Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ ആത്മകഥ

പുരാവൃത്തങ്ങളിലേക്ക്‌ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 10)

സുനില്‍ ഉപാസനസുനില്‍ ഉപാസന
30 June 2023
This entry is part 10 of 24 in the series ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
  • ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
  • പുരാവൃത്തങ്ങളിലേക്ക്‌ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 10)
  • ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
  • വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
  • ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)

ഭാവി ജീവിതത്തെ അടിമുടി മാറ്റിത്തീര്‍ത്തേക്കാവുന്ന, അല്ലെങ്കില്‍ സ്വാധീനിച്ചേക്കാവുന്ന, ആശയങ്ങള്‍ മനസ്സില്‍ ഉദിക്കാനും പ്രാവര്‍ത്തികമാക്കാനും ചുരുങ്ങിയത് എത്ര സമയം വേണം? ഒരു മിനിറ്റ്…. ഒരു മണിക്കൂര്‍…. ഒരു ദിവസം….? എല്ലാ ഉത്തരവും ശരിയാണ്. അതെങ്ങനെയാണ് എല്ലാ ഉത്തരങ്ങളും ശരിയാകുന്നത്? സൂചിപ്പിക്കട്ടെ, പ്രതിനിധീകരണവും സ്വായത്തമാക്കലും വൈയക്തിക മായ കഴിവുകളെ ആശ്രയിച്ചിരി ക്കുന്നതിനാല്‍ വൈവിധ്യം പ്രതിഫലിക്കും. എന്റെ കാര്യത്തില്‍, വെറും ഒരു മിനിറ്റ് മാത്രം നീണ്ട ആലോചനയിലെടുത്ത, മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങുക എന്ന തീരുമാനമാണ് ഭാവിയെ ആകെ മാറ്റിമറിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

എഴുതുക എന്ന ആശയം ആദ്യം മനസ്സിലുദിക്കുന്നത് തിരുവനന്തപുരത്ത് ഹോളിസ്റ്റിക് ചികിത്സക്കു വിധേയനായ കാലത്താണ്. ഒരുദിവസം അടുത്ത മുറിയില്‍ താമസിക്കുന്ന അരുണ്‍ എന്ന സുഹൃത്തിന്റെ പേഴ്‌സണല്‍ ഡയറി തുറന്നിരിക്കുന്ന പോസില്‍ കാണാനിടയായി. അതില്‍ കോളേജില്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെപ്പറ്റി അദ്ദേഹം കുറച്ചു വാക്കുകള്‍ എഴുതിയിട്ടിരിക്കുന്നു. കഥയല്ല, കവിതയല്ല, വെറുതെ കുറച്ചു വാക്കുകള്‍ മാത്രം. പ്രണയം ആരെക്കൊണ്ടും എഴുതിപ്പിക്കുമെന്നാണല്ലോ പ്രമാണം. അദ്ദേഹവും അത്തരത്തിലുണ്ടായ മുകുളമാണെന്നു തോന്നി. സുഹൃത്തിന്റെ വാക്ചാതുര്യം എഴുതണമെന്ന ആഗ്രഹം മനസ്സിലുണര്‍ത്തി. ചില ശ്രമങ്ങള്‍ ഞാന്‍ നടത്തുകയും ചെയ്തു. എങ്കിലും എഴുത്ത് സജീവമായില്ല.

ഒന്നര വര്‍ഷത്തിനു ശേഷം കെല്‍ട്രോണില്‍ ജോലി ചെയ്യാന്‍ വീണ്ടും തിരുവനന്തപുരത്ത് എത്തേണ്ടി വന്നു. എഴുതണമെന്ന ആഗ്രഹം സടകുടഞ്ഞ് എഴുന്നേറ്റു. എന്നിലെ എഴുത്തുകാരന്‍ രാജുവില്‍ വായനക്കാരനെ കണ്ടെത്തി. റൂമിലും ഓഫീസിലും സംഭവിച്ച രസകരമായ കാര്യങ്ങള്‍ ഞാന്‍ എഴുതിക്കാണിച്ചു. രാജു ചിലതിനു സബാഷ് എന്നു പറഞ്ഞു. മറ്റു ചിലത് വായിച്ച് നീയിനി എഴുതരുത് എന്നു താക്കീത് ചെയ്തു. തിരുവനന്തപുരം വിട്ടശേഷം നിലച്ച എഴുത്ത്, വീണ്ടും ആരംഭിക്കുന്നത് ബ്ലോഗിലാണ്.

ADVERTISEMENT

മലയാളം ബ്ലോഗിലേയ്ക്കുള്ള കാല്‍വയ്പ് ഞാന്‍ അന്നുവരെ അനുവര്‍ത്തിച്ച രീതികളില്‍ മാറ്റം കൊണ്ടുവന്നു. ഞാന്‍ ചില പുതിയ ശീലങ്ങള്‍ തുടങ്ങി. കൂടുതല്‍ ഭാവന ചെയ്തു. കാണുന്ന രംഗങ്ങളില്‍ കഥക്കുള്ള ത്രെഡ് ഉണ്ടോയെന്നു പരിശോധിച്ചു. സുഹൃത്തുക്കളുടെ സ്വാഭാവിക പെരുമാറ്റങ്ങളെ പോലും അബ്‌നോര്‍മലിറ്റിയിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു., അങ്ങിനെയങ്ങിനെ. എല്ലാം എഴുതാന്‍ കോപ്പുകള്‍ അന്വേഷിച്ചുള്ള പരക്കം പാച്ചിലിന്റെ ഫലമായിരുന്നു. ക്രമേണ ഈവിധ ശീലങ്ങള്‍ എന്നെത്തന്നെ മാറ്റിയെടുത്തു. ഒളിഞ്ഞു കിടന്നിരുന്ന കഴിവുകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥ. പ്രത്യക്ഷപ്പെട്ടതിനെ എല്ലാം മലയാളം ബ്ലോഗ് പരിപാലിച്ചു വളര്‍ത്തി.

നമ്മള്‍ നേരിട്ടതും നേരിടുന്നതുമായ തോല്‍വികളെ അവഗണിക്കാനും മറക്കാനും ഉതകുന്ന നിരവധി ഉപാധികള്‍ നമുക്കു ചുറ്റുമുണ്ട്. സഹജീവി കളുമായുള്ള ഇടപെടലുകളില്‍ നിന്നു പിന്‍വാങ്ങുന്നതു പരിഹാരമേയല്ല. കാരണം മനസ്സിന്റെ ജഡാവസ്ഥ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുക യേയുള്ളൂ. മനസ്സ് ജോലിയാണ് ആവശ്യപ്പെടുന്നത്, വിശ്രമമല്ല. വിശ്രമാവസ്ഥയില്‍ മാനസിക വ്യാപാരങ്ങള്‍ വ്യാപിക്കുന്നത് കൂടുതലും അയാഥാര്‍ത്ഥ്യങ്ങളില്‍ ആയിരിക്കും. ഭൗതികലോകത്തിന്റെ പങ്കാളിത്തമില്ലായ്മയാണ് കാരണം. ബാഹ്യപ്രകൃതിയുടെ പങ്കാളിത്ത മില്ലാത്ത പ്രവൃത്തികള്‍, മനസ്സിനെ നിയന്ത്രണമില്ലായ്മയുടെ തലത്തിലേക്ക് ഉയര്‍ത്തുന്നു. അത് അപക്വമായ തലമാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട്. ഈവിധ കാരണങ്ങളാല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ചുറ്റുപാടുകളില്‍നിന്നു വേര്‍പെട്ടു ജീവിക്കുന്നത് നന്നല്ല. തിരിച്ചടി കിട്ടിയ മേഖലയില്‍നിന്നു മാറി പുതിയ മേഖലയില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നതാണ് ഉചിതം. അപ്പോള്‍ നിരാശയ്ക്കിടയിലും വ്യക്തി പിടിച്ചുനില്‍ക്കുന്നത് കാണാം. ഈ തത്വം മനസ്സിലാക്കിയ വര്‍ മനപ്പൂര്‍വ്വം പണിതേടിപ്പിടിക്കും. എന്റെ കാര്യത്തില്‍ അങ്ങിനെ ഉണ്ടായില്ല. പകരം ആകസ്മികമായി മലയാളം ബ്ലോഗ് എന്ന ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയില്‍ ഞാന്‍ അകപ്പെട്ടു പോവുകയായിരുന്നു..

എനിക്ക് എഴുതാനായി കുറേ കാര്യങ്ങള്‍ അതിനകം സംഭവിച്ചു കഴിഞ്ഞിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഭാവിയില്‍ സംഭവിക്കുമെന്ന് ഊഹവും കിട്ടിയിരുന്നു. ആവിഷ്‌കരണം ആദ്യമൊക്കെ ഡയറിത്താളുകളില്‍ ഒതുക്കി നിര്‍ത്തി. പക്ഷേ സ്വന്തം അനുഭവ ങ്ങള്‍ സ്വയം എഴുതി, സ്വയം വായിച്ചു തൃപ്തിയടയുന്നതില്‍ എന്താണ് രസം? കൂടുതല്‍ വായനക്കാരെ ഞാന്‍ ആഗ്രഹിച്ചു. അവരോടു വിളിച്ചുപറയാന്‍ ആഗ്രഹിച്ചു. ‘ഇതാ, ഇവിടെ ആരുമറിയാതെ, ചില വ്യത്യസ്ത മായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നിങ്ങള്‍ അത് അറിയുന്നുവോ?.’ മലയാളം ബ്ലോഗ് ഇത്തരം അഭിപ്രായ പ്രകടനത്തിനുള്ള വേദിയായി. അതില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ തൊഴിലന്വേഷണ ത്തിനിടെ നേരിട്ട ഓരോ ദുരനുഭവവും ഞാന്‍ കുറിച്ചുവച്ചു. എന്റെ അനുഭവങ്ങളുടെ പ്രതിനിധീകരണം, നഗരത്തില്‍ സമാന സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഓരോരുത്തരുടേയും കൂടിയായിരുന്നു. ബ്ലോഗില്‍ ഞാന്‍ എഴുതിയിട്ട വാക്കുകള്‍ അവഗണനകള്‍ക്ക് എതിരെയുള്ള എന്റെ പരിമിതമായ കലാപവും.

ആദ്യം ബാംഗ്ലൂര്‍ നഗരത്തിലെ അനുഭവങ്ങളില്‍ ഒതുങ്ങിനിന്ന എഴുത്ത്, പിന്നീടു സ്വന്തം ഗ്രാമത്തിലെ പ്രാദേശിക ഹീറോകളെ, ഗ്രാമം പശ്ചാത്തലമാക്കി പരിചയ പ്പെടുത്തുന്നതിലേക്കു വളര്‍ന്നു. അത് ദീര്‍ഘവീക്ഷണത്തോടെ നടത്തിയ ഒരു ചുവടുവയ്പായിരുന്നു. എഴുത്തില്‍ നിയതമായ ഘടന ഞാന്‍ എപ്പോഴും പുലര്‍ത്തി. ഒരേ ഭൂപ്രകൃതി എല്ലാ പോസ്റ്റിലും നിലനിര്‍ത്തി. ഇത്തരത്തില്‍, ഐക്യരൂപത്തോടെ എഴുതിയ പതിനാറ് കഥകള്‍ ഉള്‍പ്പെട്ട സമാഹാരം 2014 ഏപ്രിലില്‍ മലയാളത്തിലെ മുന്‍നിര പബ്ലിഷിങ് ഹൗസ് ‘കക്കാടിന്റെ പുരാവൃത്തം’ എന്ന പേരില്‍ പുസ്തകമായി പുറത്തിറക്കി. നാട്ടുപെരുമയുടെ ഉത്സവം തീര്‍ത്ത ആ പുസ്തകം, 2016-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം നേടി.

******** *******


പറയാന്‍ പോകുന്നത് പ്രതീക്ഷയെ പറ്റിയാണ്. എല്ലാ മനുഷ്യരിലുമുള്ള ഒരു മാനസികനില. (‘മാനസികനില’ എന്ന നിര്‍വചനത്തില്‍ ഒതുങ്ങുന്നതല്ല പ്രതീക്ഷയുടെ വ്യാപ്തിയെന്ന് അറിയാത്തതല്ല. പക്ഷേ ഈ ലോകത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഒന്ന്, ‘എന്തിനെയെങ്കിലും നിര്‍വചിക്കുക’ എന്നതാണല്ലോ!) കവര്‍ ചെയ്യുന്ന കാലത്തെ ആസ്പദമാക്കി പ്രതീക്ഷകളെ രണ്ടായി തരംതിരിക്കാം; കുറേക്കാലം നീളുന്നവയും, കുറച്ചുകാലം മാത്രം നീണ്ടുനില്‍ക്കുന്നവയും. ആദ്യത്തേത് തികച്ചും അപകടകരമാണ്. കാരണം കൊല്ലങ്ങളോളം നീളുന്ന പ്രതീക്ഷകള്‍ക്ക്, എപ്പോഴും സമയഘടന നിശ്ചയിക്കാന്‍ പറ്റിയെന്നു വരില്ല. അതിനാല്‍ പ്രതീക്ഷകള്‍ ആശിച്ച കാലത്തു സംഭവിച്ചില്ലെങ്കില്‍ മറ്റൊരു കാലത്തേക്കു, പ്രതീക്ഷ പുലര്‍ത്തുന്നവന്‍ നീട്ടിവയ്ക്കും. ആ കാലത്തും യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ വീണ്ടും നീട്ടിവയ്ക്കല്‍. പ്രതീക്ഷ അങ്ങനെ അനന്തമായി നീളും. ഇക്കാലത്തിനിടയ്ക്കു ‘സംഭവിക്കാന്‍ വളരെ സാധ്യതയുള്ളത്’ എന്നതില്‍ നിന്നു ‘ചിലപ്പോള്‍ സംഭവിച്ചേക്കാം’ എന്ന സ്ഥിതിയിലേയ്ക്കു പ്രതീക്ഷ മാറുകയും ചെയ്യും. റിയാലിറ്റി സ്റ്റേജില്‍നിന്നു സെമി-റിയാലിറ്റി യെന്നു പറയാവുന്ന സ്റ്റേജിലേക്കുള്ള മാറ്റം. ആദ്യത്തെ അവസ്ഥയില്‍ പ്രതീക്ഷയ്ക്കു ഊര്‍ജ്ജസ്വല ഭാവമാണെങ്കില്‍ രണ്ടാമത്തേതില്‍ മുരടിപ്പും അനിശ്ചിതത്വവും മുറ്റി നില്‍ക്കുന്നുണ്ടാകും.

എഴുത്തിനെപ്പറ്റി എനിക്കു കൃത്യമായ പദ്ധതികളും പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ സപ്പോര്‍ട്ടിങ്ങ് സിസ്റ്റത്തിന്റെ കടിഞ്ഞാണ്‍ എന്നിലല്ലാതിരുന്നതിനാല്‍, ആസൂത്രണം ചെയ്ത ലോങ്ങ്-ടേം പദ്ധതികള്‍ക്കു സമയഘടന കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതിനിടയില്‍ ഈ പദ്ധതിയെ ആശ്രയിച്ചു സമയഘടനയുള്ള മറ്റു പദ്ധതികള്‍ക്കും രൂപംകൊടുത്തു. ആദ്യത്തേതിന്റെ പരാജയമോ നീട്ടിവയ്ക്കലോ രണ്ടിനേയും ബാധിക്കുമെന്ന നില.

ഒടുവില്‍ ഭയന്നതു സംഭവിച്ചു. ആദ്യത്തെ പദ്ധതിയില്‍ തെറ്റി. തുടര്‍ന്നു സകലതും തകര്‍ന്നടിഞ്ഞു. അതൊരു പാഠമായിരുന്നു. കുറഞ്ഞ കാലം നീണ്ടുനില്‍ക്കുന്ന പ്രതീക്ഷകളേ മനസ്സില്‍ വച്ചു പുലര്‍ത്താവൂ എന്ന പാഠം. വര്‍ഷങ്ങളോളം നീളുന്ന പ്രതീക്ഷകള്‍ മനസ്സില്‍ പേറിയാല്‍ അതു ജീവിതത്തില്‍ വിപരീതഫലം ഉളവാക്കിയേക്കും. പ്രതീക്ഷ എന്നത് തന്നെ മറ്റൊരു പ്രതീക്ഷയാകുന്ന അവസ്ഥ.
അതിനാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നവര്‍ സ്വയം വിശകലനം നടത്തുക.

(തുടരും)
E-mail: [email protected]

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍

മഞ്ഞുമലയുടെ അഗ്രം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 9) ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റിയുടെ നാനാര്‍ത്ഥങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 11)
Tags: ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
ShareTweetSendShare

Related Posts

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)

ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)

ട്രെയിന്‍ എന്ന വൈകാരിക മീഡിയം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 19)

ട്രെയിന്‍ എന്ന വൈകാരിക മീഡിയം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 19)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies