കഴിഞ്ഞ 60 വര്‍ഷമായി ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തില്‍ ശാസ്ത്രബോധം വളര്‍ത്തി വളര്‍ത്തി നാടിനെ ഏതു പരുവത്തിലാക്കി എന്നറിയണ്ടേ?
അന്ധവിശ്വാസവും കപട ശാസ്ത്രങ്ങളും കണ്ടമാനം പെരുകി. ആലപ്പുഴയില്‍ ചേര്‍ന്ന പരിഷത്ത് സംസ്ഥാന ക്യാമ്പ് അംഗീകരിച്ച പ്രമേയ ത്തിലാണ് ഈ കുമ്പസാരം നവോത്ഥാന ധാരകളെ കൂട്ടി യോജിപ്പിക്കുന്നതിലും ശാസ്ത്രബോധത്തിലധിഷ്ഠിതമായ പൊതുധാര വികസിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്താതിരുന്നത് കേരളത്തിന് തിരിച്ചടിയായി എന്നാണ് പ്രമേയത്തില്‍ പറയുന്നത്. അപ്പോള്‍ പരിഷത്തിന്റെ ശ്രദ്ധ എന്തിലായിരുന്നു? മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പോഷക സംഘടനയായി കമ്മ്യൂണിസവും ഭൗതികവാദവും പ്രചരിപ്പിക്കുക എന്നതിലായി ശ്രദ്ധ. ഒടുവില്‍ പരിഷത്തിനു തന്നെ ഇടതു സര്‍ക്കാരിന്റെ പല നീക്കങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തേണ്ടിവന്നു. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഭരണ സംവിധാനത്തെ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിലടക്കം കമ്യൂണിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള ഉപകരണമായി ഈ ശാസ്ത്ര സംഘടന അധ:പതിച്ചു. അതിന്റെ സ്ഥാപക അംഗങ്ങള്‍ പലരും ടാറ്റ പറഞ്ഞു പോയി. ഇതിന്റെയൊക്കെ ഫലമോ? അന്ധവിശ്വാസങ്ങള്‍ക്കും കപട ശാസ്ത്രങ്ങള്‍ക്കും വിപണിമൂല്യം കൂടി എന്നാണ് പ്രമേയത്തില്‍ പറയുന്നത്. തങ്ങളുടെ വിശ്വാസ്യതയുടെ അളവുകോലായി അതു മാറി എന്നവര്‍ തിരിച്ചറിയുമോ?
രാജഭക്തിയെ ഔദ്യോഗികമായി തന്നെ അംഗീകരിക്കുന്ന പ്രവണത കണ്ടു തുടങ്ങി എന്ന വിലയിരുത്തലില്‍ തികട്ടി വരുന്നത് അകത്തെ കമ്മ്യൂണിസം തന്നെ. ഭാരതത്തിലെ വലിയ ശാസ്ത്രജ്ഞര്‍ ദേശഭക്തിയേയും ശാസ്ത്ര ബോധത്തേയും പരസ്പര പൂരകമായി കണ്ടവരായിരുന്നു. ദേശഭക്തിക്കെതിരെ പ്രവര്‍ത്തിക്കാനാണ് പ്രമേയത്തിലെ ആഹ്വാനം. തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറില്ല എന്നു സാരം.