വിദ്വാന് ടി.പി രാമകൃഷ്ണപിള്ള ഫൗണ്ടേഷന് പുരസ്കാരം എം.എ കൃഷ്ണന് സമര്‍പ്പിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹത്തിന്റെ 95-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഏലൂരിലെ വിദ്വാന് ടി.പി.രാമകൃഷ്ണപിള്ള ഫൗണ്ടേഷന് പുരസ്കാരം സമര്‍പ്പിച്ചത്.
എറണാകുളം മാധവ നിവാസില്‍ വച്ച് ഫൗണ്ടേഷന് സെക്രട്ടറി പ്രൊഫ. ടി.പി ശങ്കരന്കുട്ടിനായരാണ് സമര്‍പ്പണം നിര്‍വ്വഹിച്ചത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല പ്രചാരകന്മാരില് ഒരാളായ എം.എ. സാര്‍, അനന്യമായ സമാജ സേവന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ സാംസ്കാരിക മുഖമായി വര്‍ത്തിച്ച അപൂര്‍വ്വ വ്യക്തിത്വമാണ്. കാലത്തിന്റെ അനിവാര്യമായ നിയോഗം നെഞ്ചേറ്റി മലയാളക്കരയെ ഗോകുലമാക്കിത്തീര്ക്കുവാനും അതിനായി ആത്മസമര്‍പ്പണം നടത്തുവാനും തുനിഞ്ഞ യോഗിയാണ് അദ്ദേഹം. ബാലഗോകുലം, തപസ്യ, അമൃതഭാരതി എന്നീ പ്രസ്ഥാനങ്ങളുടെ അമരക്കാരനും അനുകമ്പ മുഖ മുദ്രയാക്കിയ പത്രപ്രവര്‍ത്തകനുമായിരുന്നു. കൂടാതെ, പ്രഗതി മാസികയുടെ തുടക്കക്കാരനായി പ്രവര്‍ത്തിച്ച അദ്ദേഹം ഒന്നുമില്ലായ്മയില്‍ നിന്ന് അതിനെ പ്രധാനപ്പെട്ട സാംസ്ക്കാരിക മാസികയാക്കി മാറ്റി.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, കേസരി വാരിക മുഖ്യ പത്രാധിപര്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. ഗുരുജി മുതലുള്ള സര്സംഘചാലകന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തികൂടിയാണ് എം.എ സാര്‍. കേരളത്തിലെ സാഹിത്യകാരന്മാരേയും കലാകാരന്മാരേയും സംസ്കാരിക നായകന്മാരേയും സംഘത്തിന്റെ ആരാധകരും അഭ്യുദയകാംക്ഷികളുമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ബാലപ്രസ്ഥാനമായ ബാലഗോകുലം ആരംഭിച്ച അദ്ദേഹം അതിന്റെ മാര്‍ഗ്ഗദര്‍ശി കൂടിയാണ്.
ആയിരത്തിതൊള്ളായിരത്തി മുപ്പുതുകളിലും നാല്പതുകളിലും കേരളത്തിലെ എണ്ണപ്പെട്ട മിക്ക സാഹിത്യ മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും നിറസാന്നിധ്യമായിരുന്ന ടി.പി. കൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം നല്കി വരുന്നതാണ് ഈ പുരസ്കാരം. കലാകൗതുകം, ജീവിക്കാനൊരു വഴി, പാവത്തിന്റെ ഭാഗ്യം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. അനാട്ടോല് ഫ്രാന്‍സിന്റെ പെന്ഗ്വിന് രാജ്യം (ജലിഴൗശി കഹെമിറ), മോപ്പാസോങ്ങിന്റെ മരണം പോലെ പ്രബലം (ടൃേീിഴ അ െഉലമവേ), വോള്‍ട്ടയറിന്റെ നന്മ നിറഞ്ഞ ലോകം (രമിറശറമലേ) എന്നിവ അദ്ദേഹം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് ഏറെ പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ‘മതേതര ഭാരതവും ഹിന്ദുമതവും’ എന്ന പ്രബന്ധ സമാഹാരം (എന്‍.ബി.എസ്) അദ്ദേഹത്തിന്റേതാണ്.