- ഛത്രപതി ശിവജി
- ഗുരു രവിദാസ്
- ജ്ഞാനഞ്ജൻ നിയോഗി
- വാസുദേവ ബൽവന്ത ഫട്കേ
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
- ബാബ തിൽകാ മാഞ്ചി
രാമോഷി വർഗ്ഗക്കാരെ ഒരുമിച്ചു കൂട്ടി ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പൂനെയിലെ ധീര ദേശാഭിമാനി .ഒളിപ്പോരുകളും കലാപങ്ങളും കൊണ്ട് ബ്രിട്ടീഷ് ഭരണത്തെ കിടിലം കൊള്ളിച്ചു .ഭക്ഷണം പോലും കഴിക്കാനാകാതെ ദിവസങ്ങളോളം ഒളിയുദ്ധം നടത്തി . ഒടുവിൽ 1879 ജൂലൈ 20 ന് മേജർ ഡാനിയലിന്റെ പിടിയിലായി.
ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ഫട്കേ 1880 ൽ ജയിൽ ചാടിയെങ്കിലും പിടിക്കപ്പെട്ടു. ഒടുവിൽ ക്രൂര മർദ്ദനത്തിനിരയായി 1883 ഫെബ്രുവരിയിൽ അന്ത്യശ്വാസം വലിച്ചു . 1857 ലെ വിപ്ളവത്തിനു ശേഷം ബലിദാനിയായ ആദ്യ സായുധ വിപ്ളവകാരിയായിരുന്നു ഫട്കേ . ഇന്ത്യൻ റിപ്പബ്ളിക്ക് സ്ഥാപിക്കുകയായിരുന്നു തന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച നേതാവ് . ഹിമാലയത്തിനു തുല്യം മഹാനായ വ്യക്തി എന്നായിരുന്നു അന്നത്തെ പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.