Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

ശാകല്യൻശാകല്യൻ
29 May 2026

നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വന്തം രാഷ്ട്രീയ താല്പര്യത്തിന്റെ കലത്തിലിട്ട് മുന്നണി ബന്ധങ്ങളുടെ അടുപ്പില്‍ വേവിച്ച് മതേതര മെമ്പൊടിയും ചേര്‍ത്ത് കുപ്പിയിലാക്കി വില്‍ക്കുന്ന രാഷ്ട്രീയ ലാടവൈദ്യന്മാരെക്കൊണ്ട് തട്ടിയും മുട്ടിയും നടക്കാന്‍ വയ്യ കേരളത്തില്‍. അബദ്ധത്തിലെങ്ങാന്‍ മതേതര മേമ്പൊടി ചേര്‍ക്കാന്‍ മറന്നു പോയാല്‍ അവരുടെ കഷായത്തിന്റെ കാര്യം കഷ്ടം തന്നെ! മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് ഇതു കാരണം ചില്ലറയല്ല വെള്ളം കുടിക്കുന്നത്. മതം നോക്കിയേ വോട്ടു ചെയ്യാന്‍ പാടുള്ളു, പള്ളി നോക്കിയേ വോട്ടു ചെയ്യാവൂ എന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചു എന്നത് രാഗേഷിന് ബോധ്യപ്പെട്ട വസ്തുത. മുസ്ലിം വര്‍ഗ്ഗീയത തിമര്‍ത്താടിയ തെരഞ്ഞെടുപ്പാണ് നടന്നത് എന്ന് അദ്ദേഹം ഉള്ള് തുറന്നു പറഞ്ഞുപോയി. പി.ബി.അംഗം വിജയന്‍ സഖാവ് രാഗേഷിനെ ശരിവെക്കുകയും ചെയ്തു. എന്നാല്‍ മുന്‍മന്ത്രി വാസവന്‍ കഷായത്തില്‍ മതേതര മേമ്പൊടി സ്വല്പം കൂട്ടി തന്നെ ചേര്‍ത്തു. അതുകൊണ്ട് സഖാവ് രക്ഷപ്പെട്ടു. വെള്ളാപ്പള്ളിയുടെ ലീഗുവിരുദ്ധ പരാമര്‍ശങ്ങളെ പാര്‍ട്ടി തള്ളിപ്പറയാത്തതാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് എന്നാണ് വാസവന്റെ നിലപാട്. സമസ്ത തങ്ങന്മാരെ വണങ്ങുമ്പോഴും അരമന തിരുമേനിമാരുടെ കൈമുത്തുമ്പോഴും സഖാവിന് മസില് പിടിക്കണ്ട. എന്നാല്‍ ശബരിമല ശ്രീകോവിലിനുമുമ്പില്‍ മസിലു പിടിച്ചു തന്നെ നില്ക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി ശാസന വരും എന്ന് സഖാവിനറിയാം. അതുകൊണ്ടാണ് കഷായത്തില്‍ മേമ്പൊടി ഒരു സ്പൂണ്‍ കൂടുതല്‍ ഇട്ടത്. സത്യം പറഞ്ഞ രാഗേഷിനെ അങ്ങനെ വെറുതെ വിടാന്‍ പറ്റില്ല എന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു ചാടി യു.ഡി.എഫിനൊപ്പം നിന്ന് പയ്യന്നൂരില്‍ എം.എല്‍ എയായ വി.കുഞ്ഞികൃഷ്ണന്‍ മുതല്‍ ഇടത് മുന്നണിയിലെ ഘടകകക്ഷിയായ ഐ.എന്‍.എല്ലിന്റെ ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ വരെ സകലമാന മതേതര ലാടവൈദ്യന്മാരും തീരുമാനിച്ചിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

രാഗേഷിന്റെ നാഡി പരിശോധിച്ച് സൂക്കേട് കൃത്യമായി പ്രവചിച്ചു കഴിഞ്ഞു കുഞ്ഞികൃഷ്ണന്‍.സാമൂഹ്യമാധ്യമ വാറോലയില്‍ പഴയ കമ്മ്യൂണിസ്റ്റ് ലാടവൈദ്യന്‍ രോഗലക്ഷണം കൃത്യമായി കുറിച്ചിട്ടത് കണ്ടാല്‍ ഏതു മതേതരവാദിയും മൂക്കത്ത് വിരല്‍ വെച്ചു പോകും. ബംഗാളില്‍ സി.പി.എമ്മിനുള്ളത് ഒരൊറ്റ എം.എല്‍.എയാണ്, 89 ശതമാനം മുസ്ലിങ്ങളുള്ള, എസ്.ഡി.പി.ഐ ശക്തികേന്ദ്രമായ ഡോങ്കലില്‍ നിന്ന് ആ കക്ഷിയുമായി സഖ്യത്തിലായതുകൊണ്ടാണ് ഈ ഒരു സ്ഥാനാര്‍ത്ഥിയെങ്കിലും ജയിച്ചത്. എന്നിട്ടും രാഗേഷ് മുസ്ലിങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് വര്‍ഗ്ഗീയത എന്ന മാരകരോഗ ബാധ കൊണ്ടാണെന്നാണ് കുഞ്ഞികൃഷ്ണപക്ഷം. കേരളത്തിലും എസ്.ഡി.പി. ഐ. സി.പി.എമ്മിനൊപ്പമാണ്. കൂടാതെ ലീഗിന് മതഭ്രാന്ത് കുറവാണ് എന്ന് പറഞ്ഞ് സുലൈമാന്‍ സേട്ട് പടച്ചുണ്ടാക്കിയ ഐ.എന്‍.എല്‍. ആണ് ഇടതുമുന്നണി സഖ്യകക്ഷി. വിമത സഖാവിന്റെ സിദ്ധാന്തപ്രകാരം ഇവിടെയും മുസ്ലിം ശക്തികേന്ദ്രങ്ങളില്‍ സി.പി.എം ജയിക്കണം. എന്നാല്‍ സംഭവിച്ചത് തിരിച്ചാണ്. ഇവിടെ രാഗേഷ് പറഞ്ഞപോലെ മുസ്ലിങ്ങള്‍ മതം നോക്കിയും പള്ളി നോക്കിയും വോട്ടു ചെയ്തു. ആരാണ് തങ്ങളെ പിന്നില്‍ നിന്ന് കുത്തിയത് എന്നറിയാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ രാഗേഷ് കണ്ടത് ഐ. എന്‍.എല്ലിനെയാണ്. സത്യം പറഞ്ഞ രാഗേഷിന്റെ നേരെ ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി പ്രതികരിച്ചതില്‍ തെളിഞ്ഞു കാണുന്നത് സ്വന്തം തലയില്‍ പൂടതപ്പുന്ന കോഴിക്കള്ളനെയാണ്.

രാഗേഷ് ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞല്ലോ എന്നാണ് കണ്ണൂരുകാരനായ ബി.ജെ.പി രാജ്യസഭാംഗം സി.സദാനന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. രാഗേഷിനെ ആര്‍.എസ്.എസ് എന്നും വര്‍ഗ്ഗീയവാദി എന്നും മതേതര ലാടവൈദ്യന്മാര്‍ മുദ്രകുത്തിക്കഴിഞ്ഞു. ആര്‍.എസ്.എസ്സുകാരനേ സത്യം പറയാന്‍ ആര്‍ജവമുള്ളു എന്ന സമ്മതിക്കലാണിത്.

ADVERTISEMENT

തലവര: ക്രോക്കോച്ച് ജനതാ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്-സി.പി.എം. പിന്തുണ ഇതോടെ ഇണ്ടി മുന്നണി പാറ്റ മുന്നണിയായി മാറി.

Tags: ക്രോക്കോച്ച് ജനതാ പാര്‍ട്ടിസി.പി.എംകെ.കെ. രാഗേഷ്
Share
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies