഗേവാര്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. വിപ്ലവ പ്രവര്‍ത്തനവും വിദ്യാഭ്യാസവും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു.
അടുത്തത്: സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റു കള്ളക്കഥകളും

അടിക്കുറിപ്പുകള്‍:-
1. Dr Kesava Beliram Hedgevar, Rakesh Sinha, Publication Division, Government of India.
2. Ibid
3. Ibid
4. Ibid
5. Ibid

കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ

വിപ്ലവകാരികളെ വഴിതെറ്റിച്ച സാമ്രാജ്യത്വ സോഷ്യലിസം! (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 11) സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റു കള്ളക്കഥകളും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 13)
Tags: ഡോക്ടര്‍ജിഡോ. ഹെഡ്‌ഗേവാര്‍കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies