പ്രധാനമന്ത്രി നരേന്ദ്രമോദി ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ ഒരു പ്രസംഗം മുസ്ലിം വിരുദ്ധമാണ് എന്ന ആരോപണവുമായാണ് പ്രതിപക്ഷവും കോണ്‍ഗ്രസും ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. എല്ലാ കാലത്തെയും പോലെ വില്‍ക്കാന്‍ ഏറ്റവും എളുപ്പമുള്ള ഉല്‍പ്പന്നം വര്‍ഗീയതയായതുകൊണ്ട് ഇസ്ലാമിക ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാനും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുമുള്ള കോണ്‍ഗ്രസിന്റെയും ഇന്‍ഡി മുന്നണിയുടെയും പതിവ് തന്ത്രം തന്നെയാണ് ഇക്കാര്യത്തിലും പുറത്തുവരുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ധരിച്ചത്. വികസനത്തിന്റെ ഗുണഫലം രാജ്യത്ത് എല്ലാവര്‍ക്കും തുല്യനിലയില്‍ ലഭിക്കാന്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലിം ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കും. നമ്മുടെ വിഭവങ്ങള്‍ക്ക് മേലുള്ള ആദ്യ അവകാശം അവര്‍ക്കാകണം. നമ്മുടെ ലഭ്യമായ വിഭവസ്രോതസ്സുകള്‍ക്ക് അകത്തു നിന്നുകൊണ്ട് ഈ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് കേന്ദ്രസര്‍ക്കാരിനുള്ളത് എന്നായിരുന്നുപ്രസംഗത്തിലെ ഏറ്റവും പ്രസക്തഭാഗം. 2006 ഡിസംബര്‍ 9ന് വിജ്ഞാന്‍ ഭവനില്‍ നടന്ന യോഗത്തിലാണ് മന്‍മോഹന്‍സിംഗ് കോണ്‍ഗ്രസിന്റെ ഈ നയം വിശദീകരിച്ചത്.
ഈ പ്രസംഗം അന്നുതന്നെ വിവാദമായതാണ്. ഭാരതത്തെ പോലെ പൂര്‍ണമായും ജനാധിപത്യവും മതനിരപേക്ഷവുമായ ഒരു രാഷ്ട്രത്തില്‍ എന്താണ് മുസ്ലിങ്ങള്‍ മാത്രം സ്വത്തിന്റെ ആദ്യ അവകാശി ആകാനുള്ള കാരണം എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
ഭാരതം ഒരു രാഷ്ട്രം എന്ന നിലയില്‍ രൂപംകൊണ്ടിട്ട് സഹസ്രാബ്ദങ്ങളായി. ഇസ്ലാം എന്ന മതമോ മറ്റു സെമിറ്റിക് മതങ്ങളോ ഉണ്ടാകുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് സനാതനധര്‍മ്മവും ഹിന്ദു ജീവിതരീതിയും ഭാരതത്തിലുണ്ടായിരുന്നു. ഈ മഹത്തായ രാഷ്ട്രത്തിന്റെ നിര്‍മ്മിതിയിലും സാംസ്‌കാരിക തുടര്‍ച്ചയിലും ഇസ്ലാം എന്ന മതത്തിന്റെ സ്ഥാനം എന്താണ്? ഭാരതത്തിന്റെ ചരിത്രത്തിലുടനീളം അധിനിവേശത്തിന്റെയും വിധ്വംസനത്തിന്റെയും കൊള്ളയുടെയും ചതിയുടെയും ചരിത്രം മാത്രമേ ഇസ്ലാമിക അധിനിവേശക്കാര്‍ക്ക് പറയാനുള്ളൂ. നെഹ്‌റുവിയന്‍ ചരിത്രകാരന്മാര്‍ വെള്ളപൂശിയ കള്ളക്കഥകളില്‍ ഒഴികെ, യഥാര്‍ത്ഥ ചരിത്രം അറിയുന്നവര്‍ക്ക് മുഴുവന്‍ ഉത്തരേന്ത്യയിലും ഹിന്ദുക്കുഷിലും ഇസ്ലാമിക ഭീകരര്‍ നടത്തിയ ഹിന്ദു നരവേട്ടയുടെ കഥ അറിയാം. ഔറംഗസീബിന്റെ കാലത്ത് മതപരിവര്‍ത്തനം ചെയ്യാത്തതിന് കല്ലറ കെട്ടിക്കൊന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കഥ അറിയാത്തവര്‍ ഭാരതത്തില്‍ ഉണ്ടോ? അതിഥികളായി വന്നവര്‍ക്കെല്ലാം സമന്വയത്തിന്റെ വാതില്‍ തുറന്നിടുകയും എല്ലാവര്‍ക്കും ആരാധനയ്ക്കും ജീവിതത്തിനും എല്ലാവിധ അവസരങ്ങള്‍ നല്‍കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിന്റേത്.
മലബാറില്‍ നടന്ന നിന്ദ്യമായ നരവേട്ടയ്ക്ക് സ്വാതന്ത്ര്യസമരം എന്ന പേരില്‍ പെന്‍ഷന്‍ നല്‍കിയത് കോണ്‍ഗ്രസ്സാണ്. മഹാത്മഗാന്ധി പോലും നിന്ദ്യമായ മതവൈരവും വര്‍ഗീയ ലഹളയുമാണ് നടന്നതെന്ന് പറഞ്ഞിട്ട് പോലും അതിനെ വെള്ളപൂശിയത് ആരാണ്? എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ പോകുന്ന മുസ്ലീങ്ങള്‍ ഇല്ല എന്നല്ല പറയുന്നത്. പക്ഷേ ഒരു സമുദായം എന്ന നിലയില്‍ ചരിത്രത്തില്‍ അവരെ രേഖപ്പെടുത്തുന്നത് അവര്‍ നടത്തിയ അധിനിവേശങ്ങളുടെയും കൊള്ളയുടെയും അക്രമത്തിന്റെയും പേരില്‍ മാത്രമാണ്. എന്നിട്ടും ഭാരതത്തില്‍ നമ്മുടെ വിഭവങ്ങളുടെ ആദ്യ പങ്ക് അവര്‍ക്ക് നല്‍കണമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്?
ജനാധിപത്യ സമ്പ്രദായത്തില്‍ വോട്ടവകാശം നിര്‍ണായകമാകുന്ന ഭാരതത്തില്‍ അസംഘടിതരായ ഹിന്ദു സമൂഹം നിലനില്‍ക്കുന്നിടത്തോളം സംഘടിതരായ ന്യൂനപക്ഷ വോട്ട് ക്രോഡീകരിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എല്ലാ കാലവും കോണ്‍ഗ്രസ് ഈ പ്രീണന നയം തുടര്‍ന്നിട്ടുണ്ട്.
രാമജന്മഭൂമിയില്‍ 1528ല്‍ രാമക്ഷേത്രം തകര്‍ത്തു നിര്‍മ്മിച്ചതാണ് ബാബറി മസ്ജിദ് എന്ന് ഇസ്ലാമിക ചരിത്രകാരന്മാര്‍ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ കൊട്ടാരം ചരിത്രകാരന്മാര്‍ തന്നെ അവര്‍ നടത്തിയ ആക്രമണങ്ങളും തകര്‍ത്ത ക്ഷേത്രങ്ങളും കൊള്ളയടിച്ചു കൊണ്ടുവന്ന വിഗ്രഹങ്ങളുടെ കണക്കും നിരവധി പുസ്തകങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദി ഹിന്ദു ടെമ്പിള്‍സ് വാട്ട് ഹാപ്പെന്‍ഡ് ടു ദെം എന്ന കൃതി മുതല്‍ ആനന്ദിന്റെ വേട്ടക്കാരനും വിരുന്നുകാരനും വരെയുള്ള ഗ്രന്ഥങ്ങളില്‍ ഈ ചരിത്രം വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. ഭാരതഭൂമിയില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുവരുന്ന, മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദു സമൂഹത്തിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മുസ്ലിം സമൂഹത്തിന് ഉള്ളതെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. ഇത് മുസ്ലിം സമൂഹത്തിന്റെ വോട്ട് കിട്ടാന്‍ വേണ്ടി കോണ്‍ഗ്രസ് മനപ്പൂര്‍വ്വം പടച്ചുവിട്ട തന്ത്രമായിരുന്നു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വീണ്ടും ഈ മാതിരി കാര്യങ്ങള്‍ ഉന്നയിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും ശ്രമിക്കുമ്പോള്‍ അത് തുറന്നു കാട്ടാനുള്ള ബാധ്യത പ്രധാനമന്ത്രിക്കില്ലേ?
ന്യൂനപക്ഷ പ്രീണനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്ന നിലപാട് മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ഭാരതത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മുസ്ലീങ്ങളെ ബാധിക്കുന്ന കാര്യമല്ല. 1985ലെ ഷാബാനു കേസ് വന്നപ്പോള്‍ തലാക്കിലൂടെ മൊഴി ചൊല്ലപ്പെടുന്ന മുസ്ലിം വനിതകള്‍ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീംകോടതിയുടെ വിധി അട്ടിമറിച്ചത് കോണ്‍ഗ്രസ്സാണ്. അതുമൂലം നേട്ടം ഉണ്ടായത് തീവ്രവാദികള്‍ക്കും മതമൗലികവാദികള്‍ക്കും മാത്രമാണ്.
മൊഴി ചൊല്ലപ്പെട്ട നൂറുകണക്കിന് സാധുക്കളായ മുസ്ലിം സ്ത്രീകള്‍ പിച്ചപ്പാള എടുക്കേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രമാണ്. രാജീവ് ഗാന്ധിയാണ് ആ നിയമഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവന്ന് അംഗീകരിച്ചത്. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ഉണ്ടായത് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയെടുത്ത് മുത്തലാക്ക് നിയമവിരുദ്ധമാക്കിയപ്പോഴാണ്. ഇന്ന് മുത്തലാക്ക് നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ രക്ഷപ്പെട്ടത് ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളാണ് എന്നും അതിനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത് മതമൗലികവാദികളും തീവ്രവാദികളും മാത്രമാണെന്ന കാര്യവും തിരിച്ചറിയണം. ഇത്തരത്തില്‍ മതമൗലികവാദികളെയും തീവ്രവാദികളെയും പ്രീണിപ്പിച്ച് എത്ര കാലം ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാകും. ഇസ്ലാമിക രാജ്യങ്ങളില്‍ പോലും മുത്തലാക്ക് നിരോധിച്ചിട്ടും അത് മനസ്സിലാക്കാനുള്ള യുക്തിയോ ബുദ്ധിയോ ഇല്ലാത്ത കോണ്‍ഗ്രസ് എന്നും ശ്രമിക്കുന്നത് മുസ്ലിം സമൂഹത്തെ ഇത്തരം ആനുകൂല്യങ്ങളിലൂടെയും പ്രീണനത്തിലൂടെയും ഒരു വോട്ട് ബാങ്ക് ആയി ഒപ്പം നിര്‍ത്താനാണ്. അതിന്റെ ഭാഗം തന്നെയാണ് ഭാരതത്തിന്റെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലിം സമൂഹമാണ് എന്ന കോണ്‍ഗ്രസ് പ്രഖ്യാപനം.
ഇസ്ലാമിക അധിനിവേശക്കാര്‍ നടത്തിയ ക്രൂരതയുടെയും ആക്രമണങ്ങളുടെയും ചരിത്രം നമ്മുടെ മുന്നിലുണ്ട്. അവിശ്വാസികള്‍ അഥവാ കാഫിര്‍ എന്നു മുദ്രകുത്തിയ എല്ലാ ഇതര മതവിശ്വാസങ്ങളുടെയും ആരാധനാലയങ്ങള്‍ അവര്‍ തകര്‍ത്തെറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിനിടെ ഭാരതം ഇത് പലതവണ കണ്ടതാണ്. കൊടിയ പോരാട്ടത്തില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. സോമനാഥം, മഥുര, കാശി, ശ്രീരംഗം, അയോദ്ധ്യ, ജ്ഞാന്‍വ്യാപി, ഭോജ്, ഹംപി തുടങ്ങി എത്രയെത്ര നഗരങ്ങളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. ഹിന്ദുവിന്റെ ഏറ്റവും വലിയ ആരാധനാമൂര്‍ത്തികളായ രാമനും കൃഷ്ണനും കാശി വിശ്വനാഥനും അടങ്ങിയ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. അതിന്റെ മുകളില്‍ മിനാരങ്ങള്‍ വെച്ച് സ്വന്തം ആരാധനാലയങ്ങളാക്കി മാറ്റിയത് നമ്മള്‍ കണ്ടു. ചരിത്രരേഖകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ ഇത് മനസ്സിലാകാത്തത് കോണ്‍ഗ്രസ്സിന് മാത്രമാണ്. സ്വാതന്ത്ര്യം പ്രാപിച്ച ഓരോ രാജ്യവും അതിന്റെ സ്വത്വത്തിലേക്ക് മടങ്ങി സ്വന്തം സംസ്‌കാരവും ആരാധനാലയങ്ങളും വിശ്വാസവും വീണ്ടെടുത്തപ്പോള്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം അതിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്തത്. 1949 ല്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ തന്നെ ആരാധനാലയങ്ങള്‍ നിലനിര്‍ത്തണം എന്ന നിയമം 90 കളില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അതിന്റെ കാരണം ഭാരതത്തില്‍ അയോദ്ധ്യ പ്രക്ഷോഭം ഒരു കൊടുങ്കാറ്റായി വീശുന്നത് തടയാനായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന അശോക് സിംഗാള്‍ അടക്കമുള്ള നേതാക്കള്‍ ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളു. അയോദ്ധ്യയും കാശിയും മധുരയും ഹിന്ദുവിന്റെ ഹൃദയ വികാരമാണ്. അതുമാത്രം വിട്ടുകൊടുക്കൂ ബാക്കിയെല്ലാം സഹിക്കാം, നമുക്കൊന്നിച്ച് ജീവിക്കാം, ഇത് നമ്മുടെ ജന്മഭൂമിയാണ്. ആ വികാരത്തോട് സാധാരണ മുസ്ലിങ്ങള്‍ യോജിച്ചപ്പോള്‍ അവിടെ സ്പര്‍ദ്ധയുടെ വിത്തെറിയാനും മുസ്ലിം ജനസമൂഹത്തെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനുമാണ് ആരാധനാലയങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള നിയമഭേദഗതി കോണ്‍ഗ്രസ് കൊണ്ടുവന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം സമൂഹത്തെ കളിപ്പാവയാക്കി സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് ആരാണെന്ന് ഇതില്‍നിന്ന് സുവ്യക്തമാണ്.
സഹസ്രാബ്ദങ്ങള്‍ നീണ്ട ഭാരതത്തിന്റെ ചരിത്രത്തില്‍ രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യ അവകാശിയായി മാറാനുള്ള എന്ത് സംഭാവനയാണ് ഇസ്ലാമിക സമൂഹം നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. കോണ്‍ഗ്രസ് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന നിലപാട് തുറന്നുകാട്ടി എന്ന് മാത്രമല്ല ആ പ്രസംഗം രേഖാമൂലം പൊതുസമൂഹത്തിലേക്ക് ചര്‍ച്ചയ്ക്ക് കൊണ്ടുവന്നു എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. ഇതിനകത്ത് എന്തു വര്‍ഗീയ വിഷമാണ് ഉള്ളത്? യഥാര്‍ത്ഥത്തില്‍ വര്‍ഗീയ വിഷം ചൊരിയുന്നത് കോണ്‍ഗ്രസ്സാണ്. ഇസ്ലാമിക സമൂഹത്തെ ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ ഒരു വശത്തുകൂടി താലോലിക്കുകയും മറുവശത്ത് അസംഘടിത ഹിന്ദു സമൂഹത്തെ ചവിട്ടിത്തേക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് സംസ്‌കാരം തുറന്നുകാട്ടിയത് വര്‍ഗീയതയാണെങ്കില്‍ അതിനെ വര്‍ഗീയതയായി ഭാരതത്തിലെ ജനങ്ങള്‍ കരുതുന്നില്ല. മന്‍മോഹന്‍സിംഗിന് വര്‍ഗീയ പ്രീണനം നടത്താം, അത് നരേന്ദ്രമോദി തുറന്നു പറഞ്ഞാല്‍ വര്‍ഗീയതയാകുമെന്നത് എന്ത് ന്യായമാണ്?
ഭാരതത്തിലെ പൗരന്മാര്‍ തങ്ങളുടെ സ്വത്ത് തങ്ങളുടെ അനന്തര തലമുറയ്ക്ക് കൈമാറുമ്പോള്‍ പകുതിയോളം നികുതിയായി പോകുന്ന അനന്തരാവകാശ നികുതി ഏര്‍പ്പെടുത്തണമെന്ന് വിദേശ കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും ഉപദേശകനുമായ സാം പിത്രോദയുടെ പരാമര്‍ശവും ഇപ്പോള്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. നേരത്തെ ഇത്തരം നികുതി ഭാരതത്തിലും ഉണ്ടായിരുന്നു. 1953ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഈ നികുതി 1985ല്‍ രാജീവ് ഗാന്ധിയുടെ കാലത്താണ് നിര്‍ത്തലാക്കിയത്. ഇന്ദിരാഗാന്ധിയുടെ സ്വത്ത് രാജീവിനും കുടുംബത്തിനും വരുന്നതിന് വഴിയൊരുക്കാനാണ് ഇത് ചെയ്തതെന്നായിരുന്നു ആക്ഷേപം. അന്ന് ധനമന്ത്രിയായിരുന്ന വി.പി. സിംഗാണ് നിയമം റദ്ദാക്കിയത്. അതിനുശേഷം ആ നിയമം ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഒരു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാം പിത്രോദഈ ആവശ്യം ഉന്നയിച്ചത്.
കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്ന ഈ പ്രീണനരാഷ്ട്രീയം തുറന്നുകാണിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. ഭാരതത്തിലെ വിഭവങ്ങളുടെ ആദ്യ അവകാശി മുസ്ലിങ്ങളാണെന്ന മന്‍മോഹന്‍സിംഗിന്റെ നിലപാടിനോട് കോണ്‍ഗ്രസ് ഇനിയും യോജിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്? എന്താണ് മുസ്ലിം സമൂഹത്തിനുള്ള പ്രത്യേകത എന്ന് ഭാരതത്തിലെ ഹിന്ദു സമൂഹത്തെയും ക്രിസ്ത്യാനികളെയും മറ്റെല്ലാ മതസ്ഥരെയും ബോധ്യപ്പെടുത്താനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ട്. പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ പിന്‍വലിച്ചിട്ടില്ല, മാത്രമല്ല അതൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിരുന്നില്ല, അദ്ദേഹം ആ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കളവും പൊള്ളത്തരവും പ്രീണനവും തുറന്നുകാട്ടാനാണ് പ്രധാനമന്ത്രി ഇത് ചെയ്തത്. മാത്രമല്ല, കോണ്‍ഗ്രസിന്റെ ഇസ്ലാമിക പ്രീണനത്തിന്റെ മറ്റുദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 2004 ല്‍ ആന്ധ്രപ്രദേശില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ സംവരണം ചുരുക്കി ആ ക്വാട്ട മുസ്ലീങ്ങള്‍ക്ക് കൊടുക്കാന്‍ എടുത്ത തീരുമാനം സുപ്രീംകോടതിയുടെ ഇടപെടല്‍ കാരണമാണ് നാലു തവണയും റദ്ദായത്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരേക്കാള്‍, ഹിന്ദു പിന്നോക്ക സമുദായക്കാരേക്കാള്‍ മോശമായ സാമ്പത്തിക സാമൂഹിക അവസ്ഥ ഭാരതത്തിലെ മുസ്ലീങ്ങള്‍ക്കുണ്ടോ? സംവരണം കൊണ്ടുവന്നത് ജാതീയമായ പിന്നാക്കാവസ്ഥയും സാമൂഹികമായ അവഗണനയും പരിഹരിക്കാനാണ്.
ഭാരതത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധികളെക്കാള്‍ ഗുരുതരമായ ജാതീയ അവഗണനയോ സാമ്പത്തിക പിന്നോക്ക അവസ്ഥയോ ആണ് ഭാരതത്തിലെ മുസ്ലീങ്ങള്‍ക്കുള്ളതെങ്കില്‍ ഇതു ഭാരതത്തിലെ ജനസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത കോണ്‍ഗ്രസ്സിനുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ ന്യൂനപക്ഷ വോട്ടിന് വേണ്ടി കോണ്‍ഗ്രസ് കാണിക്കുന്ന പ്രീണനം ഭാരതത്തിന്റെ സ്വത്വത്തെയും സത്തയെയും ഹനിക്കുന്നതാണെന്ന് പറയാതിരിക്കാനാവില്ല. ഈ സത്യം തുറന്നു കാട്ടിയതിന് നരേന്ദ്രമോദിയെ വേട്ടയാടാനാണ് പദ്ധതി എങ്കില്‍ അത് വേണ്ട. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലം മുതല്‍ മോദിയുടെ രക്തത്തിനായി ദാഹിക്കുന്നവരാണ് ഇപ്പോള്‍ പുതിയ കഥകളുമായി രംഗത്ത് വരുന്നത്. അന്നത്തെ തീവ്രവാദികള്‍ അടിമപ്പെട്ട ഭാരതമല്ല ഇന്നത്തെ സ്വാഭിമാന സ്വാശ്രയഭാരതം. നൂറ്റാണ്ടുകളുടെ അടിമത്തത്തിന് ശേഷം അയോദ്ധ്യാനാഥന്‍ സ്വന്തം ഗൃഹത്തിലെത്തിയ പുതിയ ഭാരതം ആത്മാഭിമാനത്തിന്റെയും ക്ഷാത്രവീര്യത്തിന്റെയും പുതിയ ഭാരതമാണ് എന്ന കാര്യം മറക്കരുത്.