കോയമ്പത്തൂര്‍: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ഭാരതം മുഴുവന്‍ മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ രഥയാത്രകളും മഹാസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് വി.എച്ച്.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്തെ പ്രഖ്യാപിച്ചു. കോയമ്പത്തൂരില്‍ നടന്ന വി.എച്ച്.പി. ദ്വിദിന യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന മതപരിവര്‍ത്തനം തടയാനും ദക്ഷിണ തമിഴ്‌നാട്ടില്‍ സേവപ്രവര്‍ത്തനത്തിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും വ്യാപ്തി വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ നടന്ന സിഖ് ഗുരുദ്വാര അക്രമത്തെ വി.എച്ച്.പി അപലപിച്ചു.