Wednesday, November 29, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

സോവിയറ്റ് ശാസ്ത്ര രക്തസാക്ഷി നിക്കോളായ് വാവിലോവ്

ഡോ.സന്തോഷ് ഡി ഷേണായി

Print Edition: 3 July 2020

നിക്കോളായ് വാവിലോവ് എന്ന ലോകോത്തര ജനിതക ശാസ്ത്രജ്ഞന്‍ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ശാസ്ത്രനേട്ടങ്ങള്‍ക്കൊപ്പം അവസാന നാളുകളില്‍ അനുഭവിക്കേണ്ടി വന്ന ഭരണകൂട ഭീകരതയും കൊണ്ടാണ്. 1940 ല്‍ സോവിയറ്റ് കാര്‍ഷിക നയത്തില്‍ നിന്നും വ്യതിചലിച്ച് അമേരിക്കന്‍ പക്ഷപാതിയായി എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജയിലില്‍ നൂറിലധികം മണിക്കൂറുകള്‍ ശാസ്ത്ര വിഷയങ്ങളില്‍ പ്രഭാഷണം നടത്തി പ്രതിഷേധിച്ചത് സമാനതകളിലില്ലാത്ത പ്രതികരണമായിരുന്നു. കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പുകളായ കുടിപ്പകയും ഉന്മൂലനവും ശാസ്ത്രരംഗത്ത് പോലും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നതാണ് നിക്കോളായ് വാവിലോവിന്റെ ജീവചരിത്രം കാണിച്ചു തരുന്നത്.

1887 നവംബര്‍ 25 ന് മോസ്‌കോയില്‍ ജനിച്ച നിക്കോളായ് വാവിലോവ് 1910 ല്‍ മോസ്‌കോ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദം നേടി. ബിരുദത്തിനുള്ള പ്രബന്ധം തയ്യാറാക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത വിഷയം കാര്‍ഷികവിളനാശത്തിന് ഹേതുവായ ഒച്ചുകളും അന്യജീവികളുമായിരുന്നു. തുടര്‍ന്ന് സസ്യ – ജനിതക – കാര്‍ഷിക ഗവേഷണങ്ങളില്‍ താല്‍പ്പര്യം കാണിച്ച വാവിലോവ് യൂറോപ്പിലെത്തുകയും ഗവേഷണസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ഈ വിഷയങ്ങളില്‍ പ്രാവീണ്യം നേടുകയും ചെയ്തു. ഈ കാലയളവില്‍ ജനിതകശാസ്ത്രത്തിന്റെ ആചാര്യനായിരുന്ന വില്യം ബേയ്റ്റ്‌സണിന്റെ കീഴില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലും പിന്നീട് ലണ്ടനിലെ ജോണ്‍ ഇന്‍സ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ കോളേജിലും അദ്ദേഹം ഗവേഷണം നടത്തി.

1917 ല്‍ സോവിയറ്റ് യൂണിയനില്‍ സാരറ്റോവ് സര്‍വ്വകലാശാലയില്‍ ആഗ്രോണമി വകുപ്പില്‍ പ്രൊഫസറായി നിയമനം നേടിയ നിക്കോളായ് വാവിലോവ് 1919ല്‍ ലോകശ്രദ്ധയാകര്‍ഷിച്ച ‘Theory of the immunity for plants’എന്ന പ്രബന്ധവും 1920ല്‍ ‘Formulation of the law of homology series in genetical mutability’എന്ന പ്രബന്ധവും പ്രസിദ്ധീകരിച്ചു. 1924ല്‍ ലെനിന്‍ഗ്രാഡിലെ ലെനിന്‍ ആള്‍ യൂണിയന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഡയറക്ടറായി അവരോധിക്കപ്പെട്ട വാവിലോവിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സസ്യവിത്തുകളുടെ ശേഖരം ലെനിന്‍ഗ്രാഡില്‍ ഒരുക്കുകയുണ്ടായി. സസ്യ സാംപിളുകള്‍ ശേഖരിക്കാന്‍ ലോകമാകമാനം സഞ്ചരിച്ച വാവിലോവ് അമ്പതിനായിരത്തില്‍പ്പരം വിവിധയിനം കാട്ടുചെടികളും മുപ്പതിനായിരത്തില്‍പ്പരം വിത്ത് സാംപിളുകളും ശേഖരിച്ച് റഷ്യയിലെത്തിച്ചു.

നിക്കോളായ് വാവിലോവിന്റെ നൂതനമായ തത്വങ്ങളും പ്രബന്ധങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടതോടെ യു.എസ്.എസ്.ആറിന്റെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആള്‍ യൂണിയന്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി അവരോധിക്കപ്പെട്ട വാവിലോവിന് 1926 ല്‍ റഷ്യയിലെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതിയായ ലെനിന്‍ പ്രൈസും ലഭിച്ചു. റഷ്യയില്‍ നാന്നൂറോളം ജനിതകശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.

1935ല്‍ സസ്യവര്‍ഗ്ഗങ്ങളുടെ ഉല്‍പ്പത്തിയെ അടിസ്ഥാനമാക്കി വാവിലോവ് പ്രസിദ്ധീകരിച്ച “Centres of origin” എന്ന പഠനം സസ്യജനിതകശാസ്ത്രരംഗത്തെ മികച്ച ഗവേഷണമായി കരുതപ്പെടുന്നു. ചൈനീസ്, ഇന്ത്യന്‍, ഇന്തോ- മലേഷ്യന്‍, മധ്യ ആസിയാറ്റിക്, പേര്‍ഷ്യന്‍, മെഡിറ്ററേനിയന്‍, അബൈസിനിയന്‍, ചിലിയന്‍, ബ്രസീലിയന്‍, ദക്ഷിണ അമേരിക്കന്‍, മധ്യ അമേരിക്കന്‍, ഉത്തര അമേരിക്കന്‍ എന്നിവയായിരുന്നു വാവിലോവ് പ്രതിപാദിച്ച 12 ഉല്‍പ്പത്തിയുടെ കേന്ദ്രങ്ങള്‍. ഇതില്‍ ഇന്ത്യന്‍ കേന്ദ്രത്തിലെ ഉല്‍പ്പത്തിയില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചവയില്‍ മാവ്, പുളിമരം, മുള, ചണം, കരിമ്പ്, പരുത്തി, കക്കിരിക്ക, മുള്ളങ്കി, മധുരനാരങ്ങ, തേങ്ങ, അരി, ഉഴുന്ന്, ചെറുപയര്‍, കുരുമുളക്, മഞ്ഞള്‍, ചന്ദനം, കടുക് എന്നിവ പ്രധാന ഇനങ്ങളാണ്.

ഈ സമയത്താണ് യുവശാസ്ത്രജ്ഞനായ ട്രോഫിം ലൈഷങ്കോവിനെ വാവിലോവ് കണ്ടെത്തുന്നതും ഗവേഷണത്തില്‍ പ്രോത്സാഹനം നല്‍കുന്നതും. ഇരുവരും ഒരുമിച്ച് ധാരാളം ശാസ്ത്രപ്രബന്ധങ്ങള്‍ തയ്യാറാക്കുകയുണ്ടായി. 1935ല്‍ വാവിലോവിന് ആഗോള ജനിതക കോണ്‍ഗ്രസ്സ് മോസ്‌കോയില്‍ നടത്തുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുമതി നല്‍കി. 1937ല്‍ നടത്തുവാന്‍ നിശ്ചയിക്കപ്പെട്ട പ്രസ്തുത സമ്മേളനത്തിന് തൊട്ടുമുമ്പ് വാവിലോവിനും ലൈഷങ്കോവിനുമിടയില്‍ കടുത്ത അഭിപ്രായഭിന്നത രൂപപ്പെട്ടു. ജനിതകശാസ്ത്രത്തില്‍ മെന്‍ഡിലിനിയന്‍ തത്വങ്ങളെ അനുകൂലിച്ച വാവിലോവിനെ ലൈഷങ്കോവ് തള്ളിപ്പറയുകയും മിച്ചുറിനിസത്തെ (Michurinism)) സ്വീകരിക്കുകയും ചെയ്തു.

1930 കളുടെ പ്രാരംഭത്തില്‍ റഷ്യ നേരിട്ട വ്യാപകമായ വിളനാശത്തില്‍ നിന്നും കരകയറുവാന്‍ ലൈഷങ്കോവിന്റെ നൂതന വിളവെടുപ്പ് ഗവേഷണങ്ങള്‍ക്ക് സാധിച്ചിരുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും വിശിഷ്യാ സ്റ്റാലിനും ലൈഷങ്കോവിനോടായിരുന്നു ആഭിമുഖ്യം. ലൈഷങ്കോവിന്റെ കുത്‌സിതപ്രവര്‍ത്തനത്തിന്റെ ഫലമായി 1936 നവംബറില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ 1937ല്‍ മോസ്‌കോവില്‍ നിശ്ചയിക്കപ്പെട്ട ആഗോള ജനിതക കോണ്‍ഗ്രസ്സ് നടത്തുന്നതില്‍ നിന്നും പിന്മാറുവാന്‍ തീരുമാനിച്ചു. മാറ്റിവയ്ക്കപ്പെട്ട ആഗോള ജനിതക കോണ്‍ഗ്രസ്സ് 1939 ല്‍ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗിലാണ് പിന്നീട് നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലക്കുള്ളതിനാല്‍ വാവിലോവിന് ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. സംഘാടകര്‍ ഉദ്ഘാടന വേദിയില്‍ വാവിലോവിനായി ഒരുക്കിയ കസേര ഒഴിഞ്ഞ് കിടന്നത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

ലൈഷങ്കോവിന്റെ പ്രേരണയാല്‍ ‘കാലഹരണപ്പെട്ട ശാസ്ത്രതത്വങ്ങള്‍ മുറുകെ പിടിക്കുന്നു, സോവിയറ്റ് ശാസ്ത്രനയത്തിനെതിരായി പ്രവര്‍ത്തിക്കുന്നു, അമേരിക്കന്‍ പക്ഷപാതിയായി പ്രവര്‍ത്തിക്കുന്നു’ എന്നീ കുറ്റങ്ങള്‍ ചുമത്തി 1940 ആഗസ്റ്റില്‍ ഉക്രൈയിനില്‍ വച്ച് നിക്കോളായ് വാവിലോവ് അറസ്റ്റ് ചെയ്യപ്പെട്ടു. 1941 ജൂലൈയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അദ്ദേഹത്തെ ആദ്യം ബ്യൂട്ടിര്‍ക്കാ ജയിലിലും പിന്നീട് ലുബ്യങ്കാ ജയിലിലും പാര്‍പ്പിച്ചു. 1942ല്‍ വധശിക്ഷയില്‍ ഇളവ് നേടിയ വാവിലോവിന് 20 വര്‍ഷങ്ങളുടെ കാരാഗൃഹമാണ് ലഭിച്ചത്. തുടര്‍ന്ന് സാരറ്റോവിലെ ജയിലിലേക്ക് കൊണ്ടുവന്ന ആ ശാസ്ത്രലോകത്തെ അപൂര്‍വ്വ പ്രതിഭയെ സ്റ്റാലിന്റെ കിങ്കരന്മാര്‍ 1943 ജനുവരിയോടെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി.

സ്റ്റാലിന്റെ മരണശേഷം 1955 ല്‍ വാവിലോവിനെതിരായി ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ സോവിയറ്റ് ശാസ്ത്രലോകത്തെ താരമായി മാറി നിക്കോളായ് വാവിലോവ്. 1968ല്‍ സെന്റ് പീറ്റേര്‍സ്ബര്‍ഗില്‍ വാവിലോവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇന്‍ഡസ്ട്രി ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ബൃഹത്തായ സസ്യജനിതക ശേഖരങ്ങളില്‍ ഒന്നാണിത്. 1977 ല്‍ കണ്ടുപിടിക്കപ്പെട്ട ഒരു ചെറുഗ്രഹത്തിന് ശാസ്ത്രലോകം നിക്കോളായ് എന്ന് പേരിട്ടു. പക്ഷേ ഈ പ്രായശ്ചിത്തങ്ങള്‍ക്കൊന്നും സോവിയറ്റ് കമ്മ്യൂണിസ്റ്റ് ധാര്‍ഷ്ട്യത്തിന് മുന്നില്‍ അടച്ചുവെക്കേണ്ടിവന്ന സസ്യജനിതകശാസ്ത്രഗവേഷണം കൊണ്ട് ഇല്ലാതായ നഷ്ടങ്ങളെ തിരിച്ചെടുക്കാന്‍ സാധിക്കില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

Share4TweetSendShare

Related Posts

അവിരാമമായ ചരിത്രദൗത്യം

മത ദുരഭിമാനക്കൊലയും മലയാളിയുടെ ഇരട്ടത്താപ്പും

ഒരു സന്ദര്‍ശനത്തിന്റെ ഓര്‍മ്മ

യക്ഷപ്രശ്‌നം – സ്വപിതാവിന്റെ പരീക്ഷ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 16)

അഗ്രേ പശ്യാമി

‘സഹജരേ, നിങ്ങള്‍ ആരുടെ പക്ഷത്ത്?’

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

അവിരാമമായ ചരിത്രദൗത്യം

പാലോറ മാതയില്‍ നിന്ന് പാറയില്‍ മറിയക്കുട്ടിയിലേക്ക്

മത ദുരഭിമാനക്കൊലയും മലയാളിയുടെ ഇരട്ടത്താപ്പും

അന്നദാതാവിന്റെ കണ്ണീര്

കെ രാധാകൃഷ്ണൻ പുരസ്കാരം കാവാലം ശശികുമാറിന്

നവകേരളമെന്ന നഷ്ടസാമ്രാജ്യം

ഹമാസിന്റെ സ്വന്തം കേരളം…..!

വിതച്ചത് കൊയ്യുന്ന ഹമാസ്‌

ഒരു സന്ദര്‍ശനത്തിന്റെ ഓര്‍മ്മ

അറിവിന്റെ പ്രസാദം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies