Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ശ്രീരാമന്‍ നല്‍കിയ സിന്ദൂരക്കുറി (വീരഹനുമാന്റെ ജൈത്രയാത്ര 25)

സിപ്പി പള്ളിപ്പുറംസിപ്പി പള്ളിപ്പുറം
18 November 2022
This entry is part 25 of 28 in the series വീരഹനുമാന്റെ ജൈത്രയാത്ര

വീരഹനുമാന്റെ ജൈത്രയാത്ര
  • അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
  • ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
  • സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
  • ശ്രീരാമന്‍ നല്‍കിയ സിന്ദൂരക്കുറി (വീരഹനുമാന്റെ ജൈത്രയാത്ര 25)
  • തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
  • ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
  • മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)

ശ്രീരാമചന്ദ്രനോടും സീതാദേവിയോടുമൊപ്പം ഹനുമാന്‍ കുറേക്കാലം അയോധ്യയില്‍ ജീവിച്ചിരുന്നു. അക്കാലത്ത് ഒരു ചൊവ്വാഴ്ച ദിവസം സീതാദേവി കുളികഴിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും തൊട്ട് കൊട്ടാരപ്പൂന്തോട്ടത്തിലൂടെ നടന്നുവരുന്നത് വീരഹനുമാന്‍ കണ്ടു.
സീതാദേവിയുടെ നിര്‍മ്മലമായ മുഖം അപ്പോള്‍ കൂടുതല്‍ പ്രസാദത്മകമായിരുന്നു. അതു മനസ്സിലാക്കിയ ഹനുമാന്‍ ചോദിച്ചു: ”അമ്മേ സീതാദേവീ, അങ്ങെന്തിനാണ് ഇങ്ങനെ തിരുനെറ്റിയില്‍ സിന്ദൂരം തൊടുന്നത്?”
ഹനുമാന്റെ പതിവില്ലാത്ത ചോദ്യം കേട്ട് സീതാദേവി മന്ദഹസിച്ചു. ദേവി പറഞ്ഞു: ”പ്രിയ ഹനുമാന്‍, ശ്രീരാമദേവന്റെ സഹധര്‍മ്മിണിയായ ഞാന്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് കാരണമാകുമെന്നാണ് വിശ്വാസം. എന്റെ ശ്രീരാമന്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതിനുവേണ്ടിയാണ് ഞാനിങ്ങനെ സിന്ദൂരമണിയുന്നത്”.

Google NewsAdd Kesari Weekly as a preferred source on Google

-ദേവിയുടെ സംസാരം കേട്ടപ്പോള്‍ ഹനുമാന് സന്തോഷമായി. ‘തന്റെ ആരാധനാ മൂര്‍ത്തിയായ ശ്രീരാമന്‍ കൂടുതല്‍കാലം ജീവിച്ചിരിക്കണമെന്നത് സീതാദേവിയുടെ മാത്രമല്ലല്ലൊ; തന്റേയും വലിയ ആഗ്രഹമാണ്’ ഹനുമാന്‍ മനസ്സില്‍ കരുതി.
കുറേനേരം എന്തോ ആലോചിച്ചുനിന്നശേഷം ഹനുമാന്‍ അവിടെനിന്നും ഓടിപ്പോയി കൊട്ടാരക്കുളത്തില്‍ ചാടിമറിഞ്ഞുകുളിച്ചു. അതിനുശേഷം തന്റെ താമസസ്ഥലത്തുചെന്ന് ശരീരത്തില്‍ നിറയെ സിന്ദൂരം പൂശി. കൊട്ടാരത്തിലെ അന്തേവാസികളെല്ലാം അതീവ കൗതുകത്തോടുകൂടിയാണ് ഹനുമാന്റെ ഈ വേഷം കണ്ടുരസിച്ചത്.

താമസിയാതെ ഹനുമാന്‍ ശ്രീരാമന്റെ അരികിലെത്തി. മേലാസകലം സിന്ദൂരം പൂശിവന്നുനില്‍ക്കുന്ന ഹനുമാനെ കണ്ട് ശ്രീരാമന് വല്ലാത്ത ചിരിവന്നു. അദ്ദേഹം ചോദിച്ചു: ”ഹനുമാന്‍, എന്താണാവോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത? ഇന്ന് താങ്കള്‍ ശരീരമാകമാനം സിന്ദൂരം പൂശിയിട്ടുണ്ടല്ലൊ”.
അതുകേട്ട് ഹനുമാന്‍ ശ്രീരാമനെ തൊഴുതുകൊണ്ടു പറഞ്ഞു: ”ദേവാ, കുളികഴിഞ്ഞ് നെറ്റിയില്‍ ഒരു പൊട്ടിനോളം സിന്ദൂരം തൊട്ടാല്‍ അങ്ങ് കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്ന് സീതാദേവി പറഞ്ഞു. അതുകേട്ടപ്പോഴാണ് ഞാന്‍ ശരീരം നിറയെ സിന്ദൂരം വാരിപ്പൂശിയത ്” -ഹനുമാന്‍ അറിയിച്ചു.
”ഓഹോ, അങ്ങനെയാണല്ലെ?” -ശ്രീരാമന്‍ ഹനുമാനെ നോക്കി ചിരിച്ചു.

ADVERTISEMENT

”അതെ; അങ്ങനെതന്നെ. ഒരു സിന്ദൂരപ്പൊട്ടുകൊണ്ട് കുറേക്കാലം ജീവിച്ചിരിക്കുമെങ്കില്‍ എന്റെ ശരീരം മുഴുവനും നിറഞ്ഞിരിക്കുന്ന ഈ സിന്ദൂരംകൊണ്ട് അങ്ങ് ഒത്തിരിക്കാലം ആയുഷ്മാനായിരിക്കുമല്ലൊ”-ഹനുമാന്‍ വിശദമാക്കി.

അതുകേട്ടതോടെ ശ്രീരാമന് ഹനുമാനോട് എന്തെന്നില്ലാത്ത സ്‌നേഹവും ആദരവും തോന്നി. താന്‍ ഒരു യുഗം മുഴുവന്‍ ജീവിച്ചാലും മതിയാകില്ലെന്ന ആഗ്രഹക്കാരനാണ് ഹനുമാനെന്ന് ശ്രീരാമന് പൂര്‍ണ്ണബോധ്യം വന്നു. ഹനുമാന് തന്നോടുള്ള ഭക്തിയുടെ ആഴം അളക്കാന്‍ കഴിയാത്തതാണെന്നും ശ്രീരാമന്‍ മനസ്സിലാക്കി.

ഹനുമാന്റെ നിസ്സീമമായ ഈ സ്‌നേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരുവരം കൂടി ആ വിനീത ദാസന് നല്‍കണമെന്ന് ശ്രീരാമന്‍ മനസ്സില്‍ ഉറപ്പിച്ചു.

ശ്രീരാമന്‍ ഹനുമാനെ കെട്ടിപ്പുണര്‍ന്നുകൊണ്ടുപറഞ്ഞു: ”പ്രിയ ആഞ്ജനേയ, താങ്കള്‍ നമ്മോടുകാണിക്കുന്ന ഭക്തിയുടെ ആഴവും പരപ്പും വളരെ വലുതാണ്. അതുകൊണ്ട് നാം അങ്ങേയ്ക്ക് ഒരു വിശിഷ്ടമായ വരം കൂടി സമര്‍പ്പിക്കുകയാണ്.”

”പ്രഭോ, എല്ലാം അങ്ങയുടെ നിശ്ചയപ്രകാരം നടക്കട്ടെ. അങ്ങ് നല്‍കുന്ന ഏതുവരവും സ്വീകരിക്കാന്‍ അടിയന്‍ എന്നും ചുമതലപ്പെട്ടവനാണ് ” -ഹനുമാന്‍ ശ്രീരാമന്റെ മുന്നില്‍ എളിയവരില്‍ എളിയവനായി കൈകൂപ്പി നിന്നു.

ശ്രീരാമന്‍ അരുളിചെയ്തു: ”നാം പറയുന്നത് താങ്കള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കൂ. ഓരോ ചൊവ്വാഴ്ചയും ഹനുമാന്റെ ദേഹത്ത് സുഗന്ധതൈലവും നെറ്റിയില്‍ സിന്ദൂരവും പൂശുന്നവര്‍ക്ക് എന്നും എന്റെ അനുഗ്രഹമുണ്ടാകും. ഹനുമാനെ പൂജിക്കുന്നവര്‍ ആരായാലും അവര്‍ എന്നെത്തന്നെയാണ് പൂജിക്കുന്നത്.”
ശ്രീരാമദേവന്റെ ഈ വാത്സല്യവചനങ്ങളും ഉപദേശങ്ങളും കേട്ട് ഇതിനിടയില്‍ സീതാദേവിയും അവിടേയ്ക്ക് വന്നെത്തി.

”ഇതാ ദേവിയും എത്തിക്കഴിഞ്ഞല്ലൊ. ഇന്നുമുതല്‍ ആരംഭിക്കുന്ന ഈ വിശ്വാസ ഉടമ്പടിയുടെ ഓര്‍മ്മയ്ക്കായി ഹനുമാന്റെ നെറ്റിയില്‍ നാമിപ്പോള്‍ ഒരു സിന്ദൂരക്കുറി ചാര്‍ത്തുകയാണ്” -ശ്രീരാമന്‍ തന്റെ തൊടുവിരല്‍കൊണ്ട് ഹനുമാന്റെ നെറ്റിയില്‍ അതീവ ചൈതന്യമുള്ള ഒരു സിന്ദൂരക്കുറി അണിയിച്ചു. ഹനുമാന്‍ വിനീതനായി തന്റെ സ്‌നേഹേശ്വരന്റെ കാല്‍പ്പാദങ്ങളില്‍ വീണു നമസ്‌കരിച്ചു.

അന്നുമുതല്‍ക്കാണ് ഹനുമാനുവേണ്ടി ചെയ്യുന്ന പൂജകളും പുഷ്പാഞ്ജലികളുമെല്ലാം ശ്രീരാമനെ സന്തോഷിപ്പിക്കുമെന്ന് ഭക്തജനങ്ങള്‍ മനസ്സിലാക്കിയത്.
(തുടരും)

വീരഹനുമാന്റെ ജൈത്രയാത്ര

കാശിരാജാവിന്റെ ഗുരുനിന്ദ (വീരഹനുമാന്റെ ജൈത്രയാത്ര 24) അര്‍ജ്ജുനനുമായി ഒരു പന്തയം (വീരഹനുമാന്റെ ജൈത്രയാത്ര 26)
ShareTweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies