Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

വിധിദിനത്തിലേയ്ക്ക്

ആര്‍.ഗോപിനാഥന്‍

Print Edition: 12 January 2024

ഒരുതൈച്ചെടിപോലും നട്ടിടാത്തവ,രൊരു
പൂവിന്റെ മന്ദസ്മിതം വിരിയിച്ചിടാത്തവര്‍
പൂക്കാലംഞങ്ങള്‍ക്കെന്ന് വീമ്പടിക്കുന്നോര്‍
ഋതുഭേദഭംഗികളെല്ലാം തങ്ങള്‍ക്കുള്ളതെന്നാര്‍ത്ത്
അലറിവിളിക്കുന്നതെന്‍നാട്ടിന്‍ദുര്യോഗമോ,
നാശത്തിന്‍കൊടുങ്കാറ്റിങ്ങണയും ഹുങ്കാരമോ?

കാലത്തിന്‍ചിറകടിയേറ്റുപാറിടും വിഷ-
ധൂളികള്‍നിറഞ്ഞതാംമരുഭൂമിയിലുളി-
പ്പല്ലുകള്‍മറച്ചുകൊണ്ടിത്തിരിമരുപ്പച്ച
തേടുംപാന്ഥരെ കാനല്‍നീര്‍കാട്ടിവഴിതെറ്റി-
ച്ചിരുളിന്‍മരുക്കിണര്‍തോറുമേകൊണ്ടുത്തള്ളും
മായാജാലക്കാര്‍ പകലിരുട്ടാക്കുവോര്‍, പാവം
പാന്ഥദൃഷ്ടികള്‍നുണപ്പുകയാല്‍ മൂടുന്നവര്‍,
കേള്‍ക്കുമ്പോഴിമ്പംതോന്നും മുദ്രാവാക്യങ്ങള്‍ക്കുള്ളില്‍
ഭീകരവിഷസഞ്ചിനിറച്ച കാപട്യക്കാര്‍
വാസരസൗരഭ്യത്തില്‍ വിഷബീജങ്ങള്‍ പാറ്റി
വസന്തോത്സവങ്ങളെ കുരുതിക്കളമാക്കും
പാഷണ്ഡജനനങ്ങള്‍, നന്മകളെല്ലാം തല്ലി-
ത്തകര്‍ത്ത് വിനോദിക്കുമാസുരാധികാരത്തി-
നുന്മത്തമദാന്ധതാ രഥത്തില്‍ജനങ്ങള്‍തന്‍
നെഞ്ചിലൂടധികാരഗര്‍വിന്റെ പടയോട്ടം.

കാത്തുവയ്ക്കുന്നൂകാലമേതുനീറോയ്ക്കും കണ,
ക്കതിനായ് വിധിദിനമെത്തിടും ദുരാന്ധതേ!

 

ShareTweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies