Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സാഹിത്യ-മാധ്യമമേഖലകളിലേക്ക് (ആദ്യത്തെ അഗ്നിപരീക്ഷ 48 )

നാ.ഗം.വഝേ -നാഗപ്പൂര്‍ മാണിക്ചന്ദ് വാജ്‌പേയി - ഭോപ്പാല്‍;വിവര്‍ത്തനം-എസ്.സേതുമാധവന്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
27 January 2023
This entry is part 48 of 52 in the series ആദ്യത്തെ അഗ്നിപരീക്ഷ
wp-content/uploads/2022/04/agnipreeksha.jpg
ആദ്യത്തെ അഗ്നിപരീക്ഷ
  • അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
  • ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
  • അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
  • സാഹിത്യ-മാധ്യമമേഖലകളിലേക്ക് (ആദ്യത്തെ അഗ്നിപരീക്ഷ 48 )
  • വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
  • ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
  • സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)

ആരംഭത്തില്‍ സംഘത്തിന് ഏതെങ്കിലുംതരത്തിലുള്ള പ്രചാരപ്രവര്‍ത്തനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. സംഘകാര്യത്തിനുവേണ്ടി ജീവിക്കുന്ന സ്വയംസേവകരായിരുന്നു അതിന്റെ യഥാര്‍ത്ഥപ്രചാരണം നടത്തിയിരുന്നത്. അക്കാലത്തെ സ്വയംസേവകര്‍ക്കിടയില്‍ പ്രചുരപ്രചാരത്തിലിരുന്ന ഗീതം ഇതായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

”വൃത്തപത്ര മേ നാമ് ഛപേഗാ
പഹനൂംഗാ സ്വാഗതസുമഹാര്‍
ഛോഡ് ചലോ യേ ക്ഷുദ്രഭാവനാ ഹിന്ദുരാഷ്ട്ര കെ താരണാഹാര്‍
കംകഡ-പത്ഥര്‍ ബന്കര്‍ ഹമ്‌കോ രാഷ്ട്രനീംവ് കോ ഭരനാ ഹെ
ബ്രഹ്‌മതേജ് കെ ക്ഷാത്രതേജ് കെ അമരപൂജാരി ബനനാ ഹെ

(അര്‍ത്ഥം:- വര്‍ത്തമാനപത്രത്തില്‍ പേര്‍ വരും, സ്വാഗതമാല്യങ്ങള്‍ കഴുത്തിലണിയാം, ഹിന്ദുരാഷ്ട്രസംരക്ഷകരായ നാം ഈ ക്ഷുദ്രഭാവന ഉപേക്ഷിക്കുക, കല്ലും മണലുമായിത്തീര്‍ന്ന് രാഷ്ട്രത്തിന്റെ അടിത്തറ നിര്‍മ്മിക്കേണ്ടതുണ്ട്, ബ്രഹ്‌മതേജസിന്റെയും ക്ഷാത്രതേജസിന്റെയും അമരപൂജാരിമാരാകാം.)

ADVERTISEMENT

സംഘത്തിന്റെ ആരംഭകാലത്ത് തന്റെ മേലുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ശക്തമായ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാനും സംഘത്തിന്റെ ദേശീയശക്തി സുദൃഢമാക്കാനും പ്രസിദ്ധിയുടേയും പ്രചാരണത്തിന്റേയും കാര്യങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക അ ത്യാവശ്യമായിരുന്നു. എന്നാല്‍ നിരോധനകാലഘട്ടത്തില്‍ പ്രചരണകാര്യങ്ങളോട് അവഗണന പാടില്ലെന്ന അനുഭവവുമുണ്ടായി. അതിന്റെ അഭാവത്തില്‍ സംഘത്തെ എതിര്‍ക്കുന്ന ഏത് ശക്തിക്കും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ സാധിക്കുന്നതാണ്. അതുതന്നെയാണ് നിരോധനകാലഘട്ടത്തില്‍ സംഭവിച്ചത്. ഈ മേഖലയോടുള്ള നമ്മുടെ അവഗണന കാരണമാണ് സംഘവിരുദ്ധശക്തികള്‍ക്ക് ജനങ്ങളില്‍ ഇത്രയധികം യക്കുഴപ്പം സൃഷ്ടിക്കാന്‍ സാധിച്ചത്. ഇതിന്റെ അഭാവമുണ്ടായതുകൊണ്ടാണ് ‘സംഘമാണ് ഗാന്ധിജിയെ കൊലചെയ്തതെ’ന്നും ‘ഡോക്ടര്‍ജി ഹിറ്റ്‌ലറെ കണ്ടിരുന്നു’വെന്നും മറ്റുമുള്ള പ്രചരണം ഗോവിന്ദ സഹായിയെ പോലുള്ള വ്യക്തികള്‍ക്ക് പ്രചരിപ്പിക്കാന്‍ കഴിഞ്ഞത്.

സംഘനിരോധനകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സാഹിത്യമേഖലയിലും പ്രചാരണരംഗത്തും വളരെവേഗം പ്രവേശിക്കേണ്ടതിന്റെ ആവശ്യകത ബലപ്പെട്ടു. സംഘനിരോധനത്തിനുമുമ്പും സംഘത്തിന്റെ ആശയം പ്രകാശനം ചെയ്യുന്ന കുറച്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സംഘഗീതങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകവും ഡോക്ടര്‍ജിയുടെ ജീവചരിത്രമടങ്ങുന്ന ഒരു ചെറുപുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്താമാധ്യമരംഗത്ത് ‘പാഞ്ചജന്യ’, ‘രാഷ്ട്രധര്‍മ്മ’, ‘ദൈനിക്‌സന്ദേശ്’ തുടങ്ങിയ പല വാരികകളും പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവയുടെ യെല്ലാം പ്രചാരം വളരെ കുറവായിരുന്നു. ഇതിന്റെയെല്ലാം വേഗതയും വ്യാപ്തിയും വര്‍ദ്ധിപ്പിക്കണമെന്ന നിശ്ചയത്തിന് നിരോധനകാല അനുഭവം ബലം നല്‍കുകയും ആ രംഗത്ത് ഒന്നൊന്നായ മുന്നേറ്റം ഉണ്ടാകുകയും ചെയ്തു. മാനനീയ ബാബാസാഹേബ് ആപ്‌തേ ഇക്കാര്യത്തിനായി കാര്യമായ പരിശ്രമങ്ങള്‍ തുടങ്ങി. അതിന്റെ ഫലമായി സാമാന്യം എല്ലാ ഭാഷകളിലും സാംസ്‌കാരിക അടിസ്ഥാനത്തില്‍ ഭാരതീയജീവിതം കെട്ടിപ്പടുക്കാന്‍ ഉതകുന്ന ദിശയിലുള്ള വാരികകള്‍ പ്രകാശനം ചെയ്തുവരുന്നു. പുസ്തകപ്രകാശന രംഗത്തും വളരെയധികം മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രചാരത്തിന്റെ സര്‍വ്വമേഖലകളിലും സംഘം ഇന്ന് വളരെ വേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ഒരുതരത്തില്‍ നിരോധനകാലത്തെ അനുഭവംതന്നെയായിരുന്നു ഇത്തരത്തിലെല്ലാം ചിന്തിക്കാന്‍ സംഘത്തെ പ്രേരിപ്പിച്ചതെന്നതിന് സംശയമില്ല.

സംഘനിരോധനകാലത്തെ പരിതഃസ്ഥിതി കണക്കിലെടുത്ത് സമാജത്തിന്റെ വിവിധ മേഖലകളില്‍ വ്യാപിക്കാനുള്ള തീരുമാനത്തിന്റെ ഫലമായി ഇന്ന് അത്തരം പ്രവര്‍ത്തനത്തിന് വിപുലമായ രൂപം കൈവന്നുകഴിഞ്ഞിരിക്കുന്നു. സംഘസ്വയംസേവകര്‍ കടന്നുചെന്ന് സമാജ ജീവിതത്തെ ദേശീയോന്മുഖമായി തിരിച്ചുവിടാന്‍ പരിശ്രമങ്ങള്‍ നടക്കാത്ത ഒരു മേഖലയും ഇല്ലെന്നുതന്നെ പറയാം. വനവാസിമേഖല, തൊഴിലാളിരംഗം, കാര്‍ഷികരംഗം, വിദ്യാഭ്യാസ- സാംസ്‌കാരികരംഗങ്ങള്‍, സേവനരംഗം, സഹകരണമേഖല തുടങ്ങി സര്‍വ്വമേഖലകളിലും സ്വയംസേവകര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സ്വയംസേവകര്‍ പൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെ സംഘശാഖകളില്‍ പ്രതിജ്ഞാസമാനമായ ഗീതങ്ങള്‍ പാടുന്ന അവസ്ഥ സംജാതമായിരിക്കുന്നു.

യഹ് മത് സമഝോ കിസീ ക്ഷേത്ര മേ
ഖാലി രഹ് ജാനേ ദേംഗെ
ദാനവതാ കീ ബേലി വിഷൈലീ
കഹീം നഹീം ഝാനേ ദേംഗേ

(അര്‍ത്ഥം:- ഒരു മേഖലയും ഒഴിച്ചുവിടാന്‍ (ഞങ്ങള്‍) അനുവദിക്കില്ല എന്നു മനസ്സിലാക്കുക, രാക്ഷസീയതയുടെ കൊടുംവിഷം ഒരിടത്തും വ്യാപിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.)

അനുബന്ധം-1
മൗലീചന്ദ്രശര്‍മ്മയ്ക്ക് ശ്രീ ഗുരുജി എഴുതിയ കത്ത്
ശ്രീ മൗലീചന്ദ്രശര്‍മ്മ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് എന്തെങ്കിലും എഴുതിക്കൊടുക്കാന്‍ ശ്രീഗുരുജി തയ്യാറാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മൗലീചന്ദ്രശര്‍മ്മാജിയോട് അവസാനമായി സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത് ബേത്തൂള്‍ ജയിലില്‍ചെന്ന് തന്റെ സ്വന്തം സംശയങ്ങള്‍ ദുരീകരിക്കാനാണെന്ന നിലയ്‌ക്കെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ എഴുതിവാങ്ങിക്കുവാനായിരുന്നു. അതിനാല്‍ മൗലീചന്ദ്രശര്‍മ്മയ്ക്ക് വ്യക്തിപരമായ മറുപടി എന്ന നിലയ്ക്കാണ് ശ്രീ ഗുരുജി കത്തെഴുതിയത്. എന്നാല്‍ ഭരണകൂടം പ്രചരിപ്പിച്ചത് ഗുരുജി ചില വ്യവസ്ഥകള്‍ അംഗീകരിച്ച് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചു എന്നായിരുന്നു. സര്‍ക്കാരിന്റെ ഈ പ്രചരണം പൂര്‍ണ്ണമായും സത്യവിരുദ്ധമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ശ്രീ ഗുരുജി മൗലീചന്ദ്രശര്‍മ്മയ്‌ക്കെഴുതിയ ഈ കത്ത്.

ബേത്തൂള്‍ ജയില്‍
10 ജൂണ്‍, 1949.
പ്രിയ മൗലീചന്ദ്രജി,
താങ്കള്‍ എന്നെ കാണാനായി വന്ന സമയത്ത് ജനങ്ങളില്‍ സംഘത്തെക്കുറിച്ച് എന്തെല്ലാം തരത്തിലുള്ള ധാരണകളാണുള്ളത് എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ തന്ന കത്തിന് അങ്ങയോട് എനിക്കുള്ള കൃതജ്ഞത അറിയിക്കുന്നു. നിരോധനത്തിനുമുമ്പ് ഞാന്‍ മിത്രങ്ങളുമായി നടത്തിയ കത്തിടപാടുകള്‍, ആഭ്യന്തരമന്ത്രാലയവുമായി നടത്തിയ എഴുത്തുകുത്തുകള്‍, ഇവയെല്ലാം കഴിഞ്ഞതിനുശേഷവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനേകംതവണ ഉന്നയിച്ച വിഷയങ്ങളെ സംബന്ധിച്ച എന്റെ നിലപാടുകളെന്താണെന്നതിനെക്കുറിച്ച് ചിലരുടെ മനസ്സില്‍ സംശയം നിലനില്‍ക്കുന്നു എന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. നാട് കഠിന പരിതഃസ്ഥിതിയിലൂടെ കടന്നുപോവുകയാണെന്നും ഈ പരിതഃസ്ഥിതിയില്‍ നാട്ടിലെ സമ്പൂര്‍ണ്ണ സമാജത്തെയും സംഘടിതവും ശക്തിമത്തുമാക്കിതീര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെല്ലാം അഭിപ്രായവ്യത്യാസം മാറ്റിവെച്ച് ഒന്നിച്ചുവരേണ്ടതാവശ്യമാണെന്നും അതിന്നായി സംഘത്തിന്റെ ലക്ഷ്യം, ഭരണഘടന, പ്രവര്‍ത്തനപദ്ധതി ഇവയെ സംബന്ധിച്ച് വിവരങ്ങള്‍ മനസ്സിലാക്കണം എന്നുമാഗ്രഹിച്ച് താങ്കള്‍ എന്നെ കാണാനായി ഇവിടെ എത്തി. തല്‍ഫലമായി സര്‍വ്വസംശയങ്ങളുടെയും നിവാരണത്തിലൂടെ ശക്തിയുടെ സ്ഥായിയായ ദൃഢീകരണത്തിന്റെ അന്തരീക്ഷം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. താങ്കളുടെ പ്രവര്‍ത്തനങ്ങളുടെ സദ്ഭാവത്തെയും ഉദ്ദേശശുദ്ധിയെയും ഞാന്‍ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു. മനസ്സില്‍ തെല്ലുപോലും സങ്കോചം കൂടാതെ താങ്കള്‍ ഉന്നയിച്ച വിഷയങ്ങളെ സംബന്ധിച്ച് സംഘത്തിന്റെ കാഴ്ചപ്പാട് വീണ്ടും ഞാന്‍ വ്യക്തമാക്കുന്നു.

1. സ്വതന്ത്രഭാരത ഭരണഘടനയോടും
ദേശീയപതാകയോടും നിഷ്ഠ:- സ്വതന്ത്രഭാരതത്തില്‍ ഭരണഘടനയോടും ദേശീയപതാകയോടുമുളള നിഷ്ഠയെക്കുറിച്ച് ചര്‍ച്ചതന്നെ അനാവശ്യമാണ്. ഭാരതത്തിലെ ഓരോ പൗരനും ഭാരതത്തോട് നിഷ്ഠയുള്ളവനായിരിക്കും. അവയില്‍ അഭിമാനംകൊള്ളുകയെന്നത് അവന്റെ ജന്മസിദ്ധ അവകാശമാണ്. സംഘത്തിന്റെ ഓരോ സ്വയംസേവകനും തന്റെ മാതൃഭൂമിക്കുവേണ്ടി സര്‍വ്വസ്വാര്‍പ്പണം ചെയ്യും എന്ന് പ്രതിജ്ഞ ചെയ്യാറുണ്ട്. മറ്റു ഏതൊരു പൗരനെയും പോലെ ഓരോ സ്വയംസേവകനും ദേശം, ഭരണഘടന, ഭാരതത്തിന്റെ സ്വാതന്ത്ര്യം, വൈഭവം തുടങ്ങിയ പ്രതീകങ്ങളോട് അങ്ങേയറ്റം നിഷ്ഠയുള്ളവനായിരിക്കും. പതാകയും അതുപോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രതീകമാണ്. അതിനാല്‍ മുന്‍പറഞ്ഞതുപോലെ പതാകയെ ആദരിക്കുന്നതും അതിനെ സംരക്ഷിക്കുന്നതും മറ്റു പൗരന്മാരെപോലെ സംഘസ്വയംസേവകരും തങ്ങളുടെ മഹത്ത്വമാര്‍ന്ന കര്‍ത്തവ്യമാണെന്നു കരുതുന്നു. സംഘത്തിന്റെ ഭരണഘടനയുടെ 5-ാം വകുപ്പില്‍ ഇതിനെക്കുറിച്ച് പ്രത്യേകം പ്രതിപാദിച്ചിട്ടില്ല. കാരണം, സംഘദൃഷ്ടിയില്‍ അത്രമാത്രം പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെയാണ് അതിന്റെ പ്രതിപാദനം ഉചിതമല്ലെന്ന് കരുതി വിട്ടുകളഞ്ഞത്. സംഘത്തിന്റെ ഭഗവദ്ധ്വജം കാരണം ഭരണഘടനാസമിതി അംഗീകരിച്ച ദേശീയപതാകയോട് അനാദരവുണ്ടാകണമെന്ന പ്രശ്‌നം തന്നെയില്ല. കോണ്‍ഗ്രസിനും ദേശീയപതാകയ ല്ലാതെ പ്രത്യേകം കൊടിയുണ്ടെന്ന കാര്യം താങ്കള്‍ക്കറിവുള്ളതാണല്ലോ. വാസ്തവത്തില്‍ ഒരു സംഘടനയ്‌ക്കോ പാര്‍ട്ടിക്കോ വ്യക്തിക്കോ ഭാരതീയ നിയമത്തിനനുസരിച്ചല്ലാതെ ദേശീയപതാക ഉപയോഗിക്കാന്‍ നിയമം അനുശാസിക്കുന്നില്ലല്ലോ?

2. ഹിംസയും രഹസ്യസ്വഭാവവും:- സംഘത്തെ എതിര്‍ക്കുന്നവര്‍ സംഘത്തിനെതിരെ അക്രമത്തിന്റെയും രഹസ്യസ്വഭാവ ത്തിന്റെയും ആരോപണമുന്നയിക്കുന്നു. എന്നാല്‍ ഈ കാര്യം സംബന്ധിച്ച ഒരു തെളിവും വ്യക്തമാക്കിയിട്ടില്ല. ദേശീയയുദ്ധത്തിനുവേണ്ടിയല്ലാതെ സംഘം ഒരിക്കലും ഒരു ഹിംസയെയും അംഗീകരിക്കുന്നില്ല. ദേശീയ യുദ്ധകാലഘട്ടത്തില്‍ സര്‍ക്കാരിനു കീഴില്‍ ശത്രുവിനെതിരെ പോരാടുക എന്നത് ഓരോ ദേശഭക്തനായ പൗരന്റെയും കര്‍ത്തവ്യമാണ്. ഇത് ഒരപവാദമെന്നതൊഴിച്ച് സുവ്യവസ്ഥിത ജനാധിപത്യസമൂഹത്തില്‍ സംഘ സിദ്ധാന്തത്തിലോ പ്രവര്‍ത്തനത്തിലോ ഹിംസയ്ക്ക് ഒരു സ്ഥാനവും ഇല്ലതന്നെ. ഈ കാര്യം സംഘത്തിന്റെ ഭരണഘടനയില്‍ 5-ാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

3. സംഘവുമായി ബന്ധപ്പെട്ട സമിതിയുടെ തെരഞ്ഞെടുപ്പ്:- സംഘത്തിന്റെ ഭരണഘടനയുടെ കരടുരേഖയില്‍നിന്ന് സംഘം ഈ വിഷയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭരണഘടനാരൂപത്തെയാണ് അനുകരിച്ചിട്ടുള്ളതെന്ന് കാണാം. സംഘത്തിന്റെ അഖിലഭാരതീയ പ്രതിനിധിസഭ കോണ്‍ഗ്രസിന്റെ അഖിലഭാരതീയ പ്രതിനിധി സഭപോലെ പൂര്‍ണ്ണമായും തെരഞ്ഞെടുക്കപ്പെട്ടതാണ്. സംഘത്തിന്റെ പ്രാന്തീയ പ്രതിനിധിസഭയും കോണ്‍ഗ്രസിന്റെ കമ്മറ്റികള്‍ക്ക് സമാനമാണ്. സര്‍കാര്യവാഹ് കോണ്‍ഗ്രസ് അദ്ധ്യക്ഷന് തുല്യമാണ്. അദ്ദേഹത്തെ അഖിലഭാരതീയ പ്രതിനിധിസഭ തെരഞ്ഞെടുക്കുന്നു. പിന്നീട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ചെയ്യുന്നതുപോലെ സംഘത്തിലും സര്‍കാര്യവാഹ് തന്റെ കാര്യകാരിമണ്ഡല്‍ അംഗങ്ങളെ നിയോഗിക്കുന്നു. പ്രാന്തീയ കാര്യകാരിമണ്ഡല്‍ കോണ്‍ഗ്രസിന്റെ പ്രൊവിന്‍ഷ്യല്‍ എക്‌സിക്യൂട്ടീവിന് തുല്യമാണ്. നയങ്ങളും പരിപാടികളും അഖില ഭാരതീയ പ്രതിനിധിസഭ നിശ്ചയിക്കുന്നു. കാര്യകാരിമണ്ഡലം കേവലം അതിന് അംഗീകാരമുദ്ര നല്‍കുന്നു. ഇതനുസരിച്ച് ഭരണഘടന പൂര്‍ണ്ണമായും തെര ഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ നടന്നുവരുന്നു. സാങ്കേതികമായ പരിശീലനങ്ങളും യുക്തമായ മറ്റുകാര്യങ്ങളും പൂര്‍ണ്ണസമയവും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെയുമാണ് ചുമലപ്പെടുത്തിയിരിക്കുന്നത്. കാരണം, ഈ കാര്യങ്ങള്‍ ആ വിഷയങ്ങളില്‍ പ്രത്യേക പ്രാവീണ്യമുള്ളവര്‍ക്കുമാത്രമേ നല്‍കാന്‍ കഴിയൂ എന്നതിനാലാണ്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ സ്വാതന്ത്ര്യത്തിലോ കാര്യക്ഷമതയിലോ ഒരു തരത്തിലും അവര്‍ സ്വാധീനം ചെലുത്തുന്നില്ല.

4. ആമരണ പ്രതിജ്ഞ:- സംഘപ്രതിജ്ഞ ഹിന്ദിയിലാണ്. വളരെ കുറച്ചുപേര്‍മാത്രമേ അത് വായിച്ചിട്ടുള്ളു. എന്നതിനാല്‍ അതിനെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണയുണ്ട്. ഭാരതഭൂമിയോടും അതിന്നായുള്ള സേവയിലുമുള്ള നിഷ്ഠയാണ് സംഘപ്രതിജ്ഞ. ഈ പ്രതിജ്ഞ ഏതെങ്കിലും പ്രസ്ഥാനത്തോടോ വ്യക്തിയോടോ പ്രതിബദ്ധത സൃഷ്ടിക്കാനല്ല. അതിനാല്‍ ദേശത്തിനായി എന്തെങ്കിലും സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതിജ്ഞാഭംഗം കൂടാതെതന്നെ അത് ചെയ്യാവുന്നതാണ്. സംഘസംവിധാനത്തിന്റെ 6-ാം വകുപ്പില്‍ ”3”ല്‍ അങ്ങനെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

5. പ്രായം കുറഞ്ഞവരുടെ സംഘപ്രവേശം:- സംഘത്തിന്റെ ഭരണഘടനപ്രകാരം നമ്മുടെ പ്രവര്‍ത്തനം സാംസ്‌ക്കാരികമേഖലയില്‍ ഒതുങ്ങിനില്‍ക്കുന്നു. രാജനൈതിക പ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ല. ദേശീയമനോഭാവം സൃഷ്ടിക്കുകയെ ന്നതും ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്തുക എന്നതുമാണ് സംഘം ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന കാര്യം. 14 മുതല്‍ 20 വയസ്സുവരെയുള്ള പ്രായത്തിലാണ് മനുഷ്യരില്‍ എറ്റവും കൂടുതല്‍ സംസ്‌ക്കാരക്ഷമതയുള്ളത്. യുവാക്കന്മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെല്ലാം ഈ പ്രായക്കാരില്‍ സംസ്‌കാരം പ്രദാനം ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധിക്കാറുണ്ട്. ഇത്തരം സംസ്‌കാരം നല്‍കുന്നതില്‍നിന്നും അത്തരം എല്ലാ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൊണ്ടുവരാത്തിടത്തോളം 18 വയസ്സിനു താഴെയുള്ളവര്‍ക്ക് ഇത്തരം ശിക്ഷണം നല്‍കരുത് എന്ന നിബന്ധന സംഘത്തോടുമാത്രം കൊണ്ടുവരുന്നത് യുക്തിഭദ്രമല്ല.

നിയമത്തിന്റെ പരിധിയില്‍ ഒതുങ്ങിനിന്നുകൊണ്ടുമാത്രമാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് സംഘം പരിശീലനം കൊടുത്തുവരുന്നത്. തങ്ങളുടെ കുട്ടികള്‍ക്ക് ഈ പരിശീലനം നല്‍കേണ്ടതില്ലെന്ന അഭിപ്രായം ഏതെങ്കിലും രക്ഷിതാക്കള്‍ക്കുണ്ടെങ്കില്‍ അവരെ സംഘത്തിന്റെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതായിരിക്കും.

6. സര്‍സംഘചാലക് തന്റെ പിന്‍ഗാമിയെ നിയോഗിക്കുന്ന രീതി:- സംഘത്തിന്റെ ഭരണഘടന താങ്കള്‍ മനസ്സിരുത്തി വായിച്ചാല്‍ ഇന്നത്തെ സര്‍സംഘചാലകനായ എന്നെ മുന്‍ സര്‍സംഘചാലകന്‍ ആയിരുന്ന ഡോക്ടര്‍ജി അന്നത്തെ കാര്യകാരി മണ്ഡലുമായി ‘ചര്‍ച്ച ചെയ്ത’ ശേഷമാണ് നിയോഗിച്ചതെന്ന് വ്യക്തമായി മനസ്സിലാകും. ഭാവി സര്‍സംഘചാലകനെയും അന്നത്തെ കാര്യകാരിമണ്ഡലിന്റെ ‘സമ്മതത്തോടെ’ നിയോഗിക്കുന്നതാണ്. ഇതില്‍ ആദ്യത്തെ വാചകത്തിലെ ‘ചര്‍ച്ച ചെയ്ത്’ എന്ന വാക്കില്‍നിന്നും രണ്ടാമത്തേതിലെ ‘സമ്മതത്തോടെ’ എന്ന മാറ്റം ശ്രദ്ധിച്ചിരിക്കുമെന്ന് വിശ്വസിക്കുന്നു. കാര്യകാരിമണ്ഡല്‍ മുഖേന തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ഔ ദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഈ നിയോഗം. കാര്യകാരി മണ്ഡല്‍ അഖില ഭാരതീയ പ്രതിനിധി സഭയാല്‍ തെരഞ്ഞെടുക്കപ്പെട്ട, അവരുടെ നിയന്ത്രണത്തിലും നിര്‍ദ്ദേശത്താലും പ്ര വര്‍ത്തിക്കുന്ന സഭയാണ്. മറ്റൊരു കാര്യം കൂടി മനസ്സിലാക്കേണ്ടത് സംഘഭരണഘടനയനുസരിച്ച് സംഘത്തിന്റെ പ്രമുഖന്‍ സര്‍കാര്യവാഹ് ആണ്. അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത് അഖില ഭാരതീയ പ്രതിനിധി സഭയാണ്. ‘സര്‍സംഘചാലക് കേവലം താത്ത്വികനും മാര്‍ഗദര്‍ശിയുമാണ്’ എന്നാണ് ഭരണഘടനയില്‍ പറയുന്നത്.

7. ഒരു പ്രത്യേക പ്രദേശത്തിന്റേയും ജാതിയുടേയും സ്വാധീനം:– സംഘത്തിന്റെ തുടക്കം നാഗപ്പൂരില്‍നിന്നായതിനാല്‍ ആദ്യപരിശീലനം നേടിയവരെല്ലാം അവിടെനിന്നുള്ളവരായിരുന്നു. അവിടെത്തന്നെ ശാഖകള്‍ ധാരാളം വര്‍ദ്ധിച്ചു. സ്വാഭാവികമായും കാര്യകര്‍ത്താക്കളില്‍ ഒട്ടനവധിപേര്‍ ചരിത്രപരമായ കാരണങ്ങളാല്‍ നാഗപ്പൂരില്‍നിന്നുള്ള മഹാരാഷ്ട്രീയര്‍ ആയിരുന്നു. എന്നാല്‍ ക്രമേണ സംഘം മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് വളര്‍ന്നു വികസിച്ചതിനാല്‍ അവിടെനിന്നുമുള്ള കുറച്ചുപേര്‍ സംഘടനയുടെ പ്രമുഖ ചുമതലകള്‍ വഹിക്കുന്ന പദവികളില്‍ എത്തുകയും ചെയ്തിരിക്കുന്നു. ഈ സംഖ്യ ക്രമേണ വര്‍ദ്ധിക്കുകയും ചെയ്യും. സംഘഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോള്‍ സംഘകാര്യകര്‍ത്താക്കളില്‍ വലിയ സംഖ്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഉണ്ടായിരിക്കും. മറ്റേതൊരു സംഘടനയിലും സംഭവിക്കുന്നതുപോലെ സംഘത്തിലും സംഘടനയിലെ സാധാരണക്കാരായവര്‍ അവര്‍ക്ക് അത്യന്തം പ്രിയങ്കരര്‍ ആയവരെ പ്രാന്തീയ പ്രതിനിധി സഭയിലേയ്ക്ക് തെരഞ്ഞെടുക്കുകയും അവരില്‍നിന്ന് അഖില ഭാരതീയ പ്രതിനിധി സഭയിലേയ്ക്കുള്ള അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും. അതിനാല്‍ ഇന്നത്തെ പരിതഃസ്ഥിതില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്നു മാത്രമല്ല ഭാവിപരിതഃസ്ഥിതിയില്‍ അങ്ങനെയൊന്ന് സംഭവിക്കുക പോലുമില്ല.

8. കണക്ക് പരിശോധന-താങ്കള്‍ ഞങ്ങളുടെ ഭരണഘടനയുടെ 15-ാം വകുപ്പിലെ ബി ഉപവകുപ്പിലുള്ള 2-ാം ഭാഗം വായിക്കുക. അതില്‍ കണക്കുപരിശോധന അനിവാര്യമാണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ സംഘത്തിന്റെ നിലപാട് വളരെ കര്‍ക്കശമായതാണ്. പൊതുരംഗത്തെ പ്രവര്‍ത്തനത്തില്‍ അവസാനത്തെ പൈസയുടെ കണക്കും വളരെ കൃത്യമായി വെയ്ക്കണമെന്ന നിര്‍ബന്ധം സംഘത്തിനുണ്ട്.

ചില പ്രത്യേക വ്യക്തികളുടെ സംശയങ്ങള്‍ക്ക് ഈ വിശദീകരണം തൃപ്തി നല്‍കുമെന്ന് വിശ്വസിക്കുന്നു. അതോടൊപ്പം സംഘത്തെ സംബന്ധിച്ച് ശരിയായ ധാരണ ഉണ്ടാക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.
എന്റെ ശുഭാശംസകള്‍. ഇതിനുവേണ്ടി താങ്കള്‍ ഏറ്റെടുത്ത കഷ്ടപ്പാടുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.

താങ്കളുടെ വിശ്വസ്തന്‍
മാ. സ. ഗോള്‍വല്‍ക്കര്‍

(തുടരും)

ആദ്യത്തെ അഗ്നിപരീക്ഷ

പ്രസ്ഥാനങ്ങള്‍ പിറക്കുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 47) ടി.ആര്‍.വെങ്കടരാമശാസ്ത്രിയുടെ ഐതിഹാസിക പ്രസ്താവന (ആദ്യത്തെ അഗ്നിപരീക്ഷ 49)
Tags: ആദ്യത്തെ അഗ്നിപരീക്ഷ
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies