- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
- അസഹിഷ്ണുവായ പണ്ഡിറ്റ് നെഹ്രു (ആദ്യത്തെ അഗ്നിപരീക്ഷ 3)
സ്വയംസേവകര്‍ക്ക് ഹൃദയഭേദകമായ മനോവിഷമമുണ്ടാക്കുന്നതിനായി കോണ്‍ഗ്രസ്സുകാരായ അക്രമികള്‍ ഫെബ്രുവരി 2 ന് രേശിംബാഗ് സംഘസ്ഥാനിലുള്ള ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ സമാധിമണ്ഡപവും ചുറ്റുമുള്ള തുളസീവനവും നശിപ്പിച്ചു. ഈ അപമാനത്തില്‍ സ്വയംസേവകരുടെ രക്തം തിളച്ചുമറിയുമെന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍ ”എന്തുതന്നെ സംഭവിച്ചാലും ശാന്തരായിരിക്കുക” എന്ന ഗുരുജിയുടെ ആഹ്വാനം അനുസരിച്ച സ്വയംസേവകര്‍ സര്‍വ്വ അപമാനങ്ങളും സഹിച്ച് മനസ്സിനെ സമാധിമണ്ഡപത്തിലെ പാറപോലെ ഉറപ്പിച്ച് നിര്‍ത്താന്‍ നിര്‍ബന്ധിതരായി.
ജനങ്ങളെ പ്രകോപിപ്പിക്കാന്‍ നേതാക്കന്മാരുടെ യാത്ര
നാഗപ്പൂര്‍ അക്കാലത്ത് മദ്ധ്യപ്രവിശ്യയുടെ തലസ്ഥാന നഗരമായിരുന്നു. കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ യാത്രപരിപാടികള്‍ തയ്യാറാക്കി ജനങ്ങളെ പ്രകോപിതരാക്കാനുള്ള പദ്ധതികളിട്ടു. കാട്ടോള്‍ പോലീസ്‌സ്റ്റേഷനതിര്‍ത്തിയിലെ പ്രദേശങ്ങളില്‍ യാത്രചെയ്ത കോണ്‍ഗ്രസ്സിന്റെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പൂനംചന്ദ് പൊതുയോഗങ്ങളില്‍ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു: ”ഗാന്ധി ഘാതകരായ സംഘപ്രവര്‍ത്തകരെ ഒന്നൊന്നായി വകവരുത്തേണ്ടതാണ്. ബാലകരെന്നോ വൃദ്ധരെന്നോ സ്ത്രീകളെന്നോ ചിന്തിച്ച് അവരോട് ഒരു കരുണയും കാട്ടേണ്ടതില്ല. സര്‍ക്കാര്‍ നിങ്ങളുടെ കൂടെത്തന്നെയുണ്ട്.” ഇതിന്റെ ഫലമായി കാട്ടോള്‍ ഭാഗത്തുനടന്ന അക്രമം അതിഭീകരമായിരുന്നു. സ്ത്രീകളടക്കമുള്ളവരെ പിടിച്ചുകൊണ്ടുവന്ന് റോഡില്‍വെച്ച് കശാപ്പു ചെയ്യുകയുണ്ടായി.
രാംടേക്കില്‍ ഡോ.ബാര്‍ലിംഗും സുലൈമാന്‍ പഠാണും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉമ്‌റേഡ് ഭാഗത്തെ അക്രമത്തിന്റെ ചുമതല ഏറ്റെടുത്തത് മദന്‍ലാല്‍ ബാഗ്ഡിയായിരുന്നു. സുഖുദേവാണ് ജനങ്ങളെ ഇളക്കിവിടാനായി ഗോദിയ ഭാഗത്ത് ചെന്നത്. വാര്‍ദ്ധയില്‍ അക്രമങ്ങള്‍ക്ക് ആശീര്‍വാദം നല്‍കാനായി പ്രധാനമന്ത്രി തന്നെയെത്തി. ഫെബ്രുവരി 14ന് സര്‍വോദയസമാജം സംഘടിപ്പിച്ച പൊതുയോഗത്തില്‍ നെഹ്രു ചെയ്ത പ്രസംഗം ഇങ്ങനെയായിരുന്നു: ”ഗാന്ധിജിയുടെ വധത്തിന് കാരണം സംഘം തന്നെയാണ്. സംഘത്തിന്റെ തത്ത്വസിദ്ധാന്തത്തിന്റെ ഫലമാണിത്. ഈ സംഘത്തെ നേരിടാന്‍ ഭരണപരമായ ചട്ടക്കൂടുകളൊഴിവാക്കി ആവശ്യമെന്നു വന്നാല്‍ മൈതാനത്തിറങ്ങാനും ഞാന്‍ ഒരുക്കമാണ്.” ചാംന്ദാജില്ലയില്‍ ഹിംസാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ‘കന്നംബറാ’ണ് യാത്ര ചെയ്തത്.
♠ ഫെബ്രുവരി 1 ന് യവത്മാല്‍ പ്രഭാതശാഖയില്‍ സംഘടിപ്പിച്ച ഗാന്ധിജി ശ്രദ്ധാഞ്ജലി പരിപാടിയില്‍ സ്ഥാനീയ സംഘചാലക് കാകാസാഹേബ് കുടെ ഗാന്ധിവധത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഗാന്ധിജിയോടുള്ള ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സായുധരായ ഗുണ്ടകളുമായിവന്ന് സ്വയംസേവകരുടെ നേരേ ആക്രമണം നടത്തി. സംഘത്തിന്റെ ഭഗവധ്വജം പിച്ചിച്ചീന്താനുള്ള ശ്രമത്തെ സ്വയംസേവകര്‍ ഇടപെട്ടു പരാജയപ്പെടുത്തി. അവിടെനിന്ന് പിന്തിരിഞ്ഞോടിയ ജനക്കൂട്ടം നേരെ കാര്യാലയം ലക്ഷ്യംവെച്ച് നീങ്ങി. കാര്യാലയത്തിലെ സാധനങ്ങള്‍ കൊള്ളയടിച്ചശേഷം തീവെച്ച് നശിപ്പിച്ചു.
♠ ഫെബ്രുവരി 2ന് ഉമ്‌റേഡിലെ അങ്ങാടിയില്‍ ഒരു വലിയ സമ്മേളനം സംഘടിപ്പിച്ചു. അതില്‍ നഗരത്തിലെ സാമൂഹ്യവിരുദ്ധശക്തികളെല്ലാം സന്നിഹിതരായിരുന്നു. നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കുശേഷം അടുത്തദിവസം സംഘത്തിന്റെ അധികാരികളുടെ വീടുകള്‍ ആക്രമിക്കാനും കൊള്ളയടിക്കാനുമുള്ള പദ്ധതികളും ആസൂത്രണം ചെയ്തു. അടുത്ത ദിവസം ആക്രമികള്‍ ജില്ലാ സംഘചാലകന്റെ വീടു നശിപ്പിച്ചു. ”പ്രചാരകന്മാരെ ഞങ്ങള്‍ക്ക് വിട്ടുതരൂ” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു ജനക്കൂട്ടം നീങ്ങിയിരുന്നത്. ഈ സമയത്ത് അവര്‍ ഉദ്ദേശിച്ച രണ്ടു പ്രചാരകന്മാരേയും പോലീസ് അറസ്റ്റുചെയ്ത് കൈവിലങ്ങുവെച്ച് സ്റ്റേഷനിലേയ്ക്ക് നടത്തിക്കൊണ്ടുപോവുകയായിരുന്നു. അവരെ രണ്ടുപേരേയും ചുട്ടുകൊല്ലാനായിരുന്നു ആക്രമികളുദ്ദേശിച്ചത്. പോലീസിന്റെ കയ്യിലായതിനാല്‍ പ്രചാരകന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടില്ല. എങ്കിലും അക്രമികള്‍ അവരുടെ നേരെ കല്ലേറുതുടങ്ങി. സ്റ്റേഷനില്‍ എത്തുന്നതുവരെ കല്ലേറുതുടര്‍ന്നു. പോലീസ് മൂകസാക്ഷികളായി നിന്നതേയുള്ളൂ. പോലീസ് സ്റ്റേഷന്‍വരെ പോയ ജനക്കൂട്ടം തിരിച്ചുവന്ന് കാര്യാലയം തകര്‍ത്തു. കാര്യകര്‍ത്താക്കളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചു. സംഘചാലകനായിരുന്ന പാണ്ഡേയുടെ വീട് പൂര്‍ണ്ണമായും നശിപ്പിച്ചു.
♠ സര്‍കാര്യവാഹ് ഭയ്യാജിദാണിയുടെ വീടിനും തീയിട്ടെങ്കിലും പരിസരവാസികള്‍ ഒത്തുകൂടി തീയണയ്ക്കുകയായിരുന്നു.
ച്ച കൊള്ളയും കൊള്ളിവെപ്പുമായി അക്രമികള്‍ സര്‍വ്വനാശം വിതച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. സംഘസ്ഥാപകന്റെ വളരെ അടുത്ത സ്‌നേഹിതനും ഒരു പൊതുസ്‌കൂളിന്റെ പ്രധാനാദ്ധ്യാപകനുമായിരുന്ന അണ്ണാജി ലാംബയെ അവര്‍ ലാത്തികൊണ്ടടിച്ചുവീഴ്ത്തി. അടി തടയാന്‍ ശ്രമിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈവിരലുകളുടെയും കൈയുടേയും എല്ലുകള്‍ പൊട്ടി ബോധംകെട്ടു. മാസങ്ങളോളം അദ്ദേഹം ശയ്യാവലംബിയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ നാനാസാഹേബ് നായിക്കിന്റെ വീടിനുനേരേ തിരിഞ്ഞു. എന്നാല്‍ തദ്ദേശവാസികളുടെ ചെറുത്തുനില്‍പിനുമുമ്പില്‍ പത്തി മടക്കി തിരിഞ്ഞോടി.
ജോഷി ഹൈസ്‌കൂള്‍
നാഗപ്പൂരിലെ ജോഷി സ്‌കൂള്‍ നശിപ്പിക്കുന്നത് നേരിട്ടുകണ്ടത് ഭോപ്പാലില്‍ താമസിക്കുന്ന ഗംഗാധര്‍ നീലകണ്ഠ പാഠക് വിവരിക്കുന്നു:- ”ഞാന്‍ സെക്രട്ടേറിയറ്റില്‍നിന്നു തിരിച്ചുവരികയായിരുന്നു. നാഗപ്പൂരിലെ ശുക്രവാരികുളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജോഷി സ്‌കൂളിനു മുന്നില്‍ ആയിരക്കണക്കിനുപേര്‍ മുദ്രാവാക്യം മുഴക്കി നില്‍ക്കുന്നതു കണ്ടു. സ്‌കൂളിലെ ഫര്‍ണിച്ചറുകളെല്ലാം റോഡില്‍ വലിച്ചിട്ടു കത്തിക്കുന്നുണ്ടായിരുന്നു. സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകന്‍ ജോഗേശ്വര്‍ തുക്കാറാമിന്റെ കാറ് ശുക്രവാരികുളത്തിലേയ്ക്ക് മറിച്ചിട്ടിരിക്കുന്നു. ഹൈസ്‌കൂളിന്റെ മുഖ്യഅദ്ധ്യാപകനടക്കം അദ്ധ്യാപകരില്‍ അധികം പേരും സ്വയംസേവകരാണ് എന്നതായിരുന്നു സ്‌കൂളിനുനേരെയുള്ള ആക്രമണത്തിന് കാരണം. അതുവഴി പോയ സ്വയംസേവകരേയും ബ്രാഹ്‌മണരേയും അവര്‍ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയരാക്കുന്നുണ്ടായിരുന്നു.”
നാസിക്കില്‍ സംഘ കാര്യകര്‍ത്താവായ പ്രഭാകര്‍ ജോഷിയെ രാജ്യരക്ഷാവകുപ്പുപ്രകാരം അറസ്റ്റുചെയ്ത് നാസിക് പോലീസ് സ്റ്റേഷനില്‍വെച്ചിരിക്കുമ്പോഴാണ് ഗുണ്ടകള്‍ അദ്ദേഹത്തിന്റെ വീടാക്രമിച്ചു നശിപ്പിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ അടക്കം മര്‍ദ്ദിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തു. നാസിക് കാര്യവാഹ് ലവാട്ടെ യുടെയും കേശവ ശിവറാം വൈദ്യയുടേയും വീടുകള്‍ക്ക് നേരെയും ഇതിനൊപ്പം കൊള്ളയും കൊള്ളിവെപ്പും നടന്നു.
അന്ന് ഗുണ്ടകളുടെ അക്രമണത്തിന് വിധേയനായ, നാഗപ്പൂരിലെ ജാനകീ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന ഗംഗാധര്‍ ഗോഖലെ സ്വന്തം അനുഭവം വിവരിക്കുന്നു:- ”ഞാനും സ്‌നേഹിതനായ ഹരി കാനഡെയും അന്ന് ധന്തോളി കാര്യാലയത്തിലാണു താമസിച്ചിരുന്നത്. 1948 ഫെബ്രുവരി 1 ന് മുന്നൂറോളംപേര്‍ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ വടിവാള്‍, സൈക്കിള്‍ ചെയിന്‍, ലാത്തി, കഠാര തുടങ്ങിയ ആയുധങ്ങളോടെ കൂട്ടമായെത്തി. താഴത്തെ നിലയില്‍ അണ്ണാജി പണ്ഡരി പാണ്ഡേയാണ് താമസിച്ചിരുന്നത്. ഭാഗ്യവശാല്‍ കുറച്ചു സമയത്തിനുമുമ്പ് അദ്ദേഹത്തിന്റെ ഭാര്യയേയും കുട്ടികളേയും അയല്‍പക്കത്തെ ഗുപ്തയുടെ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. അതിനാല്‍ അവര്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. വന്ന ഉടനെ അക്രമികള്‍ അടഞ്ഞുകിടന്ന വാതിലുകള്‍ ചവുട്ടിപ്പൊളിച്ചു അകത്തുകടന്ന് അണ്ണാജി പണ്ഡരി പാണ്ഡേയേയും അവിടെ ഒരാവശ്യത്തിനായി വന്നിരുന്ന പ്രഭാകര്‍ സഹസ്രബുദ്ധേയേയും മര്‍ദ്ദിച്ചവശരാക്കി. വീട്ടിലെ സാധനങ്ങളെല്ലാം കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. പാത്രങ്ങള്‍, വസ്ത്രം, ഗോതമ്പുമാവ്, പരിപ്പ്, മുളക് തുടങ്ങി കയ്യില്‍കിട്ടിയ സാധനങ്ങളെല്ലാം ജനക്കൂട്ടം സ്വന്തമാക്കി. മുകളില്‍ വന്ന് ഞങ്ങളുടെ നേരേയായി പിന്നീട് അവരുടെ ആക്രമണം. ഞങ്ങളെ കിടക്കയോടെ കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ചു കത്തിക്കാനായിരുന്നു നേതാവ് ആക്രമികള്‍ക്ക് കൊടുത്ത നിര്‍ദ്ദേശം. ഭാഗ്യംകൊണ്ട് ആ സമയത്ത് പോലീസ് എത്തിയതിനാല്‍ അക്രമികള്‍ ഓടിപ്പോയി. ഞങ്ങളുടെ ജീവന്‍ രക്ഷിക്കാനായി.”
ദല്‍ഹിയില്‍
മഹാരാഷ്ട്രയിലേയും ബിറാറിലേയും വിനാശകേളികള്‍ അങ്ങേയറ്റത്തേതായിരുന്നുവെങ്കിലും രാജ്യത്തിന്റെ ഒരു പ്രദേശവും ഇത്തരം അതിക്രമങ്ങളൊഴിഞ്ഞതായി ഇല്ലായിരുന്നു. നാടിന്റെ തലസ്ഥാനമായ ദല്‍ഹിയും ഇത്തരം അക്രമതാണ്ഡവങ്ങളില്‍നിന്ന് ഒഴിവായില്ല. ദല്‍ഹിയിലെ ഒരുകൂട്ടം കലിതുള്ളിയ തൊഴിലാളികള്‍ ‘ഓര്‍ഗനൈസര്‍’ വാരികയുടെ കാര്യാലയം കത്തിക്കാനായി എത്തി. സംഘത്തെ സ്‌നേഹിക്കുന്ന ദല്‍ഹിയിലെ ജനങ്ങള്‍ അവരെ കണക്കിന് കൈകാര്യം ചെയ്തതിനാല്‍ അക്രമികള്‍ക്ക് ജീവനും കൊണ്ടോടേണ്ടിവന്നു. ഫെബ്രുവരി 2 ന് പൊതുയോഗത്തിനുശേഷം നേതാക്കള്‍ അക്രമികളെ രണ്ടായിപിരിച്ചു. ഒരുകൂട്ടരെ നഗര്‍ സംഘചാലക് ലാലാ ഹരിശ്ചന്ദ്രന്റെ വീടും മറ്റേ കൂട്ടരെ പ്രാന്തസംഘചാലക് ലാലാ ഹംസരാജ്ജിയുടെ വീടും ആക്രമിക്കാനയച്ചു. നേതാക്കള്‍ പുറകില്‍ മാറിനിന്നു. വേണ്ടത്ര സംഖ്യയില്ലാത്തതിനാലും പോലീസിന്റെ ഇടപെടലുകൊണ്ടും അക്രമികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ദല്‍ഹിയിലെ ജനങ്ങള്‍ക്ക് സംഘം സമാജത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ നേരില്‍കണ്ട് മനസ്സിലാക്കാന്‍ സാധിച്ചത് കാരണം സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് തുടങ്ങിയ ശക്തികളുടെ പ്രചാരണം സാരമായി ബാധിച്ചില്ല.
എന്നാല്‍ നാടിന്റെ മറ്റുപല ഭാഗങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. കല്‍ക്കത്ത, കാണ്‍പൂര്‍, പാട്‌നാ, ബാംഗ്ലൂര്‍, ബല്‍ഗാം, മദ്രാസ് തുടങ്ങി പല സ്ഥലങ്ങളിലും കൊള്ളയും കൊള്ളിവെപ്പും സ്ത്രീകളോടുള്ള അതിക്രമവും വ്യാപകമായി നടന്നു. എല്ലായിടത്തും സര്‍ക്കാരിന്റെ സഹായവും അവര്‍ക്ക് ലഭിച്ചു. കാണ്‍പൂരില്‍ വ്യാപകമായ തോതില്‍ സ്വയംസേവകരുടെ വീടും കടകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അനവധി സ്വയംസേവകരുടെ നേരെ ക്രൂരമായ ആക്രമണവും നടന്നു. ”സംഘക്കാരെ തൂക്കിക്കൊല്ലുക” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് അക്രമികള്‍ സ്വയംസേവകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
♠ കൈലാസ്‌നാഥ് നിമാണിയും മറ്റുചില സ്വയംസേവകരും കാണ്‍പൂരിലെ വിരഹാന റോഡിലുള്ള കാര്യാലയത്തില്‍ ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ഗുണ്ടകള്‍ കല്ലും ഇഷ്ടികയും വലിച്ചെറിഞ്ഞ് കാര്യാലയത്തിനു നേരെ അക്രമം തുടങ്ങി. സ്വയംസേവകര്‍ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമം ചെയ്‌തെങ്കിലും ഫലിച്ചില്ല. നേതാക്കള്‍ ജനങ്ങളെ പിന്നില്‍നിന്ന് ഇളക്കിവിട്ടുകൊണ്ടിരുന്നു. കാര്യാലയത്തില്‍ ആയുധമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും കത്തിക്കൊണ്ടിരുന്ന അടുപ്പില്‍നിന്ന് കത്തുന്ന കൊള്ളിയെടുത്ത് കൊണ്ട് 4 പേര്‍ ഒന്നാം നിലയില്‍നിന്ന് അട്ടഹസിച്ചുകൊണ്ട് താഴേയ്ക്ക് ചാടി. ഇത് കണ്ടതോടെ അക്രമികള്‍ ഓടിപ്പോയവഴിക്ക് പുല്ലുപോലും മുളയ്ക്കില്ലെന്ന സ്ഥിതിയില്‍ രക്ഷപ്പെട്ടു. ജനങ്ങളെ ഇളക്കിവിട്ടിരുന്ന നേതാക്കള്‍ അക്രമികളുടെ മുന്നില്‍തന്നെ ഓട്ടംപിടിച്ചു.
കാര്യാലയം കത്തിച്ചു
ഗോരഖ്പൂര്‍ ജില്ലയിലെ ഗോരംപൂര്‍ ഗ്രാമത്തിലെ പരശുറാംമണി ത്രിപാഠി രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം നേടിയ പ്രധാനാദ്ധ്യാപകനായിരുന്നു. അദ്ദേഹം ഗാന്ധിവധം നടന്ന കാലത്ത് ചൗരീ-ചൗരാ, ബ്രഹ്‌മപൂര്‍ പ്രദേശങ്ങളില്‍ വിസ്താരകനായിരുന്നു. ജനുവരി 30 ന് അവിടെ രാമചന്ദ്ര ജയസ്വാള്‍ എന്ന സംഘ കാര്യകര്‍ത്താ വിന്റെ വീട്ടില്‍ കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് സല്‍ക്കാരം ഏര്‍പ്പാടുചെയ്തിരുന്നു. ഊണെല്ലാം കഴിഞ്ഞ് വൈകുന്നേരം എല്ലാവരും ശാഖയില്‍പോയി. അവിടെവെച്ചാണ് ഗാന്ധിജിയുടെ ദാരുണവധം സംബന്ധിച്ച വാര്‍ത്ത അവരറിയുന്നത്. ഇതിനകംതന്നെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കള്‍ ഒത്തുചേര്‍ന്ന് ആര്‍.എ സ്.എസ്സുകാര്‍ ഗാന്ധിവധത്തില്‍ ആഹ്ലാദപ്രകടനം നടത്തി മധുരപലഹാര വിതരണം ചെയ്തു എന്ന പ്രചരണമാരംഭിച്ചു. ഇതിനെല്ലാം നേതൃത്വം നല്‍കിയത് പരശുറാമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അന്വേഷിച്ചു തുടങ്ങി. ഇതറിഞ്ഞ സ്വയംസേവകര്‍ രാത്രി രണ്ട് മണിക്ക് അദ്ദേഹത്തെ ദേവ്‌റിയായിലേയ്ക്ക് സുരക്ഷിതമായി കാല്‍നടയായി യാത്രയാക്കി. അദ്ദേഹത്തെ ആ സാമൂഹ്യവിരുദ്ധരുടെ കയ്യില്‍ക്കിട്ടിയിരുന്നെങ്കില്‍ ജീവനോടെ ചുട്ടുകൊല്ലുമായിരുന്നു.
ആസാമില്‍ കമ്മ്യൂണിസ്റ്റുകാരുടെ വിളയാട്ടം
ആസാമില്‍ സംഘപ്രവര്‍ത്തനം പുതിയതായി ആരംഭിച്ച സമയമായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് അവിടെ സംഘത്തോടു കാര്യമായ വിരോധമുണ്ടായിരുന്നില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തേയും പോലെ സംഘത്തെ വൈരനിര്യാതന ദൃഷ്ടിയോടെ തന്നെയാണ് അവിടെയും സമീപിച്ചത്. ഗാന്ധിവധം നടന്ന അന്നുരാത്രിതന്നെ ആര്‍.എസ്.എസ്സുകാരാണ് ഗാന്ധിഘാതകര്‍ എന്ന പ്രകോപനപരമായ ലഘുലേഖ അവര്‍ പ്രചരിപ്പിച്ചു. രണ്ടാം ദിവസം ഒരുകൂട്ടം സാമൂഹ്യവിരുദ്ധരെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ സംഘ കാര്യാലയം ആക്രമിച്ചു. ഗുവാഹാട്ടിയിലെ ഗുരുദ്വാരയിലാണ് അന്ന് കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്. കാര്യാലയത്തില്‍ നഗര്‍ പ്രചാരക് ശ്രീകൃഷ്ണ പരാംജ്‌പേയും ഗിരീഷ് ചന്ദ്രകലിതയുമാണ് താമസിച്ചിരുന്നത്. കാര്യാലയത്തിനുനേരെ കല്ലേറുനടന്നു. ജനാലയും ചില്ലുകളുമെല്ലാം തകര്‍ത്തു. ഗുരുദ്വാരയുടെ നടത്തിപ്പുകാര്‍ അവിടെനിന്ന് കാര്യാലയം ഒഴിയണമെന്നാവശ്യപ്പെട്ടതിനാല്‍ സാധനങ്ങള്‍ സ്വയംസേവകരുടെ വീടുകളിലേയ്ക്ക് മാറ്റി, അവിടം വിട്ടിറങ്ങേണ്ടി വന്നു.
♠ഉത്ഥാന്‍ബസാറില്‍ താമസിച്ചിരുന്ന സംഘാനുകൂലിയായ പ്രസിദ്ധ വക്കീല്‍ തീര്‍ഥരാജ് ഫുക്കന്റെ വീട്ടുവരാന്തയിലേയ്ക്ക് ഒരു ബോംബേറു നടന്നു. സാമാന്യം നല്ല ഒരു ശാഖ അക്കാല ത്ത് അവിടെ പ്രവര്‍ത്തിച്ചിരുന്നു. നഗര്‍ പ്രചാരക് ശ്രീകൃഷ്ണ പരാംജ്‌പേയും ഗിരിഷ് ചന്ദ്രകലിതും ചേര്‍ന്ന് വീടുതോറും ചെന്ന് ‘കമ്മ്യൂണിസ്റ്റുകാരുടെ ഈ കളി കുറച്ചു ദിവസത്തേയ്ക്കു മാത്രമേ നടക്കൂ, ക്രമേണ എല്ലാം ശാന്തമാകും’ എന്നാശ്വസിപ്പിച്ചു കൊണ്ടിരുന്നു. അവിടെനിന്ന് തിരിച്ചുപോകുമ്പോള്‍ ലതാസില്‍ പോലീസ് സ്റ്റേഷനടുത്തുവെച്ച് പരിചയമുള്ള രണ്ട് കോ ളേജ് വിദ്യാര്‍ത്ഥികളെ കണ്ടു. അവര്‍ ഇവരെ പറഞ്ഞു പറ്റിച്ച് അടുത്തുള്ള കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വിദ്യാര്‍ത്ഥികള്‍ ഇവരെ വളഞ്ഞുവെച്ച് ഗോഡ്‌സേയെക്കുറിച്ചും സംഘത്തെക്കുറിച്ചുമെല്ലാം അനവധി ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി. വളരെ പ്രയാസപ്പെട്ട് അവിടെ നിന്നൊഴിവായി. രാത്രി എട്ട് മണിയായതിനാല്‍ വഴിയില്‍ യാത്രക്കാര്‍ കുറവായിരുന്നു. കാര്യാലയത്തിനടുത്ത മൈതാനത്തെത്തിയപ്പോഴേയ്ക്കും പെട്ടെന്ന് ഒരുകൂട്ടം ആളുകള്‍ അവരെ പിന്തുടര്‍ന്നെത്തി കല്ലേറുതുടങ്ങി. ‘പോലീസ്, പോലീസ്’ എന്നു നിലവിളിച്ചുകൊണ്ട് രണ്ടുപേരും ഓട്ടം തുടങ്ങി. അക്രമികള്‍ ‘ഗാന്ധിയുടെ ഘാതകരെ പിടിക്കൂ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് അവരെ പിന്തുടര്‍ന്നു. ഈ ശബ്ദംകേട്ട് കോട്ടണ്‍ കോളേജിന്റെ മുസ്ലീം ഹോസ്റ്റലിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പുറത്തുവന്ന് രണ്ടുപേരെയും പിടിച്ചു. അവരെ ദേഹോപദ്രവം ഏല്‍പിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഗാന്ധിക്കൊലയാളി സംഘത്തില്‍പെട്ടവരെ പോലീസില്‍ ഏല്‍പിച്ചു എന്ന സമാധാനത്തോടെ ജനക്കൂട്ടം തിരിച്ചുപോയി. ജനക്കൂട്ടം പൂര്‍ണ്ണമായും തിരിച്ചുപോയി എന്നുറപ്പായശേഷം പോലീസ് അവരെ സുരക്ഷിതമായി കാര്യാലയത്തിലെത്തിച്ചു. ഷില്ലോങ്ങ്, ജോര്‍ഹട്ട്, ശിവസാഗര്‍ എന്നീ സ്ഥലങ്ങളിലും കമ്മ്യൂണിസ്റ്റുകാര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ഡിബ്രു, തീന്‍സുകിയ എന്നിവിടങ്ങളില്‍ സംഘവിരോധികളും സംഘകാര്യകര്‍ത്താക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്വാഭാവികമായും കമ്മ്യൂണിസ്റ്റുകാര്‍ക്കും സോഷ്യലിസ്റ്റുകാര്‍ക്കും കണക്കിന് കിട്ടുകയും ചെയ്തു.
പ്രവര്‍ത്തനം പുതുതായിരുന്നിട്ടും ജനങ്ങളില്‍നിന്ന് അളവറ്റ സഹാനുഭൂതിയും സ്‌നേഹവും സംഘത്തിനു ലഭ്യമായിരുന്നുവെന്നത് ആസാമിലെ ശരിയായ വസ്തുതയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി (സ്വര്‍ഗീയ ഗോപിനാഥ് ബര്‍ദോളി) സംഘത്തോട് സഹാനുഭൂതി പുലര്‍ത്തിയിരുന്നു. രാജസ്ഥാനില്‍നിന്നുള്ള പ്രചാരകന്‍ ചന്ദ്ര കാന്ത ശര്‍മ ജനങ്ങളുടെ സഹാനുഭൂതിയുടെ പിന്‍ബലത്തില്‍ നിരോധനകാലഘട്ടത്തിലും ബീഡി വ്യാപാരിയെന്ന പേരില്‍ അവിടെത്ത ന്നെ താമസിക്കുകയും സംഘപ്രവര്‍ത്തനം ചെയ്യുകയുമുണ്ടായി.
(തുടരും)