ഭീമസേനന് ഒരിക്കല്‍ കാനന മദ്ധ്യത്തിലൂടെ നടന്നു പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു.
പൂര്‍ണ്ണഗര്‍ഭിണിയായ ഒരു മാന്‍പേട പ്രസവവേദനയാല്‍ പുളയുകയാണ്. ആ മാനിനെ ലക്ഷ്യം വച്ച് വില്ലുകുലയ്ക്കുകയാണ് ഒരു വനവേടന്. എതിര്വശത്തുനിന്നതാ ഒരു സിംഹം മാനിന്റെ മേല്‍ ചാടി വീഴാന്‍ കുതിയ്ക്കുകയാണ്.
പാവം മാന്‍ ഇതൊന്നും അറിയാതെ നില്‍ക്കുകയാണ്. ഭീമസേനന് ആകെ ചിന്താക്കുഴപ്പത്തിലായി. വേടനെ തടഞ്ഞാല്‍ സിംഹം മാനിനുമേല് ചാടി വീഴും. സിംഹത്തെ തടഞ്ഞാല്‍ വേടന്റെ അസ്ത്രം മാനിന്റെ മേല്‍ തുളച്ചു കയറും രണ്ടായാലും മാനിന്റെ മരണം സുനിശ്ചിതം.
ഇതികര്‍ത്തവ്യഥാമൂഢനായി ഭീമന് ഉറക്കെ നിലവിളിച്ചു. ”എന്റെ കൃഷ്ണാ! ഭഗവാനേ രക്ഷിയ്ക്കണേ.”
ദൈവത്തിന് മനമാരു കണ്ടു. ഉടന്‍ ഒരു വെളളിടിവെട്ടി. വേടന്റെ ലക്ഷ്യം തെറ്റി സിംഹത്തിനു മേല്‍ തറച്ചു. സിംഹം മറിഞ്ഞു വീണു. ശക്തിയായി മഴ പെയ്ത് ഭൂമിയും ഭീമന്റെ മനസ്സും കുളിര്‍ത്തു. മാന്‍പേട പ്രസവിച്ചു.
ഈശ്വരനിശ്ചയം ആര്‍ക്കും തടുക്കാനാവില്ല എന്ന് ഭീമന് സന്തോഷത്തോടെ മനസ്സില്‍ വിചാരിച്ച് യാത്ര തുടര്‍ന്നു..