Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മത രാഷ്ട്രീയത്തിന്റെ ഗൂഢപദ്ധതികള്‍

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
18 February 2022

ഇന്ത്യയെ വിശ്വസംസ്‌കാര ധാരകളുടെയും നരവംശ വൈവിധ്യങ്ങളുടെയും കാഴ്ചബംഗ്ലാവെന്ന് ധാരാളം പേര്‍ വിശേഷിപ്പിക്കുകയും ഭാരതീയ പാരമ്പര്യം അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ഒരു പക്ഷേ, ഭാരതീയ പൈതൃകവും സ്വത്വ സമഗ്രതയും ലോകസമൂഹങ്ങള്‍ക്കിടയില്‍ വേര്‍തിരിച്ചറിയപ്പെടുന്നതിന്റെ ഒരു മുഖ്യകാരണവും അതാണെന്ന് പറയാം. മലനാടാണ് ചരിത്രാതീതകാലം മുതല്‍ ഈ സമ്മിശ്ര സാംസ്‌കാരിക സമ്പര്‍ക്ക ഭൂമികയുടെ ഒരു സുപ്രധാന കവാടമായിരുന്നത്. ബി.സി. 3000 മുതലെങ്കിലും ആദിമ സംസ്‌കാര മേഖലകളായ പൂര്‍വ മിനോവന്‍ സംസ്‌കൃതി മുതല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങള്‍ വരെയുള്ള സമ്പര്‍ക്കങ്ങളിലൂടെ അന്യചിന്തകളെയും സംസ്‌കാര ധാരകളെയും ഭാരതവുമായി ബന്ധപ്പെടുത്തിയതിന്റെ ഫലമായി വിവിധ സമുദായങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. അങ്ങനെ കടന്നു വന്നവരെയെല്ലാം സൗഹൃദത്തോടെ സ്വീകരിക്കുകയും സ്വതന്ത്രമായി സ്വന്തം വിശ്വാസ പ്രമാണങ്ങളിലുറച്ച് ജീവിക്കുവാന്‍ അനുവദിക്കുകയും മാത്രമല്ല, ധാരാളം സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയമാണ് ഭാരതത്തിലെ ജനങ്ങളെയും ഭരണാധികാരികളെയും അതിന് പ്രേരിപ്പിച്ചിരുന്നത്. ഒന്നിനെയും തിരസ്‌കരിക്കുന്നതായിരുന്നില്ല ഭാരതീയരുടെ പൈതൃക ദര്‍ശനം. ഈ ചരിത്ര പശ്ചാത്തലമാണ് വര്‍ത്തമാന കാലത്ത്, കാലാന്തരത്തില്‍ ഭൂമിശാസ്ത്ര ഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ പോലും തിരിച്ചറിയാത്ത ഇടുങ്ങിയ മനോഭാവമുള്ള ചിലരെ, ഇന്ത്യക്കാര്‍ മുഴുവന്‍ അന്യരാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരാണെന്ന് പ്രചരിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. ഒരേ ഭൂമിശാസ്ത്ര രേഖയില്‍ കിടക്കുന്ന ആഫ്രോ-ഇന്ത്യന്‍ (തെന്നിന്ത്യന്‍) രാജ്യങ്ങളുടെ സമാന സാഹചര്യങ്ങള്‍ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉല്‍പ്പത്തി വികാസങ്ങളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത നിഷേധിക്കാന്‍ അത്തരക്കാരെ പ്രേരിപ്പിക്കുന്നതില്‍ തുടങ്ങി, ഇന്ന് ഇന്ത്യയും വിശേഷിച്ച് കേരളവും നേരിടുന്ന അപകടകരമായ ശിഥിലീകരണ പ്രവണതകളുടെ പോഷണത്തിന് വരെ ഉപയോഗിക്കപ്പെടുന്നത് ഭാരതവും കേരളവും എക്കാലത്തും പുലര്‍ത്തിയിട്ടുള്ള ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയമാണ്.

Google NewsAdd Kesari Weekly as a preferred source on Google

സ്വന്തം മാതൃഭൂമിയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടേണ്ടിവന്ന ജൂതരോടും പാഴ്‌സികളോടും ഭാരതം കാട്ടിയ ഉദാര മനോഭാവം ഇന്ത്യക്ക് ദോഷം ചെയ്തിട്ടില്ലെങ്കിലും ക്രൈസ്തവ – ഇസ്ലാം മതങ്ങളുടെ പോഷണത്തിന് നല്‍കിയ സഹായങ്ങള്‍ കേരളത്തില്‍ പ്രത്യേകിച്ച്, ശിഥിലീകരണ ശക്തികളുടെ അതിക്രമങ്ങള്‍ക്ക് വളമേകുകയാണ് ചെയ്തതെന്ന ചരിത്ര പാഠം നമ്മുടെ മുന്നിലുണ്ട്. അതിന് പാകമായ വിധത്തില്‍ ചരിത്ര പാഠങ്ങള്‍ വളച്ചൊടിക്കാനും തിരുത്തി എഴുതാനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ കേരളത്തില്‍ അധികാരികളുടെ ഒത്താശയോടെ നടന്നുവരുന്നത് ആപത്കരമായ ഒരു പ്രവണതയാണ്. ക്രിസ്തീയ സമുദായങ്ങള്‍ക്ക് എ.ഡി പതിനാലാം നൂറ്റാണ്ടുവരെ ഭരണകൂടവും തദ്ദേശീയ ജനതയും പള്ളികള്‍ പണിയാനും ജീവിത സാഹചര്യങ്ങള്‍ കരുപ്പിടിപ്പിക്കാനും ഭൂമിയും ധനവും, എന്തിന്, നികുതികള്‍ പിരിച്ചെടുക്കാനുള്ള അധികാരം പോലും നല്‍കിയ നടപടികളിലടങ്ങിയിരുന്ന രാഷ്ട്രീയമായ അപകടം അക്കാലങ്ങളില്‍ ഒരു പ്രശ്‌നമായി അനുഭവപ്പെട്ടിരുന്നില്ലെന്നത് നേരാണ്. പക്ഷേ, പോര്‍ച്ചുഗീസുകാരുടെ വരവോടെ ക്രൈസ്തവ സഭകള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ സാമൂഹികാസ്വാസ്ഥ്യങ്ങള്‍ക്ക് വഴിയൊരുക്കിയത് കൂടാതെ, കേരളത്തിലുണ്ടായിരുന്ന അന്ത:ഛിദ്ര രാഷ്ടീയത്തിലൂടെ ലഭിച്ച ഇടങ്ങളില്‍ സ്വന്തം അധികാര രാഷ്ട്രീയത്തിന്റെ കോട്ട കൊത്തളങ്ങളുയര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. ക്രിസ്തീയ സഭാ തര്‍ക്കങ്ങള്‍ കേരളത്തിലെ സഭയില്‍ വൈദേശികാധിപത്യം സ്ഥാപിക്കുന്നതിനും ഇടയാക്കി. അന്ന് അതിലടങ്ങിയിരുന്ന ദേശീയ താല്‍പ്പര്യവിരുദ്ധത തിരിച്ചറിയപ്പെട്ടിരുന്നില്ല. അത് വ്യക്തമായെങ്കിലും ഇരുപതാം നൂറ്റാണ്ടിലും രാജാക്കന്മാര്‍ പള്ളികള്‍ പണിയാന്‍ ധാരാളം ഭൂമിയും മറ്റ് സഹായങ്ങളും നല്‍കിയിരുന്നു. പോര്‍ച്ചുഗീസുകാരുടെ കാലം മുതല്‍ വൈദേശിക ക്രൈസ്തവ സഭകളുടെ പ്രശ്‌നങ്ങള്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ടതിന്റെ പ്രത്യാഘാതങ്ങള്‍ ഈ മണ്ണിന് നേരിടേണ്ടി വന്നതിനോടൊപ്പം ഓരോ ഭാഗത്തും ആള്‍ബലം കൂട്ടാനായി അതിശക്തമായ മതം മാറ്റല്‍ നടപടികളും ആരംഭിച്ചു. ബ്രിട്ടീഷുകാരുടെ കാലമായപ്പോള്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന്റെ മറവില്‍ ധാരാളം ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത് ക്രിസ്ത്യന്‍ പളളികളാക്കി മാറ്റിയ ചരിത്രം പല പാതിരിമാരും ആഹ്ലാദ പൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയ ദൈവങ്ങള്‍ പിശാചുക്കളാണെന്നു പ്രചരിപ്പിച്ച് അരയ ഗ്രാമങ്ങള്‍ പലതും മതപരമായി കീഴടക്കിയ ചരിത്രം ന്യൂ ഹാഫ് വിശദീകരിക്കുന്നുണ്ട്. താഴ്ന്ന ജാതിക്കാരെന്ന് കരുതപ്പെട്ടിരുന്നവരെയും പലതരം പ്രലോഭനങ്ങളിലൂടെ മതം മാറ്റി. പോര്‍ച്ചുഗീസ് സഹായത്തോടെ 1554 ല്‍ ഫ്രാന്‍സിസ് സേവ്യര്‍ ഒറ്റയടിക്ക് 40000 പേരെയാണ് മതം മാറ്റിയത്. മുസ്ലിങ്ങളുടെ അക്രമങ്ങളില്‍ നിന്ന് രക്ഷനേടാനായും ആയിരക്കണക്കിന് കടല്‍ത്തീരവാസികള്‍ ക്രിസ്തുമതം സ്വീകരിക്കുകയും അവരെ പോര്‍ച്ചുഗീസുകാര്‍ സംരക്ഷിക്കുകയും ചെയ്തു. ഇത്തരം മതം മാറ്റങ്ങള്‍ക്ക് കരുത്തേകാനായിട്ടാണ് തോമസ് ശ്ലീഹയുടെ കഥ പ്രചരിപ്പിച്ചത്. ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചെന്നതുപോലെ ഒരു കെട്ടുകഥയാണ് തോമാശ്ലീഹയുടെയും കഥയെങ്കിലും രണ്ട് കഥകളും ചരിത്ര വസ്തുത എന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെട്ടു. അടുത്ത കാലത്തുണ്ടായ ചെമ്പോലപ്പട്ടയം പോലെ നിര്‍മ്മിക്കപ്പെട്ട ഒരു കഥയെ ചരിത്രവല്‍ക്കരിക്കുന്ന രീതി പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഇന്ന് ക്രൈസ്തവ മതവും അതിന്റെ വൈദേശിക മേലധികാരികള്‍ക്കും ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നത് മതരാഷ്ടീയത്തിന്റെ ഫലമായാണ്.

ഇസ്ലാമിക രാഷ്ട്രം
രാമരാജ്യമെന്ന ആദര്‍ശ ഭരണസങ്കല്‍പ്പമല്ല ഇസ്ലാമിക രാജ്യമെന്ന രാഷ്ട്രീയ ലക്ഷ്യത്തിന് പിന്നിലുള്ളത്. അത് തികച്ചും കൃത്യമായ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. ഖുര്‍-ആന്‍ അടിസ്ഥാനപരമായി വിഭാവനം ചെയ്യുന്നത് രാഷ്ടീയാധിപത്യമാണെന്ന് മനസ്സിലാക്കാതിരുന്നതിന്റെ പ്രത്യാഘാതം പല രാജ്യങ്ങളും നേരിടുന്നുണ്ട്. കേരളത്തില്‍ കടന്നുവന്നിരുന്ന അറബികള്‍ക്കും മധ്യപൂര്‍വേഷ്യന്‍ വ്യാപാരികള്‍ക്കും സ്വാഭാവികമായും എഡി. ഒമ്പതാം നൂറ്റാണ്ടില്‍ ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവം വരെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടായിരുന്നില്ല. അതിന് ശേഷം, തോമാശ്ലീഹയുടെ ഐതിഹ്യത്തിന് കിട്ടിയ ചരിത്രപരിവേഷം ചേരമാന്‍ പെരുമാള്‍ മതം മാറിയ കഥ നിര്‍മ്മിച്ച് പ്രചരിപ്പിക്കാന്‍ മുസ്ലിങ്ങള്‍ക്കും പ്രേരണയാകുകയും ആ കഥയും ഒരു വിഭാഗം ചരിത്രമെഴുത്തുകാരുടെ സഹായത്തോടെ ചരിത്രപരിവേഷം നേടുകയും ചെയ്തു. എങ്കിലും സാമൂതിരിയുടെ കാലം വരെ ഖുര്‍-ആന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ അവര്‍ തികച്ചും രാഷ്ട്രീയ താല്‍പ്പര്യങ്ങളുന്നയിക്കാതെ ഭൂരിപക്ഷ ജനതയോടും ഭരണാധികാരികളോടും സഹകരിച്ചാണ് കഴിഞ്ഞിരുന്നത്. സാമൂതിരി, വാണിജ്യ വികസനത്തിനെന്ന പേരില്‍ കോഴിക്കോട് കടല്‍ത്തീരത്തെ എല്ലാ അമുസ്ലീം കുടുംബങ്ങളിലും നിന്ന് ഒരാളെങ്കിലും ഇസ്ലാം മതം സ്വീകരിക്കണമെന്ന് കല്‍പ്പന നല്‍കി. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ നയങ്ങള്‍ പരിശോധിക്കാതെ താല്‍ക്കാലിക താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത ആ തീരുമാനം, കേരള രാഷ്ടീയത്തില്‍, ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നീ ഭരണാധികാരികളുടെ ഇടപെടലിലൂടെ ഇസ്ലാമിക രാഷ്ട്രീയ രൂപം കൈവരിച്ചു. ഹൈദറിനെയും ടിപ്പുവിനെയും മഹത്വവല്‍ക്കരിച്ചുകൊണ്ട് പല ചരിത്ര കൃതികളും രചിക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരുടെ സ്വാധീനത വര്‍ദ്ധിച്ചത് മുസ്ലീം രാഷ്ട്രീയത്തിന് ശക്തിയേറ്റുകയും കുഞ്ഞാലിമാരും സാമൂതിരിയുമായുണ്ടായിരുന്ന ഗാഢമായ ബന്ധം തകരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു. ഇസ്ലാമിക സ്വത്വത്തിന്റെ രാഷ്ട്രീയം പതുക്കെ ശക്തമാകാന്‍ സാമൂതിരിയുടെ ഇസ്ലാമിക പക്ഷപാതിത്തം കാരണമായതായി പോര്‍ച്ചുഗീസുകാര്‍ കരുതി. എന്തായാലും പോര്‍ച്ചുഗീസ് വിരുദ്ധ സമീപനത്തിലൂടെ മുസ്ലിങ്ങള്‍ രാഷ്ട്രീയമായ തനതിടങ്ങള്‍ കണ്ടെത്തിത്തുടങ്ങിയത് ഇക്കാലത്താണ്. 1920-ലെ മഞ്ചേരി സമ്മേളനമാണ് 1921-ലെ മാപ്പിള കലാപത്തിന്റെ തുടക്കമെങ്കിലും അത് വളരെവേഗം കോണ്‍ഗ്രസിന്റെ കൈവിട്ടു പോയി. മുസ്ലിങ്ങള്‍ തടിച്ചുകൂടിയിരുന്ന ഒരു സമ്മേളനത്തില്‍ ഗാന്ധിജിയും ഷൗക്കത്തലിയും ഖിലാഫത്തിനെ മുന്‍നിര്‍ത്തി മുസ്ലിം വികാരത്തിന് മതപരമായി തീ പിടിപ്പിച്ച പ്രസംഗങ്ങള്‍ നടത്തി. 1921ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്യ സമരവുമായി ബന്ധപ്പെടുത്തിയ ഗാന്ധിജിയുടെ തീരുമാനം വിതച്ച അപകടം അദ്ദേഹവും അദ്ദേഹത്തെ പിന്തുണച്ച കോണ്‍ഗ്രസുകാരും തിരിച്ചറിയുമ്പോഴേയ്ക്കും മാപ്പിള ലഹളയെ വര്‍ഗീയ ഭീകരവാദികള്‍ തട്ടിയെടുത്തിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെ മാപ്പിളമാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് അപകടം വിതയ്ക്കുമെന്ന് എം.പി. നാരായണ മേനോനെപ്പോലെ പലരും ഗാന്ധിജിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് ഗൗരവമായിട്ടെടുത്തില്ല. മലബാറില്‍ ബ്രിട്ടീഷ് ഭരണകൂടം ബോധപൂര്‍വം സൃഷ്ടിച്ച കാര്‍ഷിക പ്രശ്‌നങ്ങളെ വര്‍ഗീയവത്കരിക്കുന്നത്, ഇന്നെന്ന പോലെ അന്നും, നിസ്സഹായമായി കോണ്‍ഗ്രസിന് നോക്കിനില്‍ക്കേണ്ടി വന്നു. അതിലുപരി 1922ല്‍ മുസ്ലീം ഐക്യസംഘം സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ മത രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുകയും കൊച്ചി സ്റ്റേറ്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ രണ്ട് മുസ്ലീം സ്ഥാനാര്‍ഥികളെ മതപരമായ അടിസ്ഥാനത്തില്‍ നിര്‍ത്തി വിജയിപ്പിക്കുകയും ചെയ്തു. ഹിന്ദുനവോത്ഥാനത്തെയും ക്രിസ്ത്യന്‍ മിഷനറിമാരെയും നേരിടാന്‍ വേണ്ടി ഇസ്ലാം മതത്തിനുള്ളിലുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റി നിര്‍ത്തി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവര്‍ തീരുമാനിച്ചു. മതമാണ് പ്രധാനമെന്നും മറ്റെല്ലാം അതിന് ശേഷമേ വരുന്നുള്ളുവെന്നുമുള്ള ഖുര്‍-ആന്‍ ആഹ്വാനം മുസ്ലിങ്ങളുടെ രാഷ്ട്രീയത്തിന്റെ ആധാരശിലയാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനിസ്ലാമിക പ്രവണതകളെല്ലാം കളഞ്ഞ് ഇസ്ലാമിക വിശുദ്ധി തിരിച്ചുപിടിക്കുക എന്നതായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യം. മുസ്ലിങ്ങള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ ആ പ്രദേശം മുസ്ലിം നാടായി പ്രഖ്യാപിക്കണമെന്ന തത്വമാണ് 1921 ലെ മാപ്പിള ലഹളയില്‍ സ്ഥാപിക്കപ്പെട്ടത്. തങ്ങള്‍ ന്യൂനപക്ഷമോ, അശക്തരോ ആണെങ്കില്‍ സഹകരണം; തുല്യശക്തിയായാല്‍ കരാര്‍; ഭൂരിപക്ഷമായാല്‍ മുസ്ലിം ഭരണം – ഇതാണ് ഇസ്ലാമിക രാഷ്ട്രീയ തന്ത്രം. അത് മനസ്സിലാകാത്തതോ, അവഗണിച്ചതോ ആണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഇരയായി കേരളത്തെ മാറ്റിയ സാഹചര്യം സൃഷ്ടിച്ചത്. ടിപ്പുവിനെ വീരപുരുഷനാക്കി മഹത്വവല്‍ക്കരിക്കാനും പഴശ്ശിരാജയെ മാളത്തിലൊളിച്ചിരുന്ന എലി എന്ന് പരിഹസിക്കുവാനും ഇസ്ലാമിക ഭീകരവാദികളെ പ്രാപ്തരാക്കിയത് ആദ്യം കോണ്‍ഗ്രസുകാരും പിന്നീട് സി.പി.ഐ – സി.പി.എം കക്ഷികളുമാണ്. അവരും ചരിത്ര പാഠങ്ങള്‍ അവഗണിച്ച് ഇസ്ലാമിക രാഷ്ട്രീയത്തെയും മാപ്പിള ലഹളയെയും ന്യായീകരിക്കുന്നത് താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്. ഒരു സ്‌കൂളില്‍ 51% കുട്ടികള്‍ മുസ്ലിങ്ങളാണെങ്കില്‍ അതിന് മുസ്ലിം സ്‌കൂള്‍ എന്ന് പേരിടണമെന്ന വാദം നിരുപദ്രവകരമാണെന്ന് തോന്നാമെങ്കിലും അതാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ നയമെന്ന തിരിച്ചറിവ് പ്രാധാന്യമുള്ളതാണ്. ടിപ്പു മത നികുതി ഏര്‍പ്പെടുത്തിയത് മതം മാറാന്‍ തയ്യാറാകാതിരുന്നവര്‍ക്കാണ്. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ക്രിസ്തീയ മതംമാറ്റ പ്രക്രിയ ത്വരിതപ്പെടുത്തിയതുപോലെ, ഹൈദറും ടിപ്പുവും ഇസ്ലാമിലേക്കുള്ള മതം മാറ്റം വേഗത്തിലാക്കി. 1921ലെ മാപ്പിള ലഹളയോടെ മലബാര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി. ഹിന്ദു മതത്തിലെ ജാതീയതയും മതം മാറ്റത്തിന് ഒരു കാരണമായിരുന്നുവെങ്കിലും മതം മാറിച്ചെന്ന താഴ്ന്ന ജാതിക്കാരെ ക്രൈസ്തവ – ഇസ്ലാം മതങ്ങളും രണ്ടാം തരക്കാരായിത്തന്നെയാണ് കരുതിയിരുന്നത്. ആ രീതി മാറ്റണമെന്ന് മുസ്ലിം ഐക്യ സംഘം ആഹ്വാനം ചെയ്തത് അതിന്റെ രാഷ്ട്രീയമായ തിരിച്ചടി ഒഴിവാക്കാനാണ്. ഈ മതങ്ങള്‍ ദുര്‍ബലങ്ങളായിരുന്നപ്പോള്‍ നല്‍കി വന്ന പരിഗണനകള്‍ ഇന്ന് ശക്തി ഉപയോഗിച്ച് അവകാശമാക്കി മാറ്റുന്നതിന് സഹായകമായി ന്യൂനപക്ഷവാദമുയര്‍ത്തുന്ന രാഷ്ട്രീയ കക്ഷികള്‍ പഴയ തെറ്റുകള്‍ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി ആവര്‍ത്തിക്കുകയാണ്. ചരിത്ര വസ്തുതകള്‍ മൂടിവച്ച് മതഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുടെ താല്‍ക്കാലിക ലാഭക്കൊതി കേരളത്തെ കൊണ്ടെത്തിക്കുന്നത് ജനാധിപത്യത്തിന്റെ അറവു ശാലയിലേയ്ക്കാണ്. ഇന്ത്യയുടെ സംയുക്ത സൈന്യാധിപനും സംഘത്തിനും അപകട മരണം സംഭവിച്ചപ്പോള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന ആഹ്ലാദാരവം കേരളം സഞ്ചരിക്കുന്ന പാതയില്‍ പതിയിരിക്കുന്ന ആപത്തുകളുടെ വ്യാപ്തിയിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ആ ചിരിയില്‍ പങ്ക് ചേര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ദുരന്തത്തിന്റെ ശാപ ചിഹ്നമാണ് – അവരെ കരുതിയിരിക്കുക.

ADVERTISEMENT
Share7TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies