- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു.
ദാർശനികൻ, സാമ്പത്തിക മികച്ച സംഘാടകൻ, സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ്.
പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ
25 സെപ്റ്റംബർ 1916
ഉത്തർ പ്രദേശിലെ മഥുരയിലെ നഗല ചന്ദ്രഭാനിൽ ജനിച്ചു.
1968 ഫെബ്രുവരി 11 ന് 51ാം വയസിൽ മരിച്ചു.
ശ്രീ ഭഗവതിപ്രസാദ് ഉപാദ്ധ്യായയുടെയും രാംപ്യാരി ദേവിയുടെയും മകനായി 1916 സെപ്റ്റംബർ 25നായിരുന്നു ദീനദയാൽ ഉപാദ്ധ്യായ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ദീനദയാൽ മുത്തച്ഛനായ ചുനിലാലിന്റെ സംരക്ഷണയിലാണ് പിന്നീട് വളർന്നത്. ദീനദയാലിന് പത്ത് വയസ്സുള്ളപ്പോൾ മുത്തച്ഛനായ ചുനിലാലും അന്തരിച്ചു. അതിനുശേഷം അമ്മാവനായ രാധാരമണിൻറെ സംരക്ഷണയിലായി. കുട്ടിക്കാലത്ത് തന്നെ രോഗം മൂലം ദീനദയാലിൻറെ അനുജൻ ശിവദയാലും അന്തരിച്ചു.
ബി.എ പഠന കാലത്ത് ശ്രീ സുന്ദർ സിംഗ് ഭണ്ഡാരിയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ ആർഎസ്എസു മായി അടുപ്പിച്ചത്. കേശവ ബലിറാം ഹെഡ്ഗേവാർനെ പരിചയപ്പെടുന്നതും ഈ കാലയളവിലാണ്. ഹോസ്റ്റലിൽ ബാബസാഹിബ് ആപ്തേയും ദാദാറാവു പരമാർത്ഥും ഒരുമിച്ചുള്ള ബൗദ്ധിക ചർച്ചകളിൽ ഹെഡ്‌ഗേവാർ ദീനദയാലിനെയും ക്ഷണിച്ചു.1942-ൽ അദ്ദേഹം ലഖിംപൂർ ജില്ലാ പ്രചാരകനായി. 1951-ൽ ഉത്തർപ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവിൽ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖർജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. ആ യത്നത്തിലേക്ക് ദീനദയാൽ, വാജ്പേയി തുടങ്ങിയ ചിലരെ ആർ.എസ്.എസ് സർസംഘചാലക് ശ്രീ മാധവ സദാശിവ ഗോൾവൽക്കർ നിയോഗിച്ചു.
1952 മുതൽ ജനസംഘം ജനറൽ സെക്രട്ടറി ആയിരുന്നു ശ്രീ ദീനദയാൽ. ശ്യാമ പ്രസാദ് മുഖർജി , രഘുവീർ ചൗധരി തുടങ്ങിയ നേതാക്കളുടെ മരണം ഈ കാലഘട്ടത്തിൽ ആയിരുന്നു. 1967-ൽ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് വരെ അദ്ദേഹം ജനറൽ സെക്രട്ടറിയായി തുടർന്നു. 1967-ലെ തിരഞ്ഞെടുപ്പിൽ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറി. എട്ടു സംസ്ഥാനങ്ങളിലെ ഭരണത്തിലും പങ്കാളികളായി.
എകാത്മ മാനവ ദർശനം
ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം.വ്യക്തികൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾ പോലെയാണ്, അവ കൂടിചേർന്ന് അവയവങ്ങൾ ഉണ്ടാകുന്നത് പോലെ മനുഷ്യർ കൂടിചേർന്ന് സാമാജത്തിൽ വ്യത്യസ്ത വ്യവസ്ഥിതികൾ ഉണ്ടാക്കുന്നു. ഭരണകൂടം, കുടുംബം, കോടതി ഇങ്ങനെ പല വ്യവസ്ഥിതികൾ കൂടിചേർന്ന് രാജ്യം അഥവാ ശരീരം നിർമ്മിക്കപ്പെടുന്നു. എന്നാൽ ഈ ശരീരം എന്തിനുവേണ്ടി പ്രവർത്തിക്കുന്നു? ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച് പ്രവർത്തിക്കുന്നു. ആ ചോദനയെ ധർമ്മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിർത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്. അങ്ങനെ വരുമ്പോൾ വ്യക്തിയുടെ ചിതിയിൽ നിന്ന് രാഷ്ട്രത്തിന്റെ ചിതിയിലേക്ക് വ്യക്തി മാറുന്നത് പോലെ രാഷ്ട്രങ്ങളുടെ ചിതികൾ കൂടിചേർന്ന് മാനവീകതയുടെ ആത്മബോധവും അവ ചേർന്ന് പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവൻ ആത്മാവ് എന്ന് വിളിക്കാം . ഈ ബോധം ഉൾക്കൊള്ളുന്നവരാണ് ഏകാത്മമാനവർ. ആ ദർശനമാണ് ഏകാത്മതാ മാനവദർശനം.
മരണം
ജനസംഘത്തിന്റെ അദ്ധ്യക്ഷനായി ചുമതലയേറ്റ് രണ്ട് മാസം തികയും മുൻപാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം ഫെബ്രുവരി 11, 1968 മുഗൾസാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടുകിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. പല എംപിമാരുടെയും അഭിപ്രായപ്രകാരം അന്നത്തെ കേന്ദ്ര സർക്കാർ മരണത്തെ പറ്റി അന്വേഷിക്കാനായി വൈ.വി. ചന്ദ്രചൂഡന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം അത് രാഷ്ട്രീയ കൊലപാതകമല്ല, സാധാരണ ഒരു കുറ്റകൃത്യമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
അന്ത്യോദയ ദിവസ്
പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 25-ാം തിയതി അന്ത്യോദയ ദിവസ് ആയി ആചരിക്കുവാൻ ഭാരത സർക്കാർ തീരുമാനിച്ചു. താഴെത്തട്ട് വരെയുള്ള ജനങ്ങളുടെ അടുത്തെത്തുക എന്നതാണ് അന്ത്യോദയ ദിവസത്തിന്റെ സന്ദേശം.
രാഷ്‌ട്ര ഭക്തിയുടെ നെരിപ്പോടിൽ സ്വയം നീറിയെരിഞ്ഞ് സ്വധർമ്മത്തിന്റെയും സുരാജ്യത്തിന്റെയും സാമൂഹ്യക്രമങ്ങളെ ചിട്ടപ്പെടുത്തി ഏകാത്മ മാനവ ദർശനം എന്ന സാമ്പത്തിക സാമൂഹിക തത്വ സംഹിത രൂപപ്പെടുത്തിയ, മഹാനായ സംഘാടകനായിരുന്നു ദീനദയാൽ ഉപാദ്ധ്യായ . ജനതയുടെ സാമൂഹ്യ ജീവിതത്തിലലിഞ്ഞു ചേർന്ന് അവരിലൊരാളായി ജീവിച്ച അദ്ദേഹം ലാളിത്യത്തിന്റെയും ആദർശത്തിന്റെയും മൂർത്തിമദ് ഭാവമായിരുന്നു . അതുകൊണ്ടാണ് “ ഇതുപോലെ രണ്ട് ദീനദയാൽമാരെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഭാരതത്തിന്റെ രാഷ്‌ട്രീയമുഖം തന്നെ മാറ്റിയേനെ“ എന്ന് ആദരണീയനായ ശ്യാമ പ്രസാദ് മുഖർജി പറഞ്ഞത്
1916 സെപ്റ്റംബർ 25 ന് ഉത്തർ പ്രദേശിലെ മഥുരയിലായിരുന്നു ജനനം . സ്കൂൾ പഠനം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയ അദ്ദേഹം കാൺപൂരിലെ സനാധന ധർമ്മ കോളേജിൽ നിന്നാണ് ബിരുദമെടുത്തത് .ബിരുദാനന്തര ബിരുദത്തിന് ആഗ്രയിലെ ജോൺസ് കോളെജിൽ ചേർന്നു .തുടർന്ന് പ്രവിശ്യ സർക്കാർ സർവീസിൽ ഉദ്യോഗം ലഭിച്ചെങ്കിലും സാമൂഹ്യ പ്രവർത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു .
സനാതന ധർമ്മ കോളേജിൽ പഠിക്കുമ്പോൾ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ . കേശവ ബലിറാം ഹെഡ്ഗേവാറുമായി പരിചയപ്പെട്ടു . അങ്ങനെ 1942 ൽ ആർ.എസ്.എസ്സിന്റെ മുഴുവൻ സമയ പ്രവർത്തകനായി . ഇതിനിടയിൽ ദേശസ്നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ രാഷ്‌ട്ര ധർമ്മ എന്ന മാസിക ആരംഭിച്ചു . പിന്നീട് സന്ദേശ് എന്ന പത്രവും പാഞ്ചജന്യ എന്ന വാരികയും ആരംഭിച്ചിരുന്നു .
ഭാരതീയ ജനസംഘം സ്ഥാപിതമായതിനു ശേഷം അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു . 1953 ൽ ശ്യാമപ്രസാദ് മുഖർജിയുടെ മരണത്തിനു ശേഷം തന്റെ സംഘാടന മികവു കൊണ്ട് ജനസംഘത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . പതിനഞ്ചു വർഷത്തോളം അദ്ദേഹം ജനസംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു .
1967-ലെ തിരഞ്ഞെടുപ്പിൽ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറി. എട്ടു സംസ്ഥാനങ്ങളിലെ ഭരണത്തിലും പങ്കാളികളായി. . 1967 ൽ ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വെറും 43 ദീവസം മാത്രമേ ആ സ്ഥാനത്ത് തുടർന്നുള്ളൂ . ലഖ്നൗവിൽ നിന്നും പാട്നയിലേക്കുള്ള യാത്രാമദ്ധ്യേ മുഗൾ സരായി റെയിൽവേ സ്റ്റേഷനടുത്ത് ദുരൂഹമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മൃതശരീരം കാണപ്പെടുകയായിരുന്നു . കൊലപാതകമാണെന്ന് ഏറെക്കുറെ ഉറപ്പായ ഈ സംഭവത്തിന്റെ ഉത്തരവാദികളെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല .
രാഷ്‌ട്രത്തിന്റെ സ്വരൂപം ഏകജനതയുടെ സാമൂഹ്യമായ മൂല പ്രകൃതിയാണ് നിർണയിക്കുന്നതെന്ന് പ്രസിദ്ധമായ ഏകാത്മമാനവദർശനം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു .ചിതി എന്നു പേരായ ഈ മൂലപ്രകൃതി കാലദേശാവസ്ഥകൾക്കനുസരിച്ച് എന്ത് മാറ്റങ്ങൾ വന്നാലും മാറാതെ നിലനിൽക്കുമെന്ന് അദ്ദേഹം സമർത്ഥിച്ചു . ഏത് ആദർശങ്ങൾക്ക് വേണ്ടിയാണോ രാഷ്‌ട്രം ആവിർഭവിച്ചത് ആ ആദർശങ്ങളോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കുകയും രാഷ്‌ട്രത്തിന്റെ ചൈതന്യം ക്ഷയിക്കാതിരിക്കുകയും ചെയ്യും .
പുരാതന ഗ്രീസിനെ നശിപ്പിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഭാരതത്തെ ഭാരതമായി നിലനിർത്തുന്നതും അതാതു രാഷ്‌ട്രങ്ങളു’ടെ ചിതി തന്നെയാണ്. വ്യക്തിയുടെ ആത്മബോധം രാഷ്‌ട്രത്തിന്റെ ആത്മബോധമായി പരിവർത്തനം ചെയ്യപ്പെട്ട് മാനവികമായ പ്രപഞ്ചത്തിന്റെ ആത്മബോധം സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം ദർശിച്ചു .
ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെങ്കിലും ഭൂരിപക്ഷ തീരുമാനം അധാർമ്മികമെങ്കിൽ അത് നടപ്പാക്കരുതെന്ന് ഏകാത്മമാനവ ദർശനം വ്യക്തമാക്കുന്നു.നിലപാടുകൾ ന്യൂനപക്ഷത്തിന്റേതായാലും ധാർമ്മികമാണെങ്കിൽ സ്വീകരിക്കേണ്ടതാണെന്നും ദീനദയാൽജി പ്രഖ്യാപിച്ചു.ധർമ്മരാജ്യ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഭരണകൂടം സർവ്വോപരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിനു പിന്നിൽ ദീനദയാലിന്റെ അശ്രാന്ത പരിശ്രമവുമുണ്ട് . രാഷ്‌ട്ര സേവനത്തിന് ജീവിതം ഉഴിഞ്ഞുവച്ച , കർമ്മ സന്ന്യാസിയായ ദീനദയാൽ ഉപാദ്ധ്യായയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമങ്ങൾ . .