വിധിദിനത്തിലേയ്ക്ക്
ഒരുതൈച്ചെടിപോലും നട്ടിടാത്തവ,രൊരു പൂവിന്റെ മന്ദസ്മിതം വിരിയിച്ചിടാത്തവര്‍ പൂക്കാലംഞങ്ങള്‍ക്കെന്ന് വീമ്പടിക്കുന്നോര്‍ ഋതുഭേദഭംഗികളെല്ലാം തങ്ങള്‍ക്കുള്ളതെന്നാര്‍ത്ത് അലറിവിളിക്കുന്നതെന്‍നാട്ടിന്‍ദുര്യോഗമോ, നാശത്തിന്‍കൊടുങ്കാറ്റിങ്ങണയും ഹുങ്കാരമോ? കാലത്തിന്‍ചിറകടിയേറ്റുപാറിടും വിഷ- ധൂളികള്‍നിറഞ്ഞതാംമരുഭൂമിയിലുളി- പ്പല്ലുകള്‍മറച്ചുകൊണ്ടിത്തിരിമരുപ്പച്ച തേടുംപാന്ഥരെ കാനല്‍നീര്‍കാട്ടിവഴിതെറ്റി- ച്ചിരുളിന്‍മരുക്കിണര്‍തോറുമേകൊണ്ടുത്തള്ളും മായാജാലക്കാര്‍...

































