കോഴിക്കോട്: സംഘടനാ പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കേസരി ഭവന്‍ സന്ദര്‍ശിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് കേസരി ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജേണലിസം കോളേജായ മാഗ്‌കോമും ജന്മഭൂമി കോഴിക്കോട് എഡിഷന്‍ ഓഫീസും അദ്ദേഹം സന്ദര്‍ശിച്ചു. ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്.സുദര്‍ശന്‍, സഹപ്രാന്ത പ്രചാരക് എ.വിനോദ്, പ്രാന്ത പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന്‍, കോഴിക്കോട് വിഭാഗ് സംഘചാലക് യു.ഗോപാല്‍ മല്ലര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments