- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- തൊപ്പിക്കഥ (ഹാറ്റാചുപ്പായുടെ മായാലോകം 49)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശിയുടെ പേടിയും സങ്കടവുമൊക്കയുള്ള മുഖത്തു നോക്കി തൊപ്പി പുഞ്ചിരിച്ചു ”ദേവേശിക്കുഞ്ഞേ, സമാധാനിക്കൂ. ഒരു കുഴപ്പവും വരില്ല, കേട്ടോ”
അവള്‍ തലകുലുക്കി സമ്മതിച്ചു. എന്നിട്ടു ചോദിച്ചു
”ബാക്കി കഥ പറയാമോ?”
തൊപ്പി പറഞ്ഞു: ”തീര്‍ച്ചയായും. കാരണം ഇനിയുള്ളത് എന്റെ കഥയാണ്. ഞാനെങ്ങനെയാണ് മന്ത്രവാദിയുടെ ഗുഹയില്‍ എത്തിയതെന്നുള്ള കഥ.”
”നദികളും തടാകങ്ങളും നീര്‍ച്ചാലുകളുമൊക്കെ നിറഞ്ഞ ചൊലൂലാ എന്ന സ്ഥലത്ത്. മെക്‌സിക്കോയുടെ ഏകദേശം മധ്യഭാഗത്താണത് – ഒരു വൃദ്ധനായ കര്‍ഷകനുണ്ടായിരുന്നു. ടെനോച്ച് എന്നാണദ്ദേഹത്തിന്റെ പേര്. വേനല്‍ക്കാലത്ത് മരങ്ങ ളും ചെടികളും വാടിയുണങ്ങിപ്പോകുന്നതു കണ്ടാല്‍ ടെനോച്ചിനു സഹിക്കില്ല. അദ്ദേഹം എ ല്ലാത്തിനും വെള്ളം കോരി നനയ്ക്കും. ഒരു ചെടി പോലും വാ ടിപ്പോകാന്‍ അദ്ദേഹം അനുവദിക്കില്ല. ഒരു കിളിക്കു പോലും കുടിവെള്ള ക്ഷാമമുണ്ടാകാനും സമ്മതിക്കില്ല. ഗ്രാമത്തിലെ ഏതെങ്കിലും വീട്ടില്‍ ഭക്ഷണസാധനങ്ങള്‍ക്കു ക്ഷാമമുണ്ടായാല്‍ അദ്ദേഹമവര്‍ക്കു ഭക്ഷണമെത്തിക്കും. ലക്ഷക്കണക്കിനു മരങ്ങള്‍ നട്ടു പിടിപ്പിച്ചും വെള്ളമില്ലാത്ത സ്ഥലങ്ങളിലൊക്കെ തോടുകള്‍ കുഴിച്ചു വെള്ളമുണ്ടാക്കിയുമൊക്കെ ജീവിച്ച ടെനോച്ചിന് ജലദേവതയൊരു സമ്മാനം കൊടുത്തു – ഒരു മാന്ത്രികത്തൊപ്പി.”
തൊപ്പി പൊട്ടിച്ചിരിച്ചുകൊ ണ്ടു പറഞ്ഞു: ”അതാണീ ഞാന്‍!” ”സംസാരിക്കാനും സഞ്ചരിക്കാനും കഴിവുള്ള തൊപ്പിയെക്കുറിച്ച് ഗ്രാമത്തില്‍ എല്ലാവരും അറിഞ്ഞു. കാറ്റിനെക്കാള്‍ വേഗതയില്‍ എനിക്കു സഞ്ചരിക്കാന്‍ കഴിയുന്നതുകൊണ്ട്, ആര്‍ക്ക് എന്തു സഹായം ആവശ്യമുണ്ടെങ്കിലും അവര്‍ ഉറക്കെ വിളിക്കും ”വരൂ വരൂ തൊപ്പീ, വരൂ വരൂ തൊപ്പീ, ടെനോച്ച് അപ്പൂപ്പന്റെ തൊപ്പീ’യെന്ന്! എത്ര ദൂരത്തുനിന്നുള്ള വിളിയും എനിക്കു കേള്‍ക്കാന്‍ കഴിയും.
ഞാന്‍ നിമിഷനേരം കൊണ്ട് അവിടെയെത്തി അവര്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കും.”
”അങ്ങനെ ടെനോച്ച് അപ്പൂപ്പന്റെയൊപ്പം ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്ന കാലം. ഒരു ദിവസം, ഗ്രാമത്തിലെ ഒരു വലിയ ചോളവയല്‍, വിളഞ്ഞു നില്‍ക്കുന്ന സമയത്ത്, നെക് ചോണോയെന്നൊരു മന്ത്രവാദി അവിടെയെത്തി. അയാളുടെയാഗ്രഹം, എല്ലാ മരങ്ങളും ചെടികളും നശിപ്പിച്ച് ഭൂമിയെ മരുഭൂമിയാക്കണമെന്നാണ്. മരുഭൂമിയായാല്‍ അയാള്‍ക്കവിടെ മന്ത്രവാദത്തിലൂടെ രത്‌നഖനികള്‍ സൃഷ്ടിക്കാന്‍ പറ്റുമത്രേ! ഹിഹിഹി….”
തൊപ്പി പൊട്ടിച്ചിരിച്ചു.
”എന്തിട്ടെന്തു ചെയ്തു അയാള്‍?” ദേവേശി ആകാംക്ഷയോടെ ചോദിച്ചു.
തൊപ്പി ഒരു നെടുവീര്‍ പ്പോടെ പറഞ്ഞു.
”മന്ത്രവാദി നൂറുകണക്കിന് ഏക്കറുള്ള ആ ചോള വയലിനു തീയിട്ടു… തീ പടര്‍ന്നു പിടിച്ച് ചുറ്റുമുള്ള കുടിലുകള്‍ കത്തിയെരിഞ്ഞു… ആളുകള്‍ പേടിച്ച് അലമുറയിട്ടു കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു…. ഞാന്‍ പറന്നു ചെന്നു; ടെനോച്ച് അപ്പൂപ്പനുമുണ്ട് കൂടെ…”
”ജലദേവതയുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ ചോള വയലുകളിലെ തീയണച്ചു. അതുകണ്ട മന്ത്രവാദിയ്ക്കു ദേഷ്യം വന്നു.” തൊപ്പിയുടെ സ്വരം ഇടറുന്നതും ഗദ്ഗദം വരുന്നതും ദേവേശി ശ്രദ്ധിച്ചു.
”മോളേ, ആ മന്ത്രവാദി എന്നെ ചതിച്ചു. ചോളവയലുകള്‍ക്ക് അക്കരെയുള്ള കുടിലിലെ തീ കെടുത്താന്‍ ഞാന്‍ പോയ സമയത്ത്, ജലദേവത എന്റെയുള്ളിലിരുന്ന് വെള്ളമൊഴിച്ചു കൊണ്ടിരിക്കുമ്പോള്‍, മന്ത്രവാദി ടെനോച്ച് അപ്പൂപ്പനെ തീയിലേയ്ക്കു തള്ളിയിട്ടു. അപ്പൂപ്പന്റെ ദേഹത്തു തീപിടിക്കുന്നത് കണ്ട് ഞാന്‍ പാഞ്ഞെത്തി. അപ്പോഴ യ്ക്കും തീ വല്ലാതെ ആളിപ്പടര്‍ന്നിരുന്നു. ചതിയന്‍ മന്ത്രവാദി, ഒന്നുമറിയാത്ത മട്ടില്‍ എന്നോടു പറഞ്ഞു, ”തൊപ്പീ ടെനോച്ചിനെ രക്ഷിക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ – ദാ അവിടെ നില്‍ക്കുന്ന ഗുജാ മരത്തിന്റെ ശിഖരങ്ങളൊടിച്ചു തീ കെടുത്തിയാല്‍ ടെനോച്ച് ഒരപകടവും സംഭവിക്കാതെ രക്ഷപ്പെടും” എന്ന്. ഞാനതു വിശ്വസിച്ചു. ഗുജാമരത്തിന്റെ ശിഖരങ്ങളൊടിച്ചു തീയണയ്ക്കാന്‍ ശ്രമിച്ചു” എന്നിട്ട് ടെനോച്ചപ്പൂപ്പന്‍ രക്ഷപ്പെട്ടോ?” ദേവേശി ആകാംക്ഷയോടെ ചോദിച്ചു.
”അതൊരു ചതിയായിരുന്നു ദേവു. ഗുജാ മരച്ചില്ലകളില്‍ ഒട്ടേറെ പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. കൂടുകളിലെല്ലാം കുഞ്ഞുങ്ങളോ മുട്ടകളോ ഉണ്ടായിരുന്നു. അതെല്ലാം തീയില്‍ വെന്തു മരിച്ചു”
”എന്നു നീയൊരു പാപം ചെയ്യുന്നുവോ, അന്നുമുതല്‍ നിന്റെ എല്ലാ കഴിവുകളും നഷ്ടപ്പെടും – സംസാരിശേഷിയൊഴികെ – എന്നാണ് ജലദേവത എന്നോട് പറഞ്ഞിരുന്നത്. കിളിക്കുഞ്ഞുങ്ങളെ കൊന്നതോടെ എന്റെ കഴിവുകള്‍ നഷ്ടപ്പെട്ടു. മന്ത്രവാദി എന്നെ അയാളുടെ അടിമയാക്കി ഈ ഗുഹയ്ക്കുള്ളില്‍, ഒരു ഉണങ്ങിയ മരക്കുറ്റിയില്‍ ആണിയടിച്ചു തറച്ചു” തൊപ്പി വിങ്ങിക്കരയാന്‍ തുടങ്ങി. എന്തു പറയണമെന്നറിയാതെ ദേവേശി മിണ്ടാതിരുന്നു.
അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അപ്പോള്‍. കുറച്ചു നേരം കഴിഞ്ഞ് തൊപ്പി ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.
”ആകെയൊരു സമാധാനം, ടെനോച്ച് അപ്പൂപ്പനായിരുന്നില്ല തീയില്‍ വീണത് എന്നതായിരുന്നു… എന്നെ ചതിക്കാന്‍ വേണ്ടി മന്ത്രവാദിയുണ്ടാക്കിയ വൈ യ്‌ക്കോല്‍പ്പാവയായിരുന്നു അത്….” ദേവേശി കണ്ണുനീര്‍ തുടച്ച് ആശ്ചര്യത്തോടെ തൊപ്പിയെ നോക്കി.






















