Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ഗരുഡന്റെ അഹങ്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 23)

സിപ്പി പള്ളിപ്പുറംസിപ്പി പള്ളിപ്പുറം
4 November 2022
This entry is part 23 of 28 in the series വീരഹനുമാന്റെ ജൈത്രയാത്ര

വീരഹനുമാന്റെ ജൈത്രയാത്ര
  • അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
  • ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
  • സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
  • ഗരുഡന്റെ അഹങ്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 23)
  • തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
  • ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
  • മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)

പക്ഷിരാജാവായ ഗരുഡന്‍ വിഷ്ണുവിന്റെ വാഹനം കൂടിയാണ്. സകല ലോകങ്ങളിലൂടെയും വിഷ്ണു സഞ്ചരിച്ചിരുന്നത് ഗരുഡന്റെ പുറത്തിരുന്നാണ്. എന്നാല്‍ ഇടക്കാലത്തു വച്ച് ഗരുഡന് വലിയൊരു അഹങ്കാരം വന്നുകൂടി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത തനിക്കാണെന്ന് ഗരുഡന്‍ തന്റെ ചങ്ങാതിമാരായ പക്ഷികളോടും മൃഗങ്ങളോടുമെല്ലാം വീമ്പുപറഞ്ഞു നടന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഈ വിവരം എങ്ങനെയോ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചെവിയിലെത്തി.

”എന്ത്! ഗരുഡന് ഇത്ര അഹങ്കാരമോ? എങ്കില്‍ ആ അഹങ്കാരത്തിന്റെ കൂമ്പൊന്നു നുള്ളണമല്ലൊ. കണ്ടില്ലെന്നു നടിച്ചാല്‍ ഗരുഡന്റെ അഹങ്കാരം ഇനിയും കൂടിവരികയേ ഉള്ളൂ” – ശ്രീകൃഷ്ണന്‍ ചിന്തിച്ചു.

ADVERTISEMENT

ഒരുദിവസം ശ്രീകൃഷ്ണന്‍ ഗരുഡനെ തന്റെ അരികിലേക്ക് കൈകാട്ടി വിളിച്ചു. ഭഗവാന്‍ പറഞ്ഞു: ”ഗരുഡാ, താങ്കള്‍ വേഗം പോയി നമ്മുടെ ഹനുമാനെ ദ്വാരകയിലേക്ക് കൂട്ടിക്കൊണ്ടുവരണം.”

ഇതുകേള്‍ക്കേണ്ട താമസം; ഗരുഡന്‍ തന്റെ വിശാലമായ ചിറകുകള്‍ വിടര്‍ത്തി കദളീവനത്തിലേക്ക് പറന്നു. അക്കാലത്ത് ഹനുമാന്‍ കദളീവനത്തിന്റെ കാവല്‍ക്കാരനായി കഴിഞ്ഞുവരികയായിരുന്നു.

പുഴകളും മലകളും ഹരിതവനങ്ങളും പിന്നിട്ട് ഗരുഡന്‍ പുഷ്പസുരഭിലമായ കദളീവനത്തിലെത്തി. ഗരുഡന്‍ പറഞ്ഞു: ”ആഞ്ജനേയാ, അങ്ങയെ ദ്വാരകയിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലുന്നതിനുവേണ്ടിയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്. നമുക്കു വേഗം പുറപ്പെടാം.”

-പക്ഷേ ഹനുമാന് അക്കാര്യത്തില്‍ വലിയ താല്‍പ്പര്യമൊന്നും തോന്നിയില്ല. ഹനുമാന്‍ പറഞ്ഞു: ”സ്‌നേഹവാനായ ഗരുഡാ, ഇപ്പോള്‍ ദ്വാരകയിലേക്കു വരാന്‍ എനിക്ക് എന്തുകൊണ്ടോ മനസ്സുവരുന്നില്ല. മറ്റൊരു സന്ദര്‍ഭത്തില്‍ വരാമെന്ന് ഭഗവാനെ അറിയിക്കൂ.”

-ഹനുമാന്റെ മറുപടികേട്ട് ഗരുഡന് വല്ലാത്ത നിരാശയും സങ്കടവും തോന്നി. ഗരുഡന്‍ ദ്വാരകയിലെത്തി ശ്രീകൃഷ്ണനോട് വിവരം പറഞ്ഞു: ”ഭഗവാന്‍, ഹനുമാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ വന്ന് അങ്ങയെ കണ്ടുകൊള്ളാമെന്നാണ് പറഞ്ഞത്, സദയം ക്ഷമിക്കണം.”
-പക്ഷേ ശ്രീകൃഷ്ണന്‍ വിട്ടില്ല. ഭഗവാന്‍ പറഞ്ഞു: ”ഗരുഡാ, ശ്രീരാമനും സീതയും ഇവിടെ വന്ന് കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞ് താങ്കള്‍ ഹനുമാനെ ഒരിക്കല്‍കൂടി വിളിക്കണം. അതുകേട്ടാല്‍ ഹനുമാന്‍ തീര്‍ച്ചയായും വരും.”

”എങ്കില്‍ ഞാന്‍ പോകാം” -ഗരുഡന്‍ വീണ്ടും കദളീവനത്തിലേക്കു പറന്നു. അവിടെ എത്തിയ ഗരുഡന്‍ ഹനുമാനെ നിര്‍ബ്ബന്ധിച്ചു: ”ആഞ്ജനേയാ, ഭഗവാന്‍ ശ്രീരാമചന്ദ്രനും, സീതാദേവിയും താങ്കളെ കാണാന്‍ കൊതിപൂണ്ട് ദ്വാരകയില്‍ കാത്തിരിക്കുന്നുണ്ടെന്നാണ് ശ്രീകൃഷ്ണന്‍ എന്നെ അറിയിച്ചത്. എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടായാലും അങ്ങ് വന്നേ തീരൂ.”

”ഓഹോ, അങ്ങനെയാണോ? എങ്കില്‍ താങ്കള്‍ മുന്നാലെ പൊയ്‌ക്കൊള്ളൂ. ഞാനവരെ പിന്നാലെ വന്നുകണ്ടുകൊള്ളാം” -ഹനുമാന്‍ അറിയിച്ചു. അതുകേട്ട് ഗരുഡന് വല്ലാത്ത നിരാശയും സങ്കടവും തോന്നി.

ഗരുഡന്‍ ഒറ്റയ്ക്കുതന്നെ അതീവ വേഗതയില്‍ ദ്വാരകയിലേക്ക് യാത്രയായി.

വെണ്‍മേഘപാളികള്‍ക്കിടയിലൂടെ ഊളിയിട്ട് ഗരുഡന്‍ ഒരു മിന്നല്‍പ്പിണറുപോലെ ദ്വാരകയിലെ കൊട്ടാരത്തിലെത്തി.

അപ്പോള്‍ ശ്രീരാമന്റെ വേഷമണിഞ്ഞ ശ്രീകൃഷ്ണ ഭഗവാനെയാണ് ഗരുഡന്‍ അവിടെ കണ്ടത്. ആ ശ്രീരാമരൂപം കണ്ട് ഗരുഡന്‍ വല്ലാതെ അത്ഭുതപ്പെട്ടു.

”ഭഗവാന്‍, ക്ഷമിക്കണം. ഹനുമാന്‍ എന്നോടൊപ്പം വരാന്‍ തയ്യാറായില്ല. ഞാന്‍ പിന്നാലെ എത്തിക്കൊള്ളാമെന്നാണ് ആഞ്ജനേയന്‍ എന്നെ അറിയിച്ചത് ”

-ഗരുഡന്‍ ശ്രീകൃഷ്ണനോട് പറഞ്ഞു.
അതുകേട്ട് ശ്രീകൃഷ്ണന്‍ ഒന്ന് അമര്‍ത്തി ചിരിച്ചു: ”പ്രിയ ഗരുഡാ, ഹനുമാന്‍ ഇവിടെ വന്നു തിരിച്ചുപോയിട്ട് എത്രയോ സമയമായി! ഗരുഡനെത്തിയിട്ട് തിരിച്ചുപോയാല്‍ മതിയെന്ന് ഞാന്‍ മാരുതിയോട് നിര്‍ബ്ബന്ധം പറഞ്ഞതാണ്. പക്ഷേ ഹനുമാന്‍ നിന്നില്ല പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് കുതിച്ചുപാഞ്ഞുപോയി. ഗരുഡനെന്താണ് ഇത്ര താമസിച്ചത്? താങ്കളുടെ യാത്രയ്ക്ക് വേഗത തീരെ കുറവാണോ?” – ശ്രീകൃഷ്ണന്‍ ഗരുഡനെ നോക്കി. ആ ചോദ്യം കേട്ട് ഗരുഡന്‍ വല്ലാതെ ചുരുണ്ടുപോയി.

നാണക്കേടും മാനക്കേടും കൊണ്ട് ആ പക്ഷിരാജാവിന്റെ തല കൂടുതല്‍ കുനിഞ്ഞു.

”ഹനുമാനെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും വേണ്ടിയാണ് ഞാന്‍ ശ്രീരാമവേഷമണിഞ്ഞത്. ശ്രീരാമചന്ദ്രനുവേണ്ടി എത്രയോ ത്യാഗങ്ങള്‍ സഹിച്ച ആളാണ് ഹനുമാന്‍! അല്ലേ” – ശ്രീകൃഷ്ണന്‍ ഗരുഡനെ നോക്കി പുഞ്ചിരിച്ചു.

തന്റെ ഗര്‍വ്വുകുറക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പ്രയോഗിച്ച അടവുകളായിരുന്നു അതെല്ലാമെന്ന് ഗരുഡന്‍ തിരിച്ചറിഞ്ഞു. എല്ലാ ജീവികളിലും വച്ച് കൂടുതല്‍ വേഗത തനിക്കാണെന്ന ഗരുഡന്റെ അഹന്ത അതോടെ കൊഴിഞ്ഞുവീണു!

”ഭഗവാന്‍, ഈ ലോകത്ത് എന്നേക്കാള്‍ വേഗതയുള്ളത് ശ്രീഹനുമാനാണെന്ന് എനിക്കിപ്പോള്‍ കൃത്യമായും മനസ്സിലായി. മേലില്‍ അങ്ങനെ ഒരഹന്ത ഞാന്‍ ആരുടെ മുന്നിലും കാണിക്കില്ല” -ഗരുഡന്‍ ഭവ്യതയോടെ ശ്രീകൃഷ്ണനെ അറിയിച്ചു.

”ഗരുഡാ, അഹങ്കാരമെന്നത് നമ്മുടെ കൂമ്പുകരിക്കുന്ന വിഷമാണ്. ഗരുഡന്റെ അഹന്ത ഇല്ലാതാക്കാന്‍ തന്നെയാണ് ഞാന്‍ ശ്രമിച്ചത്. വളരെ വൈകിയാണെങ്കിലും ഗരുഡന്‍ അക്കാര്യം തിരിച്ചറിഞ്ഞല്ലൊ. സന്തോഷം! ഇനി നന്നായി മുന്നോട്ടുപോവുക!” -ശ്രീകൃഷ്ണന്‍ ഗരുഡന്റെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചു.
(തുടരും)

വീരഹനുമാന്റെ ജൈത്രയാത്ര

ഭാഗ്യവാനായ ഗന്ധര്‍വ്വന്‍ (വീരഹനുമാന്റെ ജൈത്രയാത്ര 22) കാശിരാജാവിന്റെ ഗുരുനിന്ദ (വീരഹനുമാന്റെ ജൈത്രയാത്ര 24)
ShareTweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies