പൂനെ: ചൂഷണരഹിതമായ സമാജസൃഷ്ടിക്ക് ഭാരതരത്‌ന ഡോ.ബാബാ സാഹേബ് അംബേദ്കര്‍ സമന്വയത്തിന്റെയും സമരത്തിന്റെയും വഴി തെരഞ്ഞെടുത്തുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. പൂനെയിലെ ബാബാസാഹേബ് അംബേദ്കര്‍ പ്രേരണാഭൂമി സ്മാരകം സന്ദര്‍ശിച്ചതിന് ശേഷം സിംബയോസിസ് സര്‍വകലാശാലയില്‍ നടന്ന അനുമോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. അംബേദ്കര്‍ അടിത്തറ പാകിയത് ധാര്‍മ്മിക മൂല്യങ്ങളിലുറച്ചുനില്‍ക്കുന്ന സമൂഹത്തിനാണ്. ഭരണഘടനയിലൂടെ, സമത്വവും സ്വാതന്ത്ര്യവും രാജ്യത്തിന്റെ ഐക്യവുമായി എങ്ങനെ സംയോജിപ്പിക്കണമെന്ന് അദ്ദേഹം അടിസ്ഥാന മാര്‍ഗനിര്‍ദേശം നല്‍കി.
വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ അംബേദ്കര്‍ സംഘര്‍ഷത്തിനു പകരം സംഭാഷണവും ജീവിതസമരവും ഉപാധിയാക്കി. പ്രേരണാഭൂമി സ്മാരകം ഡോ. അംബേദ്കറുടെ ജീവിതചിത്രങ്ങള്‍ ജനങ്ങള്‍ക്ക് പകരാന്‍ ഉപകരിക്കുന്നതാണ്. മോഹന്‍ ഭാഗവത് തുടര്‍ന്നു. സ്മാരകം ഡയറക്ടര്‍ ഡോ. എസ്.ബി. മജുംദാര്‍, ചരിത്രകാരന്‍ ഡോ.ജി.ബി. ദെഗ്ലൂക്കര്‍, സഞ്ജീവനി മജുംദാര്‍, ഡോ. വിദ്യ യെര്‍വേദാക്കര്‍, ആര്‍എസ്എസ് പൂനെ മഹാനഗര്‍ സംഘചാലക് രവീന്ദ്ര വഞ്ജര്‍വാഡ്കര്‍, മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ കെ.ഡി. ജോഷി, കാശ്യപദ സലുങ്കെ, കിഷോര്‍ ഖരാത്, വേണു സാബ്ലെ, ക്ഷിതിജ് ഗെയ്ക്വാദ്, സംഘര്‍ഷ് ഗവാലെ, വിജയ് കാംബ്ലെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.