Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആര്‍എസ്എസ്സിന്റെ അടിത്തറ ദേശീയതയും രാഷ്ട്രസങ്കല്‍പ്പവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 8)

മുരളി പാറപ്പുറംമുരളി പാറപ്പുറം
12 December 2025
This entry is part 8 of 31 in the series കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ

കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ
  • താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 1)
  • കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
  • സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 3)
  • ആര്‍എസ്എസ്സിന്റെ അടിത്തറ ദേശീയതയും രാഷ്ട്രസങ്കല്‍പ്പവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 8)
  • ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 4)
  • ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 5)
  • കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 6)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ആഗോളതലത്തില്‍ പ്രബലമായിരുന്ന ദേശീയ വികാരവും രാഷ്ട്ര സങ്കല്‍പ്പവും അതിന്റെ രൂപഭാവങ്ങളില്‍ പാശ്ചാത്യമായിരുന്നു. ഭാരതം ഒരു ദേശരാഷ്ട്രം (Nation- State) ആണോ ഭരണകൂട രാഷ്ട്രം (State-Nation) ആണോ എന്ന ചോദ്യം ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്നു. യൂറോപ്യന്‍ നിര്‍മ്മിതിയായ ദേശരാഷ്ട്ര സങ്കല്‍പ്പത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഭാരതത്തെയും ചൈനയെയും പോലുള്ള പ്രാചീന നാഗരികതകളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. യൂറോസെന്‍ട്രിക്കായ ചരിത്ര രചനാരീതി ഉപയോഗിച്ച് ഭാരതത്തിന്റെ ചരിത്രത്തെ അപഗ്രഥിക്കുന്നതും വിശദീകരിക്കുന്നതും ശരിയായിരിക്കില്ലെന്ന് അഭിപ്രായമുള്ള ചരിത്ര കാരന്മാരില്‍ ചിലരും ദേശരാഷ്ട്രം എന്ന യൂറോപ്യന്‍ കാഴ്ചപ്പാടില്‍ നിന്ന് പുറത്തുകടന്നില്ല. ദേശരാഷ്ട്രമാണ് ആധുനികവും ശാസ്ത്രീയവും എന്ന ധാരണയാണ് സാമ്രാജ്യത്വ വിരുദ്ധ ചരിത്രകാരന്മാരും പിന്തുടര്‍ന്നത്. ഇക്കാര്യത്തില്‍ ഒരു പുനഃപരിശോധന ആവശ്യമില്ലെന്നുതന്നെ പലരും കരുതി.

Google NewsAdd Kesari Weekly as a preferred source on Google

നിശ്ചിതമായ ഭൂമിശാസ്ത്ര പരിധിക്കുള്ളില്‍ സ്വതന്ത്ര പരമാധികാരത്തോടെ നിലനില്‍ക്കുന്ന ശക്തമായ ഭരണസംവിധാനമാണ് ദേശരാഷ്ട്രം എന്ന പേരില്‍ അറിയപ്പെട്ടുപോന്നത്. എന്നാല്‍ യൂറോപ്യന്‍ സങ്കല്‍പ്പമനുസരിച്ചു തന്നെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ്. പൊതുവായ ഭാഷ, മതം, വംശം, ചരിത്രം, ഐതിഹ്യം എന്നിവയാണ് രാഷ്ട്രങ്ങളെ നിര്‍മ്മിക്കുന്നത്. ഈ രണ്ട് വിഭാഗങ്ങളിലും ഭാരതത്തെ ഉള്‍പ്പെടുത്താനാവില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജാതീയവും വംശീയവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ ഭാരതത്തെ പാശ്ചാത്യ ദേശരാഷ്ട്ര നിര്‍വചനവുമായി പൊരുത്തമില്ലാത്തതാക്കുന്നു. ഇതില്‍നിന്ന് വിഭിന്നമായി ഭാരതം നിരവധി രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണെന്ന് വാദിക്കുന്നതും ശരിയായിരിക്കില്ല. സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയോടുള്ള പ്രതികരണമായി പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ നാം ഒരു ദേശരാഷ്ട്രമാണെന്ന് സ്വയം കരുതാന്‍ തുടങ്ങിയതിന്റെ അനന്തരഫലമല്ല ഭാരതീയത എന്ന വികാരം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നാഗരികതയും പൈതൃകവുമാണ് ഭാരതീയതയെ രൂപപ്പെടുത്തിയത്.

സ്വാതന്ത്ര്യത്തിനുശേഷം ഭാരതം ഒരൊറ്റ ഭരണസംവിധാനത്തിന് കീഴിലായി. ഈ രാഷ്ട്രീയ അധികാരത്തിനും രാഷ്ട്രീയ ഐക്യത്തിനും പിന്നിലുള്ളത് പൊതുവായ നാഗരിക പൈതൃകമാണ്. ഒരു ഭരണകൂടത്തിനു കീഴിലുള്ള രാഷ്ട്രീയ ഐക്യത്തെ നാഗരിക രാഷ്ട്രം (Civilizational- State) എന്നു വിളിക്കാം. ഈ രാഷ്ട്രം ഏതെങ്കിലും ഒരു വംശീയ വിഭാഗത്തെയോ ഭാഷ സംസാരിക്കുന്നവരെയോ ഏതെങ്കിലും മതവിഭാഗത്തെയോ പ്രതിനിധീകരിക്കുന്നതല്ല. അന്യാദൃശവും സവിശേഷവുമായ നാഗരികതയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

ADVERTISEMENT

ഒരു നാഗരികത സഹസ്രാബ്ദങ്ങളിലൂടെ നിരവധിയായ രാജവംശങ്ങള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും റിപ്പബ്ലിക്കുകള്‍ക്കും രൂപം നല്‍കിയെന്നിരിക്കും. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത അതിരുകളുള്ള നിരവധി രാഷ്ട്രീയ സംവിധാനത്തിന് നാഗരികമായ അതിരുകള്‍ക്കുള്ളില്‍ ഒരേസമയം സഹവര്‍ത്തിക്കാന്‍ കഴിയും. ഇതായിരുന്നു ഭാരതത്തിലെ യാഥാര്‍ത്ഥ്യം. വിശാലമായ നാഗരികതയ്ക്കുള്ളില്‍ വിവിധ ഭാഷകള്‍ക്കും വംശങ്ങള്‍ക്കും മതങ്ങള്‍ക്കും ഒരുമിച്ചു നില്‍ക്കാന്‍ പ്രയാസമില്ല. ഭാരത റിപ്പബ്ലിക്കിന്റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ നാഗരികതയുടെ അതിരുകളെയാണ് ആശ്രയിക്കുന്നത്. മറ്റൊരു നാഗരികതയുടെ ആഖ്യാനത്തെ പിന്‍പറ്റിയതാണ് ഭാരത വിഭജനത്തിനും പാക്കിസ്ഥാന്‍ രൂപീകരണത്തിനും കാരണമായത്. പാക്കിസ്ഥാന്റെ സൈദ്ധാന്തിക പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് ഇക്ബാലില്‍ ഈ മാറ്റത്തിന്റെ പ്രക്രിയ കാണാം.

നാഗരിക രാഷ്ട്രത്തിന് കക്ഷിരാഷ്ട്രീയവുമായല്ല നാഭീനാളബന്ധം. കോണ്‍ഗ്രസ്സിന്റെ ഭരണകാലത്താണല്ലോ ഭാരത്തിന്റെ ദേശീയ പുഷ്പമായി താമരയും ദേശീയ പക്ഷിയായി മയിലും യാതൊരു എതിര്‍പ്പുമില്ലാതെ സ്വീകരിക്കപ്പെട്ടത്. നിരവധി ഉദാഹരണങ്ങള്‍ വേറെയും ചൂണ്ടിക്കാട്ടാന്‍ കഴിയും. യൂറോപ്പിലെ ദേശരാഷ്ട്ര സങ്കല്‍പ്പം ഭാരതത്തിനു ചേരില്ലെന്ന് പറയുന്നതിന്റെ കാരണവും ഇതാണ്.

ഡോ. ഹെഡ്‌ഗേവാറിന്റെ ദേശീയ-രാഷ്ട്ര സങ്കല്‍പ്പം
ഭാരത ദേശീയതയെക്കുറിച്ചും രാഷ്ട്രത്തെക്കുറിച്ചുള്ള ഡോ. ഹെഡ്‌ഗേവാറിന്റെ ധാരണകളാണ് ആര്‍എസ്എസിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഹിന്ദു സമൂഹത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ദേശീയതയെ കുറിച്ചും നിരവധി വീക്ഷണങ്ങള്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ലാലാ ലജ്പത് റായ്, വീര സവര്‍ക്കര്‍, ഭായ് പരമാനന്ദ്, മദന്‍ മോഹന്‍ മാളവ്യ, സ്വാമി ശ്രദ്ധാനന്ദ തുടങ്ങിയവരുടെ ചിന്തകളില്‍ പൊതുവായ ചില ആശയങ്ങള്‍ ഉണ്ടായിരുന്നു. ഇവരില്‍ ചിലരുമായി വ്യക്തിപരമായ അടുപ്പവും, ഇവരുടെ ആശയങ്ങളെ പരിചയവും ഉണ്ടായിരുന്നെങ്കിലും മൗലികമായ ചിന്തയാണ് ഹെഡ്‌ഗേവാറിനെ നയിച്ചത്.

ഇതിനെക്കുറിച്ച് ഡോ. രാകേശ് സിന്‍ഹ ഇങ്ങനെയാണ് വിലയിരുത്തിയിട്ടുള്ളത്: ”സമകാലീന ഹിന്ദു ദേശീയ വാദികള്‍ ഹിന്ദുത്വത്തെയും ഹിന്ദു രാഷ്ട്രത്തെയും പരിമിതപ്പെടുത്താനും നിഷ്പ്രഭമാക്കാനും കുറച്ചൊന്നുമല്ല പങ്കുവഹിച്ചത്. അവരുടെ യോഗങ്ങളും സമ്മേളനങ്ങളും പ്രചാരണങ്ങളും പോലുള്ള രാഷ്ട്രീയ പരിപാടികള്‍ സമ്പന്നരിലും മധ്യവര്‍ഗ്ഗ ഹിന്ദു കുടുംബങ്ങളിലും പരിമിതപ്പെട്ടിരുന്നു. കോണ്‍ഗ്രസിനു പകരം ഹിന്ദുമഹാസഭയെ പ്രതിഷ്ഠിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ആഹ്വാനത്തിന്റെ പൊരുള്‍. മതന്യൂനപക്ഷങ്ങളോടുള്ള കോണ്‍ഗ്രസ്സിന്റെ നയവും, മുസ്ലിം ലീഗിന്റെ വിഘടന വാദ ചരിത്രവുമാണ് ഇതിനുള്ള കാരണം. ഇതിന്റെ ഫലമായി ഇവരുടെ സാമൂഹ്യ അടിത്തറ സങ്കുചിതമായിരുന്നു. ഹിന്ദു സമൂഹത്തില്‍ നിലനിന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളായ ജാതിഭേദം, തൊട്ടുകൂടായ്മ എന്നിവയ്‌ക്കെതിരെ പ്രായോഗികമായ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. സാമൂഹ്യ സമത്വത്തിന് പകരം ഹിന്ദുക്കളില്‍ മാനസികമായ മാറ്റം എന്ന ആശയമായിരുന്നു സങ്കല്‍പ്പിച്ചത്. ഈ വരേണ്യ ഹിന്ദു നേതാക്കളുടെ അധികാരത്തോടുള്ള ഭ്രമം സാധാരണ ഹിന്ദു സമൂഹത്തെ സ്വാധീനിച്ചില്ല. ഇക്കാലത്ത് ഹിന്ദുത്വം ബഹുമതവാദ രാഷ്ട്രീയധാരയെന്ന നിലയ്ക്ക് നിര്‍വചിക്കപ്പെട്ടു. സമകാലീന സംഭവഗതികള്‍ക്കിടയില്‍ സംഘം സ്ഥാപിച്ച ഹെഡ്‌ഗേവാറിന് ഹിന്ദു സുരക്ഷാസേന ഉണ്ടാക്കാനോ, ഹിന്ദു രാഷ്ട്രീയത്തിനായി സ്വയംസേവകരുടെ സൈന്യമുണ്ടാക്കാനോ ഉദ്ദേശമില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അതിന് ഹിന്ദുമഹാസഭയുടെ വേദി ഉപയോഗിക്കാമായിരുന്നു.” (1)

ഹിന്ദു സമൂഹത്തെയും സംസ്‌കാരത്തെയും ധര്‍മ്മത്തെയും നാഗരികതയുടെ പ്രവാഹത്തിന്റെ ഭാഗമായാണ് ഡോ. ഹെഡ്‌ഗേവാര്‍ കണ്ടതെന്ന് രാകേശ് സിന്‍ഹ തുടര്‍ന്നു വിലയിരുത്തുന്നു: ”രാഷ്ട്രത്തിന്റെ ഉദയം നാഗരികതയുടെ ഗേഹത്തില്‍ നിന്നാണ്. നാഗരികതയുടെ പ്രവാഹമാകട്ടെ, രാഷ്ട്രത്തിന്റെ തീരത്തുനിന്നാണ് ഉടലെടുത്തത്. ഹിന്ദു ധര്‍മ്മം ചിരപുരാതന കാലമായി ചരിത്രപരമായ ചേതനയെ സാംസ്‌കാരിക രൂപത്തില്‍ പ്രതിബിംബിക്കുന്ന ഒരു ദര്‍പ്പണമാണ്. ഹിന്ദുദര്‍ശനം, സംസ്‌കാരം, സാഹിത്യം, ചരിത്രം എന്നിവ ഏകത്വത്തിന്റെ ബോധം ഉണര്‍ത്തുന്നു. ഹിന്ദു ഐക്യം ദേശീയതയ്ക്ക് നാഗരികതയുടെ പശ്ചാത്തലത്തില്‍ ഉറച്ചതും ഗതിശീലമാര്‍ന്നതുമായ അടിത്തറ പ്രധാനം ചെയ്യുന്ന ഉപകരണം മാത്രമാണ്. ഹൈന്ദവ ഐക്യം എന്നത് ദേശീയമാണ്.” (2)

ഇതു സംബന്ധിച്ച ഡോ. ഹെഡ്‌ഗേവാറിന്റെ ചിന്ത എന്തായിരുന്നുവെന്നും രാകേശ് സിന്‍ഹ രേഖപ്പെടുത്തുന്നുണ്ട്: ”സംഘത്തിന്റെ പ്രവര്‍ത്തനവും വിചാരഗതിയും പുതിയൊരു കണ്ടുപിടുത്തമല്ല. സനാതനവും പവിത്രവുമായ ഹിന്ദു ധര്‍മ്മം, നമ്മുടെ പുരാതന സംസ്‌കാരം, സ്വയംസിദ്ധമായ ഹിന്ദു രാഷ്ട്രം, അനാദികാലമായി നിലനില്‍ക്കുന്ന പവിത്രമായ ഭഗവപതാക മുന്‍കാലങ്ങളില്‍ ഇവിടെ ഉണ്ടായിരുന്ന ഇക്കാര്യങ്ങളെല്ലാം ജനസമക്ഷം സംഘം അവതരിപ്പിച്ചു.” (3)

ആര്‍എസ്എസ് പുതിയൊരു ആശയം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നില്ല. മഹര്‍ഷി അരവിന്ദന്‍ ഉത്തരപ്പാറ പ്രസംഗത്തില്‍ ഈ ആശയം അവതരിപ്പിക്കുന്നുണ്ട്:
”ദേശീയത എന്നു പറയുന്നത് ഒരു മതമോ വിശ്വാസമോ അല്ല. നമ്മുടെ ദേശീയത എന്നത് സനാതന ധര്‍മ്മമാണ്. ഈ ഹിന്ദുരാഷ്ട്രം സനാതന ധര്‍മത്തോടുകൂടിയാണ് ജന്മം കൊണ്ടത്, അതിലൂടെ ചലിക്കുന്നു, അതിലൂടെ വളരുന്നു. എപ്പോള്‍ ഈ സനാതന ധര്‍മ്മം ക്ഷയിക്കുന്നുവോ, അപ്പോള്‍ ഈ രാഷ്ട്രവും ക്ഷയിക്കുന്നു. സനാതനധര്‍മ്മം ക്ഷയിക്കുക സാധ്യമാണെങ്കില്‍ അതോടൊപ്പം ഈ രാഷ്ട്രവും നശിക്കും. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ്.” (4)

രാജ്യവും രാഷ്ട്രവുംദേശീയ ജനതയും
ദേശീയത സംബന്ധിച്ച ഇത്തരം ചിന്തകളും അനുഭവങ്ങളും മാര്‍ക്‌സിനും എംഗല്‍സിനും ലെനിനും അന്യമായിരുന്നു. യൂറോപ്പിന്റെ ദേശീയ പാരമ്പര്യവും ചരിത്രാനുഭവങ്ങളും വ്യത്യസ്തമായതാണ് ഇതിന് ഒരു കാരണം. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും ഈ പാത പിന്തുടര്‍ന്നു എന്നതാണ് വിചിത്രമായ കാര്യം. പ്രത്യയശാസ്ത്രപരമായി മാത്രമല്ല, ചരിത്രപരമായും അവര്‍ യൂറോപ്പിനും റഷ്യയ്ക്കും അടിമകളായിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടിയുടെ പേരു കൊണ്ടുപോലും ദേശീയവാദികളായി അറിയപ്പെടാന്‍ അവര്‍ ആഗ്രഹിക്കാതിരുന്നത്.

നേരെമറിച്ചാണ് ആര്‍എസ്എസ്സിന്റെ രൂപീകരണം. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പേരില്‍പോലും ദേശീയതയുടെ മുദ്ര പതിഞ്ഞിട്ടുണ്ട്. ‘രാഷ്ട്രീയ’ എന്ന പദത്തിന് ‘പൊളിറ്റിക്കല്‍’ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥമല്ല. ഇങ്ങനെയൊരു തെറ്റിദ്ധാരണ ആദ്യകാലത്ത് നിലനിന്നിരുന്നു. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം രാഷ്ട്രീയമാണെന്നു വരുത്താന്‍ എതിരാളികള്‍ ഈ തെറ്റിദ്ധാരണ പ്രചരിപ്പിക്കാനും നിലനിര്‍ത്താനും ശ്രമിച്ചു. ‘ദേശീയ’ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ‘രാഷ്ട്രീയ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘നാഷണല്‍’ എന്ന ഇംഗ്ലീഷ് പദത്തില്‍ ഒതുങ്ങുന്നതുമല്ല. അതിന് വിപുലമായ അര്‍ത്ഥതലമുണ്ട്. ഭാരതത്തിന്റെ ദേശീയതയുമായും രാഷ്ട്രസങ്കല്‍പ്പവുമായാണ് അതിന് ബന്ധം.

ചിലര്‍ രാഷ്ട്രത്തെ രാജ്യമായും ഭരണകൂടമായും കാണാറുണ്ട്. ഈ കാഴ്ചപ്പാട് അപൂര്‍ണ്ണമാണ്. രാഷ്ട്രവും രാജ്യവും തമ്മിലെ ബന്ധം ജലവും അതിലെ മീനും തമ്മിലുള്ള ബന്ധം പോലെയാണ്. രണ്ടും രണ്ടാണെങ്കിലും ഒന്നിച്ചു നില്‍ക്കാന്‍ ബാധ്യസ്ഥമാണ്. ഭരണകൂടം എന്നത് പേര് സൂചിപ്പിക്കുന്നതുപോലെ ഭരിക്കാനുള്ള സംവിധാനമാണ്. അത് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ ഭരണകൂടം ഏകാധിപത്യമാവാം, രാജവാഴ്ചയാവാം, ജനാധിപത്യമാവാം. അതായത് ഭരണകൂടത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കും, രാഷ്ട്രത്തിന്റെ സ്വഭാവം മാറുന്നതല്ല.

ഒരു ജനതയെ രാഷ്ട്രമാക്കുന്നത് മൂന്ന് കാര്യങ്ങളാണ്. ജന്മനാടിനെ മാതൃഭൂമിയായി കാണുന്നു എന്നതാണ് അതിലൊന്ന്. വ്യക്തിയുടെ ജീവിതത്തില്‍ മാതാവിനുള്ള പ്രാധാന്യം വളരെ വലുതാണല്ലോ. ഒരു സ്ത്രീയെ മാതാവായി കാണുന്നതോടെ നമ്മുടെ മനസ്സില്‍ വലിയ മാറ്റം സംഭവിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ മാതാവ് എന്ന സങ്കല്‍പ്പം അനുപമമാണ്. ഒരു രാജ്യവും അതിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളും നിര്‍ജീവമാണ്. എന്നാല്‍ മാതൃഭൂമിയായി അഭിസംബോധന ചെയ്യുമ്പോള്‍ ജനതയ്ക്ക് അതിനോട് ആരാധന തോന്നുന്നു. ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തില്‍ ‘ദശപ്രഹരണ ധാരണി’യായും ‘കമലദള വിഹാരിണി’യായും ‘വിദ്യാദായിനി’യായും ഭാരതത്തെ കാണുന്നത് രാഷ്ട്ര സങ്കല്‍പ്പത്തെ ഉദാത്തമാക്കുന്നു. മാതൃഭൂമിയെ അഭിവാദ്യം ചെയ്യുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണ് ഒരു രാഷ്ട്രത്തിന്റെ ദേശീയ ജനത.

ഭൂമുഖത്തെ ഒരു പ്രത്യേക പ്രദേശത്ത് ജനങ്ങള്‍ ഏറെക്കാലം ഒരുമിച്ച് താമസിക്കുന്നു. അവര്‍ക്ക് നിരവധി സംഭവങ്ങളാല്‍ കോര്‍ത്തിണക്കപ്പെട്ട സ്വന്തം ചരിത്രം ഉണ്ടാകുന്നു. ഇതില്‍ ചിലത് ആനന്ദകരമാണെങ്കില്‍ മറ്റു ചിലത് ദുഃഖകരമാകാം. ഇത് അറിയുന്ന ജനങ്ങളില്‍ ഒരേപോലുള്ള വികാരം രൂപപ്പെടുന്നു. ഇതാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ജനതയെന്ന് ലളിതമായി പറയാം. ധര്‍മ്മാധര്‍മ്മങ്ങളും ശരിതെറ്റുകളും തീരുമാനിക്കുന്നതില്‍ ഒരേ മാനദണ്ഡം സ്വീകരിക്കുന്നവരാണ് ഒരു രാഷ്ട്രത്തിലെ ദേശീയ ജനത. ഈ വേര്‍തിരുകള്‍ എല്ലാവര്‍ക്കും സ്വതസിദ്ധമായി മനസ്സിലാവുകയും ചെയ്യുന്നു. ഈ മാനദണ്ഡത്തെ സംസ്‌കാരം എന്നും വിളിക്കപ്പെടുന്നു. ഒരേ സംസ്‌കാരം പങ്കുവയ്ക്കുകയും, ജാതിഭേദവും മതപക്ഷപാതവുമില്ലാതെ ശരിയെ ശരിയായും തെറ്റിനെ തെറ്റായും കരുതുകയും ചെയ്യുന്നവരാണ് ഒരു രാഷ്ട്രത്തിലെ ദേശീയ ജനത.

ചുരുക്കത്തില്‍, ഭാരതത്തെ സ്വന്തം രാജ്യമായും, അതിന്റെ ചരിത്രത്തെ സ്വന്തം ചരിത്രമായും കാണുക യും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരുടേതാണ് ഈ രാഷ്ട്രം. ഇവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കപ്പെടുന്നത്. അതുകൊണ്ട് ഭാരതത്തെ ഹിന്ദുരാഷ്ട്രം എന്നും വിളിക്കുന്നു. ആര്‍എസ്എസ് ‘ദേശീയ’ എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത് ഇങ്ങനെയൊരു ജനതയെയാണ്.

എന്തുകൊണ്ട് ഹിന്ദുക്കളെ സംഘടിപ്പിക്കുന്നു?
ഈ രാഷ്ട്രത്തെ മാതൃഭൂമിയായും, അതിന്റെ സംസ്‌കാരത്തെ സ്വന്തം സംസ്‌കാരമായും കാണുന്നവരാണ് ഹിന്ദുക്കള്‍. അവര്‍ വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നവരോ അല്ലാത്തവരോ ആവാം. അവര്‍ വേദങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. ഇവരില്‍ അവതാരങ്ങളെ അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരും ഉണ്ടാവാം. ഇവര്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുമാവാം. പക്ഷേ എല്ലാവരും ഹിന്ദുക്കളാണ്. ഇങ്ങനെയാണ് ജൈനന്മാരും ബുദ്ധമതക്കാരും സിഖുകാരും ആര്യസമാജക്കാരും ലിംഗായത്തുകളുമൊക്കെ ഹിന്ദുക്കളാകുന്നത്. വിഗ്രഹാരാധകര്‍ ഹിന്ദുക്കളാകുന്നതു പോലെ വിഗ്രഹാരാധകര്‍ അല്ലാത്ത ആര്യസമാജക്കാരും ഹിന്ദുക്കളാണ്. ആരാധനയുടെ കാര്യത്തില്‍ യാതൊരു നിര്‍ബന്ധ ബുദ്ധിയും ഇല്ല. ഞങ്ങള്‍ വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നവര്‍ അല്ലാത്തതുകൊണ്ട് ക്ഷേത്രങ്ങള്‍ തകര്‍ക്കും എന്നു പറയുന്നവര്‍ക്ക് ഹിന്ദുക്കളാവാന്‍ കഴിയില്ല. ക്ഷേത്ര ധ്വംസനവും, ആസൂത്രിതവും സംഘടിതവുമായ മതപരിവര്‍ത്തനവും നടത്തിയിട്ടുള്ളവരെ മഹത്വവല്‍ക്കരിക്കുന്നവര്‍ ഒരിക്കലും ദേശീയ വാദികളാവില്ല. ഇത് മനസ്സിലാക്കിയാല്‍ മാത്രമേ ആര്‍എസ്എസ് എന്തുകൊണ്ട് ഹിന്ദുക്കളെ മാത്രം സംഘടിപ്പിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുകയുള്ളൂ.

എന്തുകൊണ്ടാണ് ആര്‍എസ്എസ് ഹിന്ദുക്കളെ മാത്രം സംഘടിപ്പിക്കുന്നത് എന്ന ചോദ്യം ഇടയ്ക്കിടെ ഉന്നയിക്കപ്പെടാറുണ്ട്. ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. ഭാരതത്തിന്റെ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവിയും ഹിന്ദുക്കളുമായാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതം ഹിന്ദുരാഷ്ട്രം എന്ന് അറിയപ്പെടുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല. ഹിന്ദുസ്ഥാന്‍ എന്ന പേര് എല്ലാവര്‍ക്കും സ്വീകാര്യമാണല്ലോ. ഹിന്ദുസ്ഥാന്‍ എന്നതിനോട് ഇല്ലാത്ത അകല്‍ച്ച ഹിന്ദു രാഷ്ട്രത്തോടും വേണ്ടതില്ല. ഹിന്ദുക്കളുടെ ദൗര്‍ബല്യം ഭാരതത്തിന്റെയും ദൗര്‍ബല്യമാണ്. ഹിന്ദുസ്ഥാന്റെ കരുത്ത് ഭാരതത്തിന്റെയും കരുത്തായി മാറുന്നു. ഹിന്ദുക്കള്‍ എവിടെയൊക്കെ ന്യൂനപക്ഷമായി മാറുന്നുവോ അവിടങ്ങള്‍ മാതൃഭൂമിയില്‍ നിന്ന് വേറിട്ടുപോകാനുള്ള അപകടം നേരിടുന്നു. അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണിത്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരുന്ന ഭാരതത്തിന്റെ ഭാഗങ്ങളാണല്ലോ 1947 ല്‍ പാക്കിസ്ഥാന്‍ ആയത്.

പാക്കിസ്ഥാന്‍ രൂപീകരണത്തിന് രാഷ്ട്രീയ പണ്ഡിതന്മാര്‍ എണ്ണമറ്റ കാരണങ്ങള്‍ പറയുമായിരിക്കും. പക്ഷേ അടിസ്ഥാനപരമായ കാരണം രാജ്യത്തിന്റെ ആ ഭാഗങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായതാണ്. ഒരുകാലത്ത് അഫ്ഗാനിസ്ഥാന്‍ ഭാരതത്തിന്റെ ഭാഗമായിരുന്നു. ഗാന്ധാരദേശം എന്നായിരുന്നു പേര്. ഹിന്ദുക്കള്‍ ന്യൂനപക്ഷം ആയതുകൊണ്ടാണ് ഈ ഭാഗം ഭാരതത്തില്‍ നിന്ന് വേര്‍പെട്ടുപോയത്. എന്താണ് കാശ്മീര്‍ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം? അവിടെ വിഘടനവാദം ശക്തിപ്പെടാനുള്ള സാഹചര്യം എന്തായിരുന്നു? ഉത്തരം വളരെ ലളിതമാണ്. ജമ്മുകാശ്മീരില്‍ ഹിന്ദുക്കളുടെ ജനസംഖ്യ അഞ്ച് ശതമാനത്തില്‍ താഴെയായി. നാഗാലാന്‍ഡിലെയും മിസോറാമിലെയും തീവ്രവാദം ഉയര്‍ന്നു വന്നതും ഇവിടങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി തീര്‍ന്ന പശ്ചാത്തലത്തിലാണ്. ഹിന്ദുക്കള്‍ സംഘടിതരാവുമ്പോള്‍ രാഷ്ട്രം ശക്തമാകുന്നു. ഹിന്ദുക്കള്‍ സംഘടിതമാകുന്നിടത്ത് തീവ്രവാദത്തിനും വിഘടനവാദത്തിനും നിലനില്‍ക്കാന്‍ കഴിയില്ല. അവിടെ സമാധാനം പുലരുകയും, ഹിന്ദുക്കള്‍ മാത്രമല്ല അഹിന്ദുക്കളും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു. ഇത് ഏതെങ്കിലും വ്യക്തികളുടെയോ സംഘനകളുടെയോ വെറുമൊരു ആശയമോ അവകാശവാദമോ അല്ല. ജനങ്ങളുടെ അനുഭവമാണ്. ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്നതിനര്‍ത്ഥം രാഷ്ട്രത്തെ ശക്തിപ്പെടുത്തുക എന്നതാണ്. ഇതില്‍ യാതൊരു വിഭാഗീയതയും ആര്‍എസ്എസ് കാണുന്നില്ല. ഹിന്ദുക്കള്‍ ഒരുകാലത്തും വിഭാഗീയത ചിന്താഗതി പുലര്‍ത്തിയിട്ടുള്ളവരും അല്ല. മറ്റു മതവിശ്വാസികളെ ഉള്‍ക്കൊള്ളുകയാണ് ഹിന്ദുക്കള്‍ എക്കാലവും ചെയ്തി ട്ടുള്ളത്. ആര്‍എസ്എസ് എന്തുകൊണ്ട് ഹിന്ദുക്കളെ സംഘടിപ്പിക്കുന്നു എന്നത് ഇതില്‍ നിന്ന് വ്യക്തമാണല്ലോ.

ഭരണഘടനയുടെ ഒറിജിനല്‍ കയ്യെഴുത്ത് പ്രതിയില്‍ ആലേഖനം ചെയ്തിട്ടുള്ള രാമന്റെയും സീതയുടെയും ചിത്രങ്ങള്‍

ആര്‍എസ്എസ്സും സാംസ്‌കാരിക ദേശീയതയും
ഡോ. ഹെഡ്‌ഗേവാര്‍ ഭരണകൂടത്തെയല്ല, സംസ്‌കാരത്തെയാണ് യാഥാര്‍ത്ഥ്യമായി കണ്ടത്. ഭാരതത്തിന്റെ ഐക്യം സൃഷ്ടിക്കപ്പെടേണ്ടത് ഭരണകൂടത്തിലൂടെയോ സാംസ്‌കാരിക ഐക്യത്തിലൂടെയോ എന്ന ആശയക്കുഴപ്പം ഹെഡ്‌ഗേവാറിന് ഉണ്ടായിരുന്നില്ല.
സവര്‍ക്കറും ഹെഡ്‌ഗേവാറും ഭാരതത്തെ അടിസ്ഥാനപരമായി ഒരു ഹിന്ദുരാഷ്ട്രമായി കണ്ടിരുന്നുവെങ്കിലും ഇരുവരുടെയും സമീപനം വ്യത്യസ്തമായിരുന്നു. സവര്‍ക്കര്‍ തീര്‍ച്ചയായും ഒരു ദേശീയവാദിയായിരുന്നു. ഹിന്ദുത്വത്തെ രാഷ്ട്രീയ സിദ്ധാന്തമായി അവതരിപ്പിക്കുകയും, ഹിന്ദുക്കള്‍ ഭാരതത്തെ തങ്ങളുടെ ഏക രാജ്യമായി അവകാശപ്പെടണമെന്നും വാദിച്ചു.

ഹെഡ്‌ഗേവാര്‍ മറുവശത്ത് ഹിന്ദുസമൂഹത്തെ അതിനുള്ളില്‍ നിന്നുകൊണ്ട് മാറ്റിത്തീര്‍ക്കാന്‍ കഴിയുക എങ്ങനെയെന്നാണ് ചിന്തിച്ചത്. ഹെഡ്‌ഗേവാറിന് അധികാര രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലായിരുന്നു. തലമുറകളെ സ്വാധീനിക്കാനാവുന്ന ദീര്‍ഘകാല സാമൂഹിക മൂലധനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. നാസ്തികനും യുക്തിവാദിയുമായിരുന്നു സവര്‍ക്കര്‍. ഹെഡ്‌ഗേവാര്‍ ഹിന്ദു പാരമ്പര്യങ്ങളുമായി കൂടുതല്‍ അടുത്തു നില്‍ക്കുകയും, അവയുടെ നവീകരണം ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് കരുതുകയും ചെയ്തു.

സാംസ്‌കാരിക ദേശീയതയെന്ന ആശയമായിരുന്നു ഹെഡ്‌ഗേവാറിന്റെ ചിന്തയുടെ സ്രോതസ്സ്. ഭാരതത്തിന്റെ ശക്തി കുടികൊള്ളുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലോ ഭരണകൂടത്തിലോ അല്ലെന്നും, നൂറ്റാണ്ടുകള്‍ നീളുന്ന അതിസമ്പന്നമായ ഒരു നാഗരികതയുടെ തുടര്‍ച്ചയിലാണെന്നുമുള്ള ഉറച്ച വിശ്വാസമാണ് ഹെഡ്‌ഗേവാറിനെ നയിച്ചത്. ദേശീയ അസ്തിത്വം എന്നത് ഒരു ഭൂമിശാസ്ത്രപരമായ പരിധി മാത്രമെല്ലെന്നും, സാംസ്‌കാരികമായും ചരിത്രപരമായും വളരെ ആഴമുള്ള ബോധമാണ് അതെന്നും ഹെഡ്‌ഗേവാര്‍ കണ്ടിരുന്നു. നൂറ്റാണ്ടുകളോളം നീണ്ട സാമ്രാജ്യത്വവാഴ്ചയുടെ ഫലമായി ഈ ബോധം ക്ഷയിച്ചിട്ടുണ്ടെന്ന് ഹെഡ്‌ഗേവാര്‍ കരുതി. ബ്രിട്ടിഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുകയെന്നതു മാത്രമല്ല, ഭാരത നാഗരികതയുടെ ശാക്തികധാരകള്‍ പുനരുജ്ജീവിപ്പിക്കുകയെന്നതായിരുന്നു ഹെഡ്‌ഗേവാറിന്റ ദര്‍ശനം.

ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ്സിനെ രൂപപ്പെടുത്തിയത് ദീര്‍ഘകാല ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനമായാണ്. നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒഴിവാക്കി. ഭരണകൂടത്തിന്റെ അധികാരത്തെക്കാള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നത് സാംസ്‌കാരിക മാറ്റമാണെന്ന് ഹെഡ്‌ഗേവാര്‍ മനസ്സിലാക്കിയിരുന്നു.

ദേശീയതയെക്കുറിച്ചുള്ള ഡോ. ഹെഡ്‌ഗേവാറിന്റെ വീക്ഷണം എന്തായിരുന്നുവെന്നും രാകേശ് സിന്‍ഹ പറയുന്നുണ്ട്: ”ഡോ. ഹെഡ്‌ഗേവാര്‍ ഭാരതത്തിന്റെ ദേശീയതയെ വര്‍ഗീയ വികാരമായോ, അധിനിവേശ ഭരണത്തിനെതിരായ മനോഭാവത്തിന്റെ ക്ഷണികവും അസ്ഥിരവുമായ രൂപമായോ കണ്ടില്ല. രാഷ്ട്രം ഉള്‍ക്കൊള്ളുന്ന സമൂഹത്തിനകത്തു നിന്നും രൂപപ്പെട്ടുവരുന്ന ക്രിയാത്മകതയും സ്ഥിരമായ മനോഭാവവുമായാണ് കണ്ടത്. ഒരു പ്രബല രാഷ്ട്രത്തിന്റെ അടിത്തറ അതിന്റെ ആയുധശക്തിയല്ല, ജനങ്ങളിലെ ദേശസ്‌നേഹത്തിന്റെ മനോഭാവമാണ്.”(5)

1940 പൂനെയില്‍ നടന്ന ആര്‍എസ്എസ് ശിബിരത്തില്‍ ഹെഡ്‌ഗേവാര്‍ ചെയ്ത പ്രഭാഷണം രാകേശ് സിന്‍ഹ ഉദ്ധരിക്കുന്നുമുണ്ട്: ”ഹിന്ദുസ്ഥാന്‍ ഒരു രാഷ്ട്രമാണെന്നും, ഹിന്ദു ഒരു സമൂഹമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. നാമെല്ലാം ഇതിന്റെ ഭാഗമാണ്. സമൂഹത്തിലെ ഓരോ അംഗവും രാഷ്ട്രത്തിനു വേണ്ടിയാണ്. രാഷ്ട്രമാകുന്ന ഈ വിരാട് സ്വരൂപത്തിന്റെ എല്ലാ അംഗങ്ങളും ഇതിന്റെ പൂര്‍ണതയ്ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.” (6)

ഭാരതത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ദേശവിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് ഒറ്റപ്പെട്ടപ്പോള്‍, ആര്‍എസ്എസ് ദേശീയത്തനിമയില്‍ അടിയുറച്ചു നിന്ന് മുന്നേറുകയും ശക്തിപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലം ഇതാണ്.

അടുത്തത്: സ്വാതന്ത്ര്യസമരത്തിലെ വിരുദ്ധ ധാരകള്‍

അടിക്കുറിപ്പുകള്‍:
1. Dr. Keshava Baliram Hedgewar, Rakesh Sinha, Publication Division, Government of India.
2. Ibid
3. Ibid
4. Selections from the complete works of Sri Aurobindo, Auroville.
5. Dr. Keshava Baliram Hedgewar, Rakesh Sinha, Publication Division, Government of India.
6. Ibid

കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ

ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 7) സ്വാതന്ത്ര്യസമരത്തിലെ വിരുദ്ധധാരകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 9)
Tags: CPMകാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥRSS
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies