Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ന വേണുശ്ചന്ദനായതെ

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
26 April 2024

ബംഗളൂരുവില്‍ നിന്ന് അമ്മാവന്റെ കാള്‍. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അവിടുത്തെ ജലക്ഷാമമായി ഞങ്ങളുടെ ചര്‍ച്ചാവിഷയം. വലിയ ദുരന്തത്തിലേക്കാണ് പോക്ക്. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ, കണ്ണും മൂക്കുമില്ലാതെ കെട്ടിടങ്ങള്‍ അനുവദിക്കുക. തടാകങ്ങളുടെ സംരക്ഷണത്തിനായി ഒന്നും ചെയ്യാതിരിക്കുക. മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കാതിരിക്കുക തുടങ്ങി അനേകം കാരണങ്ങള്‍ ഉണ്ട് ഈ ജലക്ഷാമത്തിന്. അതിനു പുറമെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി, കൈക്കൂലി വാങ്ങല്‍. ഏതു സര്‍ക്കാര്‍ വന്നിട്ടും ഒരു ശമനവുമില്ല.
ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രി വന്നാലേ ഇനി രക്ഷയുള്ളൂ. ഇപ്പോഴത്തെ നേതൃത്വം മദ്യപന്മാരാലും വിഷയലോലുപന്മാരാലും സമ്പന്നമാണ്. ‘രേവടി കള്‍ച്ചര്‍’ എന്ന് പറയുന്ന ധാരാളം ഫ്രീ ബീസ് നല്‍കുന്ന, ആപ്പിനെപ്പോലെ വോട്ടിനുവേണ്ടി എല്ലാം സൗജന്യമായി നല്‍കുന്ന, ഉത്തരവാദരഹിത സര്‍ക്കാരാണവിടെ.

Google NewsAdd Kesari Weekly as a preferred source on Google

‘അവരുടെ നേതാവോ?’ എന്ന് ചോദിക്കലും..
‘അയ്യോ ഒന്നും പറയണ്ട.. മുംബെയിലെ റാലിയില്‍ പറഞ്ഞത് കേട്ടില്ലേ? ഹിന്ദു മതത്തിലെ ശക്തിയോടാണ് നമ്മുടെ യുദ്ധം എന്ന്..’
‘കേട്ടു.. ഇവിടുത്തെ മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കിയില്ല. മോദിജി അടുത്ത ദിവസം തന്നെ അതിനു മറുപടി കൊടുക്കയും ചെയ്തു. ഇത്രയുമധികം വിഡ്ഢിത്തം പറയുന്ന ഒരാളെ പൊക്കിക്കൊണ്ട് നടക്കുന്ന മാധ്യമങ്ങളും ആ പാര്‍ട്ടി അണികളും മാര്‍ക്‌സിസ്റ്റുകളും അവരെ സമ്മതിക്കണം.. ഹാ.. കഷ്ടം!’

‘പയ്യനും പെങ്ങളൂട്ടിയും എത്ര ശ്രമിച്ചാലും എങ്ങനെ കോച്ചിങ് കൊടുത്താലും ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.’
‘ശരിയാ ആ സ്ത്രീയുടെ എംഎസ് പി കമെന്റ് കേട്ടുവോ?’

ADVERTISEMENT

‘ഇല്ല.. മിനിമം സപ്പോര്‍ട്ട് പ്രൈസ് എന്നതിന് ന്യൂനതം ന്യൂനാഥം എന്ന് പറഞ്ഞു ചിരിച്ചു ഒഴിവായി. ഞാന്‍ മറന്നു എന്നും. ഇംഗ്ലീഷില്‍ ഒട്ടു പറഞ്ഞതുമില്ല. ഒരു നേതാവിന്റെ യാതൊരു ലക്ഷണവുമില്ല. ഒരു തരം ഇക്കിളിച്ചിരി. ഗുജറാത്തില്‍ ചെന്ന് ആ സ്ത്രീ കോണ്‍ഗ്രസ് വന്നാല്‍ ഓരോ കുടുംബത്തിനും 25 രൂപ തരും എന്ന് പറഞ്ഞു നാട്ടുകാരെ അമ്പരപ്പെടുത്തി.’

‘നമ്മളെപ്പോലെ സാധാരണ ജീവിതത്തിലൂടെ അവര്‍ കടന്നു പോയിട്ടില്ല, വളര്‍ന്നു വന്ന പശ്ചാത്തലം വേറെയാണ്. ഒരു കടയില്‍ സാധനം വാങ്ങാന്‍ ഇന്നേവരെ പോയിട്ടില്ല. ആട്ട ലിറ്ററിലാണോ കിലോ ആയി തൂക്കിയാണോ എന്നറിയില്ല. ഗ്യാസ് സ്റ്റൗവില്‍ കല്‍ക്കരിയിട്ടാണ് കത്തിക്കുന്നതെന്നാണ് ധാരണ. അത് പറയുകയും ചെയ്തു. ആകെ ഒന്നും ഒരു ചുക്കുമറിയാത്ത കുടുംബം.’

‘ആ പയ്യന്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരിക്കുമ്പോള്‍ എന്‍.സി.സി എന്നതിന്റെ പൂര്‍ണ്ണരൂപം അറിയുമായിരുന്നില്ല. ആരോ പറഞ്ഞു കുറച്ചുകൂടി സീരിയസ് ആവണം എന്ന്, ഇപ്പോള്‍ വിഡ്ഢിത്തങ്ങള്‍ വളരെ സീരിയസ് ആയാണ് പറയുന്നത്.’
‘ഹ.ഹ.ഹ. എണ്ണിയാലൊടുങ്ങാത്ത തമാശകളാണ്. ചെവിയില്‍ ചെമ്പരത്തിപ്പൂ ഇല്ലെന്ന് മാത്രം. തമാശകള്‍ ഹിന്ദിയിലായതുകൊണ്ടു മലയാളികള്‍ക്ക് പ്രത്യേകിച്ചും കോണ്‍ഗ്രസ്സുകാര്‍ക്ക് ഒന്നും മനസ്സിലാവില്ല. മാര്‍ക്‌സിസ്റ്റുകാര്‍ കരുതുന്നത് പയ്യന്‍ മോദിക്കെതിരെയുള്ള തീപ്പന്തം എന്നാണ്. അവരെക്കുറിച്ച് പയ്യന്‍ ഒന്നും പറയാറില്ല. അതിനാല്‍ സന്തോഷത്തിലാണ്.’

‘എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ പറയാന്‍? ആരാണാവോ ഇപ്പോഴത്തെ കോച്ച്? ജയറാം രമേശ് ആയിരിക്കും. എഐയെക്കുറിച്ച് ചോദിച്ചപ്പോള്‍ നെറ്റ്‌വര്‍ക്കിന്റെ മുകളിലിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണത് എന്ന് പറഞ്ഞു നേരെ ഇറാക്ക് സദ്ദാം ഹുസൈനിലേയ്ക്ക്..’
‘ഞാന്‍ അത് കേട്ട് ചിരിച്ചു മണ്ണുകപ്പി.’ കോന്‍ ഹൈ യെ ഭാരത് മാതാ? എന്നത് കേട്ടുവോ? പയ്യന്‍സ് ഒരിക്കലെങ്കിലും പതിവായി ക്വോട്ട് ചെയ്യുന്ന തന്റെ പര്ദാദ (മുത്തശ്ശിയുടെ അച്ഛന്‍) നെഹ്‌റുവിന്റെ ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ വായിച്ചിരുന്നെകില്‍ എന്ന് ഞാന്‍ ആശിച്ചു പോയി. ഇനി അതുമല്ലെങ്കില്‍ ‘ഭാരത് ഏക് ഖോജ്’ ദൂരദര്‍ശന്‍ സീരിയല്‍ കണ്ടിരുന്നെങ്കില്‍ എന്നും. ഇയാളുടെ അച്ഛന് വിമാനം പറത്താനായിരുന്നു വാസന. ഇയാള്‍ക്ക് റേസ് കാറുകള്‍ ഓടിക്കാനും. എന്നാല്‍ ആ വഴിയ്ക്കു വിട്ടാല്‍ മതിയായിരുന്നു. എന്തിനാ ഇന്ത്യക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?’
‘ങാ ഹാ അപ്പോള്‍ നമ്മുടെ കേരളത്തിലെ വെടാകൊണ്ടന്‍ കോണ്‍ഗ്രസ് നേതാക്കളെന്തു ചെയ്യും?. വിനീത ദാസന്മാര്‍ക്ക് യജമാന കുടുംബത്തിലെ ആരെങ്കിലും തലപ്പത്ത് വേണ്ടേ? അല്ല, ഒന്നോര്‍ത്താല്‍ രാഷ്ട്രീയത്തില്‍ നമുക്ക് തമാശക്കാരും വേണ്ടേ? പാര്‍ലമെന്റില്‍ ഒരു സ്ഥിരം ക്ലൗണ്‍ വേണമെന്ന് ബി.ജെ.പിയും കരുതുന്നുണ്ടാവാം..’

‘വയനാട്ടിലെ അവരുടെ സ്ഥാനാര്‍ത്ഥിയെ കണ്ടാണോ പറയുന്നത്. ആവോ ആര്‍ക്കറിയാം? അല്ല, മൂന്ന് പേരേയുമെടുത്ത് താരതമ്യം ചെയ്താല്‍ അവര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി, നല്ല സ്ഥാനാര്‍ത്ഥിയാണ് എന്ന് മനസ്സിലാകും. ഒന്നുമില്ലെങ്കില്‍ ദേശസ്‌നേഹം ഉണ്ടല്ലോ.’
‘കേരളത്തില്‍ പലരും കരുതുന്നത് പയ്യന്‍ തമാശകള്‍ എല്ലാം ട്രോള്‍ ആണെന്നാണ്. വാസ്തവത്തില്‍ എല്ലാം നേരിട്ട് പറഞ്ഞതാണ്. യന്ത്രത്തില്‍ പൊട്ടറ്റോ ഇട്ടാല്‍ സ്വര്‍ണ്ണം വരുന്നത് പഴയതായി. പുതിയത് ജാതി ധ്രുവീകരണം, മത ധ്രുവീകരണം ആണ്‍-പെണ്‍ ധ്രുവീകരണം ഒന്നും അങ്ങട്ട് ഏശുന്നില്ല. ‘ദേഖോ.. ജിഎസ്ടി കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടായോ? ഇല്ല എന്ന് പുള്ളി ഉത്തരം പ്രതീക്ഷിച്ചു എന്നിട്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടായെങ്കില്‍ കയ്യുയര്‍ത്തുക എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കയ്യുയര്‍ത്തി, പിന്നെ എല്ലാവരോടുമായി ഒരു അലറല്‍ ‘ഹാഥ് നീച്ചെ കരോ..ഹാഥ് നീച്ചെ കരോ – കയ്യ് താഴ്ത്തൂ…’ ഹ..ഹ..ഹ.’

‘അയ്യോ കണക്ക് ഒന്നുമറിയില്ല അയ്യായിരം, പതിനയ്യായിരമാവും പിന്നെ സോറി പന്ത്രഹ് ലാക്ക് ആകും. ആകെക്കൂടി കുഴമാന്ത്രം. മറ്റൊന്ന്: സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ അതില്‍ വില എഴുതിയിട്ടുണ്ടാകും. എല്ലാറ്റിലും ങഞജ അതിനര്‍ത്ഥം മിനിമം റീറ്റെയ്ല്‍ പ്രൈസ്! കടക്കാരന്‍ ഏതോ വിലക്ക് വില്‍ക്കും. ബാക്കി അദാനിയുടെ പോക്കറ്റില്‍ പോകും.!’

‘ഇതൊക്കെ വെയിലത്ത് നിന്ന് കേള്‍ക്കാന്‍ ആരെങ്കിലും പോകുമോ? കാശു നല്ലപോലെ കൊടുക്കുന്നുണ്ടാകും.’

‘തീര്‍ച്ചയായും. ആരോ അതിയാന് പറഞ്ഞു കൊടുത്തു കര്‍ഷകരുടെ കയ്യ് പിടിച്ചാല്‍ അറിയാം അയാള്‍ കര്‍ഷകനാണെന്ന് കയ്യില്‍ തഴമ്പുണ്ടാകും എന്ന്.
ഉടന്‍ അത് പ്രസംഗത്തില്‍ കാച്ചി. സ്റ്റേജില്‍ നില്‍ക്കുന്ന തന്റെ സെക്യൂരിയറ്റിയെ വിളിച്ചു കൈ തരാന്‍ പറഞ്ഞു. കണ്ടോ എനിക്കറിയാം ഇയാള്‍ കര്‍ഷകനല്ല എന്ന് കര്‍ഷകന്റെ കൈ പൊട്ടിയിരിക്കും.’
‘ഹ.ഹ, ഇപ്പോള്‍ പ്രസംഗമില്ല. ഒരു തരം ചെപ്പടി വിദ്യക്കാരന്റെ റോളാണ്. ഒരു കാര്‍ നോക്കി’യെ ഗാഡി കോന്‍സാ ഹൈ? ടൊയോട്ട ..? നോക്കൂ ജപ്പാനില്‍ ഒരു മെക്കാനിക്ക് ആണ് ആ കമ്പനി ഉണ്ടാക്കിയത്. ഹിന്ദുസ്ഥാനില്‍ ആര്‍ക്കെങ്കിലും അങ്ങനെ സ്വപ്‌നം കാണാന്‍ പറ്റുമോ?’ ഇതാണ് പ്രസംഗ ശൈലി. മറ്റൊരു സൂപ്പര്‍ ഹിറ്റ് : രാവിലെ എഴുന്നേറ്റാല്‍ ഒരു ചോദ്യം നിങ്ങള്‍ നിങ്ങളോട് ചോദിക്കണം. ഈ ഹിന്ദുസ്ഥാന്‍ സോനെ കി ചിഡിയാ ഥാ? ഹിന്ദുസ്ഥാന്‍ സുവര്‍ണ്ണപക്ഷിയായിരുന്നില്ലേ? ആയിരുന്നു എന്ന് പറയപ്പെടുന്നു. ഇന്നും പറയുന്നു. ചോദ്യമിതാണ്. അതില്‍ നിന്നും എത്ര സ്വര്‍ണ്ണം നിങ്ങള്‍ക്ക് കിട്ടി? ഈ ചോദ്യം നിങ്ങള്‍ ദിവസവും ചോദിക്കണം.’

‘സത്യഗ്രഹത്തെ പറ്റി പറഞ്ഞത് കേമമായി. അതിങ്ങനെ: ഗാന്ധിജി സത്യഗ്രഹത്തെ പറ്റി പറഞ്ഞിരുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? സത്തയോടുള്ള (ഭരണത്തോടുള്ള) ആഗ്രഹം ഒരിക്കലും വെടിയരുത് എന്ന്. അത് കേട്ട് തല കറങ്ങിപ്പോയി. വെറുതെയല്ല ഒരു ഉത്തരേന്ത്യന്‍ കവി ഇങ്ങനെ പറഞ്ഞത്. ‘പ്രസംഗം ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ മുണ്ടും അടിവസ്ത്രവും ഇയാള്‍ കീറിപ്പുറത്തിടും എന്ന്’
‘ഹ.. ഹ.. എത്ര ശരി.’

‘അക്കാദമിക്കലി നെഹ്‌റു കുടുംബം മൊത്തം വളരെ പുറകിലായിരുന്നു. പഠിപ്പില്ല. നല്ലൊരു തൊഴിലും ആരും ചെയ്തില്ല. രാജീവ് ഗാന്ധി അതില്‍ ഒരപവാദമായിരുന്നു. എങ്കിലും അതിലും ശോഭിച്ചില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി പദവി വഹിക്കാന്‍ ആരും പ്രാപ്തരായിരുന്നില്ല. ഇന്ദിരാഗാന്ധിയടക്കം. കുടുംബ പശ്ചാത്തലമില്ലെങ്കില്‍ കാണാമായിരുന്നു.’

ആള്‍ ഇന്ത്യാ റേഡിയോവില്‍ ജോലി ചെയ്തിരുന്ന അമ്മാവനെ അടിയന്തരാവസ്ഥക്കാലത്ത് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത് ഞാന്‍ ഓര്‍ത്തു.
‘എന്തായാലും നമുക്ക് നല്ല ഒരു പ്രതിപക്ഷം വേണം’ അമ്മാവന്‍ പറഞ്ഞു. ‘അതിപ്പോള്‍ ഇല്ലാതായി.’

‘കോണ്‍ഗ്രസ്സ് നെഹ്‌റു-ഗാന്ധി കുടുംബവുമായുള്ള ബന്ധം വിടണം എന്നിട്ട് പുതിയ പാര്‍ട്ടി തുടങ്ങണം എന്നാല്‍ നന്നാവും.’
‘ശരിയാണ് ഇവരെ വെച്ച് എത്ര ഉന്തിയാലും മുന്നോട്ട് പോകില്ല. അതിനു പറ്റിയ സ്റ്റഫ് അല്ല ഇവര്‍. ജനുസ്സ് വേറെയാണ്.
ഗുരു ചാണക്യന്‍ പറഞ്ഞു:

‘മലയാചല സംസര്‍ഗ്ഗാത് ന വേണുശ്ചന്ദനായതെ.’
മലയ പര്‍വ്വതത്തില്‍ വളര്‍ന്നാലും വേണു – മുള – ഒരിക്കലും ചന്ദനമരമാവില്ല. എത്ര വളമിട്ടിട്ടും പൊന്നുപോലെ നോക്കിയിട്ടും കാര്യമില്ല.’
‘ഹ.ഹ.ഹ .. വാസ്തവം.! ശരി പിന്നെ വിളിക്കാം’ എന്ന് പറഞ്ഞു അമ്മാവന്‍ ഫോണ്‍ വെച്ചു.’

ഞാന്‍ അടിയന്തരാവസ്ഥ കാലത്തെ, അമ്മാവനെ ഏറെ അരിശം കൊള്ളിച്ച, ആകാശവാണിയിലെ ഒരു ലളിതഗാനം ഓര്‍ത്തു.
‘അറുപതു കോടി ജനങ്ങള്‍ക്കും സമ്പത്തൊരുപോല്‍ ഭാഗിക്കാന്‍
ഇരുപതിനപ്പരിപാടിയൊരുക്കിയ പ്രിയദര്‍ശിനീ പുഷ്പ്പാഞ്ജലീ..
പുഷ്പ്പാഞ്ജലീ… പുഷ്പ്പാഞ്ജലീ.’

 

Tags: തുറന്നിട്ട ജാലകം
Share29TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies