മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനോട് ജനനം എന്നാല്‍ എന്ത് എന്ന് ഒന്ന് വിശദീകരിക്കാമോ എന്ന് ഒരു കുട്ടി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയിതായിരുന്നു. ”കുഞ്ഞ് കരയുമ്പോള്‍ അമ്മ ചിരിക്കുന്നതാണ് ജനനം.” ജനിക്കുന്ന കുഞ്ഞ് കരയാതിരുന്നാല്‍ അമ്മയ്ക്ക് വിഷമമാണ്. കാരണം ജനിക്കുമ്പോള്‍ കരയാത്ത കുഞ്ഞിന് ജീവിക്കാന്‍ അവകാശമില്ല. തനിക്കൊരു മകന്‍ അല്ലെങ്കില്‍ മകള്‍ പിറന്നു എന്ന ബോധം അമ്മയില്‍ ഉണ്ടാക്കുന്നത് ഈ കരച്ചിലാണ്.
ലോകത്തിലെ ഏറ്റവും വലിയ വേദനയായിട്ടാണ് പ്രസവവേദന കണക്കാക്കുന്നത്. തലമുറകളുടെ കണ്ണി പൊട്ടാതെ കാക്കുന്ന ശക്തി വിശേഷം അമ്മമാരുടെ പ്രസവവേദനയ്ക്ക് പിന്നിലുണ്ട്. ഏന്തെല്ലാം ത്യാഗങ്ങളാണ് ഗര്‍ഭവതിയായ സ്ത്രീകള്‍ കുഞ്ഞിനുവേണ്ടി സഹിക്കുന്നത്. ഓരോ മാസത്തെയും കുട്ടിയുടെ വളര്‍ച്ചയും ചലനവും അമ്മയ്ക്ക് നെടുവീര്‍പ്പിന്റെയും സന്തോഷത്തിന്റെയും കാലഘട്ടമാണ്. ഏകദേശം 270 മുതല്‍ 280 ദിവസമാകുമ്പോള്‍ ഗര്‍ഭിണികള്‍ സ്വാഭാവികമായി കുഞ്ഞുങ്ങളെ പ്രസവിക്കും.
പ്രസവശേഷം കുഞ്ഞുങ്ങള്‍ പുറത്തെത്തിയാല്‍ അമ്മയുമായുള്ള പൊക്കിള്‍കൊടി ബന്ധം വിടര്‍ത്തപ്പെടുകയാണ്. അമ്മയുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തുമ്പോള്‍ മുതല്‍ കുഞ്ഞിന് സ്വതന്ത്രമായി ജീവിച്ചേ മതിയാകൂ. അതുവരെ കുഞ്ഞിനുവേണ്ടി ജീവവായു നല്‍കിയത് അമ്മയാണ്. ശ്വാസകോശം സ്വയം പ്രവര്‍ത്തന സജ്ജമായിരുന്നില്ല.
ക്കിലൂടെ ശ്വാസം വലിച്ചെടുക്കുവാന്‍ കുട്ടിയെ സഹായിക്കുന്ന ലക്ഷണമാണ് വാവിട്ടുള്ള ആദ്യകരച്ചില്‍. ഈ ആദ്യ കരച്ചിലോടുകൂടി കുട്ടിയുടെ ശ്വാസനാളിയിലേക്ക് ആദ്യ ശ്വാസം തിക്കിക്കയറുകയും ശ്വാസകോശം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
കരയാതിരിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസനാളി തുറക്കാതെ പ്രവര്‍ത്തനരഹിതമായി മരണാവസ്ഥയെ പ്രാപിക്കുന്നു. പ്രകൃതി മാതാവിന്റെ സ്വതന്ത്രവും ശുദ്ധവുമായ വായുവിലേക്ക് വിലയം പ്രാപിക്കുന്ന പ്രക്രിയയാണ് ആദ്യ കരച്ചിലിലൂടെ പൂര്‍ത്തീകരിക്കുന്നത്. മാതൃവാത്സല്യത്തിന്റെ ആദ്യാനുഭൂതി അമ്മയിലേക്ക് പകരുന്ന കുട്ടിയുടെ ആദ്യ കരച്ചില്‍ അമ്മയിലുണ്ടാക്കുന്ന സന്തോഷം വര്‍ണ്ണനാതീതമാണ്. നോവിന്റെ നൊമ്പരം മറക്കുകയും പ്രത്യുപകാര പ്രതീക്ഷയില്ലാതെ കര്‍മ്മം ചെയ്യുവാന്‍ അമ്മയെ തയ്യാറാക്കുകയും ചെയ്യുന്ന സന്ദേശമാണ് കുട്ടിയുടെ ജനിക്കുമ്പോഴത്തെ കരച്ചില്‍
ജനിമൃതികള്‍ക്കിടയിലെ മാതൃത്വത്തിന്റെ മഹനീയതയെ വിളിച്ചോതുന്ന മുഹൂര്‍ത്തമാണിത്.
സ്വന്തം കാലില്‍ നില്‍ക്കുംവരെ അമ്മയെന്ന ആശ്രയമാണ് മനുഷ്യനെ മനുഷ്യനായി വളരുവാന്‍ സഹായിക്കുന്നത്. മനുഷ്യന്‍ ജീവനാണെന്ന തിരിച്ചറിവാണ് അമ്മയുടെ പരിലാളനത്തിലൂടെ നാമോരുത്തരും അനുഭവിക്കുന്നത്.