Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഭാരതത്തിലെ വീരനായകര്‍

ബാളാസാഹബ് ദേവറസ്‌ജി

Dec 11, 2022, 04:51 pm IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 31

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ബാളാസാഹബ് ദേവറസ്‌ജി
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

1915 ഡിസംബർ 11 ന് (മാർഗശീർഷ ശുക്ല 5) നാഗ്പൂരിലെ ഇത്വാരിയിലാണ് മധുകർ ദത്താത്രേയ എന്ന ബാളാസാഹബ് ദേവറസജി ജനിച്ചത്. അചഞ്ചലചിത്തനും ബുദ്ധിമാനുമായ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. പരംപൂജനീയ ഡോക്ടർജി തുടങ്ങിയ ശാഖയിലെ ബാലസ്വയംസേവകരുടെ ഗണയായ കുശപഥക്കിലായിരുന്നു ദേവറസ് കുടുംബത്തിലെ ഇരു സഹോദരന്മാരും.

1932 ൽ ഇത്വാരിയിലെ കാര്യവാഹ്, പിന്നീട് നഗർ കാര്യവാഹ് മുതൽ പരംപൂജനീയ സർസംഘചാലക് വരെയുള്ള വിവിധ ചുമതലകളിൽ അദ്ദേഹം സഫലമായി പ്രവർത്തിച്ചു. 1935 ൽ മോറിസ് കോളേജിൽ നിന്ന് സം സ്കൃതത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദപഠനം പൂർത്തിയാക്കി. ഡോക്ടർജിയുടെ നിർദ്ദേശമനുസരിച്ച് നാഗ്പൂരിലെ അനാഥവിദ്യാർത്ഥികൾക്കുള്ള വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.

അഞ്ചുസഹോദരന്മാരായിരുന്നു അവർ. ഏറ്റവും മുതിർന്നയാൾ ബാലാഘാട്ടിൽ വക്കീലായിരുന്നു. രണ്ടാമൻ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. മൂന്നാമത്തെ സഹോദരന് ഇംഗ്ലീഷ് മരുന്നുകളുടെ കച്ചവടമായിരുന്നു. ബാളാസാഹബ് നാലാമനായിരുന്നു. അഞ്ചാമൻ ഭാവുറാവുവും.

ബാളാസാഹബും ഭാവുറാവുവും തങ്ങളുടെ ഭാഗമായ കൃഷിയിടം വിറ്റ് ആ പണം സേവാകാര്യങ്ങൾ നടത്തുന്ന സംഘടനകൾക്ക് നൽകിയിരുന്നു.പഴയകാലമായിരുന്നു അത്. അവരുടെ വീട്ടിലും പഴയ ആചാരങ്ങൾ പാലിച്ചിരുന്നു. നാഗ്പൂരിലും അടുത്തുള്ള മറ്റ് ഗ്രാമങ്ങളിലുമുള്ള സ്വയം സേവകരുടെ വീടുകളിൽ ബാളാസാഹബ് പോകുമായിരുന്നു. അവർ ബാളാസാഹബിന്റെ വീട്ടിലും വന്നിരുന്നു. ഒരു ദിവസം അമ്മയോട് അദ്ദേഹം പറഞ്ഞു. “രണ്ട് സ്വയംസേവകർ വന്നിട്ടുണ്ട്. അവർ എന്നോടൊത്ത് ആഹാരം കഴിക്കും.” അമ്മ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, “അവർ ഏതു ജാതിക്കാരാണ് അവർക്ക് ഭക്ഷണം പുറത്ത് കൊടുക്കുന്നതാവും നന്നാവുക. ബാളാസാഹബ് പറഞ്ഞു, “അത് പറ്റില്ല അമ്മേ, അവർ എന്റെ സഹോദരന്മാരാണ്. അതിൽ എല്ലാം അടങ്ങിയിരുന്നു.

“അവർ എന്റെ കൂടെ അടുക്കളയിൽ ഇരിക്കും. സംഘത്തിൽ ഞങ്ങൾ പരസ്പരം ഒരിക്കലും ജാതി ചോദിക്കാറില്ല. ഞങ്ങളെല്ലാവരും ഭാരതമാതാവിന്റെ മക്കളാണ്, അതിനാൽ സഹോദരന്മാരാണ് എന്നാണ് എപ്പോഴും ഞങ്ങൾ പറയാറുള്ളത്. അത് വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ ജീവിതത്തിൽ പ്രായോഗികമാക്കണം എന്നാണെന്റെ ആഗ്രഹം.

പിന്നീടൊരിക്കലും ആ വീട്ടിൽ ഈ ചോദ്യമുയർന്നിട്ടില്ല.

പദ്ധതികളുടെ ആസൂത്രണവും നിർവഹണവും നന്നായി അറിയുന്ന ആളായിരുന്നു ദേവറസജി. അതിനാൽ നാഗ്പൂരിലെ സംഘപ്രവർത്തനം “പകൽ രണ്ടിരട്ടിയും രാത്രി നാലിരട്ടിയും’ എന്ന രീതിയിൽ വർധിച്ചു. മാത്രമല്ല വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ വ്യക്തിപരമായ സുഖങ്ങളുപേക്ഷിച്ച് അവരെ അയച്ച സ്ഥലങ്ങളിൽ ഉറച്ചുനിന്ന് പ്രവർത്തിച്ചു.

ദേവറസ്ജി ഡോക്ടർജിയോട് പറഞ്ഞു, “ഞാനെന്താ മറ്റുള്ളവരെ അയച്ചുകൊണ്ടിരുന്നാൽ മാത്രം മതിയോ? സംഘപ്രവർത്തനം വളർത്താൻ വേറൊരു പ്രാന്തത്തിൽ പോകാൻ എനിക്കും ആഗ്രഹമുണ്ട്.

അദ്ദേഹത്തെ ബംഗാളിലേയ്ക്ക് അയയ്ക്കാൻ ഡോക്ടർജി തീരുമാനിച്ചു. ദേവറസജി തന്റെ അച്ഛനെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി. അച്ഛൻ വഴങ്ങിയില്ല. ഒരു മകൻ (ഭാവുറാവു ദേവറസജി) ലഖ്നൗവിലേയ്ക്ക് പോയി. വീട്ടിലേക്ക് വരുന്ന കാര്യമോ വിവാഹക്കാര്യമോ അവൻ പറയുന്നില്ല. ഇപ്പോൾ ഇവനും പോവുകയാണ്. സംഘത്തേയും ദേവിയേയും അദ്ദേഹം വല്ലാതെ കുറ്റപ്പെടുത്തി. അച്ഛനെ വീണ്ടും നമസ്കരിച്ച് ദേവറസ്ജി ഇത്രമാത്രം പറഞ്ഞു, “എന്റെ തീരുമാനം ഉറച്ചതാണ്. ഞാൻ പോവുകയാ ‘ അച്ഛൻ ഒന്നും പറഞ്ഞില്ല. പ്രശ്നം അവിടെ തീരും എന്ന് എല്ലാവരും കരുതി.

സ്റ്റേഷനിൽ നിരവധി കാര്യകർത്താക്കളെത്തിയിരുന്നു. ഡോക്ടർജിയും എത്തിയിരുന്നു. ദേവറസജി തന്റെ സീറ്റിലിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛൻ രുദ്രാവതാരം പോലെ അവിടെയെത്തി. അദ്ദേഹം തന്റെ മകനെ തെരയാനാരംഭിച്ചു. സംഘത്തേയും ഡോക്ടർജിയേയും വിമർശിക്കാൻ തുടങ്ങി.

ദേവറസ്ജിക്ക് എല്ലാം മനസിലായി. അദ്ദേഹം പുറകിലെ വാതിലിലൂടെ ഇറങ്ങി അടുത്ത ബോഗിയിൽ കയറി. ഡോക്ടർജി അദ്ദേഹത്തിന്റെ അച്ഛന്റെ അടുത്തെത്തി. തന്റെ ശൈലിയിൽ ബോധ്യപ്പെടുത്തി ശാന്തനാ ക്കി. വണ്ടി ഓടിത്തുടങ്ങിയപ്പോൾ വീണ്ടും ദേവറസജി തന്റെ പഴയ സീറ്റിലെത്തി വാതിൽക്കൽ നിന്ന് കൈ ഉയർത്തി. എല്ലാവരും കൈ ഉയർത്തി അദ്ദേഹത്തെ യാത്രയാക്കി. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ അച്ഛന്റെ കൈയുമുണ്ടായിരുന്നു.

അങ്ങനെ ദേവറസജി പ്രചാരകനായി കൊൽക്കത്തയിലേക്ക് പോയി. എന്നാൽ ഡോക്ടർജിയുടെ അസുഖം മൂർച്ഛിച്ച കാലത്ത്, 1940 ൽ അദ്ദേഹം നാഗ്പൂരിലേക്ക് തിരിച്ചുവന്ന് വീണ്ടും നാഗ്പൂർ നഗർ കാര്യവാഹ് എന്ന ചുമതല ഏറ്റെടുത്തു.

1943 ൽ അദ്ദേഹം സർകാര്യവാഹായി നിയോഗിക്കപ്പെട്ടു. തന്റെ സംഘടനാകുശലതകൊണ്ട് സമാജജീവിതത്തിലെ പ്രധാനപ്പെട്ട നിരവധി മേഖലകളിൽ അദ്ദേഹം കാര്യകർത്താക്കളെ സൃഷ്ടിച്ചു. എല്ലാ രംഗങ്ങളിലും അദ്ദേഹം സാമാജികവീക്ഷണം അവതരിപ്പിച്ചു.

പൂജനീയ ഗുരുജിക്കുശേഷം തൃതീയ സർസംഘചാലകായി ദേവറസ്ജി നിയോഗിക്കപ്പെട്ടു. സർസംഘചാലക് എന്ന നിലയിൽ തുടർച്ചയായ 21 വർഷം ഭാരതമാസകലം അദ്ദേഹം യാത്ര ചെയ്തു. അടിയന്തരാവസ്ഥയിലെ രണ്ടാമത്തെ സംഘനിരോധനകാലത്ത് പൂണെയിലെ യേർവാഡാ ജയിലിൽ നിന്ന് അദ്ദേഹം സ്വയംസേവകർക്ക് മാർഗദർശനം നൽകി.

രാമജന്മഭൂമി പ്രക്ഷോഭം, തർക്കമന്ദിരം തകർന്നതിന് ശേഷമുള്ള മൂന്നാമത്തെ സംഘനിരോധനകാലത്ത് അസുഖമായിരുന്നിട്ടുകൂടി അദ്ദേഹം കാര്യകർത്താക്കൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. അസുഖം കാരണം പ്രവാസം പരിമിതപ്പെട്ടു. അതിനാൽ 1994 മാർച്ചിൽ സർസംഘചാലക് ചുമത ലയിൽനിന്ന് സ്വേച്ഛയാൽ വിരമിച്ച് പ്രൊഫ. രജൂഭയ്യയുടെ കൈകളിൽ ആ ചുമതല ഏൽപിച്ചു.

ലോകമാന്യ തിലക് പുരസ്കാരം, നാഗ്പൂരിലെ സന്യാസി സമ്മേളനത്തിൽ യതി സാമ്രാട്ട് ഉപാധി, ജീജാമാതാ ഗൗരവ് പുരസ്കാരം, 1995 ൽ സ്വാതന്ത്ര്യവീർസാവർക്കർ പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ജൂൺ 17 ദേവറസ്ജി സ്മൃതി ദിനം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മൂന്നാമത് സർസംഘചാലക് . ഡോക്ടർജിയുടെ ആശയാടിത്തറയിൽ ഗുരുജി വിശാലമാക്കിയ സംഘടനയ്ക്ക് സാമൂഹ്യസമരസതയുടെ മുഖം നൽകിയത് ദേവറസ്ജിയാണ് .
അയിത്തം പാപമല്ലെങ്കിൽ മറ്റൊന്നും ഈ ലോകത്ത് പാപമല്ലെന്ന
വിപ്ലവകരമായ പ്രഖ്യാപനം നടത്തിയ ജനനേതാവായിരുന്നു അദ്ദേഹം .
പൗരന്റെ അവകാശങ്ങളെ ഹനിച്ച അടിയന്തിരാവസ്ഥക്കാലത്ത് രണ്ടാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത് ദേവറസ്ജിയായിരുന്നു. കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ കപടവിപ്ലവകാരികൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ഭരണകൂട ഫാസിസത്തെ അദ്ദേഹം നേരിട്ടു . ജനാധിപത്യം പുനസ്ഥാപിക്കുന്നതു വരെ ആർ എസ് എസിന് വിശ്രമമില്ല എന്നദ്ദേഹം പ്രഖ്യാപിച്ചു . ഒടുവിൽ ജനതയുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ ഭരണകൂടം കീഴടങ്ങുക തന്നെ ചെയ്തു.
ഭാരതത്തിൽ വിഭജനത്തിന്റെ ഭീഷണിയുയർത്തിയ ഖാലിസ്ഥാൻ വാദത്തെ ഹിന്ദു – സിഖ് സമന്വയം കൊണ്ട് നേരിടാൻ ദേവറസ്ജി നിർദ്ദേശം നൽകി . ശാഖകളിൽ കയറി ഖാലിസ്ഥാൻ വാദികൾ സ്വയംസേവകരെ വെടിവെച്ചു കൊന്നപ്പോഴും സംഘം പിന്നോട്ടു പോകാതിരുന്നതിന്റെ കാരണം ദേവറസ്ജിയുടെ അനുപമ നേതൃത്വമാണ്.
1993 ൽ ചെന്നൈയിലെ ആർ എസ് എസ് കാര്യാലയത്തിന് നേരേ നടന്ന ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാൻ രോഗക്കിടക്കയിൽ നിന്നാണ് ദേവറസ്ജി എത്തിയത് . ഡോക്ടർമാർ വിലക്കിയിട്ടും ഒരുവശം തളർന്നിട്ടും നാഗപൂരിൽ നിന്ന് ചെന്നൈ വരെ അദ്ദേഹം യാത്ര ചെയ്തു . സംഭവത്തെ തുടർന്ന് ആദ്യമെത്താൻ കഴിയാത്തതിൽ ക്ഷമ പറയുകയും ചെയ്തു.
രാജ്യമെങ്ങും സേവനഭാവത്തിന്റെ പൊൻ വെളിച്ചം പകർന്നു നൽകിയ സേവാഭാരതി , ഭാരതവത്കരണത്തിന് കരുത്തേകിയ സ്വദേശി ജാഗരൺ മഞ്ച് , സമൂഹ്യ നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ സമാജിക് സമരസതാ മഞ്ച് , വിദ്യാർത്ഥികളിൽ രാഷ്ട്രചിന്ത വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാഭാരതി തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത് ദേവറസ്ജി സർസംഘചാലകായിരിക്കുമ്പോഴാണ്.
ഗുരുജിക്ക് ശേഷം 21 വർഷം അദ്ദേഹം ആർ എസ് എസിനെ നയിച്ചു . ഇതിനിടയിൽ രണ്ട് നിരോധനങ്ങളെ സംഘടന അതി സമർത്ഥമായി പ്രതിരോധിക്കുകയും ചെയ്തു . 1994 ൽ അനാരോഗ്യത്തെത്തുടർന്ന് അദ്ദേഹം സർസംഘചാലക് സ്ഥാനമൊഴിഞ്ഞു .

1996 ജൂൺ 17 ന് അദ്ദേഹം പരമാത്മാവിൽ വിലയം പ്രാപിച്ചു.

Series Navigation<< നരസിംഹ് മേഹ്തസുബ്രഹ്മണ്യഭാരതി >>
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

പ്രൊഫ. യശ്വന്ത് റാവു കേൾകര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies