- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ചോരക്കളിയുടെ ഒടുവില്‍ (ഹാറ്റാചുപ്പായുടെ മായാലോകം 44)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശി പൊട്ടിക്കരഞ്ഞുപോയി അതു കേട്ടപ്പോള്‍. ചുപ്പാകാബ്രാ, ഒരു സ്‌നേഹമുള്ള നായ്ക്കുട്ടിയെപ്പോലെ അവളുടെ കൈകളിലും കവിളിലുമൊക്കെ മൃദുവായി നക്കി. മനോഹരമായ നീലപ്പച്ച തൂവലുകള്‍ കൊണ്ട് അവളെ തലോടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ദേവേശി കരച്ചിലടക്കി ചോദിച്ചു ‘എല്ലാ ചുപ്പാകളേയും അയാള്‍ കൊന്നോ?’
തൊപ്പി സങ്കടത്തോടെ തലയാട്ടി ‘എല്ലാറ്റിനേയും… പക്ഷേ ഒരേയൊരു ചുപ്പാ മാത്രം രക്ഷപ്പെട്ടു… ആയിടയ്ക്കു ജനിച്ച ഒരു ഇത്തിരിക്കുഞ്ഞന്‍… അത് തട്ടിന്‍പുറത്തൊരു കോണില്‍ ഒരു പഴന്തുണിയ്ക്കുള്ളില്‍
ചുരുണ്ടുകൂടിക്കിടന്നുറങ്ങുകയായിരുന്നതുകൊണ്ട് ബര്‍ത്തൊലോമിയുടെ കണ്ണില്‍പ്പെട്ടില്ല.”
‘താന്‍ കൊന്നുകൂട്ടിയ
ചുപ്പാകളുടെ ശവശരീരങ്ങള്‍ ബര്‍ത്തൊ തട്ടിന്‍പുറത്തു
നിന്ന് താഴേയ്ക്ക് തള്ളിയിട്ടു. മന്ത്രവാദി നൊക്‌ചേണോയും ബര്‍ത്തൊയും കൂടി അതെല്ലാമെടുത്തുകൊണ്ടുപോയി’
തൊപ്പി കുറച്ചുനേരം
മിണ്ടാതിരുന്നു; ദേവേശിയും.
നൊക്‌ചേണോ താമസിക്കുന്നതൊരു ഗുഹയിലാണ്. അവിടെ ആദ്യമായാണ് ബര്‍ത്തൊ പ്രവേശിക്കുന്നത്. ഇരുട്ട് നിറഞ്ഞ ഗുഹ. ചോരപ്പാടുകള്‍. ചീഞ്ഞുനാറുന്ന മണം. ബര്‍ത്തൊയ്ക്ക് മനംപുരട്ടലുണ്ടായി. അയാള്‍ മൂക്കുപൊത്തിപ്പിടിച്ചു, ഓക്കാനിച്ചു. എന്നിട്ടയാള്‍ വിക്കിവിക്കി ചോദിച്ചു.
‘എന്തിനാ നൊക്‌ചേണോ, നിങ്ങള് ഈ ചുപ്പാകാബ്രാകള്‍ടെ ചോര കുടിക്കുന്നത്?’
‘ഹഹ…’ നൊക് അട്ടഹസിച്ചു ‘നിനക്കറീല്ലേ അത് എന്തിനാണെന്ന്? ന്നാല്‍ കേട്ടോ പറയാം. എനിക്കീ ഭൂമി മുഴുവന്‍ കീഴടക്കണം… മനുഷ്യര്, മറ്റ് ജീവികള്, മരങ്ങള് ഒന്നുമില്ലാത്ത മരുഭൂമിയാക്കണം ഭൂമിയെ… അങ്ങനെ മരുഭൂമിയായിക്കഴിയുമ്പം, അവിടെ മുഴുവനും സ്വര്‍ണ്ണവും രത്‌നവും വിളയുന്ന ഖനികളാകും… അത് മൊത്തം എന്റേത് മാത്രമായിരിക്കും.. പതിനായിരം ചുപ്പാകളുടെ ചോര കുടിക്കുമ്പം എനിക്കു രണ്ടു അദ്ഭുത സിദ്ധികള് കിട്ടും – ഒന്ന്, ഒരിക്കലും ഞാന്‍ മരിക്കില്ല. രണ്ടാമത്, ഞാനെന്താഗ്രഹിച്ചാലും അത് അടുത്ത നിമിഷം തന്നെ എനിക്കു കിട്ടും. മൂന്നാമത്, ഈ ഭൂമിയൊരു മരുഭൂമിയായിക്കഴിഞ്ഞാല്‍ എല്ലായിടത്തും രത്‌നഖനികളാകും… പിന്നെ എനിക്കു സുഖമല്ലേ? വേറാരുമില്ലാതെ, ഇഷ്ടംപോലെ ജീവിക്കാം… ഹഹഹ’ ബര്‍ത്തൊയുടെ ഉള്ളൊന്നു കിടുങ്ങി.
‘അപ്പോ, നൊക്‌ചേണോ, നിങ്ങള് എല്ലാ മനുഷ്യരേം കൊല്ലുമോ?’
‘പിന്നല്ലാതെ! മനുഷ്യരെ മാത്രമല്ല. മൃഗങ്ങള്‍, പക്ഷികള്‍, മരങ്ങള്‍, പുഴകള്‍ എല്ലാം ഞാനവസാനിപ്പിക്കും. എന്നിട്ട് എനിക്ക് ഏത് ഇറച്ചിയാണോ തിന്നാന്‍ തോന്നുന്നത്, അത് ഞാന്‍ മന്ത്രസിദ്ധിയിലൂടെ എന്റെ മുന്‍പിലെത്തിക്കും…. ഹഹഹ…’
‘അപ്പോള്‍… അപ്പോള്‍… നിങ്ങള് എന്നേം കൊല്ലുമോ?’
‘ഹഹഹഹ….’ നൊക്‌ചേണോ ചാടിയെഴുന്നേറ്റു ‘എടാ, മണ്ടാ, അതല്ലേ ഞാന്‍ പറഞ്ഞത്? ഒരു ജീവികളും വെള്ളവും പച്ചപ്പും ഇല്ലാതായാലേ രത്‌നഖനികള്‍ ഉണ്ടാകൂ… മനസ്സിലായോടാ?’
ബര്‍ത്തൊ പേടിച്ചു വിറച്ചുപോയി അതുകേട്ടപ്പോള്‍ ‘പക്ഷേ… പക്ഷേ…. ഞാനല്ലേ നിങ്ങളെ സഹായിച്ചത്? നിങ്ങള്‍ക്കു വേണ്ടി ഇവറ്റയെ കൊന്നൊടുക്കിയത്? എന്നിട്ടിപ്പോള്‍…’
ബര്‍ത്തൊയെ മുഴുവന്‍ പറയാന്‍ നൊക് അനുവദിച്ചല്ല. ‘അതേടാ… ഇവറ്റയെ കൊന്നത്, എന്നെ സഹായിച്ചത് നീ തന്നെയാ. അതുകൊണ്ട്, പകരം നിന്നേം ഞാന്‍ സഹായിക്കാം. ഹഹ… എങ്ങനെയാണെന്നോ? നീ ഇവറ്റയെ കൊന്നതുപോലെ ഞാന്‍ നിന്നേം കൊല്ലാം!
അപ്പോള്‍പ്പിന്നെ നിന്നെക്കൊണ്ടുള്ള ശല്യമില്ലല്ലോ ഹഹ…’
(തുടരും)






















