‘ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വഴിത്തിരിവ്’ എന്ന പേരില്‍ കേസരി ജനുവരി 22 ലക്കത്തില്‍ കെ.ആര്‍ ഉമാകാന്തന്‍ എഴുതിയ ലേഖനം വര്‍ത്തമാനകാല കേരള രാഷ്ട്രീയവും അതിന്റെ ഭാവിയും എന്തായിരിക്കും എന്ന് ചിന്തിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. കേരള രാഷ്ട്രീയം ഇടതു-വലതു ഭേദമില്ലാതെ പൂര്‍ണമായും മുസ്ലിം വോട്ട് ബാങ്കിന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി ഏതു രാഷ്ട്രദ്രോഹ പ്രവര്‍ത്തനത്തെയും ഒരു ജാള്യതയും കൂടാതെ ന്യായീകരിക്കുന്ന കാഴ്ചയും ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ച് സിപിഎം തങ്ങളുടെ പ്രഖ്യാപിത തത്വങ്ങളെയെല്ലാം വ്യഭിചരിച്ചുകൊണ്ട് ഇസ്ലാമിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയും യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകാരില്‍ പോലും വേദന ഉളവാക്കുന്നു. പക്ഷെ അത് തങ്ങളെ തിരിഞ്ഞുകൊത്തുന്നത് എങ്ങനെയെന്നും ലേഖകന്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷം എന്നത് മുസ്ലിം എന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. നിലവില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ഇതില്‍ ആശങ്കാകുലരാണ്. ലവ് ജിഹാദ് പോലുള്ള വിഷയങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആശങ്ക കാണാതെ കേവലം മുസ്ലിം വോട്ടിനു വേണ്ടി രണ്ട് മുന്നണികളും അതു സംഘപരിവാര്‍ അജണ്ടയാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ട് ക്രിസ്ത്യന്‍ സമൂഹവും, കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഹിന്ദു സമൂഹവും കാലത്തിന്റെ ചുമരെഴുത് വായിച്ചു മനസിലാക്കി പ്രതികരിക്കണം എന്ന ലേഖകന്റെ ആഗ്രഹം ഓരോ രാഷ്ട്രസ്‌നേഹിയുടെയും ആഗ്രഹം ആയി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അല്ലാത്ത പക്ഷം കേരളവും മറ്റൊരു മുസ്ലിം ആധിപത്യ സംസ്ഥാനം ആയി മാറും എന്നതില്‍ തര്‍ക്കമില്ല.