Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

ഓംകാരേശ്വറും നര്‍മ്മദാ പ്രദക്ഷിണവും

അഡ്വ.ശിവകുമാര്‍ മേനോന്‍

Print Edition: 26 April 2024

ഭാരതീയ സംസ്‌കാരത്തിലും ഹൈന്ദവ വിശ്വാസത്തിലും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ജ്യോതിര്‍ലിംഗം. ഭാരതത്തില്‍ ഭഗവാന്‍ ശിവനെ ജ്യോതിര്‍ലിംഗ രൂപത്തില്‍ ആരാധിക്കുന്ന പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളാണുള്ളത്, അവയെ ദ്വാദശ ജ്യോതിര്‍ലിംഗമെന്ന് വിശേഷിപ്പിക്കുന്നു. അഗ്നിജ്വാലയായി ശിവന്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളാണിവ. സാധാരണ ശിവലിംഗം മനുഷ്യനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം സ്വയംഭൂവാണ്, ശിവന്റെ ഊര്‍ജ്ജം ആവാഹിച്ച ലിംഗം. ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും ഈ ക്ഷേത്രങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും പല സവിശേഷതകളുണ്ട്. അപൂര്‍വ്വമായ ചൈതന്യവും ഊര്‍ജ്ജവും അവിടെ പ്രസരിക്കുന്നു. ജ്യോതിര്‍ലിംഗ ദര്‍ശനവും പ്രാര്‍ത്ഥനയും മനുഷ്യജന്മത്തില്‍ മോക്ഷപ്രാപ്തി ലഭ്യമാക്കും. അവ നദീ തീരത്തും, കടല്‍ത്തീരത്തും, പര്‍വ്വത മുകളിലും, ഗ്രാമങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗം നദീതീരത്താണ്.

മധ്യപ്രദേശിലെ ഖണ്ട്വാ ജില്ലയിലെ നര്‍മ്മദാനദിയുടെ വടക്കുഭാഗത്തെ മാന്ധാത പര്‍വ്വതത്തിലാണ് ആത്മീയ പ്രാധാന്യവും സാംസ്‌കാരിക പൈതൃകവുമായ ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. മണലിലും കളിമണ്ണിലുമായി നിര്‍മ്മിതമായ ശിവലിംഗം സ്വാഭാവികമായി സ്ഥാപിക്കപ്പെട്ടതാണ്. വളരെ പുരാതനമായ വാസ്തുവിദ്യയില്‍ അധിഷ്ഠിതമായ ഈ ക്ഷേത്രത്തിലെ തൂണുകള്‍ മനോഹരമായ കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ശിവപുരി എന്നാണ് ഈ സ്ഥലത്തിന്റെ പഴയ നാമം.

ഈ സ്ഥലത്തിന് ശിവന്റെ നാലാമത്തെ ജ്യോതിര്‍ലിംഗമാണെന്നത് കൂടാതെ നര്‍മ്മദാ നദിയുടെ തീരത്താണെന്ന പ്രത്യേകത കൂടിയുണ്ട്. പുണ്യനദിയായ നര്‍മ്മദാ നദിയുടെ തീരം തപോഭൂമിയാണ്. ഒട്ടനവധി ദേവന്മാരും ഋഷിമാരും മഹര്‍ഷിമാരും അവിടെ തപസ്സ് ചെയ്തിട്ടുണ്ട്. ഹിന്ദുപുരാണ ഗ്രന്ഥങ്ങളില്‍ ഈ നദിയെ കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങളുണ്ട്. മഹത്ത്വങ്ങള്‍ കൊണ്ട് നിറഞ്ഞ നര്‍മ്മദാ നദിയെ പ്രദക്ഷിണം അഥവാ പരിക്രമം ചെയ്യാമെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. മറ്റൊരു നദിയെയും പ്രദക്ഷിണം ചെയ്യാന്‍ സാധിക്കില്ല. പാപമോചനത്തിനായും മുക്തി ലഭിക്കുവാനായും പുണ്യനദികളായ യമുനയില്‍ ഏഴ് ദിവസവുംസരസ്വതിയില്‍മൂന്ന് ദിവസവുംഗംഗയില്‍ ഒരു നേരവും മുങ്ങിയാല്‍ ലഭിക്കുന്ന പുണ്യം കേവലം നര്‍മ്മദാ നദിയുടെ ദര്‍ശനത്തില്‍ നിന്നുമാത്രം ലഭിക്കും. ഹിന്ദുധര്‍മ്മ പ്രകാരം നര്‍മ്മദാ നദിയ്ക്കു ചുറ്റുമുള്ള കാല്‍നടയായുള്ള പരിക്രമം ജന്മസാക്ഷാത്കാരങ്ങളിലൊന്നാണ്. ഭാഗ്യവശാല്‍ ഈ ലേഖകനും അതിനൊരു അവസരം ഈയിടെ ലഭിച്ചു. നര്‍മ്മദാ നദിയുടെ തീരത്തുള്ള മധ്യപ്രദേശിലെ ഹര്‍ദ്ദ ജില്ലയിലെ ചിച്ചോട്കുടി ഗ്രാമത്തിലെ ശ്രീ ബജരംഗദാസ് കുടി എന്ന ആശ്രമവുമായി എനിക്കുള്ള എളിയ ബന്ധവും അവിടെ നിന്നും ലഭിച്ച കുറച്ച് അറിവുകളുമാണ് ഈ പുണ്യകര്‍മ്മത്തിലേക്കു എന്നെ നയിച്ചത്. സാമ്പത്തിക ചിലവുകള്‍ ഒന്നുമില്ലാതെ ഏകദേശം മൂവായിരത്തി ഇരുനൂറ് കിലോമീറ്റര്‍ ദൂരമുള്ള കാല്‍നട യാത്ര പൂര്‍ത്തീ കരിക്കാന്‍ നൂറ്റിപ്പതിനാല് ദിവസം വേണ്ടിവന്നു.

നര്‍മ്മദാ പരിക്രമം നദിയുടെ എവിടെ നിന്നു വേണമെങ്കിലും ആരംഭിക്കാം. എന്നാലും യാത്ര ആരംഭിക്കുവാന്‍ നദിയുടെ ഉത്ഭവസ്ഥാനമായ അമര്‍ഖണ്ഡക്കും ഓംകാരേശ്വരുമാണ് അഭികാമ്യം. നര്‍മ്മദാ പരിക്രമം അനുഷ്ഠിക്കുന്ന ഭക്തര്‍ ഏകദേശം ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓംകാര രൂപത്തിലുള്ള മാന്ധാത പര്‍വ്വതത്തെ (ഓംകാര പര്‍വ്വതം) പ്രദക്ഷിണം ചെയ്ത് ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗ ദര്‍ശനം നടത്തി നദിയുടെ തെക്ക് ഭാഗത്തെ ഗോമുഖ്ഘാട്ടില്‍ നിന്നും പവിത്രമായ ജലം ആചാരപ്രകാരം ചെറിയ കുപ്പിയില്‍ ശേഖരിച്ച് പരിക്രമം ആരംഭിക്കുന്നു. നിത്യേന പൂജ ചെയ്യുന്ന ഈ ജലം പരിക്രമ സമാപ്തിയില്‍ ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗത്തില്‍ അഭിഷേകം ചെയ്ത് പരിക്രമ ആചാരങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ചിലര്‍ പൂര്‍ണ്ണ പരിക്രമത്തിനു ശേഷമാണ് മാന്ധാത പര്‍വ്വതത്തെ പ്രദക്ഷിണം ചെയ്യുന്നത്. മറ്റ് സ്ഥാനങ്ങളില്‍ നിന്നും പരിക്രമം ആരംഭിക്കുന്ന ഭക്തര്‍ക്കും ഇവിടെ ആഗതരായി ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗത്തില്‍ പവിത്രജലം അഭിഷേകം ചെയ്യേണ്ടതുണ്ട്.

നര്‍മ്മദാ നദീതിരത്ത് ലേഖകന്‍

ഞാന്‍ ഹര്‍ദ്ദ ജില്ലയിലെ ശ്രീ ബജരംഗദാസ്‌കുടി ആശ്രമത്തില്‍ നിന്നും ഏകനായി കാല്‍നടയായുള്ള നര്‍മ്മദാ പരിക്രമം ആരംഭിച്ച് ഓംകാരേശ്വറിലെത്തി. അവിടുത്തെ മാര്‍ക്കേണ്ഡയ ആശ്രമത്തിലെ രണ്ടാം നിലയിലെ ഭക്തനിവാസിലായിരുന്നു താമസം. മഴമൂലം അവിടെ ഒരു ദിവസം കൂടുതല്‍ താമസിക്കേണ്ടിവന്നു. നദി കുറുകെ കടക്കുന്നത് പരിക്രമത്തിനിടയില്‍ അനുവദനീയമല്ലാത്തതിനാല്‍ ആ സമയം ജ്യോതിര്‍ലിംഗ ദര്‍ശനവും മാന്ധാത പരിക്രമവും സാധ്യമായിരുന്നില്ല. ഏകദേശം നൂറു ദിവസത്തിനു ശേഷം 3200 കിലോമീറ്റര്‍ നടന്ന് പൂര്‍ണ്ണ പരിക്രമത്തിനു ശേഷം പവിത്രജലം ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗത്തില്‍ അഭിഷേകം ചെയ്യുവാനായി വീണ്ടും ഇവിടെ വരികയും മാര്‍ക്കണ്ഡേയ ആശ്രമത്തില്‍ താമസിക്കുകയുമുണ്ടായി. ഈ രണ്ട് സന്ദര്‍ശനവും ചേര്‍ത്താണ് ഓംകാരേശ്വറിനെക്കുറിച്ചും അവിടുത്തെ കാഴ്ചകളെ കുറിച്ചും ഏറ്റവും ലഘുവായി ഇവിടെ വിവരിക്കുന്നത്. ഓംകാരേശ്വര്‍ ഒരേ സമയം തീര്‍ത്ഥാടന കേന്ദ്രവും, ചരിത്ര പ്രധാന സ്ഥലവും വിനോദ സഞ്ചാര കേന്ദ്രവുമാണ്.

മാര്‍ക്കണ്ഡേയ ആശ്രമത്തില്‍ നിന്നും നദിയിലെ കാഴ്ചകള്‍ നന്നായി കാണുവാന്‍ കഴിയും, എതിര്‍വശം മാന്ധാത പര്‍വ്വതം. ആശ്രമത്തിനോട് ചേര്‍ന്ന് വടക്ക് വശമാണ് അഭയാഘാട്ട്. നദിയില്‍ ഒരു പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടം നാല് തൂണുകളിലായി നിവര്‍ന്നു നില്‍ക്കുന്നു. ചില ഭക്തര്‍ സ്‌നാനം ചെയ്യുന്നു. ചിലര്‍ സംഘമായി ഘാട്ടില്‍ പൂജയും ആരാധനയും അനുഷ്ഠിക്കുന്നു. പണ്ഡിറ്റ് (പൂജാരി) മൈക്കിലൂടെയാണ് കൂട്ടമായി വരുന്ന ഭക്തര്‍ക്ക് പൂജാവിധികള്‍ പറഞ്ഞു കൊടുക്കുന്നത്. മറ്റു ചില ഭക്തര്‍ നദിയെ ആരാധിച്ച് നര്‍മ്മദാ ആരതി ചൊല്ലി പുഷ്പഫലാദികള്‍ നദിയില്‍ സമര്‍പ്പിക്കുന്നു. നദിയില്‍ നിന്നും ചിലര്‍ നര്‍മ്മദാ ദേവിക്ക് അര്‍പ്പിച്ച തേങ്ങ പെറുക്കുന്നു. അലങ്കരിച്ച ബോട്ടുകളിലൂടെ സഞ്ചാരികള്‍ യാത്ര ചെയ്ത് ആനന്ദിക്കുന്നു.

നാല് മണി കഴിഞ്ഞപ്പോള്‍ ആകാശം പെട്ടെന്ന് ഇരുണ്ടു. ഇടിവെട്ടോടെ ചെറുതായി മഴത്തുള്ളികള്‍ വീണു തുടങ്ങി. ഘാട്ടിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും കച്ചവടക്കാരും പരിഭ്രാന്തരായി. മഴ ഒന്നുകൂടി തിമിര്‍ത്തു പെയ്തപ്പോള്‍ ഘാട്ടുകള്‍ പെട്ടെന്ന് കാലിയായി. ഓരോ മഴ തുള്ളിയേയും നര്‍മ്മദാ നദി സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. രാത്രി മഴ തോരാതെ പെയ്തപ്പോള്‍ നദിയുടെ കിഴക്ക് ഭാഗത്തുള്ള ഓംകാരേശ്വര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന്റെ സൂചനയായി സൈറണ്‍ പലതവണ മുഴങ്ങി. അടുത്ത ദിവസം ഞായറാഴ്ചയായിരുന്നു.

രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ ഇന്നലെ തുടങ്ങിയ മഴ ചോര്‍ച്ചയില്ലാതെ പെയ്തുകൊണ്ടിരിക്കുന്നു. ഘാട്ടിലേക്ക് നോക്കിയപ്പോള്‍ അവിടമാകെ ശൂന്യം. ആശ്രമത്തില്‍ നിന്നും രാവിലെ ചായയോടൊപ്പം ലഘുഭക്ഷണമായി ജീരകത്തില്‍ വറുത്ത പുഴുങ്ങിയ കടല ലഭിച്ചു. ആദ്യമായാണ് കടുകിനു പകരമായി ജീരകത്തില്‍ വറുത്തത് എന്തെങ്കിലും കഴിക്കുന്നത്. നല്ല സ്വാദ്, ഒരിക്കല്‍ കൂടി മേടിച്ചു കഴിച്ചു. രമേശ് ചൈതന്യ എന്നു പേരുള്ള അവിടുത്തെ ഒരു അന്തേവാസിയെ പരിചയപ്പെട്ടു. അദ്ദേഹം ആറു തവണ നര്‍മ്മദാ പരിക്രമം അനുഷ്ഠിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഏഴ് മണിയോടുകൂടി മഴ കുറച്ചു തോര്‍ന്നു. ഘാട്ടിലേക്ക് ഭക്തര്‍ ഒഴുകി തുടങ്ങി, പുണ്യ സ്‌നാനവും ആരാധനയും തുടങ്ങി വരുന്നു. ഇളംകാറ്റും ഇളം തണുപ്പും, കാര്‍മേഘങ്ങള്‍ ഉരുണ്ടുരുണ്ട് നീങ്ങുന്നു. സമീപ പ്രദേശങ്ങളിലെ പൊടികളെല്ലാം അദൃശ്യമായിരിക്കുന്നു. മലകളും നദിയും തലേദിവസത്തേക്കാളും സുന്ദരം.
രാവിലെ മഴ നിന്നപ്പോള്‍ ഞാന്‍ താഴെ ഇറങ്ങി അഭയാഘാട്ടിലെത്തി. മനോഹരമായ ഘാട്ടാണിത്, കൃത്യമായ പരിപാലനം നടക്കുന്നു. നദിയെ വണങ്ങി നദിയിലിറങ്ങി നിന്നപ്പോള്‍ വല്ലാത്തൊരു ഊര്‍ജ്ജം പ്രവഹിക്കുന്നത് പോലെ തോന്നി. ക്ഷീണമെല്ലാം പെട്ടെന്ന് മാറി. പത്തു നിമിഷത്തിനകം മഴ വീണ്ടും തിരിച്ചെത്തി. ആര്‍ക്കും മഴ കൊള്ളാനും വെയിലുകൊള്ളാനും താല്‍പ്പര്യമില്ല, കഴിയുകയുമില്ല. എന്നാല്‍ കുട്ടികള്‍ ഉത്സാഹത്തോടെ നീന്തി കളിക്കുന്നു.

മാര്‍ക്കണ്ഡേയ ആശ്രമത്തില്‍ നിന്നും ഗോമുഖ് ഘാട്ടിലേക്ക് പോകുന്ന വഴി റോഡിനു വടക്കുവശം മാതാ മന്ദിറിനോട് ചേര്‍ന്ന് മുപ്പത്തി അഞ്ച് അടി ഉയരമുള്ള ഒരു വിരാട സ്വരൂപവും റോഡിനു തെക്കുവശം ഏഴ് മീറ്ററില്‍ കുറയാതെ ഉയരമുള്ള ഹനുമാന്‍ സ്വാമിയുടെ ക്ഷേത്രവും ദര്‍ശിച്ചു. വഴിയോര കച്ചവടക്കാര്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. റോഡുകളില്‍ വാഹനം നിറഞ്ഞു തുടങ്ങി. റോഡ് സമനിരപ്പല്ലാത്തതിനാല്‍ പൈപ്പ് പൊട്ടി വെള്ളം താഴോട്ട് ഒഴുകി കൊണ്ടിരിക്കുന്നു, കൂട്ടത്തില്‍ ചില വീടുകളില്‍ നിന്നുള്ള മലിനജലവും. ഓരോ വീടിനു മുമ്പിലും വീട്ടുകാരുടെ തന്നെ ചെറിയ കടകള്‍ കാണാം, പൂജാസാമഗ്രികളുടെ കടകളാണ് കൂടുതലും. റോഡില്‍ ഭിക്ഷക്കാരും നിറഞ്ഞു, ചിലര്‍ ഭിക്ഷയ്ക്ക് വേണ്ടി റോഡില്‍ അവരുടെ ഇരിപ്പിടത്തിനു മുമ്പില്‍ തുണി വിരിച്ചിരിക്കുന്നു. ധാന്യമാണ് കൂടുതല്‍ ഭക്തരും ദാനമായി നല്‍കുന്നത്. ഭക്തരുടെ നെറ്റിയില്‍ വിവിധ ഡിസൈനുകളില്‍ അച്ചുകളിലൂടെ കുങ്കുമവും ചന്ദനവും ചാര്‍ത്തുന്നു, ഇതും ഇവിടെ കച്ചവടമാണ്. സന്ദര്‍ശകരില്‍ ഭൂരിഭാഗവും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്ന തിരക്കിലാണ്.

നദിയുടെ ദക്ഷിണ ഭാഗത്തായി വിഷ്ണുപുരിയില്‍ മാമലേശ്വര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നദി നിറഞ്ഞു കവിഞ്ഞപ്പോള്‍ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം. നദിയില്‍ ജലം ഉയര്‍ന്നാല്‍ ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗം വെള്ളത്തിനടിയിലാവുകയും പൂജ മുടങ്ങുകയും ചെയ്യും. അതിനൊരു പരിഹാരമായാണ് മാമലേശ്വര്‍ ക്ഷേത്രം പ്രതിഷ്ഠിച്ചത്. അതിനെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നു. ഈ പുരാതന ക്ഷേത്രം സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇതിനടുത്തായി ഒരു പ്രാചീന വിഷ്ണു ക്ഷേത്രവുമുണ്ട്.

നദിയുടെ ദക്ഷിണ ഭാഗത്ത് നിന്നും ഉത്തര ഭാഗത്തുള്ള ഓംകാരേശ്വറിലേക്ക് നടന്നു പോകുവാനായി ചെറിയ മേല്‍പ്പാലമുണ്ട്. നദിയിലൂടെ ബോട്ടിലും പോകാവുന്നതാണ്. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ മുഴുവന്‍ പൂജാസാമഗ്രികള്‍ വില്‍ക്കുന്ന കടകളാണ്. വന്‍ തിരക്കുള്ളപ്പോള്‍ ക്യൂ നില്‍ക്കുവാനുള്ള മെച്ചപ്പെട്ട സംവിധാനം ഇവിടെ നിലവിലുണ്ട്. നദിയുടെ വടക്ക് ഭാഗത്ത് നിന്നും മാമലേശ്വറിലേക്ക് മറ്റൊരു പാലമുണ്ട്. അതിലൂടെ ഗോമുഖ് ഘാട്ടില്‍ എളുപ്പം എത്തിച്ചേരാം. ഈ പാലത്തിലൂടെ നടക്കുമ്പോള്‍ കിഴക്ക് ഭാഗത്തുള്ള ഓംകാരേശ്വര്‍ ഡാം നന്നായി കാണാവുന്നതാണ്. നദിക്കു ശേഷം പാലം ഒരു മേല്‍പ്പാലവുമായി യോജിക്കുന്നു, ഇതിന്റെ മുകള്‍ഭാഗം മൂടിയിരിക്കുന്നു. ഇവിടെ ഡ്രമ്മുകളിലാണ് ചില വഴിയോര കച്ചവടക്കാര്‍ തേങ്ങയും മറ്റു പൂജാ സാധനങ്ങളും രാത്രി കാലങ്ങളില്‍ സൂക്ഷിക്കുന്നത്. നദിയോട് ചേര്‍ന്ന് അടുക്കി വച്ചിരിക്കുന്നത് പോലെ പാറക്കെട്ടുകള്‍ ഗോമുഖ്ഘാട്ടിനോട് ചേര്‍ന്ന് കാണാം.

നര്‍മ്മദ കാവേരി നദികളുടെ സംഗമസ്ഥാനം കൂടിയാണെന്നതാണ് ഓംകാരേശ്വറിന്റെ മറ്റൊരു പ്രത്യേകത. മാന്ധാത പര്‍വ്വതത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി വടക്ക് നിന്നും ഒഴുകുന്ന കാവേരിയും കിഴക്ക് നിന്ന് ഒഴുകുന്ന നര്‍മ്മദാ നദിയും സംഗമിക്കുന്നു. കുബേരന്‍ ഈ സംഗമസ്ഥാനത്ത് മഹാദേവനെ തപസ്സ് ചെയ്താണ് സകല ഐശ്വര്യവും നേടിയതെന്നു പറയുന്നു. ഇവിടെ സ്‌നാനാദി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക്ആയുസ്സ് വര്‍ദ്ധിക്കുകയും അശ്വമേധാദി യാഗഫലം പ്രാപ്തമാവുമെന്നും വിശ്വസിക്കുന്നു. ധാരാളം ഭക്തര്‍ നിത്യേന നദീസംഗമം സന്ദര്‍ശിക്കുന്നു.
നര്‍മ്മദാ തീരത്തെ എല്ലാ ഘാട്ടുകളിലും ഭക്തര്‍ അമാവാസി, മകരസംക്രാന്തി, മഹാശിവരാത്രി, നര്‍മ്മദാ ജയന്തി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ തര്‍പ്പണത്തിനും ആരാധനയ്ക്കുമായി എത്തിച്ചേരുന്നു. ആ ദിവസ ങ്ങളില്‍ ഇവിടെ വന്‍ തിരക്കായിരിക്കും. ഓംകാരേശ്വറില്‍ മൂന്ന് പ്രശസ്തമായ ഘാട്ടുകളുണ്ട്, ഗോമുഖ്ഘാട്ട്, അഭയഘാട്ട്, നഗര്‍ഘാട്ട്. ഇതില്‍ ഗോമുഖ് ഘാട്ടാണ് പരിക്രമം അനുഷ്ഠിക്കുന്നവര്‍ക്ക് മുഖ്യം. ഘാട്ടുകള്‍ എത്രയൊക്കെ വൃത്തിയാക്കിയാലും ചിലര്‍ മലിനമാക്കി കൊണ്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ ഘാട്ടിലും പരിസരത്തും കിടന്ന് ഉറങ്ങുന്നവരും അതിന് കാരണക്കാരാണെന്ന് അഭയഘാട്ടിലെ നോട്ടക്കാരന്‍ പറഞ്ഞു.

ഓംകാരേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന മാന്ധാത പര്‍വ്വതത്തില്‍ പ്രാചീന ക്ഷേത്രങ്ങളടക്കം ഒട്ടനവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്. ഇതില്‍ ഗൗരി സോമനാഥ് ക്ഷേത്രം, ശ്രീ സിദ്ധനാഥ് മന്ദിര്‍ തുടങ്ങിയവ പ്രാചീന ക്ഷേത്രങ്ങളാണ്. ധാരാളം പ്രാചീന ശിലകള്‍ ഇവിടെ കൃത്യമായി അടുക്കി വച്ചിരിക്കുന്നു, എന്നാല്‍ ചിലയിടങ്ങളില്‍ ശിലകള്‍ അലസമായി കൂട്ടിയിട്ടിരിക്കുന്നു. ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. രണ്ടിടത്ത് പഴയ രാജകീയ കവാടങ്ങള്‍ കാണാം. ഓംകാരേശ്വര്‍ പര്‍വ്വതത്തില്‍ വസിക്കുന്ന ജനങ്ങളില്‍ പലരും തീര്‍ത്ഥാടകരെ ആശ്രയിച്ചുള്ള കച്ചവടങ്ങള്‍ നടത്തി ജീവിക്കുന്നു. ടൂറിസം വകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വാഹന ഗതാഗതത്തിനായി ഒരു പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പടിഞ്ഞാറ് ഭാഗത്ത് പൂര്‍ത്തിയായി വരുന്നു.

നര്‍മ്മദാ നദിയുടെ ചില തീരത്തുകൂടി കാല്‍നടയായി അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന പരിക്രമമാണ് പഞ്ചകോശി പരിക്രമം. സമയക്കുറവും ആരോഗ്യവും കണക്കിലെടുത്ത് പൂര്‍ണ്ണമായി നര്‍മ്മദാ പരിക്രമം അനുഷ്ഠിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ പഞ്ചകോശി പരിക്രമം അനുഷ്ഠിക്കുന്നു. ഈ ആചാരം അനുഷ്ഠിക്കുന്ന നര്‍മ്മദാ തീരത്തെ പുണ്യ സ്ഥലങ്ങളിലൊന്നാണ് ഓംകാരേശ്വര്‍. ഇവിടെ വര്‍ഷത്തിലൊരിക്കല്‍ ദീപാവലിക്കു ശേഷമുള്ള ഏകാദശി ദിനത്തിന് ശേഷമാണ് പഞ്ചകോശി പരിക്രമം ആരംഭിക്കുന്നത്. ആരംഭിക്കേണ്ട കൃത്യമായ തീയതി മധ്യപ്രദേശിലെ പഞ്ചാംഗങ്ങളില്‍ ലഭ്യമാണ്. മാമലേശ്വര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് തീരത്തിനടുത്തുള്ള ഗ്രാമങ്ങളിലൂടെയുള്ള അഞ്ച് ദിവസത്തെ തീര്‍ത്ഥയാത്രയാണിത്, ഏകദേശം അമ്പത് കിലോമീറ്റര്‍. യാത്ര അവസാനിക്കുന്നത് ഓംകാരേശ്വറില്‍. പഞ്ചകോശി പരിക്രമം അനുഷ്ഠിക്കുന്നവര്‍ക്ക് പൂര്‍ണ്ണ പരിക്രമത്തിന്റെ ഫലം ലഭിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. സ്ത്രീകളും ധാരാളമായി പഞ്ചകോശി പരിക്രമത്തില്‍ പങ്കെടുക്കുന്നു.

നര്‍മ്മദാ നദിയെ അമ്മ(മയ്യ)യായാണ് ഭക്തരേവരും കാണുന്നത്. നര്‍മ്മദാ മയ്യയെ ബാഹ്യമായി ആരാധിക്കുന്നതിലൂടെയാണ് കൂടുതലും ഭക്തര്‍ ആനന്ദം കണ്ടെത്തുന്നതും ഭൗതികമായ ഫലം പ്രതീക്ഷിക്കുന്നതും. എന്നാല്‍ നര്‍മ്മദാ മയ്യയ്ക്കു വേണ്ടി നിസ്വാര്‍ത്ഥമായ സേവ ചെയ്യുന്ന ധാരാളം സന്നദ്ധ സംഘടനകളും ഭക്തരുമുണ്ട്. ചില ഭക്തര്‍ അവരുടെ നര്‍മ്മദാ പരിക്രമത്തിനു ശേഷം പരിക്രമവാസികള്‍ക്ക് സേവകരായി സ്വയം മാറുന്നു. അവരുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും നര്‍മ്മദാ നദിയോടുള്ള ഭക്തിയും വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുകയില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ സൗഭാഗ്യം അനുഭവിച്ച് അറിയേണ്ടതാണ്.

ShareTweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies