Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ചെമ്പൂക്കാവിലേയ്ക്ക് (ഹാറ്റാചുപ്പായുടെ മായാലോകം 50)

ഡോ. പ്രമീളാദേവിഡോ. പ്രമീളാദേവി
6 March 2026
This entry is part 50 of 63 in the series ഹാറ്റാചുപ്പായുടെ മായാലോകം

ഹാറ്റാചുപ്പായുടെ മായാലോകം
  • ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
  • ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
  • രുചിയുള്ള വീട്‌ (ഹാറ്റാചുപ്പായുടെ മായാലോകം 3)
  • ചെമ്പൂക്കാവിലേയ്ക്ക് (ഹാറ്റാചുപ്പായുടെ മായാലോകം 50)
  • എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
  • മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
  • പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

തൊപ്പി ചോദിച്ചു: ‘മോളേ
നിനക്കു കഥ കേട്ടു മുഷിഞ്ഞോ? എങ്കില്‍ നീ താഴെ പോയി കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു വന്നിട്ടു ബാക്കി പറയാം.’
ദേവേശി ഇല്ലെന്നു തലയാട്ടി.
‘ശരി’ തൊപ്പി കഥ തുടര്‍ന്നു ‘അന്നു മുതല്‍ ഞാന്‍ മന്ത്രവാദിയുടെ ഗുഹയ്ക്കുള്ളില്‍ തടവിലായി. എന്റെ മുന്‍പിലുള്ള പാറയില്‍ കാട്ടുവള്ളികള്‍കൊണ്ടു കെട്ടിയിട്ടിരിക്കുന്ന രൈരൂവിനോട് ഞാനെന്റെ കഥ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ക്കും പരസ്പരം സഹായിക്കാന്‍ കഴിയുമെന്ന് ഞാന്‍ രൈരൂവിനെ പറഞ്ഞു മനസ്സിലാക്കി.
”നന്മയുള്ള, ഹൃദയശുദ്ധിയുള്ള, മറ്റുള്ളവരെക്കുറിച്ചു കരുതലുള്ള ഒരാള്‍ ഏഴു പ്രാവശ്യം ചുംബിക്കുന്നതു വരെയായിരി ക്കും ശാപമെന്ന് ജലദേവത എന്നോടു പറഞ്ഞത് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. പക്ഷേ ഞങ്ങള്‍ രണ്ടുപേര്‍ക്കും അനങ്ങാന്‍ കഴിയുന്നില്ല; പിന്നെങ്ങ നെ അദ്ദേഹത്തെ ചുംബിക്കും?”
”കെട്ടിയിരിക്കുന്നിടത്തുനിന്ന് കഴുത്തു നീട്ടി രൈരൂ എന്റെ തലയില്‍ ചുംബിച്ചു. പാറയുടെ മൂര്‍ച്ചയില്‍ അദ്ദേഹത്തിന്റെ കൈകളും മുഖവും ഉരഞ്ഞു ചോരവന്നിട്ടും, രൈരൂ പിന്മാറിയില്ല. ഒടുവില്‍, ശാപത്തില്‍ നിന്നെനിക്കു മോചനം കിട്ടി. ഞാന്‍ രൈരൂവിനെ കെട്ടഴിച്ചു സ്വാതന്ത്രനാക്കി. ഞങ്ങള്‍ ഗുഹയുടെ പുറത്തു കടന്നു. രൈരൂവിന്റെ വീട്ടിലെത്തി. എല്ലായിടത്തും പരിശോധിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

”അപ്പോഴാണ് ഒരു കുഞ്ഞുചുപ്പാകാബ്രാ പഴന്തുണിക്കിടയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നതു കണ്ടത്!
രൈരൂ സന്തോഷം കൊണ്ടു കരഞ്ഞുപോയി. അദ്ദേഹമതിനെ കയ്യിലെടുത്തു. ഒരു ചൂരല്‍, സഞ്ചിക്കുള്ളില്‍ തുണിവിരിച്ച്, അതിനെ കിടത്തി. ‘പ്രതീക്ഷ’ എന്നര്‍ത്ഥമുള്ള ‘എസ്‌പെറാന്‍സാ’ എന്നാണദ്ദേഹത്തിനു പേരിട്ടത്. ഞങ്ങള്‍ ചുപ്പാക്കുഞ്ഞിനേയുമെടുത്ത് അവിടെ നിന്നു രക്ഷപ്പെടാന്‍ തീരുമാനിച്ചു. പക്ഷേ അപ്പോഴേയ്ക്കും മന്ത്രവാദി നെക്‌ചേണോ ഞങ്ങളെ തിരക്കി അവിടെയെത്തി. അയാള്‍ വീടിന്റെ വാതില്‍ തുറന്ന് അകത്തു കയറി, ഞ ങ്ങളെ തടഞ്ഞു. ചുപ്പാക്കുഞ്ഞി നെ കൊടുത്താല്‍ ഞങ്ങളെ വെറുതെ വിടാമെന്നും, ഇല്ലെങ്കില്‍ രൈരൂവിനെ കൊല്ലുമെ ന്നും ഭീഷണിപ്പെടുത്തി, രൈരൂ അതു വകവെച്ചില്ല; ഞങ്ങള്‍ വീടിന്റെ മേല്‍ക്കൂര തുളച്ച് പുറത്തെത്തി. ആകാശത്തേയ്ക്ക് പറന്നുയര്‍ന്നു. മന്ത്രവാദി ഒരു മൂര്‍ച്ചയുള്ള കല്ലെറിഞ്ഞു രൈരൂവിനു നേര്‍ക്ക്. അത് അദ്ദേഹത്തിന്റെ തലയില്‍ തറച്ച് ചോരയൊഴുകിക്കൊണ്ടിരുന്നു.”

”അങ്ങനെ പറന്നു പറന്നു പറന്ന്, ഞങ്ങള്‍ രൈരൂവിന്റെ സ്വന്തം നാടായ ചെമ്പൂക്കാവ് എന്ന ഈ ഗ്രാമത്തിലെത്തി. രൈരൂവിന്റെ തറവാട്ടില്‍ പൂവള്ളിയെന്ന ഈ വീട്ടിലെത്തി. തട്ടിന്‍പുറത്ത് ചുപ്പാക്കുഞ്ഞിനെ സുരക്ഷിതമായി വെച്ചു. രൈരൂ തന്റെ സഹോദരിയുടെ മകള്‍ നങ്ങയോട് പറഞ്ഞു: ”ഈ ചുപ്പാകാബ്രായും ഈ തൊപ്പിയും നമ്മുടെ തട്ടിന്‍പുറത്ത് സുരക്ഷിതരായിരിക്കണം. അവര്‍ക്കു യാതൊരു വിഷമവുമുണ്ടാകാതെ നമ്മുടെ ഓരോ തലമുറയിലേയും ആളുകള്‍ നോക്കണം” തലയിലെ മുറിവില്‍ നിന്നു ചോര വാര്‍ന്ന് രൈരൂ മരിച്ചുവീണു.”
”അന്നു മുതല്‍ മുന്നൂറുമുന്നൂറ്റമ്പതുവര്‍ഷങ്ങളായി ഞങ്ങളിവിടെ കഴിയുകയാ. പക്ഷേ, പതിനായിരം ചുപ്പാകളെ കിട്ടാതെ കലികൊണ്ട് ഭ്രാന്തുപിടിച്ച മന്ത്രവാദി ബര്‍ത്തോയെ എട്ടുകാലിയാക്കി – കടിച്ചാല്‍ ആ നിമിഷം ആരും ചാകുന്നത്ര വിഷമുള്ള കരിന്തൂറുകണ്ണന്‍ എട്ടുകാലി. ”എല്ലാവരേം നീ കടിച്ചു കൊല്ല്” എന്നു പറഞ്ഞ് കരിന്തൂറുകണ്ണനെ അയാള്‍ വിട്ടു. പക്ഷേ, മെക്‌സിക്കോയിലുള്ള ഒരു മരം അവേവെത് മരം – ഔഷധഗുണമുള്ള, ദൈവികമായ മരമാണത്. കരിന്തൂറുകണ്ണനെ വിഴുങ്ങി. കലിയിളകിയ മന്ത്രവാദി, സ്വന്തം വിരലുകള്‍ മുറിച്ച്, ഓരോ വിരലിനേയും എട്ടുകാലികളാക്കി. അവയെ എല്ലാം അവേവെത് മരം വിഴുങ്ങി. ഒടുവില്‍ ഒന്നുമാലോചിക്കാതെ അയാള്‍ സ്വന്തം തലമുറിച്ചെറിഞ്ഞു – എട്ടുകാലിയാക്കാന്‍ വേണ്ടി. പക്ഷേ അതിനു മുന്‍പ് അയാള്‍ ചത്തുവീണു. അവേവെത് മരം എനിക്കൊരു ചെന്തൂവല്‍. ഇളം ചുവപ്പു നിറമുള്ള ഒരു തൂവല്‍ അയച്ചു തന്നു. മുന്നൂറ്റമ്പത് വര്‍ഷം കരിന്തൂറുകണ്ണന്മാര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്നും, അതു കഴിഞ്ഞാല്‍ അവറ്റ പുറത്തു വന്നു കുഴപ്പങ്ങളുണ്ടാക്കുമെന്നും ചെന്തൂവല്‍ എന്നെ അറിയിച്ചു. ”അവറ്റ പുറത്തു വരുന്നത് എങ്ങനെ അറിയും?” ഞാന്‍ ചോദിച്ചു.
”അവേവെത് മരം പോലെയുള്ള ഒരു കൂറ്റന്‍ മരമന്ന് മുറിഞ്ഞു വീഴും” തൂവല്‍ പറഞ്ഞു.”

ADVERTISEMENT

”കരിന്തൂറുക്കണ്ണന്മാരില്‍ നിന്നു രക്ഷപ്പെടാനെന്തു ചെയ്യണം?”
്യൂഞാന്‍ ചോദിച്ചു. തൂവലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
”വിത്താണ് വേര്, വേരാണ് കായ്; തളര്‍ന്നു താഴ്ന്നാലും ഉയര്‍ന്നു പൊങ്ങിടാം; പറന്നെത്തും പരിഹാരം, കൊളുത്തി വയ്ക്കുക ചെറുതിരിവെട്ടം; ചെറുതുള്ളി പുഴയാകും;” തൊപ്പി ചിരിച്ചു. ദേവേശി കണ്ണുമിഴിച്ചുപോയി ”എന്നു വെച്ചാലെന്താ അര്‍ത്ഥം?’ തൊപ്പി പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:
”എന്നു വെച്ചാല്‍ കുട്ടി തന്നെയാണ് പരിഹാരമെന്ന്”

ഒന്നും മനസ്സിലാകാതെ ദേവേശി തൊപ്പിയെ നോക്കിയിരുന്നു. എസ്‌പെരാന്‍സാ എന്ന ചുപ്പാകാബ്രായപ്പോള്‍ അതിന്റെ നീലപ്പച്ചത്തൂവലുകള്‍ കൊണ്ട് അവളെ തലോടുകയായിരുന്നു.
(തുടരും)

ഹാറ്റാചുപ്പായുടെ മായാലോകം

തൊപ്പിക്കഥ (ഹാറ്റാചുപ്പായുടെ മായാലോകം 49) എല്ലാവരുടേയും ഭാഷ (ഹാറ്റാചുപ്പായുടെ മായാലോകം 51)
Tags: ഹാറ്റാചുപ്പായുടെ മായാലോകം
ShareTweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies